ജാലകം

Saturday 13 March 2010

ശ്രീപത്മനാഭനു മുന്‍പില്‍ .....(part-1)


2009 ജൂലൈ , അവധി ക്ക് നാട്ടിലേക്കു പോയപ്പോള്‍  ഒരുപാട്  കാര്യം മനസ്സില്‍ കുത്തികുറിച്ചു ത്തനെ ആണ് ലണ്ടനില്‍ നിന്ന്  യാത്ര പുറപ്പെട്ടത്‌   . ആദ്യം മനസ്സില്‍ തോന്നിയത്   കുട്ടികളെ  നമ്മുടെ നാടിന്‍റെ ഭംഗി ഒന്ന് കാണിക്കണം ,അതിന്‍റെ , തുടക്കം എവിടെ നിന്നും വേണമെന്ന ഒരു സംശയവും ഇല്ല , തിരുവനന്തപുരം നിന്നും ത്തനെ ആവണം  എന്ന് മനസിലും ഉറപ്പിച്ചു  .എട്ട് വയസു കാരി  മോള്‍ക്കും അറിയുന്ന ഒരേ ഒരു പേരും അത് ത്തനെ .കേരളത്തിന്റെ  തലസ്ഥാനം .  രംഗ വിലാസം കൊട്ടാരത്തില്‍ ഒരു  പുതിയ museum  തുറക്കും അതും കാണണം എന്ന്അതിയായി  ആശിക്കുന്ന ഷമിന്‍ ടെ  ആഗ്രഹവും  നടക്കും .കൂടെ, എന്‍റെ  ഒരു കൊച്ചു സ്വപ്നവും ഒന്ന് കൂടി നടക്കുമോ എന്നും നോക്കാം ..........


എല്ലാം തിരുമാനിച്ചതുപോലെ ,യാത്ര യുടെ തുടക്കം എറണാകുളത്തും നിന്നും ,അതും യാത്ര യുടെ സുഖം അറിയാന്‍ വേണ്ടി  ട്രെയിനില്‍ ആണ് പോയത് .  .ലണ്ടനില്‍ പത്തു  ബോഗികള്‍ ഒരുമിച്ച്  കൂട്ടി കെട്ടി  ഓടുന്ന ട്രെയിന്‍ കണ്ടിട്ടുള്ള  കുട്ടികള്‍ക്ക് നമ്മുടെ നാട്ടിലെ ഇരുപ്പതും  ,അതില്‍ കൂടുതല്‍ ബോഗികള്‍ ആയി ചൂളം വിളിക്കുന്ന ട്രെയിന്‍ ഒരു അതിശയം ത്തനെ ആയിരുന്നു .വേണാട്   ആണ് ട്രെയിന്‍  .അഞ്ച്‌   മണിക്കൂര്‍ കൂടുതല്‍ എടുത്ത്‌  തിരുവനന്തപുരം  എത്തുവാന്‍ .ട്രെയിനില്‍ കഴിക്കാന്‍ കിട്ടിയ പൂരി മസാലയുടെ രുചി ഇന്നും   കുട്ടികള്‍ പറയും .കേരളത്തിലെ ട്രെയിനില്‍ നല്ല രുചിയുള്ള ഭക്ഷണം കിട്ടും എന്നും അവര്‍ക്ക് ഉറപ്പായി .എറണാകുളത്ത്  നിന്നും ആ അഞ്ച്  മണിക്കൂര്‍ യാത്ര വളരെ നല്ലത്  ആയിരുന്നു .12 വര്ഷം കഴിഞ്ഞ്   ആണ് ഞാനും ഭര്‍ത്താവും  നാട്ടിലെ ട്രെയിനില്‍ കയറിയത് . അതിന്‍റെ ഒരു പുതുമ മനസിലും ഉണ്ടായിരുന്നു . പലതും നമ്മുടെ  മനസ്സില്‍ മറവിയിലേക്ക് പോയി കൊണ്ടിരിക്കുന്നു    .ഒരു പ്രവാസി ആയിരുന്നിട്ടും നാടിനോടുള്ളഎന്‍റെ   ഇഷ്ട്ടം കൂടുകാ ത്തനെ ആണ് .യാത്ര തുടരാം ..........


                                      ട്രെയിന്‍ ,അടുത്തുപോയി കാണാനുള്ള വഴക്ക്   ....... കൂടെ ആന്റി യും .

                                       
രാത്രി പത്തു മണി കഴിഞ്ഞു തിരുവനന്തപുരം എത്തിയപോള്‍ താമസിക്കാനുള്ള സ്ഥലം അവിടെ  ഷമിന്‍ ടെ ആന്റി യുടെ വീട് ഉണ്ട് .ഷമിന്‍ ടെ കോളേജ് പഠനം എല്ലാം അവിടെ ആയിരുന്നത് കൊണ്ട്  തിരുവനന്തപുരം എപ്പോളും കുളിര്‍മ ഉള്ള ഒരു വിഷയം ആണ് . കൂടാതെ അവിടെ രാജകൊട്ടാരത്തില്‍    എന്ത് നടക്കുന്നു എന്ന് സൂക്ഷ്മമായി ,പുസ്തക താളുകളില്‍  കൂടി   കണ്ടുപിടിക്കും .എല്ലാം കൊണ്ട് തികഞ്ഞ രാജ ഭക്തന്‍ എന്ന് വേണമെങ്കില്‍  പറയാം പോരാത്തതിന് , തിരുവിതാംകൂറിനെ കുറിച്ചുള്ള ഏതു പുസ്തകം വേണമെങ്കിലും ഇവിടെ എന്‍റെ  വീട്ടില്‍ ഉണ്ട് .ആ പുസ്തകള്‍  ഞാന്‍ വായിക്കാതെ  ത്തനെ എല്ലാം വിവരവും എന്‍റെ  ചെവിയിലൂടെ കടന്നു പോകും .ആന്റി യുടെ വീട്ടില്‍ എത്തി സുഖം   ആയി കിടന്നു ഉറങ്ങി .രാവിലെ എഴുന്നേറ്റു പട്ടത്ത്    നിന്നും യാത്ര യുടെ തുടക്കം  .നേരെ പോയത്  രംഗ വിലാസം കൊട്ടാരത്തിലെ museum കാണാന്‍ .പക്ഷെ  ഹരി പിള്ള കാര്‍ കൊണ്ട് പോയത്  സുന്ദര വിലാസം കൊട്ടാരത്തില്‍  ,അവിടെ ചെന്ന് ചോദിച്ചപ്പോള്‍  അത് പോലെ ഒന്ന് ആര്‍ക്കും അറിയില്ല .അത് ഇനിയും തുറന്നതായി ആരും  കേട്ടിട്ടില്ല.  .ഒന്ന് കൂടി സംശയം തീര്‍ക്കാന്‍ പാലസ് ഓഫീസില്‍ ത്തനെ പോയി ചോദിക്കാം എന്ന് വിചാരിച്ചു. പതുക്കെ, ശ്രീപാദം  കൊട്ടാരത്തിന് അടുത്ത് കൂടെ നടക്കുന്നു. അവിടെ വലിയ ഒരു പൂക്കളം ഉണ്ടാക്കിയിട്ടുണ്ട്  അവിടെ നിന്നിരുന്ന  ആരോ പറഞ്ഞു .museum  കാണാന്‍ പറ്റാത്ത  വിഷമം ആയി ഷമിന്‍ നടക്കുന്നു .എന്നാലും പൂക്കളം  ഒന്ന് കയറി കാണാം .അതും വളരെ ഭംഗിയായി ചെയ്തിരിക്കുന്ന ഒരു വലിയ പൂക്കളം!! .അവിടെ  കുറച്ച്  ഫോട്ടോ  എടുത്തു .അടുത്ത് തന്നെ ഉള്ള  വടക്കേ നടയിലേക്കു നടന്നു . വലിയ തിരക്ക് ഒന്നും ഇല്ല .  ശാന്തമായി അവിടെ ആ നടയില്‍ കുറച്ചു നേരം ഇരുന്നു .


                                                    ശ്രീപാദം കൊട്ടാരത്തിലെ പൂക്കളം



                                         
                                       
ആന്റി യുടെ ഡ്രൈവര്‍  ഹരി പിള്ള ഒരു നല്ല കഥാപാത്രം ആയി തോന്നി .എനിക്ക് ആ ഭാഷ കുറച്ച്  കൂടുതല്‍ കേള്‍ക്കാനും  ഒരു അവസരം ആയിരുന്നു .എറണാകുളത്തും നിന്നും ,തിരുവനന്തപുരം എത്തിയാല്‍ ഉള്ള ആ ഒരു  ഇത്  പറയേണ്ട ആവശ്യം ഇല്ലല്ലോ ?വടക്കേ നടയില്‍ നിന്നും ആ പൊരിഞ്ഞ വെയിലത്ത്‌    ശ്രീ പത്മനാഭന്റെ  മുറ്റത്തേക്ക് ,അവിടെ വരെ നടന്ന്  എത്തിയില്ല   , ഇടതു വശത്ത്  പുത്തന്‍  മാളിക പാലസ് museum എന്ന് ഒരു ബോര്‍ഡ്‌  കാണാം .ആരും അത് അത്ര   കാണില്ല .അതിനകത്ത് കടന്നാല്‍   അവിടെ പാലസ് museum   കാണാം .  നമുക്ക് തനിച്ചു അതിനകത്ത് പോകാന്‍ അനുവാദം ഇല്ല .അവിടെ ഉള്ള guides നമ്മളെ കൊണ്ടുപോകും .ഒരു തമിഴ് ച്ചുവയോടെ സംസാരിക്കുന്ന ഒരു സ്ത്രീ ആയിരുന്നു കൂടെ വന്നത് . .വളരെ ഭംഗി ആയി വിവരണം നടക്കുന്നു .അവരുടെ ആ ജോലിയിലെ ഇഷ്ട്ടവും അതില്‍ മനസിലാവും .....


                                           





ആ വഴിയിലൂടെ നടക്കുമ്പോള്‍ ഒരു തണുത്ത കാറ്റും ,എവിടെയും  പച്ചപ്പും ആയി ഒരു നാട്ടുപ്പുറം  പോലെ തോന്നും .അവിടെ നമ്മള്‍ കാണുന്നത്  കുതിര മാളികാ ആണ് .112 കുതിരകളെ കൊത്തിവച്ചിട്ടുള്ള കുതിര മാളിക .കൊട്ടാരത്തിന്റെ ഭംഗിയും അത് ത്തനെ . തടിയില്‍ കൊത്തിവച്ചിരിക്കുന്നതും  ആണ് .നാല് വര്ഷം കൊണ്ട് ആണ് അത് പണിത്  തീര്‍ത്തതും.


                              

                                ഇത് വഴി ആണ് കുതിര മാളികയില്‍ പോകുന്നതും


 കുതിര മാളിക യുടെ തറയില്‍  ഒന്ന് കാല്  എടുത്തു വച്ചപ്പോള്‍  ആ  തറയിലെ തണുപ്പ് നമ്മുടെ  തല വരെ എത്തിയത് പോലെഎനിക്ക്  തോന്നി . . ഒരു അനക്കവും പോലും  ഇല്ല .അവിടെ, ഇവിടെ ആയി കുറച്ചു പേര് നടക്കുന്നത്  കാണാം .കുതിര മാളികയില്‍ കയറുമ്പോള്‍ പുറത്ത്  നിന്നുമുള്ള ഒരു സ്വരം   നമുക്ക് കേള്‍ക്കാന്‍ കഴിയുകാ ഇല്ല .ആ കൊട്ടാരക്കെട്ടുകളില്‍ ഇനിയും കഥകള്‍ ഉറക്കം ത്തനെ .അതിനകത്ത് ഒരുപാടു തരം എണ്ണ വിളക്കുകള്‍ ,പൊടി പിടിച്ച്  ഇരിക്കുന്നതും  കാണാം .ഓരോ മുറികളിലും   അതി വിശിഷ്ടമായ പലതരം സാധനകളും ഉണ്ട് . ശ്രീ ചിത്തിരതിരുനാള്‍ ടെ  ഒരു വലിയ എണ്ണ ചായ   ചിത്രം അവിടെ കാണാന്‍ സാധിക്കും .രോറിക്കിന്റെ(Svetoslav Roerich )  വളരെ പേര് കേട്ട  ആ ചിത്രം നമ്മള്‍ ഒരു നിമിഷം അറിയാതെ നോക്കി    നിന്ന് പോകും  .ആ ചിത്രത്തില്‍ നോക്കുമ്പോള്‍ ,നമ്മളെ രാജാവ്‌ നോക്കുന്നപോലെ തോന്നും .ഏതു വശത്ത്   നിന്നും നോക്കിയാലും ,രാജാവിന്‍റെ  കണ്ണുകള്‍ നമ്മളെ തന്നെ കാര്യമായി നോക്കുന്നപോലെ തോന്നും

HIS  HIGHNESS Sri  PADMANABHA  DASA VANCHI PALA SIR RAMA VARMA KULASEKHARA KIRITPATI   

റോരിക് വരച്ച അമ്മ മഹാ റാണിയുടെ ചിത്രം  
  
.പിന്നെ നമ്മളെ അവര്‍   കൊണ്ട്  പോകുന്നത് ആ ആട്ടുകട്ടില്‍ കിടക്കുന്ന   നൃത്ത  മുറിയിലേക്ക് ആണ് .അവിടെ  സുഗന്തവല്ലി യുടെ  കാലിലെ  ചിലങ്കയുടെ    സ്വരം  ഒന്ന് കേട്ടുവോ എന്ന് തോന്നും .ആ കട്ടിലില്‍ നമുക്ക്  ഇരിക്കാം .ഫോട്ടോ, എടുക്കുവാന്‍ അനുവാദം ഇല്ല .ആ കട്ടിലില്‍  ഇരിക്കുമ്പോള്‍ .ആ കൊട്ടാരത്തിന്റെ മുറ്റവും എല്ലാം നല്ലപ്പോലെ കാണാന്‍ സാധിക്കും .ആ ഇടനാഴികളുടെ എനിക്ക് നടന്നു തീരുന്നപോലെ തോന്നിയുമില്ല .സ്വാതിതിരുന്നാള്‍ ,നിലാവിനെ നോക്കി കൊണ്ട് എഴുതുവാന്‍ ഇരിക്കുന്ന മുറിയിലേക്ക് ആണ് ആ നടപ്പ് എത്തിച്ചത് . എത്രയോ കീര്‍ത്തനം നമുക്ക് സമ്മാനിച്ച മുറി ആണ് ഒന്ന് നമിക്കാതെ  വയ്യ ..ആ  കൊച്ചു മുറിയില്‍ , നിന്നും ജനലില്‍ കൂടി നോക്കിയാല്‍  സ്വാമി ക്ഷേത്രവും നല്ലപോലെ കാണാന്‍ സാധിക്കും ..പട്ടണത്തെ  തിലകം ചാര്‍ത്തുന്ന ശ്രീപത്മനാഭ സ്വാമിക്ഷേത്രം .ക്ഷേത്ര ഗോപുരത്തിലെ സ്വര്‍ണതാഴികകുടവും എല്ലാം കാണാം     .മുകളിലെ , ഏതോ മുറിയിലെ ഒരു ജാലകത്തിലൂടെ നോക്കിയാല്‍ കൊട്ടാരത്തിലെ കുറെ  മുറികള്‍ നോക്കാന്‍ പറ്റാതെ അടച്ച്  ഇട്ടിരിക്കുന്നു . .എത്ര നാളുകള്‍ കൊണ്ട് പണിത്  എടുത്ത ആ കൊട്ടാരത്തെ ,ഒന്ന് പൊടിതട്ടി എടുക്കാന്‍ പോലും ആരും ഇല്ല ,പഴമ കൊടുത്ത ധന നഷ്ട്ടം തന്നെ ആവും .കൊട്ടാരത്തില്‍ നിന്നും ഇറങ്ങി താഴെ വരുമ്പോള്‍ ആ മട്ടുപ്പാവില്‍    നമുക്ക് ഫോട്ടോസ് എടുക്കാം .കുറച്ചു നേരം ആ കാറ്റും കൊണ്ട്  അവിടെ ഇരിക്കാം അതും പത്മനാഭന്റെ കൃപ ..രാജാ  ക്കന്മാരുടെയും ,ദിവാന്ജിമാരുടെയും  താലോലം ഏറ്റു  വളര്‍ന്ന കൊട്ടാരം  ഇനിയും നശിച്ചു ഇല്ലാതെ ആവരുത്  എന്ന് മനസ്സില്‍ ഞാന്‍ അറിയാതെ പറഞ്ഞുവോ
എന്നും എനിക്ക് തോന്നി .





കൊട്ടാരത്തിന്റെ മുറ്റത്ത്‌

















അവിടെ നിന്നും കുറെ ഫോട്ടോ എടുത്ത്‌  പതുക്കെ പുറത്തേക്ക്  നടന്നു ,ആ പച്ചപ്പില്‍ നിന്നും വിട പറഞ്ഞപോള്‍ ഒരു നഷ്ട്ടം തോന്നി .12 വര്‍ഷത്തിനു മുന്‍പ് ഞാന്‍ ഇത് കണ്ടതും ആണ്.അന്ന്  വിവാഹം കഴിഞ്ഞ്  ഷമിന്‍ ടെ കൂടെ നടന്നപ്പോള്‍ കൊട്ടാരത്തിനും പുതുമ ആയിരുന്നു .ഇന്ന് അത് എല്ലാം വിറങ്ങലിച്ചു നില്‍കുന്നപോലെ തോന്നി .ഇനിയും ഞാന്‍ എന്ന് കുതിര മാളിക കാണും?  .അതും 12 വര്ഷം  കാത്തിരിക്കേണ്ടി  വരുമായിരിക്കും  .എന്നാലും, ഇവിടെ  വന്നാല്‍ ഇത് കാണാതെ  ഞാന്‍ പോകില്ല .കുതിര മാളികയില്‍ നിന്നും എന്തൊക്കെ ഓര്‍ത്ത്‌  ആയിരുന്നു നടപ്പ് ,മനസ്സില്‍ ഒരു ഞെട്ടല്‍ പോലെ   ആണ് ഒരു കാര്യം ഓര്‍ത്തതും .കരുവേലപ്പുര  മാളിക മുകളിലെ 'മേത്തന്‍ മണിയുടെ' സ്വരം കേട്ടതേ ഇല്ലല്ലോ ?എന്തെല്ലാം കണ്ട മണികള്‍ ആണ് . രാജഭരണവും ;  ജനകിയ ഭരണത്തിനും    ,അതിന്‍റെ എല്ലാ  ഉദയവും അസ്തമയവും ഒരുപോലെ സ്വരമുയര്‍ത്തി ,എല്ലാത്തിനും മുകളില്‍ തല ഉയര്‍ത്തി  നില്‍ക്കുന്ന കാഴ്ച വസ്തു ..അതും രാജഭരണം സംഭാവന ചെയ്ത ഈ മണി ..താടി വച്ച മനുഷ്യന്റെ രൂപവും, രണ്ടു ആട്ടിന്‍ കുട്ടികളും  ഇന്ന് വരെ  ആ രൂപത്തിന് ചിരിക്കാന്‍ കഴിഞ്ഞ്  കാണില്ല .മണിക്കുറുകള്‍    തോറും ചിരിക്കാന്‍ ശ്രമിക്കുമ്പോള്‍ രണ്ട്  ആട്ടിന്‍ കുട്ടികള്‍ ചാടി വീണു ശക്തിയായി ആ ചെകിടില്‍  ഇടിക്കും .അതോടെ വായ അടയും .എത്രയോ കാലമായി ഇത് നടക്കുന്നു ?
അതും   നോക്കി  കുട്ടികള്‍ നില്‍ക്കുമ്പോള്‍  ഞാന്‍ പതുക്കെ എന്‍റെ  സ്വപ്നം ഇന്ന് എങ്കിലും നടക്കുമോ എന്ന് അറിയാന്‍  ഒരു ശ്രമം നടത്തി .'പത്മതീര്‍ഥ  ക്കുളം' അതിനു അടുത്ത് ഒന്ന് പോയി ഇരിക്കണം .കഴിഞ്ഞ ഓരോ വരവിലും മനസ്സില്‍ അതിയായ ആശ ആയി മനസ്സില്‍ മൂടി കിടന്നതും ആണ്  .കോളേജില്‍ നിന്നും ടൂര്‍ വന്നപ്പോള്‍ അതിന്‌  അടുത്ത് ഒന്ന് എത്തി നോക്കിയപോള്‍ , 'എന്ത് വായില്‍ നോക്കി
നില്‍ക്കുന്നു? എന്നുള്ള വഴക്ക് കേള്‍ക്കാന്‍ സാധിച്ചു . .ഷമിന്‍ ടെ കൂടെ വന്നപ്പോള്‍ കൊട്ടരാക്കെട്ടുകളില്‍ ഇഷ്ട്ടം തീര്‍ക്കാന്‍  സമയം കിട്ടി ഉള്ളു . ക്ഷേത്രവും അമ്പലകുളവും ഒക്കെ  എനിക്ക് എന്നും ഹരമുള്ള വിഷയം ആണ് .ഞാന്‍ പത്ത്  രൂപ കൊടുത്ത്  മീനിനുള്ള  തീറ്റയും വാങ്ങിച്ചു പതുക്കെ ആ നടകള്‍ ഇറങ്ങി  .പത്മതീര്‍ഥ ക്കുളം ഇത്ര അടുത്ത് ഞാന്‍ കണ്ടത് അന്ന് ആണ് .കുളത്തില്‍ ഒരുപാടു മീനുകള്‍ ഉണ്ട്.അതും ഗോള്‍ഡ്‌ ഫിഷ്‌ എല്ലാം . വാവലുകള്‍ ചേക്കേറുന്ന മരവും ,എല്ലാം തെളിഞ്ഞു കാണാം . .ഷമിനും കുട്ടികളുംആയി  മീനിനോടുള്ള  യുദ്ധം നടക്കുന്നു .എനിക്ക്  ഒന്നും  കേട്ടതായി   ഓര്മ വരുന്നില്ല . .ശാലീനമായ ഈ നഗരത്തിനോട് എന്നും എനിക്ക്  പ്രണയം തന്നെ .


സ്വാതി തിരുന്നാളിന്റെ കീര്‍ത്തനം കേട്ട് ഉണരുകയും ,ഇരയിമ്മന്‍ തമ്പി യുടെ ഓമന തിങ്കള്‍ കിടാവോ ... എന്ന താരാട്ട് പാട്ട് കേട്ട് ഉറങ്ങിയും,....ചരിത്രത്തിന്റെ വഴി താരയില്‍  മരിക്കാത്ത ,ആയിരം  ഓര്‍മകളുടെ സാക്ഷിയായി നഗരം എന്നും നില്‍ക്കുന്നു .പലതും ഓര്‍മ്മകള്‍ മാത്രം !!ഉദയം ആകുമ്പോള്‍ കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും സ്വാമി ക്ഷേത്രതിലേക്കു എഴുന്നള്ളുന്ന  രാജാവിനെ പഴമക്കാര്‍ ത്തനെ കാത്ത്  നില്‍ക്കണം .പുതിയ തലമുറക്ക്  കിന്നരിതലപാവ് ധരിച്ച രാജാവിനെ ഫോട്ടോ യില്‍ കണ്ടു കാണും . അതുപോലെ പത്മതീര്‍ഥ ക്കുളം ഇനിയും നാടിനു നഷ്ട്ടമാവരുതെ എന്ന  പ്രാര്‍ത്ഥനയിലും തിരുവിതാം കൂറിനെ ഞാന്‍ എന്നും രാജകീയ മായി തന്നെ ഓര്‍ക്കുന്നു .


 

'പത്മതീര്‍ഥ ക്കുളം'





എവിടെ കിട്ടും ഇത്രയും ശാന്തമായ ഒരു ഇടം ......




 തിരുവിതാം കൂറിനോട് എന്റെ ഇഷ്ട്ടവും എന്നും  ഉണ്ടാവും .................കൂടെ  സ്നേഹവും !!!!!

20 comments:

  1. siya kalakki ketto.10 varshathinu mumbulla ormakal onnu puthukkan patti .

    ReplyDelete
  2. wow... this is so nice....Hostel il ninnum tour poyappol siya undayirunnilleee.... enikum orupadu ishtam ulla sthalam anu Thiruvananthapuram....nannayi ezhuthi tto...

    ReplyDelete
  3. Siya Chechi,

    The article was very educational and informative, I was very impressed at the enriching experience and the photos taken and would like to travel there at the next earliest opportunity with Shamin chettan, chechi and family.

    Keep travelling and writing about our Gods own country's beauty and pride.

    ReplyDelete
  4. എന്നോട് കൂടെ യാത്ര ചെയ്ത എല്ലാര്ക്കും നന്ദി ......................
    മഞ്ജു ആ യാത്രയുടെ കാര്യം ത്തനെ ആണ് ഞാന്‍ എഴുതിയതും ..ആ കുളത്തില്‍ ഒന്ന് എത്തി നോക്കാന്‍ അനുവാദം ഉണ്ടായിരുന്നു ഇല്ല ..എന്നാലും അതൊക്കെ ഒരു നല്ല കാലം ആണല്ലോ ?അന്ന് നമ്മള്‍ കുട്ടികള്‍ teachers പറയുന്നതും കേട്ടു നടക്കണം ...................

    ReplyDelete
  5. ente... siyeee shamichante agraham poorthuyayiiiiiiii...aaa manasu niranju kanum...

    ithu vaichappol njan aa kottara varanthayiluuude ulathukayayirunnu ..aha ..aa cheriya kulirmaullla mandha maruthan enneyum onnu thotturummi....ugran siyeeeee...

    ReplyDelete
  6. siya valare nannayittundu....ee thanuppattu muudi kidanna ormakalokke pettannu kanmunpil prathyaksha petta pole....cheruppam mudal veettil kettittulla rajakudumbha visheshangalum pinneedu neril kanda kottarangalum temple um ennum manasinoru kulirma aayirunnu...veendum athilekkoru ethi nottam....next time will surely visit this place again..

    ReplyDelete
  7. നല്ലൊരു യാത്രാ വിവരണം കൂടി. ചിത്രങ്ങള്‍ കൂടി ചേരുമ്പോള്‍ പോസ്റ്റിന്റെ മാറ്റ് കൂടുന്നു.

    തിരുവനന്തപുരത്ത് തന്നെ ആകെ മൂന്നോ നാലോ തവണയേ വന്നിട്ടുള്ളൂ. ഒരിയ്ക്കല്‍ ഇതിനടുത്ത് കൂടി പോയിരുന്നെങ്കിലും കയറി കാണാനുള്ള അവസരമൊന്നും കിട്ടിയിട്ടില്ല. എന്നെങ്കിലും പോണം :)

    ReplyDelete
  8. വെറും ഇന്‍ഫോര്‍മേഷന്‍ പലപ്പോഴും മടുപ്പ് ഉണ്ടാക്കും. എന്നാല്‍ അതു ഒരു യാത്രാ വിവരണത്തിന്റെ ഭാഗമായി പേഴ്സണലൈസ് ചെയ്യുമ്പോള്‍ ആകര്‍ഷകും ആകും. ഈ പോസ്റ്റ് തന്നെ ഒരു നല്ല ഉദാഹരണം.

    ഇനിയും എഴുതുക..

    ReplyDelete
  9. എഴുത്ത് വിശ്വരൂപം കാണിച്ചുതുടങ്ങിയിരിക്കുന്നു. ഇനി പിടിച്ചാല്‍ കിട്ടില്ല എന്ന് ഉറപ്പിക്കാം. പ്രത്യേകിച്ചും ഇനി മുതല്‍ അങ്ങോട്ടുള്ള യാത്രകളുടെ വിവരണങ്ങള്‍ .

    ഈയിടെ ആഷ്‌ലി നമ്മുടെ ബൂലോകം പത്രത്തില്‍ കുതിരമാളികയെപ്പറ്റി വിശദമായി ഒരു വിവരണം എഴുതിയിരുന്നു. അതും ഇതും ഒക്കെക്കൂടെ ആയപ്പോള്‍ ... എന്നെ ചിലപ്പോള്‍ അടുത്ത ആഴ്ച്ച തിരുവനന്തപുരത്ത് ആരെങ്കിലും കണ്ടാല്‍ മൈന്‍ഡ് ചെയ്യണ്ടാട്ടോ ? (അല്ലെങ്കില്‍ ആര് മൈന്‍ഡ് ചെയ്യാന്‍ !!) വളരെ ചെറുപ്പത്തില്‍ എപ്പോഴോ പോയിട്ടുണ്ട് ഇവിടെ. പക്ഷെ ഒന്നും ഓര്‍മ്മയിലില്ല. ഇനിയിപ്പോള്‍ ഇതൊക്കെ വായിച്ചതല്ലേ ചുമ്മാ നടന്ന് കേറിയാല്‍ മതിയല്ലോ ?

    പഴയകാല ഓയില്‍ പെയിന്റുകളുടെ ഒരു പ്രത്യേകതയാണ് സിയ ഇവിടെ പറഞ്ഞത്. ഏത് വശത്ത് നിന്ന് നോക്കിയാലും ചിത്രത്തിലുള്ള ആള്‍ നമ്മെ നോക്കുന്നത് പോലെ തോന്നും. അങ്ങനെ വരക്കാനുള്ള എന്തെങ്കിലും സങ്കേതങ്ങള്‍ ഉണ്ടോ അതോ സ്വാഭാവികമായി അങ്ങനെ വരുന്നതാണോ എന്ന് ഷാമിന്‍ സഖാവിനോട് ചോദിച്ച് മനസ്സിലാക്കൂ. തൃപ്പൂണിത്തുറ ഹില്‍ പാലസ്സിലുള്ള ഓയില്‍ പെയിന്റിങ്ങുകളില്‍ ചിലത് ആളടക്കം നമ്മെ തിരിഞ്ഞ് നോക്കുന്നതുപോലെ തോന്നും. അങ്ങനെ ചെയ്യുന്നില്ല എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച് നോക്കിയാല്‍ പോലും അത് സംഭവിക്കുന്നുണ്ട്. അതിമനോഹരമാണ് ആ പ്രതിഭാസം.

    ReplyDelete
  10. 'കൊട്ടാരം'.എന്‍റെ പോലെ ഇഷ്ട്ടപെടുനവര്‍ ഉണ്ടെന്നും ഇത് വായിച്ചപോള്‍ മനസിലായി .......................
    .ക്രിസ്..ഈ പോസ്റ്റ്‌ ഷമ്മിയുടെ മനസ് നിറഞ്ഞുവോ ?എന്ന് ഷാമിന്‍ പറയണം ..കൊട്ടാരവും&paintings എല്ലാം ഇഷ്ട്ടമാവണം .
    .മെര്‍ലിന്‍ ..കൊച്ചിലെ കേട്ടത് നേരില്‍ കണ്ടു ത്തനെ മനസ് നിറയ്ക്കണം അതും നടക്കും ട്ടോ .നന്ദി കൂട്ടുകാരെ ..ഇത് വഴി ഒന്ന് എത്തിനോക്കാന്‍ സമയം ഉണ്ടായതില്‍ ................ഇനിയും ഇത് വഴി വരണം .
    .ശ്രീയും, ഇനി അവിടെ പോകുമ്പോള്‍ ഇത് കാണണം ..അടുത്ത ഒരു ബ്ലോഗ്‌ അതില്‍ കൂടി എല്ലാര്ക്കും വായിക്കാമല്ലോ ?
    അച്ചായന്‍ (സജി)പറഞ്ഞതും ശരി തന്നെ .യാത്ര വിവരണം ചിലപ്പോള്‍ മടുപിക്കും . പക്ഷെ എല്ലാ യാത്ര വിവരണത്തിലും ,ആരുടേയും കണ്ണില്‍ പെടാത്തതും വല്ലതും കാണും ..അത്
    വരെ വായിച്ചു തീര്‍ക്കാന്‍ ആണ് ക്ഷമ ഇല്ലാത്തതും .ശ്രീക്കും &അച്ചായനും നന്ദി .
    നിരക്ഷരന്‍ നു ഉത്തരം കുറെ കൊടുക്കാന്‍ ഉണ്ടല്ലോ ??
    ഇനിയും യാത്ര വിവരണം ഞാന്‍ എഴുതിയാല്‍ .പലരും എന്നെ ഒരു വിധം ആക്കും ...എന്നാലും ഞാന്‍ യാത്ര തുടരുക്ക ത്തനെ .തിരുവനന്തപുരത്ത്നി രക്ഷരന്‍ കൊച്ചിലെ പോയപ്പോള്‍ ആരും മൈന്‍ഡ് ചെയ്തു കാണാന്‍ വഴി ഇല്ല . .തിരുവനന്തപുരത്ത് നിരക്ഷരന് ഫാന്‍സ്‌ കാണുമല്ലോ ?ആ തലയിലെ മുടിയും നീട്ടി പോയാല്‍ മതി .എല്ലാരും മൈന്‍ഡ് ച്ചെയും .പെയിന്റിംഗ് നെ കുറിച്ച് പറയാന്‍ അത്ര വശമില്ല .ഞാന്‍ അത് ഷാമിന്‍ പറഞ്ഞു കേട്ടിടുണ്ട് .സമയം പോലെ ഷാമിന്‍ തന്നെ പറയും .നിരക്ഷരനും നന്ദി .

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. എഴുതി തെളിഞ്ഞു വരുന്നുണ്ട്...പോസ്റ്റിന്റെ മൊത്തം ഘടനയില്‍ ഒന്ന് കൂടി ശ്രദ്ധ വെച്ചാല്‍ കൊള്ളാം...വാചകങ്ങള്‍ ഇടയ്ക്കിടെ മുറിയുന്നുണ്ട്...അക്ഷരതെറ്റുകള്‍ പരിഹരിച്ചാല്‍ വായന ഒന്ന് കൂടി സുഖകരമായിരിക്കും...ബ്ലോഗ്‌ ടെമ്പ്ലേറ്റ് കുറച്ചു കൂടി വൈഡായത് ചൂസ് ചെയ്യൂ...അപ്പോള്‍ പോസ്റ്റ്‌ ചെറുത്‌ പോലെ തോന്നും...
    സിയക്ക് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു...

    ReplyDelete
  13. ഒരു തിരുവനന്തപുരം യാത്ര കഴിഞ്ഞ പ്രതീതി ജനിപ്പിക്കുന്ന സിയയുടെ ബ്ലോഗ്‌ വളരെ നല്ലതായിട്ടുണ്ട്.
    ഫോട്ടോസ് എല്ലാം വളരെ വളരെ നന്നായിട്ടുണ്ട് .
    സെന്റ്‌ ജോസെഫ് സ്കൂള്‍ ന്റെ ഓര്‍മകളും ബ്ലോഗില്‍ ഉള്‍പെടുത്താന്‍ മറക്കില്ലല്ലോ ?

    ReplyDelete
  14. ഷീന ..പറഞ്ഞപോലെ സ്കൂള്‍ നെ കുറിച്ച് എഴുതണം ചിലത് ഇഷ്ട്ടം കൂടുതല്‍ കൊണ്ടും മാറ്റി നിര്‍ത്തും ..സമയപോലെ എഴുതാം ...പിന്നെ രഫേക് പറഞ്ഞ കമന്റ്സ് ടെ കാര്യം . കമന്റ്സ് വരുന്നത് ഒരു സന്തോഷം തന്നെ ..ഒരുപാടു കമന്റ്സ് ഇല്ല എങ്കിലും എഴുതിയത് പത്തുപേര് വായിക്കുന്ന സന്തോഷം എനിക്ക് ഉണ്ടാവുമല്ലോ ?ചാണ്ടിക്കുഞ്ഞും ഇത് വഴി വന്നതിനും ഒരുപാടു നന്ദി ...എല്ലാവര്ക്കും എന്‍റെ നന്ദി അറിയിക്കുന്നു ....

    ReplyDelete
  15. nee ethra nannayi ezhuthunnath nammal hostel nennu poyathu oru orma und kottaram kandilla shatharam kandirunnu eppo allam kanda pola ayi.....ella wishes parayunnu...

    ReplyDelete
  16. siya moonnu varsham tvm thu undayittum njan kanathirunnathellam kanichum thannathinu valare nandhi.....ee holidays il njan theerchayayum kuthiramalika kaanum

    ReplyDelete
  17. ബൂലോഗത്ത് യാത്രവിവരണം വിവരിക്കുന്ന നാരിമാർ വിരളമായി വിരലിൽ എണ്ണാവുന്നവരെയുള്ളു കേട്ടൊ..
    ഇതുവായിച്ചപ്പോൾ ഈ രംഗത്ത് തലതൊട്ടപ്പത്തിയാകുവാനുള്ള എല്ലാലക്ഷണങ്ങളും കാണുന്നു...

    ഞാനിതാ സ്ഥിരം എത്തിനോക്കുവാൻ വേണ്ടി പിന്തുടരുന്നൂ..ട്ടാ‍ാ

    ReplyDelete
  18. സിയ,
    പണ്ട് മുതലേയുള്ള ഒരാഗ്രഹമാണ് പത്മതീർത്ഥകുളം. എന്തുകൊണ്ടോ ഇത് വരെ സാധിച്ചില്ല.. ഏതായാലും മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് പോവാൻ എനിക്കും കഴിയുന്ന ഒരിടം എന്ന നിലക്ക് ഇവിടെ ഞാൻ പോകും.. തീർച്ച. എഴുത്ത് നന്നായിട്ടുണ്ട്. ചിത്രങ്ങൾ പലതും അല്പം കൂടി സൂം ചെയ്യാമായിരുന്നു എന്ന് തോന്നുന്നു.. മിക്കതും വൈഡ് ആങ്കിൾ ആയ പോലെ.. അയ്യോ ചിത്രങ്ങളെ പറ്റി പറയാൻ എനിക്ക് വലിയ പിടിപാടില്ലാട്ടോ

    ReplyDelete
  19. ..
    എഴുത്തിനെപറ്റി കുറ്റം പറഞ്ഞത് ഞാനിതാ പിന്‍വലിച്ചു.
    ഈ പോസ്റ്റില്‍ ഉണ്ട് കേട്ടൊ ഞാനുദ്ദേശിച്ചതെല്ലാം :)

    ക്രമാനുഗതമായ സഞ്ചാരം-ഒഴുക്ക് എന്നൊക്കെ പറയില്ലെ? അത് തന്നെ. പിന്നെ അവതരണവും നന്നായിരിക്കുന്നു.

    ഇവ കൈമോശം കളയാതെ ഇനിയുമിനിയും..
    ..

    ReplyDelete
  20. ജന്മനാടിന്റെ വിശേഷങ്ങള്‍ ആവേശത്തോടെ വായിച്ചു തിര്‍ത്തു. യാത്രകള്‍.കോം ഇല നിന്നും . ഇവിടെ കമന്ടിടം എന്നോര്‍ത്തു . രണ്ടാം ഭാഗം എവിടെ ?

    Sorry for typos...difficult to type in malayalam from mobile

    ReplyDelete