ജാലകം

Monday 26 July 2010

''രാജ്ഞിയുടെ കടലിലെ കൊട്ടാരം''..(scotland- part 4)


സ്കോട്ട് ലാന്‍ഡില്‍ ഇത് മൂന്നാം ദിവസം ആണ് .തലേ ദിവസം കണ്ട falls of dochart ആയിരുന്നു രാത്രി മുഴുവന്‍ മനസിലും .,ആരും അറിയാതെ ഞാന്‍ ആ ഭൂമിയെ  ഒന്ന് കൂടി ചേര്‍ത്ത് പിടിച്ചു തന്നെആണ്  ഉറക്കം ആരംഭിച്ചതും . .പൂര്‍ണമായ ഒരു സ്വപ്നം കണ്ടു തീര്ന്നതുപോലെയും ആയിരുന്നു രാവിലെ കണ്ണ് തുറന്നപ്പോളും      . നല്ല ഉറക്കവും  കിട്ടി എന്നും പറയാം ..ഇന്ന് ''രാജ്ഞിയുടെ കടലിലെ  കൊട്ടാരം  കാണാന്‍ ആണ് പരിപാടിയും .ഞാന്‍   താമസിക്കുന്ന ഹോട്ടലില്‍ നിന്നും അത്നല്ലപോലെ  കാണാന്‍  സാധിക്കും . രാവിലെ ,കൈയില്‍ ഒരു ചായയുമായി ആ കണ്ണാടി ചില്ലിനു  അടുത്ത് നില്‍ക്കുമ്പോള്‍ മനസ്സില്‍ കുളിര് കോരിയിടാന്‍  കുറച്ചു നല്ല കാഴ്ചകളും കാണാന്‍ ഇട ആയി ..




                                                            ROYAL BRITANNIA രാത്രിയില്‍ ..









ഒരു തുറമുഖം വളരെ അടുത്ത് നിന്ന്  കാണാന്‍  കഴിഞ്ഞു .നല്ല വെയില്‍ ഉള്ള ഒരു ദിവസം  ആയിരുന്നു .അത് കൊണ്ട് ഈ കാഴ്ചകള്‍ അതേ ഭംഗിയോടെ കണ്ടതുപോലെ  തോന്നി .കഴിഞ്ഞ രണ്ടു ദിവസം  മഴയുമായി യാത്രയുംകുറച്ചു ബുദ്ധിമുട്ട്  ആയിരുന്നു . .ഇനിയുള്ള ദിവസം മഴ പതുക്കെ വഴി മാറി പോകണം എന്ന്  മനസ്സില്‍  നല്ല ആശ  ഉണ്ട്  .മഴയും തണുപ്പുമായി ഇതൊക്കെ കാണുന്നത് വളരെ ബുദ്ധിമുട്ട് തന്നെ .കുട്ടികളുംവല്ലാതെ  മടുക്കും .,അവരുടെ കൂടെ കുടയും ചൂടി നടക്കുന്ന പ്രയാസം വേറെയും .അവര്‍ക്ക് മഴ എന്ന് പറഞ്ഞാല്‍ നനയാന്‍ ഉള്ളത്  ആണ് .നമുടെ പോലെ കുട കൈയില്‍ പിടിക്കണം  എന്ന് സ്കൂളില്‍ പോലും പറഞ്ഞു കാണുമോ ആവോ?











താഴെ കാണുന്നത്  ആണ് രാജ്ഞിയുടെ കൊട്ടാരം  .അവിടേക്ക് എല്ലാവര്ക്കും സ്വാഗതം .,കാലം എത്ര കഴിഞ്ഞാലും അതേ തിളക്കത്തോടെ ,എല്ലാവരെയും മാടി വിളിക്കുന്ന  THE  ROYAL YACHT BRITANNIA .സഞ്ചരിക്കാത്ത വഴികളും കുറവ് ആയിരിക്കും . .പോയിരിക്കുന്ന വഴികളില്‍   എല്ലാം അതേ രാജകിയ      സ്ഥാനത്തില്‍ തന്നെ .ലോകം മുഴുവന്‍  അറിയുന്ന Britannia    രാജ്ഞിയുടെ,കൂടെ 44 വര്ഷം ആണ്  യാത്ര  ചെയ്തതും .വളരെ കുറച്ചു സമയം മാത്രം ആണ്  എലിസബത്ത് രാജ്ഞിയുടെ  കണ്ണ് നിറഞ്ഞ കണ്ടിരിക്കുനത്   .അതില്‍ ഒന്നു ഈ സംഭവം ആയിരിക്കാം .  .1997  റോയല്‍ ബ്രിട്ടാനിയ PORTSMOUTH   ലേക്ക് കൊണ്ട് വരുന്ന സമയത്ത് ആയിരുന്നു ..താഴെ ഉള്ള  ഫോട്ടോ കണ്ടാല്‍ അത് കണ്ടു നിന്നവര്‍ക്ക് അതുപോലെ തോന്നാം എന്ന് എനിക്ക്  തോന്നി ...(On 11 December 1997 Britannia was decommissioned at Portsmouth Naval Base in the presence of The Queen and royal family



THE ROYAL YACHT BRITANNIA






ഷിപ്പ് നു അകത്തു കയറുന്നതിന്  മുന്‍പ്  ഞാന്‍ എടുത്ത കുറച്ചു നല്ല ഫോട്ടോകളും താഴെ  ചേര്‍ക്കുന്നു ...അതിനു അകത്ത്  കയറുന്ന വരെ ഇതുപോലെ ഒരുപാടു ഫോട്ടോസ് കാണാന്‍  സാധിക്കും .














                                       

ഇത് ഫോട്ടോ അല്ല ,ശരിക്കും ഉള്ളത് തന്നെ ..
ഇവിടെ  വിശ്രമിക്കുന്നു ..യാതൊരു തിരക്കും ഇല്ലാതെ .




                                  




             


എത്രയോ പേരുടെ സേവനം ഈ ഷിപ്പില്‍ ഉണ്ടായിരുന്നു കാണും .44 വര്ഷം ഓടിയിട്ടും ഇപ്പോള്‍  കാണുമ്പോള്‍ പുത്തന്‍ ആയി തന്നെ ഇരിക്കുന്നു .
ഇതൊക്കെ ഞാന്‍ ടെലിവിഷന്‍ ലും  ,പുസ്തക താളിലും ആണ്
കണ്ടിരിക്കുന്നത്  .ആദ്യം സത്യം തന്നെ ആണോ  എന്ന് അറിയാന്‍  താഴെ ഒന്നു കൂടി ചവിട്ടി നോക്കും .പിന്നെ ആവും നടപ്പ് ആരംഭിക്കുന്നതും  ...



                               


ഈ ഷിപ്പ് നു അകത്ത്  എന്ത് ആവും നമ്മള്‍ കാണാന്‍  പോകുന്നത് ,എന്ന ചോദ്യവുമായി ആണ് ഞാന്‍ പത്തു വര്ഷം മുന്‍പ്  ഇത് കാണാന്‍  വന്നത് . ആ സമയം ഡിസംബര്‍ മാസവും ആയിരുന്നത് കൊണ്ട്   .കൊടും തണുപ്പ്  ആയിരുന്നു  ,ആ ഇരുട്ടില്‍ ഒന്നും നല്ലതായി തോന്നിയും ഇല്ല .എല്ലാം ഇരുട്ടില്‍ ആയതു  കൊണ്ട് ഒരു ഇഷ്ട്ടവും തോന്നിയും ഇല്ല .
ആ യാത്രയില്‍  ഒരു ഫോട്ടോ പോലുംഞാന്‍  എടുത്തതുമില്ല . . ഈ ഒരു യാത്രകൂടി  എനിക്ക് ഉള്ളത് കൊണ്ട് ആവാം അന്ന് ഒരു ഫോട്ടോ പോലും  എടുക്കാതെ  തിരിച്ചു പോന്നത്  എന്ന് ഇപ്പോള്‍ തോന്നുന്നു . ഈ യാത്രയില്‍ ഷിപ്പിന്  അകത്തു  കയറുന്നതിന്  മുന്‍പ് ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കിയതുപോലെയും   എനിക്കും തോന്നി .കാരണം രാജ്ഞിയുടെ യാത്ര പറയലും അത് കണ്ടു ആര്‍ത്തു വിളിക്കുന്ന ജനത്തെ ഞാന്‍  ഒന്നു  കൂടി മുന്‍പില്‍ കണ്ടു  ,ഒരു ചെറിയ ഇരമ്പല്‍  കേട്ടതുപോലെയും .... അവരൊക്കെ നടന്ന വഴികളില്‍ കൂടി ഞാനും ഒരു യാത്ര നടത്തുന്നു,ഇതൊക്കെജീവിതത്തില്‍ വലിയ  സന്തോഷം ഉള്ള കാര്യം തന്നെ . .എല്ലാം   നല്ല വെളിച്ചത്തില്‍ കാണുമ്പോള്‍ മനസിനും  ഒരു തുള്ളിച്ചാട്ടം . .നല്ല വെയില്‍ ആയതു കൊണ്ട്  ബ്രിട്ടാനിയയുടെ ഓരോ കോണിലും നമ്മുടെ കണ്ണുകള്‍ എത്തും .അന്ന് അവര് ഉപയോഗിച്ചിരുന്നഎല്ലാം അതുപോലെ തന്നെ ഇവിടെ കാണാം . .കപ്പല്‍ ഇവിടെ വിശ്രമിക്കുന്നത്  ഒരു നല്ല ലക്ഷ്യത്തോടെയും ആണ് .  ,എവിടെ വേണമെങ്കിലും ഫോട്ടോയും എടുക്കാം .കപ്പിത്താന്‍ ടെ മുറിയും അതില്‍  അവര് വായിച്ചു തീര്‍ത്ത  ന്യൂസ്‌ പേപ്പര്‍ വരെ കാണാം  .അതൊക്കെ വളരെ രസകരമായും തോന്നി .

 






                                          


        



              






              


ഇതില്‍ പോലും റോയല്‍ ഫാമിലി തെളിഞ്ഞു തന്നെ നില്‍ക്കുന്നു .താഴെ കാണുന്നത് രാജ്ഞിയുടെ കാര്‍ ആണ് . രാജ്ഞി ,ഓരോ വിശേഷ അവസരത്തില്‍ ,കപ്പലില്‍ യാത്ര ചെയുമ്പോള്‍ ഒന്നു  കരയില്‍ ഇറങ്ങുവാന്‍  തോന്നിയാല്‍ അവിടെയും സ്വന്തം കാറില്‍ ത്തനെ യാത്ര ചെയ്യാം .കാര്‍  കണ്ടപ്പോള്‍  മാത്രം എന്‍റെ മകളും   എന്നോട് ഒരു സംശയം ചോദിച്ചു .എന്തിനു ഈ കാര്‍ ഇവിടെ ഇട്ടു വെറുതെ നശിപ്പിക്കണം ? .നാശം എന്നത് അതില്‍  സൂക്ഷ്മ ദര്ശിനി വച്ചു  നോക്കിയാല്‍പോലും കാണാന്‍ സാധിക്കില്ല .എന്ന്  ആ കുഞ്ഞു മനസ്സില്‍ അറിയാത്ത കാര്യവും ആണ് ...













ഇതൊക്കെ വായിച്ചു നടക്കുമ്പോളും എന്‍റെ മനസ്സില്‍ എലിസബത്ത് രാജ്ഞി   ഇന്നും ചിരിച്ചു കൊണ്ട് ജീവിക്കുന്ന  രാജ്ഞി തന്നെ .പ്രതാപവും ,ഭാഗ്യവും ഒരുമിച്ചു ഒരേ കൈ കൊണ്ട്  അമ്മാനം ആട്ടുന്ന   ഒരു ആളായും എനിക്കു തോന്നും .കടമകളും ഒന്നും മറക്കാതെ  രാജ്യത്തിനു വേണ്ടി ജീവിക്കുന്ന ഒരു പ്രതിഭ തന്നെ .





                            


ഞാനും ഈ വഴികളില്‍ കൂടി ഒന്നു നടന്ന്‌ നോക്കാം .ആരൊക്കെ നടന്നതും ആവാം .മോന്   എന്‍റെ പോലെ കുറച്ചു  ഇഷ്ട്ടവും കൂടെ ഉണ്ട് .യാത്ര ചെയ്താലും അതൊക്കെ ഓര്‍ത്തു ഇടയ്ക്കു ചോദിക്കും .പലതും അവന്റെ ഓര്‍മ്മയില്‍   നിധി പോലെ സൂക്ഷിക്കുന്നപോലെ  ,ഒരു സംശയം എന്നിലും ബാക്കി നില്‍ക്കുന്നു ..ഒരു നാല് വയസുകാരന് ഇത് ഒന്നും ഓര്‍മ ഉണ്ടാവില്ല എന്ന് ഉറപ്പ് പറയാനും വയ്യ ....


ഈ മുറികള്‍ എല്ലാം കപ്പല്‍ ജോലിക്കാര്‍ക്ക്  വേണ്ടി  ആണ്








വെള്ള നിറത്തില്‍ കിടക്ക വിരിച്ചിരിക്കുന്നത്  എലിസബത്ത് രാജ്ഞിയുടെ മുറി,
 .ചുവന്ന നിറത്തില്‍ ഉള്ളത് പ്രിന്‍സ് ഫിലിപ്പ് ഉപയോഗിക്കുന്ന മുറിയും  .രണ്ടുപേരുടെയും  മുറികള്‍ അടുത്ത് ആണ് . .അതിനു ഇടയില്‍ കൂടി ഒരു വാതിലും ഉണ്ട് .എന്ത് കൊണ്ട് അവര്‍ ഒരേ  മുറിയില്‍ ഒരുമിച്ചു കിടക്കുന്നില്ല . ..,എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല .അത് എല്ലാവരുടെയും മനസ്സില്‍ വരുന്ന ചോദ്യവും ആണ് .കൊട്ടാരത്തില്‍ അവര് എവിടെ കിടക്കും എന്ന് നമ്മള്‍ ചോദിക്കുന്നതിനു ഒരു അര്‍ത്ഥം  ഉണ്ട്  . ഈ മുറിയുടെ അടുത്ത് തന്നെ ഒരു ഡബിള്‍  ബെഡ് ആയിട്ടുള്ള  ഒരു മുറിയും ഉണ്ട് .അവിടെ ആണ് പ്രിന്‍സ് ചാള്‍സ് .ഡയാന രാജകുമാരിയും  കിടന്നിരുന്നതും .റോയല്‍ ഫാമിലിയില്‍ ഉള്ള  പ്രിന്‍സ് ചാള്‍സ്, പ്രിന്‍സ് വില്ലിം, പ്രിന്‍സ് ഹാരി എല്ലാവരും  യാത്ര ചെയുന്നത് പോലും രണ്ടു വിമാനത്തില്‍ ആണെന്ന് ഞാന്‍ വായിച്ചിട്ടും ഉണ്ട് .രണ്ടു അടുത്ത മുറികളില്‍ കിടക്കുന്നതും ഒരു  കാരണവും ഉണ്ടാവണം എന്നുമില്ല .ചിലപ്പോള്‍ അവരുടെ ഇഷ്ട്ടവും ആവാം ...









ഇത് ആണ് രാജ്ഞിയുടെയും ,കുടുബത്തിന്റെയും സണ്‍ റൂം എന്ന് പറയാം .പുറത്തു കടല്‍ കാഴ്ചകള്‍  കാണാന്‍  ,വെയില്‍ കൊണ്ട് വിശ്രമിക്കാനും ഉള്ള മുറി ആണ് .ഇത് വഴി പുറത്തേക്കു ഇറങ്ങുവാന്‍   കഴിയും .










ഒരുപാടു വിലപിടിപ്പു ഉള്ള  പലതും ഷിപ്പിന്   അകത്തു  ഉണ്ട് .പല സ്ഥലത്തും നിന്നും  കിട്ടിയിരുന്ന വെള്ളി  യും ,ഗ്ലാസ്‌ കൊണ്ടുള്ള പല വസ്തുക്കളും, കാണാന്‍ കഴിയും  


  










ഇത് ആണ് രാജ്ഞിയുടെ വിരുന്നു ക്കാര്‍ക്ക് ഉള്ള മുറി ..ഒരുനിമിഷം ആരും വരാതെ ഈ മേശ മുഴുവനായും  എന്‍റെ ക്യാമറയില്‍ പതിഞ്ഞു . .അതുകൊണ്ട് ഈ ഫോട്ടോ  എടുക്കുവാന്‍ സാധിച്ചു ..











                                      



  നല്ല ഒരു അനുഭവം ആയിരുന്നു ഈ  മുറിയില്‍ .രാജ്ഞിയുടെ കൂടെ ഈ മേശയില്‍ ഇരുന്നു ഭക്ഷണം കഴിച്ചവരുടെ പേരുകള്‍ കുറച്ചു വായിച്ചപോള്‍ തന്നെ ഞെട്ടല്‍ ആയിരുന്നു .ഇതിന്റെ  ഒരു വശത്ത്  ആയി കുറച്ചു കസേരകള്‍ മാറ്റി ഇട്ടിട്ടും ഉണ്ട് .ഞാന്‍ അതില്‍ കുറച്ചു നേരം വെറുതെ  ഇരുന്നു .മോനെ മടിയില്‍ വച്ചു ത്തനെ  .ആരൊക്കെ ഇരുന്ന കസേര ആവും എന്ന് ഓര്‍ത്തു ആയിരുന്നു ഇരിപ്പും .







ഈ മുറി എന്തിനു  ആണെന്ന് എടുത്തു പറയേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല  









മുകളിലേക്കുള്ള ഗോവണി പടികള്‍ ആണ് .ഇവിടെ നിന്നും താഴേക്ക്‌ ഇറങ്ങുമ്പോള്‍ അവിടെ ആണ് ഷിപ്പ് ലെ ജോലിക്കാര്‍ക്കും ,എല്ലാവര്ക്കും ഉള്ള മുറികളും . മൂന്ന് നാല് പേര്‍ക്ക് ഒരുമിച്ചു കിടക്കാന്‍ പറ്റുന്ന ചെറിയ മുറികള്‍ ആണ് .അതിനു അടുത്തായി
ഒരു നല്ല  fudge ഷോപ്പ് ഉണ്ട് .അതിനു അടുത്ത് എത്തുന്ന വരെ  ഈ fudge  ടെ  നല്ല മണം ആണ് .








അവിടെ നിന്നും കുറച്ചു നല്ല fudge വാങ്ങി .കാര്യമായ വിലയും ഇല്ല .എല്ലാവരും  വാങ്ങുന്നതും കണ്ടു .രുചി എന്തായാലും നല്ലത് ആവും എന്ന് നല്ലപോലെ അറിയാം
.

 എന്നാലും റോയല്‍ ഫാമിലി കഴിക്കുന്നത്‌  നമുക്കും  വാങ്ങാം എന്ന് പറഞ്ഞു അത് വാങ്ങുന്ന ഇംഗ്ലീഷ് ക്കാരെയും   ഞാന്‍ അവിടെ കണ്ടു  .









ഇവിടെ എല്ലാം ഒരു വിശദീക്കരണം ആവശ്യം ഉണ്ടോ എന്നും അറിയില്ല .






ഈ പ്രതിമ കുറച്ചു ദൂരെ ആയി കണ്ട ഒരു അതിശയം ഷമിന്‍ ടെ ക്യാമറയില്‍ പതിഞ്ഞതും ആണ് .നമ്മുടെ നാട്ടില്‍ പുതിയ വീടിനു മുന്‍പിലും  ,പാടത്തും  , ഒക്കെ കണ്ണ് കിട്ടാതെ ഇരിക്കാന്‍ ഇതുപോലെ  പലതും     കണ്ടിട്ടുണ്ടല്ലോ ?അതുപോലെ ഇംഗ്ലീഷ് ക്കാര്‍  വയ്ക്കുന്നതും ആവാം ഈ പ്രതിമയെ,ബ്രിട്ടാനിയ  ക്ക് കണ്ണ് കിട്ടാതെ ഇരിക്കുവാന്‍ .( ഞാന്‍ ഒരു തമാശ പറഞ്ഞത്  ആണ്   . )

ഇതൊക്കെ ഒരു മലയാളീയുടെ കണ്ണിലെ ഇതുപോലെ പെടാന്‍ സാധ്യത ഉള്ളു .അത്രയും ദൂരെയും ആണ് ഈ പ്രതിമ നില്‍ക്കുന്നതും .അത് കണ്ടു കഴിഞ്ഞു താഴെ വരുമ്പോള്‍ കണ്ടത്  
  ഷിപ്പ് ടെ ENGINE  റൂം ആണ് . .അത് കാണാന്‍ ആര്‍ക്കും വലിയ താല്‍പര്യവും ഇല്ലായിരുന്നു .കാരണം  എന്‍റെ കൂടെ ,ഷമിനും അപ്പനും   രണ്ടുപേര്‍ എഞ്ചിനീയര്‍ മാര്‍ ആയതു കൊണ്ടും ആണ് . അതില്‍ കാര്യമായി  ഒന്നും ഉണ്ടാവില്ല എന്നും ആണ് അവര് പറയുന്നത് ഷിപ്പ് എന്തായാലും 44    വര്ഷം   ഓടിയല്ലോ ,ഇനി എന്ത് തകരാറ് കണ്ടുപിടിക്കാന്‍ കഴിയും?
 ഒരു നീണ്ട   നടപ്പും കഴിഞ്ഞത് കൊണ്ട് എല്ലാവരും മടുത്തു എന്നും പറയാം . പുറത്തേക്കു  ഇറങ്ങുന്നതിന്   മുന്‍പ് ഈ കടയിലും എല്ലാവരും കൂടി കയറി.






ഈ  കടയിലും കുട്ടികളുടെ കൂടെ നടന്നു . ഓരോ സാധനത്തിനും  നല്ല വിലയും ഉണ്ട് . എന്നാലും ചെറുത്‌ വല്ലതും കിട്ടിയാല്‍ കൊള്ളാം എന്ന് ഒരു മോഹവും ഉണ്ട് .അവസാനം കൈയും ,മനസും ചെന്ന്  പിടിച്ചതുംഒരു കീ ചെയിന്‍ . തൊപ്പി യുമായി ഈ വേഷത്തില്‍ ഉള്ള ഒരു കൊച്ചു teddy   അതില്‍  കിടന്നു ആടുന്നു ..മെറ്റല്‍  കൊണ്ട് ഉള്ളതും ആണ് .അത്  വാങ്ങി .

ഈ കാഴ്ചകള്‍  ഒന്നും   ഓര്‍മയില്‍ നിന്നും മാഞ്ഞു പോകുന്നത്  അല്ല .എന്നാലും നമുടെ മറവിയുടെ തലം ആര്‍ക്കും അറിയുക ഇല്ല .കുട്ടികള്‍ എങ്കിലും ഇതൊക്കെ കാണുബോള്‍ ഓര്‍ക്കണം   .അവര് വാങ്ങിയ കളര്‍ പെന്‍സിലും ,പേപ്പറും എല്ലാം നിമിഷം കൊണ്ട് തീര്ന്നുപോയാലും   .അമ്മ വാങ്ങിയ
ഈ കീ ചെയിന്‍ എന്നും വീട്ടില്‍ ഉണ്ടാവണം.അമ്മയുടെ ഓര്‍മ ക്ക് അല്ല.. ഒരു നല്ല ദിവസത്തിന്റെ ഓര്‍മയ്ക്ക് വേണ്ടി തന്നെ  . ഒരു നല്ല യാത്ര യുടെ  സന്തോഷത്തില്‍    .BRITANNIYA യോടും ഞാന്‍ വിട പറഞ്ഞു ..
നഗരത്തിന്റെ തിരക്കിലേക്ക്അടുത്ത ദിവസം  ഇനിയും തുടരും .......


       

53 comments:

  1. hayooo photos kaanichu kothippichu... ellam valare manoharamaayirikkunnu.

    ReplyDelete
  2. എലിസബത്ത് രാജ്ഞിയുടെ THE ROYAL YACHT BRITANNIA കാണിച്ചു തന്നതിന്‌ നന്ദി. ഇതൊക്കെ ഞാന്‍ ടെലിവിഷനിലും ,പുസ്തകത്തിലും മാത്രമേ കണ്ടിട്ടുള്ളൂ. എന്നെങ്കിലും ഒരിക്കല്‍ ഇതൊക്കെ പോയി കാണണമെന്നുണ്ട്. പക്ഷെ ഇതുപോലെ "രണ്ടു കണ്ണുകള്‍" ഇതൊക്കെ കണ്ട് ഞങ്ങള്‍ക്ക് ഇത്ര ആത്മാര്‍‌ത്ഥമായി വിശദീകരിച്ചു തരുമ്പോള്‍ കാണാത്ത നഷ്ടബോധം കുറയുന്നു.

    ഫോട്ടോസും വിവരണവും വളരെ നന്നായിട്ടുണ്ട്. ഇന്നലെ ഇംഗ്ലീഷ ക്ലാസ്സില്‍ വന്ന് ഞങ്ങളെ ലണ്ടന്‍ കാണിച്ചു തരാമെന്ന് പറഞ്ഞപ്പോഴെ എനിക്ക് അറിയാമായിരുന്നു, ഒരു യാത്രാവിവരണ പോസ്റ്റ് വരുന്നുണ്ടെന്ന്. അതാണ്‌ രാവിലെ ബ്രേയ്ക്ക്‌ഫാസ്റ്റു പോലും കഴിക്കാതെ ഓടിവന്നത്.:)

    fudge ന്റെ നല്ല മണം വരുന്നുണ്ടല്ലോ! ഉം..കൊള്ളാം നല്ല ടേയ്‌സ്റ്റ്!!
    അപ്പോള്‍ ഇനിയും വരാം..

    ReplyDelete
  3. hai siya......... valare manoharam photoyum, vivaranavum........ aashamsakal........................

    ReplyDelete
  4. Onnu oodichu nokki,,,detail aayi vayichittu comment idam.......

    ReplyDelete
  5. ആഹാ... ഒരു അടിപൊളി പോസ്റ്റ്! ഈ കാഴ്ചകളൊക്കെ ഇങ്ങനെ ഞങ്ങളെക്കൂടി കാണിച്ചു തരുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാകുമെന്ന് തോന്നുന്നില്ല.

    തുടരട്ടെ യാത്രകളും വിവരണങ്ങളും :)

    ReplyDelete
  6. സിയാ, കാര്യങ്ങളും പടങ്ങളും ഒക്കെ നന്നായി. വിവരണവും. പക്ഷെ കല്ലുകടിയായി എനിക്ക് സിയുടെ പോസ്റ്റുകളില്‍ എന്നും തോന്നുന്ന ഒരു കാര്യം ഉണ്ട്. ഉം,തും,യും,etc ..etc ……… ഇങ്ങനെയുള്ള നിര്ത്ത്ലുകള്‍ സിയുടെ എല്ലാ എഴുത്തുകളിലും കാണുന്നു. അത് ഒരു പക്ഷെ സിയയുടെ സംസാര ശൈലി ആയിരിക്കണം. പക്ഷെ എല്ലായിടത്തും അത് കടന്നു വരുമ്പോള്‍ വല്ലാത്ത രസക്കേട്‌ തോന്നുന്നു. അത് ഒന്ന് ശ്രദ്ധിച്ചാല്‍ കൂടുതല്‍ നന്നാവും എന്ന് എന്റെ അഭിപ്രായം. നോക്കുക. സ്വീകരിക്കേണ്ടതാണ് എന്ന് തോന്നുന്നുവെങ്കില്‍ സ്വീകരിക്കാം, ഇല്ലെങ്കില്‍ അങ്ങ് മറക്കാം.

    ReplyDelete
  7. ബ്രിട്ടാനിയ യുടെ പ്രൌടിയിലേയ്ക്ക് കൂട്ടികൊണ്ട് പോയതിനു നന്ദി ....
    ഇരുളില്‍ വര്‍ണ്ണങ്ങള്‍ പടര്‍ത്തിയ ദൂര കാഴ്ച അതിമനോഹരം .

    പിന്നെ വിഷു കണിയില്‍ നിന്നും ഒരു കൊച്ചു പൂന്തോട്ടം എടുത്തിട്ടുണ്ട് ...
    ഈ വെള്ളിയാഴ്ച അത് അക്ഷരത്തിലെ പുഷ്പമേളയില്‍ പ്രദര്ശിപ്പിയ്കുന്നതായിരിക്കും...യേത് :)

    ReplyDelete
  8. സിയ, രാഞ്ജിയോടൊപ്പമൂള്ള യാത്ര നന്നായി. പക്ഷെ ഒന്ന് പറയാതെ വയ്യ, സിയയുടെ പോസ്റ്റുകളിൽ എല്ലാ വാക്കുകളും ഉം കാരത്തിൽ അവസാനിപ്പിക്കുന്നു. ഒരു ചെറിയ ഉദാഹരണം പറയാം. “സ്കോട്ട് ലാന്‍ഡില്‍ ഇത് മൂന്നാം ദിവസം ആണ് .തലേ ദിവസം കണ്ട falls of dochart ആയിരുന്നു രാത്രി മുഴുവന്‍ മനസിലും .,ആരും അറിയാതെ ഞാന്‍ ആ ഭൂമിയെ ഒന്ന് കൂടി ചേര്‍ത്ത് പിടിച്ചു തന്നെആണ് ഉറക്കം ആരംഭിച്ചതും . .പൂര്‍ണമായ ഒരു സ്വപ്നം കണ്ടു തീര്ന്നതുപോലെയും ആയിരുന്നു രാവിലെ കണ്ണ് തുറന്നപ്പോളും . നല്ല ഉറക്കവും കിട്ടി എന്നും പറയാം ..ഇന്ന് ''രാജ്ഞിയുടെ കടലിലെ കൊട്ടാരം കാണാന്‍ ആണ് പരിപാടിയും“ ഇവിടെ എത്ര വട്ടം ഉംകാരം അനാവശ്യമായി ഉപയോഗിച്ചു എന്ന് നോക്കൂ.
    പിന്നെ ഞാൻ പിണങ്ങി. ചുമ്മാ തെണ്ടിത്തരം പറയുന്ന ചാണ്ടിയേയും പിച്ചും പേയും പറയുന്ന വായാടിയേയും വരെ ഒർത്തു. എന്നെ മറന്നില്ലേ!! തമാശയാട്ടോ. ആശംസകൾ

    ReplyDelete
  9. ഓരോ ചെറിയ കാര്യങ്ങളും ചിത്രത്തോടെ വിശദീകരണം നല്‍കി അവതരിപ്പിച്ചപ്പോള്‍ വളരെ നന്നായി.
    ഇതൊരു ചിത്രമല്ല, ഉള്ളത് തന്നെ എന്ന് പറഞ്ഞ ചിത്രത്തിലെ കാഴ്ച് 44 വര്ഷം ഉപയോഗിച്ച ഒന്നിന്റെ ആണെന്ന് മനസ്സിലാക്കുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ രൂപവും ഭംഗിയും വ്യക്തമാവുന്നുണ്ട്.
    അഭിനന്ദനങ്ങള്‍ ഈ കാഴ്ച് നല്‍കിയതിന്.

    ReplyDelete
  10. എല്ലാവര്ക്കും നന്ദി ..

    ആളവന്താന്‍ ഇത് ഞാന്‍ നേരത്തെ പറഞ്ഞതും ആണ് ..ഒരു യാത്രയില്‍ എന്‍റെ സംസാര ശൈലി യില്‍ ഞാന്‍ പറഞ്ഞില്ല പിന്നെ ഇതെല്ലാം വേറെ ആരോ കണ്ട യാത്ര ആവില്ലേ ?ഇതൊക്കെ second language ഹിന്ദി എടുത്തതിന്റെ കുറവ് ആയി ക്ഷമിക്കണം ട്ടോ.ഇനി ഇതുപോലെ പറഞ്ഞാല്‍ ഞാന്‍ ഹിന്ദിയില്‍ ബ്ലോഗ്‌ ആക്കും . . നാട്ടില്‍ ഉള്ളവരോട് നല്ല പോലെ മലയാളം പറയാനും ,എഴുതുവാനും ഇത് പരീക്ഷ വല്ലതും ആണോ?.


    മനോരാജ് നോട് ..

    എന്‍റെ എല്ലാ വാക്കുകളും ഉം കാരത്തിൽ എന്ന് മനോരാജ് പറഞ്ഞപോള്‍ ഞാന്‍ ഓര്‍ത്തു .
    എന്നെ മലയാളം പഠിപ്പിച്ചവരെ ഒക്കെ ഒന്നു കാണാന്‍ സമയം ആയി .എല്ലാവരും മരിച്ചുപോയി എന്ന് ആണ് കേട്ടതും .മനോരാജ് ഇതുപോലെ സഹായിക്കണം ട്ടോ അപ്പോള്‍ അടുത്ത നന്ദി മനോരാജ് നും ആവും ...

    ചാണ്ടിക്കുഞ്ഞ് ഇവിടെ ഇല്ലാത്തതു നന്നായി .വായാടി തനിച്ചു പിടിച്ചു നില്‍ക്കുമോ ആവോ ?..അതില്‍ വേറെ ആളുകളുടെ പേരുകള്‍ ഉണ്ട് .അവരെ ഒന്നും പറയാന്‍ ഇല്ല ? ആ പേര് പറയാത്ത ഭാഗ്യവാന്‍ ടെ ചിരിയും എനിക്ക് കേള്‍ക്കാം ..

    ReplyDelete
  11. ഈ 'കപ്പല്‍ ബ്രിട്ടാനിയയും' നമ്മുടെ 'ബിസ്ക്കറ്റ് ബ്രിട്ടാനിയയും' തമ്മില്‍ വല്ല ബന്ധവുമുണ്ടോ..?(ഹൊ..എന്‍റെ ഓരോരോ സംശയങ്ങള്..!!)

    "റോയല്‍ ഫാമിലിയില്‍ ഉള്ള പ്രിന്‍സ് ചാള്‍സ്, പ്രിന്‍സ് വില്ലിം, പ്രിന്‍സ് ഹാരി എല്ലാവരും യാത്ര ചെയുന്നത് പോലും രണ്ടു വിമാനത്തില്‍ ആണെന്ന് ഞാന്‍ വായിച്ചിട്ടും ഉണ്ട്" - അവര്‍ക്കൊക്കെ എന്തും ആകാല്ലോ..!!

    സ്റ്റൈല്‍ ആയിട്ടുണ്ട്‌ ചിത്രങ്ങള്‍.

    ReplyDelete
  12. സിയാ... ഇത്തവണ ഞാന്‍ വൈകിയില്ല ല്ലേ...?
    വായിച്ചും ടിവിയില്‍ കണ്ടും ഒക്കെ കാണാന്‍ ഏറെ ആഗ്രഹം തോന്നിയിട്ടുള്ള കാഴ്ചകള്‍, ഇവിടെ ഈ പോസ്റ്റില്‍ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നുന്നു. വായാടി പറഞ്ഞതുപോലെ, ഞങ്ങള്‍ക്കായി ഇതൊക്കെ കാണാന്‍ സിയക്കുട്ടിയുടെ കണ്ണുകള്‍ ഉണ്ടല്ലോ.ഈ യാത്രാവിവരണം തുടരട്ടെ.

    പുതിയ പ്രൊഫൈല്‍ പിക് കൊള്ളാലോ സിയക്കുട്ടീ...

    (പിന്നെ, ഒരു മെയില്‍ അയക്കാന്‍ നോക്കിയിട്ട്, ഐ ഡി കണ്ടില്ല.എന്റെ ഐഡിയിലേക്ക് മെയില്‍ ചെയ്യുമല്ലോ)

    ReplyDelete
  13. ithil ninnu ettavum valiya oru karyam ente mishimol avalanu ellam sradichu kandathum kettathum ...avalude oro posukal kandal ariyam aval aathmardhathayode ellam manasilakkunnundu midukki appantem ammedem ella nallagunangalum avalkkunduuu ...

    siye ninte ormashakthi sammathichu ithu vaichappol aa kappalil njanum oru nizhalai nadannapole valare thanmayatha bhavathode avatharippichirikkunnu....

    pinne ishtappetta idam aa sunroom anu njan already taan ayathu kondu avide irikkan pattilla appol pinne kittatha mundiri pulichottee athanu nallathuuuu...akshamayode adutha divasathinaiiii....njanum...

    ReplyDelete
  14. കുഞ്ഞൂസ് ..ഈ ഫോട്ടോ പഴയത് ആണ് .. ആദ്യ ബ്ലോഗ്സ് എല്ലാം ഈ ഫോട്ടോ വച്ചു ആയിരുന്നു തുടക്കവും.എഴുതിയ പോസ്റ്റ്‌ ''ഒഴുന്നാടയുംചെണ്ട മേളവും ''.അതിലെ വിഷയം പള്ളിപെരുന്നാളും .അത് വായിച്ചു പലരും പറയും .ഒന്നുകില്‍ ഫോട്ടോ മാറ്റി വേറെ ഇടണം കാരണം ഞാന്‍ ഏത് മതത്തില്‍ പെടും എന്നുള്ള സംശയം തന്നെ .വഴക്ക് കേട്ട് അതും മാറ്റി .ഇപ്പോള്‍ തോന്നി ഈ ഫോട്ടോ തന്നെ എനിക്ക് മതി .കുഞ്ഞൂസേ ഞാന്‍ എഴുതാം .അന്നു ഇടയ്ക്കു ചോദിക്കും ട്ടോ ..

    അക്ഷരത്തിനോടും ഒരു വാക്ക് .ഞാന്‍ എടുത്ത ഫോട്ടോയും ആയി വേറെ ഒരു ആള് എഴുതുന്ന ഒരു പോസ്റ്റ്‌ കാണാന്‍ തിടുക്കം ആയി .ഒരുപാടു നന്ദിയും .വെള്ളിയാഴ്ച അത് വഴി തീര്‍ച്ചയായും വരാം .

    ആദ്യമായി ഇവിടേയ്ക്ക് വന്ന lakshmi. lachu ,തൊമ്മി ഇവര്‍ക്കും നന്ദി ..

    ,.ക്രോണിക്, jayarajmurukkumpuzha ,ടോണി .ശ്രീ ,തൊമ്മി,റാംജി ഭായ് എല്ലാവരും ഈ യാത്രയില്‍ എന്‍റെ കൂടെ വന്നതിനും നന്ദി

    സിബു ടെ സംശയം കൊള്ളാം ..അപ്പോള്‍ ഞാന്‍ ഒരു ചോദ്യം
    ചോദിക്കാം .ആ വായാടിയുടെ കൂടെ കൂടി മനസ്സില്‍ എല്ലാം ചോദ്യം ആണ് ...പിന്നെ ചോദിക്കാം .

    ReplyDelete
  15. ഓ സിയാ സുൽത്താനാ, ചരിത്രത്തിലെ അവസാന ചക്രവർത്തിനിയാണോ എലിസബത്ത്? രാജകീയനൌകയുടെ പ്രൌഢി സിയയുടെ വിവരണവും ചിത്രങ്ങളും ആവാഹിച്ചെടുത്തിട്ടുണ്ട്, ആ പ്രതിമ ശരിയാണ് ഒരു മലയാളിക്കണ്ണിലേ പെടുള്ളു എന്നു തോന്നുന്നു.സിയയുടെ കുറിപ്പുകളുടെ ആർജ്ജവം പറയാതിരിക്കാൻ വയ്യ.

    ReplyDelete
  16. ബ്രിട്ടന്നിയയെ പരിചയപ്പെടുത്തിയതിനു നന്ദി ഷിയ....നിറയെ ചിത്രങ്ങള്‍ ഉണ്ടായത് നന്നായി

    ReplyDelete
  17. ചിത്രങ്ങളും വിവരണങ്ങളും നന്നായിട്ടുണ്ട്

    ReplyDelete
  18. നേരിട്ട് പോയി കാണണം എന്ന് വിചാരിച്ചതാ.....
    ഇനി ഏതായാലും അതിന്റെ ആവശ്യമില്ലാ......
    ചിത്രങ്ങളെല്ലാം വളരെ മനോഹരമായിട്ടുണ്ട്.....
    വിവരണവും...
    നന്ദി......

    ReplyDelete
  19. സിയാ.... ആ കപ്പലും അതിന്റെ ഉള്‍ഭാഗവും കാണുമ്പോള്‍ എനിക്ക് ടൈറ്റാനിക് മൂവി ആണ് ഓര്മ വരുന്നത്. ഞാന്‍ ഇതുവരെ ഒരു യാത്രകപ്പല്‍ കണ്ടിട്ടില്ല... അതായിരിക്കും കാരണം.വളരെ നല്ല ഫോട്ടോസ്...വിവരണവും നന്നായി....യാത്ര ഇനിയും തുടരട്ടെ... കൂടെ ഞങ്ങള്‍ എല്ലാവരും ഉണ്ട്.

    ReplyDelete
  20. സിയാ..
    നല്ല ചിത്രങ്ങള്‍... ആദ്യമായാണ് ഞാന്‍ ഇവിടെ എത്തുന്നത് എന്നു തോന്നുന്നു...
    ആശംസകള്‍...

    ReplyDelete
  21. എലിസബത്ത് ചക്രവർത്തിനിയുടെ രാജകീയനൌകയുടെ പ്രൌഢി മുഴുവാനായും ഒപ്പിയെടുത്തിയിട്ടുണ്ട് ഈ വിവരണങ്ങളാലും, ചിത്രങ്ങളാലും കേട്ടൊ .... സിയാ
    അഭിനന്ദനങ്ങൾ....!

    ReplyDelete
  22. നല്ല ഫോട്ടോസ്, അതിലും നല്ല വിവരണം...
    ഇത്തരം informative ആയ പോസ്റ്റിനു നന്ദി

    ReplyDelete
  23. കണ്ണനുണ്ണി ..ഞാന്‍ ഷിയ അല്ല ,എന്‍റെ പേര് സിയ ആണ് .ചിത്രങ്ങള്‍ എടുത്തു വീട്ടില്‍ വച്ചിട്ടും ഒരു കാര്യവും ഇല്ല എന്നും മനസിലായി .അത് കൊണ്ട്ചിത്രങ്ങള്‍ ഇവിടെ ജീവിക്കട്ടെ .


    ശ്രീമാഷ് ..ഓ സിയാ സുൽത്താനാ..ബാക്കി ഞാന്‍ വിചാരിച്ചു .ഇനി വായാടിയോടു പറഞ്ഞപോലെ ഇംഗ്ലീഷില്‍ വല്ലതും പറയാന്‍

    പോകുന്നു എന്ന് ആയിരുന്നു .സാരമില്ല .കവിത പറയാന്‍ ഇനിയും സമയം ധാരാളം . അടുത്ത ബ്ലോഗില്‍ കവിത പറയേണ്ടതായി വരും.നല്ല കവിത എഴുതണം . .നല്ല വാക്കുകള്‍ കേള്‍ക്കുന്നതും ഒരു സന്തോഷം തന്നെ ..

    Naseef U Areacode ..ആദ്യമായി ഇവിടെ എത്തിയത് കൊണ്ട് എനിക്ക് അവിടെ പോയി കുറച്ചു ഫോട്ടോയും , നല്ല യാത്രയും പോകാന്‍ സാധിച്ചു .ഇത് വഴി ഇനിയും വരണം .നന്ദി .

    അബ്‌കാരി..ഞാന്‍ ഇന്ന് അത് വഴി വരും ..അവിടെ ഏതാ ബിസിനസ്‌ എന്ന് അറിയാന്‍ തന്നെ ..

    Naushu ..സന്തോഷായി ..മനസ് തുറന്നു എഴുതുവാനും തുടങ്ങി അല്ലേ?

    മഞ്ജു .പറഞ്ഞത് ശരി തന്നെ ..പക്ഷെ ആ സിനിമയില്‍ കണ്ടതിന്റെ ഒരു അംശം പോലും ഇതില്‍ ഇല്ല ...അത് ഒരു കാഴ്ച തന്നെ ആയിരുന്നു ..ഞാനും ആദ്യമായി യാത്രാ കപ്പല്‍ കണ്ടത് ഇത് ആണ് .

    അന്നുവിനും നന്ദി ......

    ReplyDelete
  24. ..
    വരാം, പിന്നീട്
    അപ്പോള്‍ വായിച്ച് അഭിപ്രായം പറയാം.. :)
    ..

    ReplyDelete
  25. പ്രിയ കവി രവി ..ആ പിന്നീട് വരാം എന്ന് പറഞ്ഞാല്‍ അറിയാം .അന്നു ഞാന്‍ ചെവിയില്‍ പഞ്ഞിയും വച്ചു ഇരിക്കാം .പറയാന്‍ ഉള്ള വഴക്ക് എല്ലാം അന്ന് കേള്‍ക്കാം .

    ReplyDelete
  26. സിയാ,വളരെ നല്ല യാത്രാ വിവരണം ....
    simple and authentic !!!!!!!
    പിന്നെ പടങ്ങളും നന്നായി .......
    ഇനിയും വരാട്ടോ ...........

    ReplyDelete
  27. സിയ,
    ഈ കാഴ്ചകള്‍ ഒന്നും ഓര്‍മയില്‍ നിന്നും മാഞ്ഞു പോകുന്നത് അല്ല

    യേസ്...ഇതു നേരിട്ടു കണ്ടില്ലെങ്കിലും ഈ ചിത്രങ്ങള്‍ ഒന്നും മനസില്‍ നിന്നും മാഞ്ഞു പോകില്ല.
    നല്ല വിവരണം.. എല്ലാം നേരില്‍ കടതു പോലെ!
    അഭിനന്ദനങ്ങള്‍!!
    സജി

    ReplyDelete
  28. siyu good one...nallavivaranam...pinne ship
    deck bridge ,ok good.njan pokunnathu containerships anu so totally diff from passengership..ennalum shipand sea ethrakandalum mathiyakilla ...enteoru post ship yathra... siya paranjapole orupadu post ayashesham anu njan jalkam cheyththu ...aathinal ente kurepost arum nokkitilla...pinne seamenclub ukavidathey kure ormakl undu orupostil idanam anyway good job

    ReplyDelete
  29. അടിക്കുറുപ്പുകളുടേയും വിവരണങ്ങളുടേയും അകമ്പടിയോടെ മനസ്സിനെ കുളിരണിയിക്കുന്ന മനോഹര ചിത്രങ്ങളുമായെത്തിയ സിയക്ക് ഒരായിരം അഭിനന്ദനങ്ങള്‍.
    ആ കീ ചെയിന്‍ പോലെ എന്നും ഓര്‍മിക്കാന്‍ ഒരുപാട് ഇതുപോലെയുള്ള പോ‍സ്റ്റുകള്‍ ഇടാന്‍ സിയയ്ക്ക് കഴിയുമാറാകട്ടെ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട് നിര്‍ത്തുന്നു...
    (ങ്ഹേ...ഇതു പ്രസംഗം പോലെ ആയോ..ആ പോട്ടെ..)

    ReplyDelete
  30. സിയൂ ഞാന്‍ പറഞ്ഞില്ലേ ഇവിടെ മുന്ന് ആഴ്ച വെക്കേഷന്‍ ആണ് ...അത് കൊണ്ട് കെട്ടിയോന്‍ കാണും ഇവിടെ ..അപ്പോള്‍ കറക്കവും മറ്റും ആയി കമ്പ്യൂട്ടര്‍ ഉപയോഗം കുറവാ ..അതാ ഇവിടെ എത്താനും വൈകിയേ ...ക്ഷമിക്കുമല്ലോ ...

    സിയൂ വളരെ മനോഹരവും ലളിതവുമായി വര്‍ണിച്ചിരിക്കുന്നു ...സിയുഉന്റെ വാക്കുകളിലുടെ രാജ്ഞിയെയും മറ്റും കണ്ട നേരില്‍ കണ്ട പ്രതീതി ...ഈ വിവരണത്തിന്റെ ഒരു പ്രത്യേകതയാണ് സിയുന്റെ തനതായ ശൈലിയിലുള്ള അവതരണ രീതി ...അത് കൊണ്ട് തന്നെ അവ മനസ്സിനെ ചിത്രങ്ങള്‍കൊപ്പം വിവരണങ്ങല്‍ക്കൊപ്പം ഒരു തട്ടലും തടച്ചിലും ഇല്ലാതെ കൊണ്ട് പോകുന്നു ..ഒരു സുഖം ഉള്ള യാത്ര ...."നന്നായി മനോഹരമായി വിവരിച്ചിരിക്കുന്നു ..നിനക്കും ഇങ്ങിനെ വിവരണം കൊടുത്തു എഴുതി കൂടെ " എന്ന് എന്‍റെ കെട്ടിയോന്‍ ഇവിടെ ഇരിന്നു ചോദിക്കുന്നു ..."ഉം ...അതിനു നല്ല ഓര്‍മ ശക്തി വേണം സിയൂനെ പോലെ,പിന്നെ തനതു രീത്യില്‍ എഴുതാന്‍ ഉള്ള കഴിവും " എന്ന് ഞാന്‍ .."ന്നാലും ശ്രമിക്കാമല്ലോ "...ഇപ്പൊ ഞാന്‍ കുടുങ്ങി ന്‍റെ സിയൂ ...ഇതിനു സെഞ്ച്വറി അടിക്കാന്‍ എന്റെവകയും ആശംസകള്‍ !!!
    ------------
    പിന്നെ എവിടെ പോയാലും ഞാന്‍ വാങ്ങുന്ന ഒരു സാധനം ആണ് ഈ കീ ചെയിന്‍ ..ഒന്ന് പൈസ വളരെ കുറവ് എന്നത് തന്നെ കാരണം ..ബാഗിലോ മാറ്റോ ഇട്ടു സുഖം ആയി കൊണ്ടുപോരാം ...പിന്നെ അതിന്‍ മേല്‍ രാജ്യത്തിന്റെ തനതായ എന്തെങ്കിലും symbol ഉണ്ടാകും ...ഇപ്പൊ കീ ചെയിന്‍ കളക്ഷന്‍ തുടങ്ങി ....ഹി ഹി ഹി ...അപ്പൊ ശരി കാണാം ട്ടോ ...

    ReplyDelete
  31. ഞാന്‍ സെഞ്ചുറി അടിക്കണം എന്ന് ആശംസിച്ച എല്ലാവര്ക്കും നന്ദി ..ആ കര്‍ത്തവ്യം നിര്‍വഹിച്ച എന്‍റെ പ്രിയ മിത്രം മെര്‍ലിനും ഒരു പാട് നന്ദി ....

    നല്ല വാക്കുകളുമായി വന്ന അച്ചായനും ,പൌര്‍ണമിക്കും ,പൊട്ടിച്ചിരിക്കും എന്‍റെ നന്ദി ..

    @ആദൂ (ആദില)

    തനതു രീത്യില്‍ എഴുതാന്‍ ഉള്ള കഴിവും " ..ഞാന്‍ ഇത് ഒരുപാടു തവണ എന്നോട് ചോദിച്ചതുംആണ് . . മലയാളം പഠിപ്പിക്കുന്ന ടീച്ചര്‍ മാര്‍ എന്‍റെ അമ്മയുടെ വീട്ടില്‍ ഉണ്ട് . അവരുടെ കൂടെ എന്‍റെ അമ്മയും . അവരൊക്കെ ഇത് വായിച്ചാല്‍ എന്ത് പറയും എന്ന് പറയേണ്ട ആവശ്യം ഇല്ലല്ലോ .ഞാന്‍ എന്‍റെ രീതികള്‍ ഒക്കെ മറന്ന് പോയി ഒന്നാമതായി മലയാളം വായന യും ,സംസാരം കുറഞ്ഞു .കൂടെ ഉള്ള കൂട്ടുക്കാര്‍ പല സ്ഥലത്ത് നിന്നും .. അതിനിടയില്‍ ഞാന്‍ തന്നെ മാറി പോയി .ഒരു നിലനില്‍പ്പ്‌ എനിക്ക് ആവശ്യം തന്നെ .എഴുതണം എന്ന ആശ മനസ്സില്‍ കൂടി കൂടി വരുന്നു ..എന്‍റെ മനസ്സില്‍ എല്ലാം ലളിതമായി എഴുതുവാന്‍ ആണ് പറയുന്നതും .കാരണം എന്‍റെ പോസ്റ്റ്‌ വായിച്ചു ആരും സമയം വെറുതെ കളയരുത് .

    കുറച്ചു പോസ്റ്റ്‌ വായിച്ചപോള്‍ തന്നെ ആദൂനു എന്‍റെ കൂടെ യാത്ര ചെയ്യാനും പറ്റിയില്ലേ?ആ ഒരു വിശ്വാസവും ആയി ഞാനും മുന്‍പോട്ടു പോകുന്നു ..

    കീ ചെയിന്‍ എനിക്ക് ഹരം ഒന്നും ഇല്ല ..ആദ്യമായി ഒന്നു വാങ്ങിയത് Britannia യില്‍ നിന്നും ആണ് . ഒരു ഇഷ്ട്ടം തോന്നി ..അപ്പോള്‍ വാങ്ങിച്ചു .ഇനി അത് കിട്ടണം എന്നുമില്ലല്ലോ ?അതുപോലെ ചില ചെറിയ ഇഷ്ട്ടം സ്വന്തമായി ഉണ്ട് .അതില്‍ ഈ കീ ചെയിന്‍ കൂടി താമസിക്കും .

    ReplyDelete
  32. ആദ്യമായിട്ടാണ്‌ ഞാന്‍ ഇവിടെ വരുന്നത്‌... ബിലാത്തിപ്പട്ടണത്തിന്റെ നാട്ടുകാരിയാണല്ലേ... ചിത്രങ്ങളും വിവരണങ്ങളും മനോഹരമായിരിക്കുന്നു...

    വളരെ പഴയ ഒരു കപ്പലിന്റെ കഥയുമായി ഞാനും ഇറങ്ങിയിട്ടുണ്ട്‌ ബൂലോഗത്തില്‍... ആ കപ്പല്‍ ഇപ്പോള്‍ ഔട്ടര്‍ ഹെബ്രിഡ്‌സില്‍ എത്തിയിരിക്കുകയാണ്‌... സമയമുള്ളപ്പോള്‍ വായിച്ച്‌ അഭിപ്രായം ഇടുമല്ലോ...

    ReplyDelete
  33. ചിത്രങ്ങളും വിവരണവും ശരിക്കും ഇതൊക്കെ നേരിട്ടു കണ്ടറിയുന്ന അനുഭവം ഉണ്ടാക്കി.
    നന്നായിരിക്കുന്നു, ഇനിയും പോരട്ടെ കൂടുതല്‍.
    ആശംസകള്‍ ...
    -ലാലപ്പന്‍

    ReplyDelete
  34. thanks Siya. hmmm oru ranjiyaayi janichal mathiyarunnu..adutha janmam oru kai nokkaam..:)

    ReplyDelete
  35. സിയാ, സുഭിക്ഷമായ വിരുന്ന്. എന്റെ കാഴ്ചക്കപ്പുറത്തായിരുന്ന ഒരു ലോകത്തിലെ ചരിത്ര സത്യങ്ങള്‍ കാണാന്‍ കഴിഞ്ഞു. നന്ദി. പ്രവാസി ബ്ലോഗര്‍മാരുടേത് പലപ്പോഴും നാട്ടിലെ നൊസ്റ്റാള്‍ജിയകള്‍ മാത്രം ആവാറുണ്ട്. വ്യത്യസ്തമായ ഈ ചിത്ര-വിവരണങ്ങള്‍ക്ക് നന്ദി.

    ReplyDelete
  36. inganeynekilum shipnu akathu kayaran patti....ente bhagyam....kure naalayi queente ship kananam kaananam ennu bayankara aagraham aayittu irikkayirunnu...pattumenkil adutha thavana aa shipil naattilekku varoo....

    ReplyDelete
  37. എനിക്ക് ആ മുകളില്‍ ഉള്ള കപ്പല്‍ വാങ്ങി തരാമോ ....

    ReplyDelete
  38. ഇവിടെ വന്ന എല്ലാ വര്‍ക്കും നന്ദി ........

    ആദ്യമായി ഈ വഴി വന്ന ,vinevettan, Balu puduppadi നന്ദിയും .



    @ഓഴക്കന്‍,ഇനി അത് കാണാന്‍ ചേച്ചി പോയാല്‍തീര്‍ച്ചയായും ഒന്നു വാങ്ങി തരാം ട്ടോ .. പക്ഷേ അതുപോലെ ഒരു കൊച്ചു ഷിപ്പ് പോലും ആ കടയില്‍ കണ്ടില്ല എന്ന് തോനുന്നു .ഓഴക്കന്‍ ചോദ്യം ചോദിച്ചപോള്‍ ആണ് ഞാന്‍ അത് ഓര്‍ത്തതും ..

    ReplyDelete
  39. ആദ്യമായിട്ടാണ് ഇവിടെ വരുന്നത്..ഇങ്ങനെ ഒരു ബ്ലോഗ്‌ ഉള്ള കാര്യം ഒരു സുഹൃത്തില്‍ നിന്ന് അറിഞ്ഞു. ഫോട്ടോ ബ്ലോഗ്‌ ഒരു രസമുള്ള ഏര്‍പ്പാട് തന്നെ. പല ചിത്രങ്ങളിലൂടെ വാക്കുകളെക്കാള്‍ വാചാലമായി കൂട്ടികൊണ്ട് പോയ അവസ്ഥ...സിനിമയിലും പുസ്തകത്തിലും മനസ്സില്‍ ഉണ്ടായിരുന്ന രൂപങ്ങള്‍ ഇങ്ങനെയെങ്കിലും കാണാന്‍ കഴിഞ്ഞല്ലോ.
    സിയക്ക് വേറിട്ടൊരു ശൈലിയുണ്ടെന്നു തോന്നുന്നു. ആശംസകള്‍.

    ReplyDelete
  40. മായക്കാഴ്ചകള്‍..!

    ReplyDelete
  41. nannyittundu ketto. eppozhelum ithonnu poyi nerittu kananam.

    ReplyDelete
  42. സിയാ, അതി മനോഹരമായ ചിത്രങ്ങള്‍. നല്ല വിവരണവും...
    ചരിത്രമുറങ്ങുന്ന ഈ നൌകയെ നേരില്‍ കാണാന്‍ സാധിച്ചത് വല്യ കാര്യമാണ്. നന്ദി.

    ReplyDelete
  43. ..
    പ്രിയസിയാ‍ാ‍ാ.., വഴക്കോ, ഞാനെപ്പൊ പറഞ്ഞൂന്നാ :( ഹും..! :D

    ആളവന്‍താനോട് മറുപടി പറഞ്ഞല്ലൊ, കൂടാതെ ആദ്യം തന്നെ ജാമ്യം എടുത്തിട്ടുമുണ്ട്. ഞാനേതായാലും മിണ്ടുന്നില്ലാ‍ാ‍ാ‍ാ. ;)

    പക്ഷെ, ഈ പോസ്റ്റ് ഗംഭീരമായിരിക്കുന്നു.
    ..
    ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കിയതുപോലെയും എനിക്കും തോന്നി. കാരണം രാജ്ഞിയുടെ യാത്ര പറയലും അത് കണ്ടു ആര്‍ത്തു വിളിക്കുന്ന ജനത്തെ ഞാന്‍ ഒന്നു കൂടി മുന്‍പില്‍ കണ്ടു, ഒരു ചെറിയ ഇരമ്പല്‍ കേട്ടതുപോലെയും.. ഈ വരി ഒന്നൂടെ വായിച്ച് നോക്കിക്കോളൂ
    ..
    കഴിഞ്ഞ ആഴ്ച ഒരു ഷോപ്പിംഗ് മാളില്‍ പോയിരുന്നു. അപ്പോള്‍ ഒരു കാര്‍ കണ്ടു. ഇതെന്തരപ്പീ, വൃത്തികെട്ട ഡിസൈനില്‍ ഒന്നെന്ന് അന്ന് തോന്നി.

    ഇപ്പൊ ഇവിടെയും ഒരു കാര്‍ കണ്ടു, ഇതായിരുന്നോ റോള്‍സ് റോയ്സ് എന്ന് ഞാന്‍ അന്തം വിട്ട് നിക്കുകാണിപ്പൊ :(
    {ഈ കണ്‍ട്രി എവിട്ത്ത്കാരനെടാ..!
    അല്ലെ???? :(}
    ..

    ReplyDelete
  44. കുറേ നാളു കൂടിയാ ബൂലോകത്തേക്കൊന്ന് എത്തി നോക്കുന്നെ.. എന്തായാലും എലിസബത്ത് രാജ്ഞിയുടെ സ്വന്തം വാഹനത്തിൽ കേറി നിരങ്ങാൻ ഭാഗ്യം കിട്ടിയല്ലോ..;) ഹും..ഞാനും ഒരിക്കൽ പോകും..നോക്കിക്കോ.. പിന്നെ, ‘ബിലാത്തി മലയാളി’യിലൊക്കെ ഈ ബ്ലോഗ് വരാൻ പോകുന്നെന്നറിഞ്ഞു,..congrats..

    ReplyDelete
  45. Good photos Siya.And why ddnt u name some who dined with Queen.

    ReplyDelete
  46. കിടിലം !!!!!! കലക്കന്‍ ഫോട്ടോസ് നല്ല വിവരണം. ശരിയ്ക്കും ഞാന്‍ ആ കപ്പലില്‍ ഫുള്‍ നടന്നു കണ്ടു.

    പക്ഷെ....ഞാന്‍ നയിച്ചിട്ടുള്ള കപ്പലിന്റെ അത്ര അങ്ങ്ട്ട് പോരാ... ;) ;)

    FinePix J10 കൊള്ളാലോ !!പടത്തിനു എന്തെ വാട്ടര്‍ മാര്‍ക്ക്‌ ഇടാതെ ?

    http://2.bp.blogspot.com/_gJ-UQAd36_Y/TEYZlV7850I/AAAAAAAABBs/VpRqhIp8qVA/s1600/DSCF1252.JPG

    ഈ പടത്തില്‍, മോളുടെ കയ്യില്‍ ഉള്ള സംഭവം എന്താ ?

    പാരഗ്രാഫ്‌ alignment ശരിയാകിയിലെങ്ങില്‍, ഞാന്‍ കപ്പലില്‍ നിന്ന് ഇറക്കി വിടും. ക്യാപ്റ്റന്‍മാര്‍ക്ക്‌ അതിനുള്ള അധികാരം ഉണ്ട്, ട്ടാ.

    ReplyDelete
  47. "പ്രിന്‍സ് ചാള്‍സ്, പ്രിന്‍സ് വില്ലിം, പ്രിന്‍സ് ഹാരി എല്ലാവരും യാത്ര ചെയുന്നത് പോലും രണ്ടു വിമാനത്തില്‍ ആണെന്ന് ഞാന്‍ വായിച്ചിട്ടും ഉണ്ട്" - അത് സെക്യൂരിറ്റി കാരണം ആണ്. ഒരു വിമാനത്തിന് അപകടം പറ്റിയാല്‍ തന്നെ, രാജ്യം നോക്കാന്‍ വേറെ ആള്‍ ഉണ്ടാകണം എന്ന്. ഉദാഹരണം - നമ്മടെ പ്രാധാനമന്ത്രിയും, രാഷ്ട്രപതിയും ഒരിക്കലും ഒരേ വാഹനത്തില്‍ സഞ്ചരിക്കില്ല. അത് പോലെ, രണ്ടു പേരും ഒരു പോലെ attend ചെയുന്ന പരിപാടികളും വള്രെ ചുരുക്കം ആയിരിക്കും.

    ReplyDelete
  48. വീണ്ടും വീണ്ടും കാണാൻ കൊതി തോന്നിക്കുന്ന ചിത്രങ്ങൾ. നല്ല ഇൻഫൊർമേറ്റീവ് ആയ വിവരണം. ഒരു ആധികാരികത ഉണ്ട്.

    ReplyDelete
  49. siya-ഞാന്‍ കുറച്ചു കാലം യാത്രയിലായിരുന്നതിനാല്‍ ഇത് വഴി വരാന്‍ വൈകി.നല്ലൊരു Royal Treat തന്നെയാണ് സിയ ഒരുക്കിയത്-

    ReplyDelete
  50. അവതരണ ഭംഗിയാണ് ഏറ്റവും ആസ്വദ്യകരമായ് തോന്നിയത്
    ലണ്ടന്‍ ജീവിതത്തിനു നഷ്ട്ടപെടുതാന്‍ കഴിയാത്ത മലയാള ഭംഗി
    നല്ല വരികള്‍ ..ഭാവുകങ്ങള്‍ ***

    ReplyDelete