കഴിഞ്ഞ ഓണത്തിന് നാട്ടില്‍ ആയിരുന്നു .എല്ലാവരും കൂടി ചേട്ടന്‍റെ പുതിയ വീട്ടില്‍ ഓണം ആഘോഷിച്ചു .രാവിലെ മുതല്‍ അടുക്കളയില്‍ ഓണസദ്യ ഉണ്ടാക്കുന്നതിരക്കും .അതിനിടയില്‍ കുട്ടികള്‍ക്ക് വേണ്ടി ഒരു കാര്യം ചെയ്യാം എന്ന് വിചാരിച്ച് ,ഷമിന്‍ ചോക്കുമായി മുന്‍വശത്ത് ഇരുന്നു ,ഇത് കണ്ടപ്പോള്‍ പൂവ് വല്ലതും കിട്ടുംമോ എന്ന് അറിയാന്‍ ഞാനും ,കുട്ടികളും കൂടി പതുക്കെ വീടിന് പുറത്ത് നടന്ന് നോക്കി ,ഒരിടത്തും ഞാന്‍ നോക്കുന്ന ഒരു പൂവ് പോലും ഇല്ല .എല്ലാ വീടിന് മുന്‍പിലും മഞ്ഞ കോളാമ്പി ചിരിച്ചു കൊണ്ട് നില്‍ക്കുന്നത് കാണാം ,കൂടെ പുതിയ തരം പൂക്കളും . പഴയ പൂക്കള്‍ എല്ലാം നാടിനോടും വിട പറഞ്ഞു .അമ്മയോട് ചോദിച്ചപോള്‍ പറഞ്ഞു ,''ചെത്തിയും ,ചെമ്പരത്തിയും കാണാന്‍ നീ ഒരു മൈല്‍ ദൂരം പോകണം'' .അവിടെ വരെ പോയി നോക്കിയപോള്‍ കുറച്ച് ചെമ്പരത്തി യെ കണ്ടുപിടിച്ചു .പറമ്പിലെ വേലിയില്‍ നിന്നും ആ പൂക്കള്‍ എല്ലാം പിടിച്ച് വലിച്ച് എടുക്കണം .അത് വലിച്ച് എടുത്ത് കഴിഞ്ഞപ്പോള്‍ കൈയും ,കാലും മുറിഞ്ഞത് തന്നെ മെച്ചം .കൈയില്‍ കിട്ടിയ പൂക്കള്‍ എല്ലാം ആയി തിരിച്ച് വന്നപ്പോള്‍ ഷമിന്‍ പൂക്കളം
വരച്ചു കഴിഞ്ഞു .

പൂക്കളം ഇടാന്‍ എല്ലാരേയും വിളിച്ചപ്പോള്‍ തന്നെ അവിടെ കുട്ടികള്‍ വഴക്ക് തുടങ്ങി ,പൂക്കളം ഇടുന്നതിന് മുന്‍പ് അവര്‍ക്ക് വേണ്ട പൂക്കളുടെ നിറം തീരുമാനിച്ചു കഴിഞ്ഞു .എന്‍റെ കൈയില്‍ കിട്ടിയ പൂക്കള്‍ വെറും നാല് നിറത്തില്‍ മാത്രം .ചെമ്പരത്തിയെ ആര്‍ക്കും വേണ്ട,കാരണം അതിന് ഭംഗി തീരെ ഇല്ല ,വാടാ മല്ലിക്ക് തന്നെ പ്രിയം ,നിറത്തില്‍
കുട്ടികള്‍ക്കും അവളെ ഇഷ്ട്ടമായി .പത്ത് നിമിഷം കഴിഞ്ഞപ്പോള്‍ ആര്‍ക്കും പൂക്കളം ഇടാന്‍ വയ്യ . പൂക്കള്‍ കൈയ്യില്‍ എടുത്ത് കൊടുത്താലും,അത് കളത്തില്‍ ഇട്ട് തീര്‍ക്കാനുള്ള മനസും ഇല്ല .അവസാനം പൂക്കളം ഇട്ട് തീര്‍ത്തത് ബാക്കി എല്ലാവരും കൂടി . പൂക്കളം കണ്ടപ്പോള്‍ കുട്ടികള്‍ക്കും സന്തോഷം .
നല്ല ഓണസദ്യ കഴിച്ച് നാട്ടില്‍ നിന്നും
തിരിച്ച് ലണ്ടനില്‍ വന്നപ്പോള്‍ ഇവിടത്തെ ഓണ പരിപാടികളും കൂടാന്‍ കഴിഞ്ഞു . .ഇവിടെയും ഷമിന്‍ പൂക്കളം വരയ്ക്കുന്ന ആള്‍ ആയി .പൂക്കളം വരയ്ക്കാന്‍ തുടങ്ങിയപോള്‍ ഇത് നാട് അല്ല ,ഇവിടെ പൂക്കള്‍ വാങ്ങാന്‍ നല്ല വിലയും കൊടുക്കണം അതും ഓര്‍മ്മിപ്പിച്ചു .അത് കൊണ്ട് ചെറിയ കളം വരച്ചാല്‍ മതി ആവും .അതൊന്നും ലണ്ടനില്‍ താമസിക്കുന്നവരോട് പറഞ്ഞിട്ട് കാര്യം ഉണ്ടോ? പൂക്കളം എല്ലാം വളരെ വലുത് തന്നെ വേണം .അതില്‍ ഇടുന്നത് പൂക്കള്‍ അല്ല എന്ന് മാത്രം .ഉണക്കിയ തേങ്ങാ പൊടി യില്‍ പല നിറത്തില്‍ ഉള്ള ഫുഡ് കളര്‍ ചേര്‍ത്ത് ഇവിടെ യും പൂക്കളം ഭംഗിയാക്കി .ഒരേ ഒരു പ്രശ്നം മാത്രം ,പൂക്കളം ഇടാന്‍ കൈയില്‍ ഗ്ലൗസ് വേണം ,ലണ്ടനില്‍ ആയാല്‍ അതും സായിപ്പ് ചെയ്തപോലെ ചെയുന്നു എന്ന് വിചാരിക്കണ്ട ,തേങ്ങയില്‍ എല്ലാ ഫുഡ് കളര്‍ ചേര്‍ത്ത് ഇടാനും അത്ര എളുപ്പം അല്ല എന്ന് എല്ലാവര്‍ക്കും അറിയാം അല്ലോ ?അത് കൊണ്ട് ഈ പൂക്കളവും ഉണ്ടാക്കാന്‍ കഷ്ട്ടപ്പാട് തന്നെ ..........
നല്ല ക്ഷമയോടെ
,ആരൊക്കെയോ ഈ പൂക്കളവും ഇട്ട് തീര്‍ത്തു .
എല്ലാവര്‍ക്കും സദ്യ കഴിക്കാന്‍ സമയം ആയി കാണുംഅല്ലേ?
ഇലയും വച്ചു ,പ്ലാസ്റ്റിക് അല്ലാട്ടോ
ഇതുപോലെ ഇരുന്നാലും ,സദ്യ കഴിക്കാമല്ലോ ?
പപ്പടവും ,പഴവും നല്ല അറിയാം ,ബാക്കി എല്ലാം കഴിച്ച് നോക്കാം ...
ചോറും,പരിപ്പും ,നെയ്യും ഇനിപ്പോള്‍ എന്ത് ചെയ്യണം ?
ആരെയും നോക്കുന്നില്ല ,കഴിക്കാന്‍ തുടങ്ങാം ..................
ഇനി ബാക്കി അപ്പ തന്നെ കഴിച്ച് തീര്‍ക്കണം
എന്‍റെ അമ്മയുടെ
''എല്ലാ ബ്ലോഗ്‌സുഹൃത്ത്ക്കള്‍ക്കും ഓണാശംസകള്‍''
ഇതുപോലെ സദ്യ കഴിക്കുമ്പോള്‍ എല്ലാവരെയും ഓര്‍ക്കണം ട്ടോ ....
