ജാലകം

Sunday 17 October 2010

റോബിന്‍ ഹുഡിന്‍റെ നോട്ടിംഗ്‌ഹാം

സ്കോട്ട് ലാന്‍ഡില്‍ നിന്നും പ്രഭാത ഭക്ഷണം കഴിച്ച്  കാറില്‍ കയറി ,തിരിച്ച് ലണ്ടനിലേക്ക് വരുന്ന വഴിയില്‍ നല്ല കുറെ സ്ഥലകള്‍ കാണാന്‍ ഉണ്ടായിരുന്നു .സമയ കുറവ്   കാരണം അത് നടന്നില്ല ,Berwick എന്ന സുന്ദരമായ ഒരു സ്ഥലം കൂടി ,കാണാന്‍ സാധിച്ചു. കുറച്ച് നേരം അവിടെ ചെലവഴിച്ചു .റോബിന്‍ ഹുഡിന്‍റെ നോട്ടിംഗ്‌ഹാംഷെയ്‌ര്‍ അവിടേക്ക് ആയിരുന്നു അടുത്ത യാത്ര  , ഷമി ന്‍റെ ഒരു ബന്ധു സഹോദരന്‍റെ വീട് ആണ് അടുത്ത താവളം .നോട്ടിംഗ്‌ഹാം എത്തിയപ്പോള്‍ സന്ധ്യ ആയി ,ഒരു നീണ്ട യാത്ര കഴിഞ്ഞ ക്ഷീണം നല്ലപോലെ ഉണ്ട് .ഷമി ന്‍റെ  സഹോദരന്‍ അവിടെ ഡോക്ടര്‍ ആണ് .ആള്‍ടെ വീട്ടില്‍ വന്നു കയറിയപ്പോള്‍ ആദ്യം കേട്ട കാര്യം ,ചേച്ചി യെ ഞാന്‍ ഇന്ന് ഒരു പബ്ബില്‍കൊണ്ട് പോകും എന്ന വാശിയില്‍ ആണ് .കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കാന്‍ എന്ന കാരണവും പറഞ്ഞ്‌  എല്ലാവരും പുറത്തേക്കു ഇറങ്ങി .ആദ്യം റോബിന്‍ ഹുഡിനെ കാണാന്‍ ആണ് പോയത് .ആ പ്രതിമയ്ക്ക്  മുന്‍പില്‍ നിന്ന് ഫോട്ടോ എടുത്തു .രാത്രി ആയത് കാരണം കൊട്ടാരത്തിന് അകത്ത്  കയറാന്‍ സാധിച്ചില്ല .













നോട്ടിംഗ്‌ഹാം പട്ടണത്തി  ന്‍റെ വളരെ  അടുത്ത് ആണ് താമസിച്ച  വീട് . ഇരുട്ടിലൂടെ നട ക്കുമ്പോള്‍ ,റോഡില്‍ കൌമാരക്കാരായ കുട്ടികളുടെ ലോകം ആണ് .എന്‍റെ കുട്ടികളുടെ കണ്ണ് പൊത്തി നടത്തേണ്ടി വരുമോ എന്നുള്ള   ഭയം ഉണ്ടായിരുന്നു .ഇവര് ഇതൊക്കെ ഏത് വഴികളില്‍ കൂടി നടന്നാലും ഇവിടെ കാണുന്നത് ആണ് .എന്നാലും ഇത്ര രാത്രിയില്‍ കാണുന്ന കാഴ്ച്ചകള്‍ കുട്ടികളുടെ  അടുത്ത ചോദ്യം ആയിരിക്കും .എന്നെയും ഷമിനെയും കണ്ടപ്പോള്‍ തന്നെ എല്ലാവരുടെയും നോട്ടം അത്ര നല്ലതായി തോന്നിയില്ല .ഈ രാത്രിയില്‍ കുട്ടികളെയും കൊണ്ട് നടക്കുന്ന കണ്ടിട്ട് ആവണം .നടന്നു നടന്നു അവസാനം കാണാന്‍ ഉദേശിച്ച പബ്ബിനു    അടുത്ത് എത്തി ..നല്ല ജനത്തിരക്കുള്ള ഒരു തെരുവിലായിരുന്നുആ കെട്ടിടം ,ഒരു ആള് പോലും മുന്‍പില്‍ ഉണ്ടായിരുന്നില്ല .രാത്രിയില്‍ ആ പബ്ബ്  കണ്ടപ്പോള്‍ ഒരു പഴയ പ്രേതാലയം എന്ന് വേണം പറയാന്‍ .വെള്ള പൂശിയ ഒരു കൊച്ച് വീട് .

പഴമ യെ കല്ലുകളില്‍ ചേര്‍ത്ത് പൊത്തി  വച്ചിരിക്കുന്ന സ്മാരകത്തിന് മുന്‍പില്‍ . ഞാനും കുട്ടികളും   കസേരയില്‍ ഇരുന്നു . കുട്ടികളുമായി  രാത്രിയില്‍  അതിനു അകത്ത് കയറുന്നില്ല ,ഷമിനും ,സഹോദരനും കൂടി അകത്ത്  നോക്കിയിട്ട് വരാം എന്ന്തീരുമാനിച്ചു .,ആ സമയത്ത്  ഒരു കാര്‍  അവിടെ  നിര്‍ത്തിയത് കണ്ടു  ,കാറില്‍  നിന്നും നല്ല ഉയരമുള്ള  ഒരു ആള്‍ പതുക്കെ നടന്നു വരുന്ന പോലെ കാണാം ,അയാളെ കണ്ടതോടെ ഷമിനും ,അനിയനും കൂടി തിടുക്കത്തില്‍ അയാളെ പരിചയപ്പെടാന്‍ പോയി .Andrew Simons ആയിരുന്നു താരം അയാളോട് സംസാരിച്ചു കൊണ്ട്   പബ്ബ് കണ്ടിട്ട് വരാം എന്ന് പറഞ്ഞ്‌ ഷമിന്‍  അകത്തേക്ക് പോയി . കള്ള് ഷാപ്പിനു മുന്‍പില്‍ അമ്മയും കുട്ടികളും കൂടി ഇരുന്നു .ഇവിടെ ഞാന്‍ കള്ള്  ഷാപ്പിനു മുന്‍പില്‍ ഇരുന്നാല്‍ എന്നോട് ചോദിയ്ക്കാന്‍ ആരുമില്ല ,എന്നാലും നമ്മുടെ മനസ്സില്‍ ഭയം ആണ് .വളരെ മോശമായ കാര്യം ചെയ്യുന്ന  ഒരു വിഷമം .കുട്ടികളോട് പബ്ബിന് അകത്ത് രാത്രി പോകണ്ട എന്ന് പറയുമ്പോള്‍ അവര് ആദ്യം ചോദിക്കുന്നത് ,എന്താ ഇപ്പോള്‍ പോയാല്‍ എന്നാവും ?നാളെ പകല്‍ പോകുന്നതും ,ഈ രാത്രിയില്‍ അതിനകത്ത് കയറുന്നത്  അവര്‍ക്ക് ഒരുപോലെ ആണെന്ന് മാതാപിതാക്കള്‍ക്ക് അറിയാം .








എനിക്ക് ഇവിടെ പബ്ബില്‍ പോകാന്‍  വളരെ മടി ആണ് .പല ഓഫീസ് പരിപാടികളും അവിടെ ആണ് നടക്കുന്നത് .ഞാന്‍ പോകാത്ത കാരണം ഷമിനും പല  പരിപാടികളും മാറ്റി വയ്ക്കും,കൂടെ വരാന്‍ നിര്‍ബന്ധിക്കാറില്ല  .ഇവിടെ മോള്‍ടെ സ്കൂളില്‍ ,അമ്മമാരുടെ പാര്‍ട്ടികള്‍  പബ്ബില്‍  ആയിരിക്കും ,എത്ര പ്രാവശ്യം നമ്മള്‍ വരില്ല എന്ന് പറഞ്ഞ്‌ ഒഴിയും .അവളുടെ ക്ലാസ്സിലെ എല്ലാ അമ്മമാരും  തമ്മില്‍  വളരെ അടുപ്പം ആണ് വേറൊരു സംസ്ക്കാരത്തില്‍  വളരുന്ന കുട്ടികളെമുഴുവനായി അവരുടെ രീതിക്കളില്‍  നിന്നും മാറ്റി നിര്‍ത്താനും വളരെ ബുദ്ധി മുട്ട് ആണ് .മോള്‍ടെ  ക്ലാസ്സില്‍ അവള്‍ ഒരു കുട്ടി ആണ് ഇന്ത്യ യില്‍ നിന്നും ഉള്ളത് .വേറെ രണ്ട് ശ്രീലങ്കന്‍ കുട്ടികളും ഉണ്ട് .മോള്‍ക്ക്‌ വേണ്ടി അമ്മമാരുടെ  പാര്‍ട്ടികളില്‍   എനിക്കും പോകേണ്ടി വരും .  അവരുടെ നിര്‍ബന്ധം കൊണ്ട്   അവസാനം ഞാന്‍ ഒരു പബ്ബ് പാര്‍ട്ടി ക്ക്  പോയി  .പാര്‍ട്ടി ഏഴ് മണിക്ക് തുടങ്ങി , അവിടെ ചെന്ന് ഒന്ന്‌ തല കാണിച്ചു പെട്ടന്ന്  തിരിച്ച് പോകണം എന്ന് വിചാരിച്ച്  ആണ് പോയത് . പത്ത് മണി വരെ എന്നെ അവര്‍ പബ്ബില്‍  ഇരുത്തി .പലരും കാര്‍ എടുക്കാതെ  ആണ് അവിടെ വന്നിരിക്കുന്നത് . എന്‍റെ കൂടെ കാറില്‍ തിരിച്ച് വീട്ടില്‍ പോകാന്‍ നാല് പേര്‍ ഉണ്ടാവും എന്ന് നേരത്തെ പറഞ്ഞിരുന്നു .കുടിച്ച് പൂസായ മദാമ്മമാരെ വീട്ടില്‍ എത്തിക്കുന്ന പണിയും കഴിഞ്ഞു ഞാന്‍ വീട്ടില്‍ വന്നപ്പോള്‍ അപ്പനും ,മക്കളും ഷാപ്പില്‍ പോയ അമ്മയെ കാത്തിരിക്കുന്നു !!രാത്രി എട്ടര ക്ക് ഉറങ്ങുന്ന മക്കള്‍  ഉറങ്ങാതെ ,അമ്മ വരുന്ന നോക്കി ഇരിക്കുന്നു .ഞാന്‍ വീട്ടില്‍ വന്നു കയറിയ പ്പോള്‍ മോള്‍ടെ വക ആദ്യ വഴക്ക് ,ഇനി അമ്മ ഇതിന്‌ ഒന്നും പോകണ്ട .അവള്‍ക്ക് ഞാന്‍ പോയത് അല്ല വിഷമം ,ഇത്ര നേരം വൈകി അമ്മയെ കാണാത്തതില്‍  ആണ് .അപ്പന്മാര് ഇതുപോലെ വൈകി വരുമ്പോള്‍ അവരുടെമക്കളുടെ  മനസ് ഇതുപോലെ  കരയുമായിരിക്കും അല്ലേ ?

പിറ്റേന്ന് സ്കൂളില്‍ ചെന്നപ്പോള്‍  നാല് പേരെ വീട്ടില്‍ കൊണ്ട് പോയി വിട്ടതിന് അവര്  നന്ദി പറഞ്ഞു .എന്നെ കാണാതെ  വീട്ടില്‍ ഉറക്കമൊഴിച്ചിരുന്ന  അപ്പനെയും ,മക്കളെയും കുറിച്ച് പറഞ്ഞ് ഇനി നമ്മുടെ വില കളയണ്ടല്ലോ എന്ന് വിചാരിച്ചു,   നന്ദി സൂചകമായി എല്ലാം  ചിരിയില്‍ ഒതുക്കി ,. ഇവിടെയുള്ളവര്‍ക്ക്  പബ്ബില്‍ പോകുന്നത് വളരെ വലിയ കാര്യം ആണ് .കുടുംബത്തോടെ അവിടെ പോയിരുന്ന്  ,നല്ലഭക്ഷണവും കഴിക്കാന്‍വേണ്ടി  പോകുന്നവരും ഉണ്ട് .. ഞായറാഴ്ച്ചപള്ളിയില്‍ പോയി ഉച്ചഭക്ഷണം  അടുത്തുള്ള  പബ്ബില്‍ നിന്നും കഴിക്കുന്ന  കുറെ പേരെ എനിക്ക് അറിയാം .ചില പബ്ബില്‍നല്ല ഭക്ഷണം കിട്ടും .മിക്ക പബ്ബുകളും അവര് ഉണ്ടാക്കിയിരിക്കുന്നത് നദിയുടെ  തീരത്തോ, അതോ പ്രകൃതിയുടെ സുന്ദരമായ കാഴ്ച്ചകള്‍ കാണാന്‍ സാധിക്കുന്ന  സ്ഥലത്ത് ആയിരിക്കും .

എന്‍റെ പുരാണം അവിടെ നില്‍ക്കട്ടെ,
ഷമിന്‍  , കുട്ടികള്‍ക്ക്  കുടിക്കാനുള്ള ജ്യൂസ്‌ ആയി  തിരിച്ച് വന്നു കുട്ടികളുടെ കൂടെ സഹോദരനെയും അവിടെ ഇരുത്തി . എന്നോട്  ഷമിന്‍ന്‍റെ  കൂടെ പബ്ബിന് അകത്തേക്ക് വരാന്‍ നിര്‍ബന്ധം  .ചില സമയത്ത് അനാവശ്യമായ മടി  എടുക്കുന്നത് അത്ര നല്ലത് അല്ല എന്നറിയാം . ഷമിന്‍  കൂടെ ഞാനും പബ്ബിലേക്ക് നടന്നു .അതിനു അകത്ത് കടന്നതോടെ ഒരു നിമിഷം എനിക്ക് വിശ്വസിക്കാന്‍ പറ്റാത്ത ഒരു കാഴ്ച കാണാന്‍ ഭാഗ്യം  ഉണ്ടായി  .ഒരു മേശക്കു ചുറ്റും ഒരു കൂട്ടം ആളുകള്‍ വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നു ,അതിനിടയില്‍ കൂടി ഷമിന്‍ ഒരു ആളെ  പരിചയപ്പെടുന്നു .ഹിന്ദി സിനിമയില്‍ കാണുന്ന അതേ ചിരിയോടെ,ബോബി  എന്ന സിനിമയിലെ  സുന്ദര നായകന്‍ ഋഷി കപൂര്‍ കുറച്ച് നേരം സംസാരിച്ചു ..പഴയ നടന്മാരില്‍ ഞാന്‍ അവരുടെ സിനിമകള്‍ ഒരുപാട് കണ്ടിട്ടുണ്ട് .ആ കൂട്ടത്തിനിടയില്‍ നിന്നും എഴുന്നേറ്റ് ഒരു ഫോട്ടോ എടുക്കട്ടേ എന്ന് ചോദിക്കുന്നത് വളരെ അപമര്യാദ ആവും .മനസ്സില്‍ നല്ല ആശ തോന്നി എങ്കിലും ചോദിക്കാനുള്ള മടി കൊണ്ട് ചോദിച്ചില്ല .ഋഷി കപൂര്‍ന്‍റെ കൂടെ കുറെ സിനിമ ക്കാര്‍ ഉണ്ട് ,ഓരോരുത്തരെ ആയി മനസിലാക്കാന്‍ ആ ഇരുട്ടില്‍ സാധിച്ചില്ല .ഒരു ആളെ കൂടി മനസിലായി . Dimple kapadia   ,അവിടെ വച്ച് ആളോട് സംസാരിക്കാന്‍ സാധിച്ചില്ല .അവരെയെല്ലാം  കണ്ട്     അകത്തേക്ക് കയറി .പബ്ബില്‍ നിന്നും തിരിച്ച് വന്നപ്പോള്‍ Dimple കൂടെ ഒരു ഫോട്ടോ എടുക്കുവാന്‍ സാധിച്ചു .കുട്ടികളോടും അവര്‍ നല്ല സംസാരിച്ചു .അക്ഷയ് കുമാര്‍ അഭിനയിക്കുന്ന  സിനിമയുടെ ആളുകള്‍ ആയിരുന്നു അവിടെ ഉണ്ടായിരുന്നത് .ആ കൂട്ടത്തിനിടയില്‍ അക്ഷയ് കുമാര്‍ ഉണ്ടായിരുന്നിരിക്കാം .എന്തായാലും കാണാന്‍  പറ്റാത്ത കാര്യം പറഞ്ഞ് വിഷമിക്കുന്നില്ല .




                എന്‍റെ പുറകില്‍ കാണുന്ന  ആ കൂട്ടം മുഴുവന്‍ സിനിമ ക്കാര്‍ ആയിരുന്നു





പബ്ബിന് അകത്ത് കയറിയപ്പോള്‍ ഒരു പഴയ നിലവറയില്‍ കയറിയപ്പോലെ , ഇടുങ്ങിയ വഴികളും ,ആ വഴിയില്‍ മുഴുവന്‍ ആണും ,പെണ്ണും  കുപ്പിയും  ,ഗ്ലാസ്സുമായി ,സംസാരിച്ചു കൊണ്ടിരിക്കുന്നു .വെള്ളക്കാരുടെ ഇടയില്‍ ഒരു കാഴ്ച്ചക്കാരെ പോലെ നടന്നു നീങ്ങി .ഒരു ഗുഹയില്‍ കയറി പോകുന്ന പോലെ ആണ് അതിനകത്തേക്ക് പോകുമ്പോള്‍ തോന്നുന്നത് .ഓരോ കോണിലും ചുവന്ന നിറത്തില്‍ മിന്നുന്ന പഴയ വിളക്കുകള്‍ .കുട്ടികളെ രാത്രിയില്‍ അതിനകത്തേക്ക് കൊണ്ട് വന്നാല്‍ അവര് പേടിച്ച് പോകുമായിരുന്നു .ഒരു മൂലയില്‍ നിന്നും അടുത്ത മൂലയിലേക്ക് പോകുമ്പോള്‍ ഗുഹയില്‍ നില്‍ക്കുന്നപ്പോലെ  ,തല മുട്ടാതെ നോക്കണം .,ഒന്നാം നിലയില്‍ നിന്നും താഴെ അടുത്ത ഗുഹയിലേക്ക് ഇറങ്ങി .ആരുടേയും ശരീരത്തില്‍ തട്ടാതെയും ,മുട്ടാതെയും വേണം നടക്കാന്‍ .അതിനിടയില്‍ നിറച്ച  ബിയര്‍ ഗ്ലാസ്സുമായി നടന്നു വരുന്നവരെയും കാണാം . അവസാനം ഈ പബ്ബില്‍ അനേഷിച്ചു വന്ന കാര്യം കണ്ടു. ഇത് വരെ കണ്ടിട്ടുള്ള കാഴ്ച്ചകളില്‍ ഒരിക്കലും മറക്കാന്‍ ആവാത്തത് ,









ഇത്രയും യാത്രകള്‍ ചെയ്തിട്ട് ,ഇതുപോലെ ഒരു സംഭവം  ജീവിതത്തില്‍ ഇത് വരെ കണ്ടിട്ടില്ല . അവിടെ വളരെ പഴക്കം ചെന്ന ഒരു മാന്ത്രിക കസേര കാണാം .,ആ കസേരയില്‍ ഇരിക്കുന്ന സ്ത്രീകള്‍ ''ഗര്‍ഭിണി ''ആവും .കേള്‍ക്കുന്ന ആര്‍ക്കും ചിരിക്കാന്‍ തോന്നുന്ന ഒരു വിഷയം .ഞാന്‍ അതിനു അടുത്ത് പോയി നോക്കി  ,ഇരുന്ന് നോക്കാനുള്ള മനക്കട്ടി ഉണ്ടായില്ല .  ,ആ റൂമില്‍ എന്‍റെ ചുറ്റും നില്‍ക്കുന്ന ആളുകളുടെ കണ്ണുകള്‍ എന്നില്‍ തന്നെ ആണെന്ന് എനിക്ക് മനസിലായിരുന്നു ഞാന്‍ അതില്‍ ഇരിക്കാന്‍ പോകുന്നു എന്ന് അവര് വിചാരിച്ചു കാണും .ഏത് സാഹസവും കണ്ടാല്‍ ആദ്യം പരീക്ഷിക്കാന്‍ തെയ്യാര്‍ ആവുന്ന ഞാന്‍ ഈ കസേര കണ്ടിട്ട് ഒന്നും മിണ്ടാതെ നില്‍ക്കുന്ന കണ്ടപ്പോള്‍  ഷമിന്‍ ഒരു ചോദ്യവുമായി വന്നു .
''നീ അവിടെ ഇരിക്കാന്‍ പോവുക ആണോ ?
അത്രക്ക് മണ്ടത്തരം എന്തായാലും ചെയുന്നില്ല എന്ന് ഞാന്‍ ഉറപ്പ് കൊടുത്തു.
ഇത്ര പഴക്കമുള്ള പബ്ബിനു മുന്‍പില്‍ നിന്നപ്പോള്‍ ഞാന്‍ മനസ്സില്‍ കോറിയിട്ട ഒരേ ഒരു വാക്ക് ഇത് ഉണ്ടാക്കിയ വര്‍ഷം ആണ് .കാലങ്ങളായി ഇതുപ്പോലെ  ഒരു വിശ്വാസം ഈ കസേരയുമായി ഉണ്ടെങ്കില്‍  അതിനെ മറി കടക്കാന്‍  ഞാന്‍  ഇഷ്ട്ടപ്പെടുന്നില്ല . ഇത്ര വര്‍ഷം പഴക്കം ഉണ്ടായിട്ടും ജീര്‍ണിക്കാത്ത സ്മാരകം ആണ് ഈ പബ്ബ് .ഇവിടത്തെ    ഏറ്റവും പഴക്കം ചെന്ന പബ്ബ്   ആണ് .നോട്ടിംഗ്‌ഹാം കോട്ടയോട് ചേര്‍ന്ന് ആണ് ഇത്  സ്ഥിതി ചെയുന്നത് .പബ്ബില്‍ അവിചാരിതമായി കിട്ടിയ നല്ല ഒരു വിരുന്നുമായി ,അവിടെ നിന്നും മടങ്ങി പോന്നത്   .രാവിലെ ഒന്ന് കൂടി അത് വഴി വന്നു ഫോട്ടോ എടുക്കാം എന്ന് ചിന്തിച്ചുകൊണ്ട്  ,വീട്ടിലേക്കു നടന്നു .നോട്ടിംഗ്‌ഹാംപട്ടണം പകല്‍ വെളിച്ചത്തില്‍ കാണാന്‍ നല്ല  ദിവസം ആയിരിക്കണം എന്ന പ്രാര്‍ത്ഥനയോടെ ,വീട്ടില്‍ പോയികിടന്നുറങ്ങി.


രാവിലെ  ഷമിന്‍റെ സഹോദരന്‍  ജോലിക്ക് പോയി .ഞാനും ഷമിനും കുട്ടികളും തലേ ദിവസം നടന്ന വഴികളില്‍   കൂടി പിന്നെയും നടന്നു .ആദ്യം പബ്ബിനു അകത്ത് കുട്ടികളെ  കൊണ്ടു പോയി ,അവിടെ കുറച്ച് ഫോട്ടോ എടുത്തു .മാന്ത്രിക കസേര കണ്ടപ്പോള്‍ മോനും ,മോളും  ചാടി കയറി ഇരിക്കാന്‍ നോക്കി .ആ സമയത്ത് പബ്ബില്‍ ഒരു അനക്കം പോലും ഇല്ല .കുട്ടികളുമായി കുറെ  പേര്‍ കാണാന്‍ വരുന്നു .രാത്രിയില്‍ അവിടെ കണ്ട കാഴ്ച്ചകള്‍ ഒന്നും അവിടെ കണ്ടില്ല .പലതരം മദ്യത്തിന്‍റെ മണവും ആയി ,അതിലൂടെ ഒഴുകി നടന്ന വര്‍  എല്ലാം എവിടെപോയി   ?.പകല്‍ വെളിച്ചത്തില്‍ യാതൊന്നും അവിടെ കാണാനില്ല എല്ലാം  ഒരിക്കല്‍കൂടി  വിശ്വാസം വരാന്‍  ഞാന്‍ പതുക്കെ ചുമരിലില്‍ ഒന്ന് തട്ടി നോക്കി എന്ന് പറയാം ,രാത്രിയില്‍ ഞാന്‍ കണ്ട സിനിമ ക്കാരും ,എല്ലാം സ്വപ്നം ആയിരുന്നുവോ ?






































പബ്ബില്‍ കയറി ഫോട്ടോ എടുത്തു കഴിഞ്ഞിട്ടും ,മനസ്സില്‍ തലേ ദിവസത്തെ കാഴ്ച്ചകള്‍ മായാതെ ഉണ്ട് .കൊട്ടാരത്തിന്റെ കൂറ്റന്‍ മതില്‍ കെട്ടിന് അടുത്ത് കൂടെ നടന്നു  നോട്ടിംഗ്‌ഹാംകൊട്ടാരത്തിനു  വാതിലിന് മുന്‍പില്‍ എത്തി .അകത്ത് കയറാന്‍ ടിക്കറ്റ്‌ എടുക്കണം. അതിനകത്ത് കടന്നപ്പോള്‍ സുന്ദരനായ റോബിന്‍ ഹുഡ് ആണ് വരവേല്‍ക്കാന്‍ നില്‍ക്കുന്നത് . അയാളുടെ  കൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ മക്കളും ആശ പറഞ്ഞു . Robinhood
എന്ന പുതിയ സിനിമയില്‍ അവര് ഉപയോഗിച്ച എല്ലാ വസ്ത്രങ്ങളും അവിടെ കൊട്ടാരത്തില്‍ കാണാന്‍ സാധിച്ചു .കൊട്ടാരത്തിന് അകത്ത് ഫോട്ടോ എടുക്കാന്‍ സമ്മതിച്ചില്ല .
 
































ഇത് കൊട്ടാരത്തിന്റെ ഓരോ ഭാഗം ആണ് .










അവിടത്തെ സ്കൂള്‍ കുട്ടികള്‍ ഉണ്ടാക്കിയ കൊച്ചു കൂടാരം ,കുട്ടികളുടെ ചാരിറ്റി ക്ക് വേണ്ടി ,ഉണ്ടാക്കി വച്ചിരിക്കുന്നു .






ഈ കോട്ടയില്‍ കടക്കാന്‍ ഈ മതില്‍ ക്കെട്ടുക്കള്‍ചാടി കടന്ന് വേണം ,ഇതിന്‌ അടിയില്‍ കൂടി ചെറിയ കുഴികള്‍ പോലെ കാണാം . .കൊട്ടാരത്തിന് അകത്ത് നിന്ന് തടവുകാര്‍ രക്ഷപ്പെടുന്ന വഴികള്‍ ആണ് .



 
 
 



 
 
 
 
   







 

പഴയ വീടുകള്‍ ആണ് .





















ഈ തിരക്കിനിടയിലും  യാതൊരു ഭയം  ഇല്ലാതെ കളിക്കുന്ന കൊച്ചു കുട്ടി .

47 comments:

  1. റോബിന്‍ ഹുഡിന്‍റെ ചരിത്രം എല്ലാവരും പഠിച്ചിട്ടുണ്ടാവും എന്നുള്ള വിശ്വാസത്തില്‍ ഞാന്‍ അതേ കുറിച്ച് ഒന്നും എഴുതിയില്ല .ഈ പബ്ബ് ഇംഗ്ലണ്ട് ലെ തന്നെ ഏറ്റവും പഴയത് ആണ് .വളരെ ദൂരെ നിന്നും ഈ പബ്ബില്‍ കാണാന്‍ വരുന്നവര്‍ ഉണ്ട് .എന്‍റെ ബ്ലോഗ്‌ മിത്രകള്‍ ക്ക് റോബിന്‍ ഹുഡിന്റെ ഒരു സമ്മാനം !!

    ReplyDelete
  2. തേങ്ങ എന്റെ വക....(((ട്ടോ)))

    ReplyDelete
  3. സിയ,ഇനി ഞാന്‍ സ്കോട്ലണ്ടിലും,യുകെ യിലും ഒക്കെ വരുന്നത് വെറുതെയാകുമെന്ന് തോന്നുന്നു.കാണാനും എഴുതാനും ഒന്നും ബാക്കി വച്ചിട്ടില്ലല്ലോ.ങാ,നമ്മുടെ മാവും ഒരു ദിവസം പൂക്കും.ഹ ഹ
    ചിത്രങ്ങള്‍ തകര്‍പ്പന്‍ കേട്ടോ,ആശംസകള്‍

    ReplyDelete
  4. നോട്ടിങ്ങ്ഹാമിലെ നോട്ടെഡ് പോയന്റ്സെല്ലാം നന്നായി അവതരിപ്പിച്ച് ഈ എഴുത്ത് അത്യുഗ്രനാക്കിയിരിക്കുന്നു കേട്ടൊ സിയാ.

    ഒപ്പം കൌമാരക്കാരടക്കം ബിലാത്തിക്കാരുടെ ജീവിതരീതികളിലേക്കുള്ള ഒരു നല്ല എത്തി നോട്ടവും...കലക്കി.

    ഈ ജെറുസെലേം ആണല്ലോ ഇവിടത്തെ പുണ്യപുരാതനമായ പബ്ബ് .... ഇവിടെത്തുക്കാരുടെ ക്ലബ്ബുകളും,കോഫീഷോഫും,റെസ്റ്റോറന്റും എല്ലാം അതാത് ലോക്കൽ പബ്ബുകൾ തന്നെയാണല്ലോ..അല്ലേ !

    പിന്നെ ആ കിസാകുർസി കസേരയിൽ ഇരിക്കാഞ്ഞത് എന്തായാലും നന്നായി...
    അല്ലെങ്കിൽ ആ പാവം ഷമീന് പണിയായേനെ...!

    ReplyDelete
  5. വിവരണം നന്നായി.
    കാണാത്ത കാഴ്ചകള്‍ കണ്ടതില്‍
    ഒരുപാടു സന്തോഷം!!!!!!!!!!!!!!!!!!!!!

    ReplyDelete
  6. പല കമ്മന്റുകളിലും കാണാറുണ്ടെങ്കിലും ഇതിനകത്ത് കയറിയത് ഇന്നാണ്. ആദ്യമേ ക്ഷമ പറയട്ടെ,
    നല്ല രസകരമായ വിവരണവും ഫോട്ടോസുമൊക്കെയായി നല്ലൊരു വായന ഒരുക്കി.
    ആശംസകള്‍ .

    ReplyDelete
  7. കാണാത്ത പല കാഴ്ചകളും കാട്ടിത്തന്ന ഇത്തവണത്തെ പോസ്റ്റും ഇഷ്ടപ്പെട്ടു. ചിത്രങ്ങളും വിവരണവും ഒക്കെ മനോഹരമാണ്.
    ഞാനൊക്കെ ഇതൊക്കെ കണ്ടു കൊതിക്കുക എന്നല്ലാതെ കാര്യമില്ല.
    എന്നാലും ബ്ലോഗിലൂടെ ഇത്തരം കാഴ്ചകള്‍ ഭംഗിയോടെ അവതരിപ്പിക്കുന്നതിന് ആശംസകള്‍.

    ReplyDelete
  8. സിയാ, അപ്പൊ ആ പബ്ബും കാലിയാക്കി അല്ലെ, പിന്നെ ഒരു കാര്യം ഈ ഊര് ചുറ്റുന്നതിനിടയില്‍ എന്റെ കാണാത്ത പോയ വാരിയെല്ല് ( മനസിലായില്ലേ ) ഉണ്ടോ എന്ന് കൂടി നോക്കണേ

    ReplyDelete
  9. കോട്ടയും കൊട്ടാരവും കൂടാരവും ഇഷ്ട്ടപ്പെട്ടു...
    ലോകം കാണണം...ആഗ്രഹം കൂടി കൂടി വരുന്നു..

    എല്ലാം എഴുതി കഴിഞ്ഞു ഒരു രണ്ടു തവണ വായിച്ചു എഡിറ്റ്‌ ചെയ്‌താല്‍ കുറച്ചു കൂടി ഭംഗിയാവും..ആശംസകള്‍. :-)

    ReplyDelete
  10. ഹോ.. പബ്ബ് വിവരണം വായിച്ചപ്പോള്‍ എനിക്ക് ഞാന്‍ ഈയിടെ പോസ്റ്റ് ചെയ്ത ഇരുട്ടിന്റെ തിരുശേഷിപ്പുകള്‍ എന്ന കഥ ഓര്‍മ്മ വന്നു. പബ്ബുകളില്‍ എല്ലാം എന്തെല്ലാം നടക്കുന്നു.. പിന്നെ ഏതായാലും മാന്ത്രികകസേരയില്‍ സിയ ഇരുന്ന് കാണും എന്നാ ഞാന്‍ കരുതിയത്. അപ്പോള്‍ വേണ്ടുന്ന സമയത്ത് സിയ ട്യൂബ് ലൈറ്റ് അല്ല അല്ലേ.. :) പോസ്റ്റ് ഇഷ്ടമായി. റോബിന്‍‌ഹുഡിന്റെ നൊട്ടിംഗ്‌ഹാം എന്ന് പറഞ്ഞിട്ട് റോബിന്‍ ഹുഡിനെ പറ്റി അധികം പരാമര്‍ശിക്കാതിരുന്നതിലുള്ള എന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു..

    ReplyDelete
  11. സിയയുടെ യാത്രാവിവരണം വായിക്കാന്‍ നല്ല രസമാണ്..പ്രതേക താളത്തിലാണ് (സിയാ സംസാരിക്കുംപോലെ) സിയയുടെ എഴുത്ത്..ഈ പ്രാവശ്യം വളരെ നന്നായി എഴുത്ത്,ആ പ്രേതാലയത്തിലെ കസേര ഒന്ന് പരീക്ഷിചൂടായിരുന്നോ? ചുമ്മാ...:)

    മോള്‍ സിയയുടെ തനിപകര്പ്പ് ആണല്ലേ...സുന്ദരിക്കുട്ടി..(മാഷാ അല്ലാഹ്!)

    ReplyDelete
  12. സ്കോട്ട്‌ലണ്ടിന്റെ മനോഹാരിത ഒന്ന് വേറെ തന്നെ. സ്റ്റോം വാണിംഗ്‌ സ്കോട്ട്‌ലണ്ടിലൂടെ കടന്നു പോയിരുന്ന അവസരത്തില്‍ ഞാനത്‌ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മനസ്സില്‍ കണ്ട ആ കാഴ്ചകള്‍ ചിത്രങ്ങളായി ഇവിടെ കാണിച്ചുതന്നതിന്‌ നന്ദി...

    ReplyDelete
  13. ലണ്ടനില്‍ വരാനുള്ള ആഗ്രഹം ഇരട്ടിക്കുന്ന
    തരത്തിലായി സിയയുടെ വിവരണം
    ആശംസകള്‍ ...എന്റെ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം

    ReplyDelete
  14. ഒന്ന് ഓടിച്ചു വായിച്ചു നോക്കി. ഇത്രേം ഡീറ്റെയില്‍ ആയിട്ട് എഴുതുന്നു.. സമ്മതിച്ചിരിക്കുന്നു

    ReplyDelete
  15. siya,പബ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കെന്തോ ഒരു ഭയമാണ്.ഭയപ്പെടേണ്ട കാര്യമില്ലെന്ന് തോന്നി സിയയുടെ വിവരണം വായിച്ചപ്പോള്‍. നന്നായി വിവരിച്ചു.ചിത്രങ്ങള്‍ നന്നായി.

    ReplyDelete
  16. ഒരു നല്ല വിവരണം കേള്‍ക്കാന്‍ കഴിഞ്ഞ സന്തോഷത്തോടെ
    നന്ദി പറയുന്നു.

    ReplyDelete
  17. പോസ്റ്റ്‌ ആദ്യം ഒന്ന് ഓടിച്ചു നോക്കി. പെട്ടെന്ന് ഒരു മുഖം കണ്ണില്‍ ഉടക്കി. ആണ്ട്രൂ സൈമണ്ട്സ് ... എന്നിട്ട് കരുതി അയാള്‍ ആവില്ലെന്ന്. പിന്നെ വായിച്ചപ്പോഴല്ലേ മനസ്സിലാകുന്നത്‌. 'ആളവന്‍താന്‍' എന്ന്. പിന്നെ ആ കസേര. അതൊന്നു പരീക്ഷിക്കാമായിരുന്നു. അല്ല അറിയാമായിരുന്നല്ലോ. നമ്മള്‍ മലയാളികളെ പോലെ ഈ സായിപ്പന്മാരും അന്ധ വിശ്വാസികള്‍ ആണോ എന്ന്. യേത്‌?

    ReplyDelete
  18. എല്ലാവര്‍ക്കും നന്ദി .

    @ഉണ്ണി കൃഷ്ണന്‍ -- ഒരു അതിഥിയെ പോലെ എന്‍റെ യാത്രകളില്‍ നല്ല വാക്കുകളുമായി,ഇടയ്ക്ക് വരുന്നതിനു നന്ദി ..ഇന്ന് ഉണ്ണി കൃഷ്ണന്റെ ബ്ലോഗ്സ് ഞാന്‍ കുറച്ചു വായിച്ചു .ആ ബ്ലോഗുകള്‍ ഇനിയും ആരും കണ്ടിട്ടില്ല എന്ന് തോന്നി .നല്ല എഴുത്ത് ,എന്‍റെ ബ്ലോഗ്‌ കൂട്ടുക്കാര്‍ സമയം ഉള്ളപോള്‍ ഒന്ന്‌ വായിച്ചു നോക്കണം .

    ReplyDelete
  19. മനോഹരങ്ങളായ ഫോട്ടൊകളടക്കമുള്ള ഈ വിവരണം നന്നായി. ഇപ്രാ‍വശ്യത്തെ ഫോട്ടൊകളൊക്കെ മുറ്റ് സാധനങ്ങൾ ആണ്
    ------------------------------------------
    എന്റമ്മച്ചീ.. ആള് പുലിയായിരുന്നല്ലേ? ഈ പാവങ്ങളുടെ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. ഹൊ ആരൊക്കെയാ ഫോട്ടൊയിൽ. പിന്നേയ് ഡിം‌പിൾ-നോട് ഞങ്ങളെപ്പറ്റി പറയണ്ട, നമ്മൾക്ക് പരസ്പരം അറിയാമെന്ന് പുള്ളിക്കാരി അറിഞ്ഞാൽ പിന്നെ ഞങ്ങളുടെ അഡ്രസ്സ് ചോദിക്കലായി, ഫോൺ നമ്പർ, പിന്നെ നേരിട്ട് കാണൽ.. ശ്ശോ.. അതിനു വേണ്ടി അങ്ങോട്ട് വരാനൊന്നും നേരമില്ലെന്നേ..

    ReplyDelete
  20. kollaam nannayittundu. avide poyi vanna pradheedhi. nalla avatharanam. asianet- le sancharam pole. iniyum kooduthal yathrakal cheyyan daivam anugrahikkatte athu vaayikkaan njangaleyum.... good luck

    ReplyDelete
  21. വളരെ നല്ല വിവരണം!
    അഭിനന്ദനങ്ങൾ.

    ReplyDelete
  22. ഹോ, നല്ല യാത്രാവിവരണം. പതിവു പോലെ വര്‍‌ത്തമാനം പറയുന്നതു പോലെ എഴുതി എന്നെ പിടിച്ചിരുത്തി കളഞ്ഞു. സിയ ഇപ്പോള്‍ പണ്ടത്തേക്കാള്‍ നന്നായി എഴുതുന്നുണ്ട് എന്നെനിക്ക് തോന്നുന്നു. അമേരിക്കന്‍ വിശേഷങ്ങളും ഇതു പോലെ ഞങ്ങളുമായി പങ്കിടണം. ഫോട്ടോസ് എല്ലാം അടിപൊളിയായിട്ടുണ്ട്. എന്നെങ്കിലും എന്റെ മാവൂം പൂക്കും. അന്ന് ഞാനിവിടെയൊക്കെ ചുറ്റിക്കറങ്ങും. അപ്പോള്‍ ഞാന്‍ എന്റെ കൂട്ടുകാരി സിയയെ ഓര്‍ക്കും. :)

    ReplyDelete
  23. വിവരണങ്ങളെല്ലാം നന്നായി. ചിത്രങ്ങളില്‍ ഏറ്റവുമിഷ്ടപ്പെട്ടത് ആ കോട്ടയുടെ പടമാണ്.
    :)

    ReplyDelete
  24. ഹോ..കലക്കന്‍ !!!!

    പിന്നെ....ശ്..ശ്..അടുത്ത തവണ ബാകി പിള്ളാരുടെ മദാമ മമ്മി മാരുടെ കൂടെ പബ്ബില്‍ പോകുന്ന പരിപാടി ഔട്ട്‌ സോര്സ്‌ ചെയ്...എന്നിട്ട് എനിക്ക് (എനിയ്ക്ക്‌ മാത്രം) വിസയും കാശും അയച്ചു താ. ഞാന്‍ പോയ്‌കൊള്ളാം, സിയ്സ്ക് പകരം.

    എല്ലാ മദാമമാരെയും വീട്ടില്‍ അല്ല, അവരുടെ നാട്ടില്‍ വേണേലും കൊണ്ട് വിടാം.

    ReplyDelete
  25. @ചാണ്ടി ക്കുഞ്ഞേ ,-ആ തേങ്ങാ ഒടച്ച് എന്‍റെ തല പൊട്ടിയോ എന്ന് ഒരു സംശയം നന്ദി ട്ടോ.അത് വീട്ടിലെ തേങ്ങയോ ,അതോ ദോഹയിലെ തേങ്ങയോ ? വേറെ പണി ഒന്നും ഇല്ലേ ,ഒരു തേങ്ങാ ആയി വന്നിരിക്കുന്നു .

    @കൃഷ്ണാ -ഈ പറയുന്ന ആള്‍ ഇവിടെ വരുമ്പോള്‍ ,ഇതിലും കൂടുതല്‍ ഫോട്ടോയും ,വിവരണവും ആയി പോകും .അടുത്ത കറക്കം ലണ്ടന്‍ വന്നു കാണണം ട്ടോ .
    @പൗര്‍ണമി -വളരെ നന്ദി
    @ബിലാത്തി -എഴുതി വന്നപ്പോള്‍ പബ്ബ് വിശേഷം കൂടി എഴുതണമെന്നു തോന്നി .അതും ഈ യാത്രയില്‍ കണ്ട നല്ല കാഴ്ച്ചകള്‍ ആണ് .ആ സന്തോഷം എല്ലാവരുമായി പറഞ്ഞു തീര്‍ക്കുന്നു .ആ കസേരയില്‍ ഒന്നും ഇരുന്നില്ല ,മുരളി ചേട്ടാ .കൂടെ ഉള്ള രണ്ടുപേരെ സന്തോഷായി നോക്കാമെന്ന് വിചാരിച്ച് ,ഇനിപ്പോള്‍ കസേരയില്‍ ഇരുന്നു കിട്ടിയ കുട്ടി എന്ന പേരുമായി അടുത്ത് ഒരാള്‍ വന്നാല്‍ കൊള്ളാം ...ഹഹ

    @ex-pravasini* -നല്ല വാക്കുകളുമായി ഇത് വഴി വരുന്നതില്‍ വളരെ സന്തോഷം .അവിടെ വന്നു ബ്ലോഗ്‌ എല്ലാം കണ്ടു കേട്ടോ ,ബുക്സ് കണ്ടു ഞെട്ടി കേട്ടോ .തീര്‍ച്ചയായും ഒന്ന്‌ കൂടി വരാം ട്ടോ ,നന്ദി.

    @ചെറുവാടി -യാത്രകള്‍ ഇഷ്ട്ടപ്പെടുന്നവര്‍ കുറച്ചു പേരെ കാണാന്‍ സാധിക്കുന്നു .അവര്‍ക്ക് വേണ്ടി ഞാനും യാത്രകള്‍ എഴുതുന്നു .ഇവിടെ വന്നതില്‍ അഭിപ്രായം പറഞ്ഞതില്‍

    ReplyDelete
  26. @റാംജി ഭായി -യാത്രകള്‍ ചെയ്യാന്‍ സമയം ഇനിയും വൈകിയിട്ടില്ല ,സമയം കിട്ടുമ്പോള്‍ ഒരു ചെറിയ യാത്ര ഞാനും ഇഷ്ട്ടപ്പെടുന്നു .തിരക്കുകളില്‍ നിന്നും ഒരു മോചനം എല്ലാവര്‍ക്കും ആവശ്യം തന്നെ .യാത്രകള്‍ ചെയ്യാന്‍ ദൈവം അവസരം ഉണ്ടാക്കി തരട്ടെ എന്ന് ആശംസിക്കുന്നു .നന്ദി .

    @ഒഴാക്കന്‍സ് - ഞാന്‍ ആ പബ്ബ് കാലിയാക്കിയാല്‍ ,അതോടെ എന്നെ പെട്ടിയില്‍ നാട്ടിലേക്ക് എടുക്കേണ്ടി വരും . .''മലപ്പുറം അച്ചായന് പറ്റിയ ഒരു വാരിയെല്ല് എവിടെ കിട്ടാന്‍ ആണ് ?അമേരിക്കയില്‍ ഒരു ആളോട് തപ്പാന്‍ പറഞ്ഞിട്ടില്ലേ ?ഇനിപ്പോള്‍ തപ്പി കിട്ടിയാല്‍ അറിയിക്കാം .കണ്ണില്‍ എണ്ണയും ഒഴിച്ച് നോക്കി ഇരിക്കൂ ..

    @സിബു -ഞാനും ഒരു യാത്രക്കാരി ആയി ,പറഞ്ഞപോലെ കുറച്ചു തിരക്കില്‍ എഴുതി യ പോസ്റ്റ്‌ ആണ് .ഇവിടെ പാക്കിംഗ് എല്ലാം ആയി സമയം തീരെ ഇല്ല .ഓര്‍മ്മിപ്പിച്ചതില്‍ നന്ദി .

    @മനോരാജ് -പബ്ബ് ഒരു സംഭവം ആണ് .മോശമായ പബ്ബുകളും ഉണ്ട് .ഇവിടെ എവിടെ നോക്കിയാലും പബ്ബ്സ് കാണണം . രാത്രിയില്‍ പബ്ബ് നു മുന്‍പില്‍ കൂടി കാറില്‍ പോകുമ്പോള്‍ ,ഓരോ പബ്ബിന് അകത്ത് കയറാന്‍ ഉള്ള ക്യൂ കാണാം . .എനിക്ക് അത് കാണുമ്പോള്‍ സത്യത്തില്‍ അവര്‍ക്ക് എല്ലാം ഭ്രാന്ത് ആണോ എന്ന് തോന്നും .ഈ തണുപ്പ് കാലത്ത് പബ്ബ് നു അകത്ത് കയറാന്‍ നില്‍ക്കാതെ ,വേറെ വല്ലയിടത്തും പോയി കൂടെ എന്ന്. ഇതൊക്കെ അവരുടെ ജീവിത രീതികള്‍ ആണ് .നമ്മള്‍ ചിന്തിക്കുന്ന പോലെ അല്ലാല്ലോ അവര് ചിന്തിക്കുന്നത് .

    jazmikkutty -എന്‍റെ യാത്രകളില്‍ കൂടെ സഞ്ചരിക്കുന്നത് നന്ദി ,ഇനിയും ഉണ്ടാവണം .നല്ല വാക്കുകള്‍ക്ക് നന്ദി .ഇനിയും കാണാം .

    ReplyDelete
  27. വളരെ ഇഷ്ടപ്പെട്ടു വിവരണവും ചിത്രങ്ങളും.

    ReplyDelete
  28. ഞാനിപ്പോഴാ ഇവിടെ വരുന്നത്.
    ഭയങ്കര ഇഷ്ടായി.
    എല്ലാ പോസ്റ്റും വായിച്ചോളാം.

    അഭിനന്ദനങ്ങൾ.
    ഞാൻ ഒപ്പം വരുന്നുണ്ട്.

    ReplyDelete
  29. നന്നായിണ്ട്..!! ബ്ലോഗുഷ്മാൻ ഭവഃ !!!

    ReplyDelete
  30. @വിനുവേട്ടന്‍ - സ്കോട്ട്‌ലണ്ടിന്റെകുറച്ചു സ്ഥലം കാണാന്‍ സാധിച്ചു .സുന്ദരമായ പലതും കാണാന്‍ ഇനിയും ബാക്കി ഉണ്ട് .നന്ദി .

    @അനസ് -ഇത് വഴി വന്നതില്‍ നന്ദി ,

    @അബ്കാരി -നല്ല വാക്കുകള്‍ക്ക് നന്ദി ,കാണാം .

    @ജ്യോ -കുടുംബത്തോടെ പോകാന്‍ സാധിക്കുന്ന ഒരു പാട് പബ്ബ്സ് ഉണ്ട് .നമ്മള്‍ ഇതൊക്കെ കണ്ടു വളര്‍ന്നവര്‍ അല്ലാത്തത് കൊണ്ട് ,ആ വഴി ഒന്നും പോകാറില്ല .കുട്ടികളെ ഈ രാജ്യത്ത് വളര്‍ത്താന്‍ ഉള്ള ബുദ്ധി മുട്ട് പറയണ്ടല്ലോ .യാത്രകളില്‍ കൂടെ വരുന്നതിനു നന്ദി ..

    @ആളൂസ് -ആണ്ട്രൂ സൈമണ്ട്സ് ,അവരുടെ കൂടെ ഹിന്ദി സിനിമയില്‍ അഭിനയിക്കാന്‍ വന്നത് ആണെന്ന് തോന്നുന്നു .സായിപ്പ് മാര്‍ അന്ധ വിശ്വാസികള്‍ ആണോ എന്ന് അറിയില്ല ,എന്നാലും നമ്മുടെ പോലെ കുറച്ച് നല്ല വിശ്വാസകള്‍ അവരും മുറുകെ പിടിക്കും .ഈ കസേരയുടെ കാര്യമല്ല ഞാന്‍ പറഞ്ഞത് .

    @ഹാപ്പിക്കള്‍ -ഫോട്ടോയും ,വിവരണം ഒക്കെ എഴുതി വന്നപ്പോള്‍ ഇതുപോലെ ആയി .നന്ദി .

    @ജോഷി -യാത്രകള്‍ക്ക് അനുഗ്രഹം അത് ഏറ്റവും സന്തോഷമുള്ള കാര്യം ആണ് .ഇനിയും യാത്രകള്‍ ചെയ്യാന്‍ സാധിക്കണം എന്ന് എന്‍റെ മനസിലും ഉണ്ട് .നല്ല വാക്കുകള്‍ക്ക് നന്ദി .ഇനിയും യാത്രകളില്‍ ഉണ്ടാവണം .നന്ദി ...

    @സാബു -നന്ദി .

    ReplyDelete
  31. @വായൂ -നന്ദി ചങ്ങാതി ,അമേരിക്ക വിശേഷം തീര്‍ച്ചയായും എഴുതും .........കാണാം.

    @ശ്രീ -കോട്ടയുടെ പടം ഞാന്‍ എന്‍റെ ക്യാമറയില്‍ എടുത്തത്‌ ആണ് .മുഴുവന്‍ ആയി കിട്ടിയില്ല ,എന്‍റെ ക്യാമറ ഒരു സാധാരണ ആണ് .അതില്‍ അത്ര ഒക്കെ കിട്ടുക്ക ഉള്ളു .

    @captian -പിള്ളേരുടെ അമ്മമാരുമായി ആഴ്ച്ചയില്‍ ഒരു ദിവസം കോഫി ക്ക് പോകും ,ഇവരുടെ കൂടെ പോകുന്ന കാര്യം ഇഷ്ട്ടം തന്നെ .പക്ഷേ ഒരു മണിക്കൂറില്‍ അഞ്ച്‌ കോഫീ ഒക്കെ ഇവര് കുടിക്കും .ഇവരുടെ കാപ്പി കുടിക്കല്‍ കണ്ടു ഞാന്‍ ഞെട്ടി ഇരിക്കും .''കത്തി യും കാപ്പി കുടിയും ''.
    @കുമാരന്‍ -നന്ദി
    @എച്ചുമു - വളരെ നന്ദി .ഇനിയും കാണാം .

    @(കാര്‍ന്നോര്.-നന്ദി ,ആശംസകള്‍ എന്നും സന്തോഷം തരും .

    ReplyDelete
  32. ഇതിൽ നിന്നും ഒരു photo ഞാൻ എടുക്കുന്നു.

    ReplyDelete
  33. പതിവ് പോലെ മനോഹരമായ ചിത്രങ്ങളും കൊതിപ്പിക്കുന്ന വിവരണങ്ങളും ഒക്കെയായി, സിയയുടെ കൂടെയുള്ള യാത്ര!

    എന്നാലും, ആ കസേരയില്‍ ഒന്നിരുന്നു നോക്കാമായിരുന്നു,അത് സത്യമോ മിഥ്യയോ എന്ന്‌ അറിയാമായിരുന്നുവല്ലോ....

    ReplyDelete
  34. മൈത്രേയി വഴിയാണു ഇവിടെ. വളരെ സന്തോഷമുണ്ട് ഈ നല്ല വിവരണങ്ങൾ കണ്ട്. ആശംസകൾ.

    ReplyDelete
  35. പബ്ബില്‍ ആദ്യമായിട്ടാണ് കയറിയത്...അല്‍പ്പം ചങ്കിടിപ്പുണ്ടായിരുന്നു...കൊണ്ടു പോയതിനു നന്ദി...ഇന്‍ഹിബിഷന്‍ പോയി ക്കിട്ടി ഇനി തുടര്‍ച്ചക്കാരനായിക്കൊള്ളാം..
    നാട്ടിലും ചില ആളുകള്‍ ഉണ്ട്..കള്ളുഷാപ്പില്‍ കയറും എന്നിട് കപ്പയും കരിമീന്‍ കറിയും മാത്രം കഴിക്കും...
    ഞാന്‍ വിടപറയട്ടെ ഈ പബ്ബിലേക്ക് തിരിച്ചു വരാന്‍...

    ReplyDelete
  36. ഞാനും ഇവിടെ വന്ന് വായിക്കാറുണ്ട് ......നല്ല വിവരണമായിട്ടുണ്ട് സിയാ

    ReplyDelete
  37. സിയാ... ചിത്രങ്ങളും വിവരണവും കേമം തന്നെ..

    ReplyDelete
  38. ഇതെന്തൊരു എഴുത്താ ആന്റീ. ഒക്കെ വിവരിച്ചല്ലോ. നന്നായിട്ടുണ്ട് കേട്ടോ. അസ്ശംസകള്‍.

    ReplyDelete
  39. @ഹൈന ക്കുട്ടി -നന്ദി .
    @കുഞ്ഞൂസേ -ആ കസേരയില്‍ ഒക്കെ ഇരുന്ന് വെറുതെ ഒരു പരീക്ഷണം വേണോ ,ചങ്ങാതി .
    @ മുകില്‍ -ആദ്യമായി ഇത് വഴി വന്നതില്‍ സന്തോഷം .
    @പാവം ഞാന്‍ -കമന്റ്‌ വായിച്ചു ,ഞാന്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല .ഇനിയും വരുമല്ലോ ,കാണാം .

    @kallyanapennu -നന്ദി ,ഇനിയും കാണാം .
    @ഹംസ -നല്ല വാക്കുകള്‍ക്ക് നന്ദി .
    @കൊലുസ് -ഈ വഴി കണ്ടില്ലല്ലോ എന്ന് വിചാരിച്ചു ഉള്ളു .അപ്പോളേക്കും ആള്‍ എത്തി കഴിഞ്ഞു .നന്ദി .

    ReplyDelete
  40. അസൂയ തോന്നുന്നു

    ReplyDelete
  41. നല്ല പോസ്റ്റ്‌. ഒരു യാത്ര വിവരണത്തെക്കാള്‍ കൂടുതല്‍ വര്‍ത്തമാനം പറയുന്ന പോലെ തോന്നി. പബ്ബും താരങ്ങളും... കുറച്ചു കണ്ണുകടി ഇല്ലാതില്ല.

    അല്ല, ഒരു സംശയം... ആ കസേരയില്‍ ആണുങ്ങള്‍ ഇരുന്നാല്‍ എന്ത് സംഭവിക്കും? ഇനി ലിംഗ മാറ്റം സംഭവിച്ചു പ്രസവിക്കുമോ?

    ReplyDelete
  42. രസകരം .ആശംസകള്‍

    ReplyDelete
  43. Dimplente koode act cheytha cinema release aakumbol onnu ariyikkanam....Tony

    ReplyDelete
  44. മനോഹരമായ കൊതിപ്പിക്കുന്ന
    യാത്രാ വിശേഷങ്ങള്‍ ....യാത്രകള്‍ നമ്മളെ നല്ല നൂറു പുസ്തകങ്ങള്‍ ഹൃദിസ്ഥമാക്കിയത് പോലുള്ള അറിവ് നല്‍കുന്നു ..നമ്മളെ കൂടുതല്‍ നവീകരിക്കുന്നു ..

    ReplyDelete
  45. സിയാ... ഈ പോസ്റ്റ്‌ വളരെ നന്നായി.
    ലെണ്ടന്‍ ബ്ലോഗര്‍മാരുടെ അടുത്ത ഒരു മീറ്റ് ഇവിടെ നോര്‍ത്താംപ്ടന്‍ യൂനിവേഴ്സിറ്റിയില്‍ വെച്ചാവാം എന്ന് പ്ലാന്‍ ചെയ്യുമ്പോഴാണ് സിയ ലെണ്ടന്‍ വിടുന്നു എന്നറിഞ്ഞത്....
    അത് നടന്നില്ല.എന്നാലും ഓ.എന്‍.വി.യെ ആതരിക്കലും... കവി അയ്യപ്പേട്ടന്റെ സ്മരണയും എല്ലാം ഭംഗിയായി നടന്നു.
    പിന്നെ പറയാനുള്ളത് എന്റെ പഠന കാലഖട്ടം കഴിയാറായി. ഇനി എച്.എസ്സം.പി,എന്നൊക്കെ പറഞ്ഞ് പോകണം..... ഒന്നും തീരുമാനിച്ചിട്ടില്ല....!!!
    എല്ലാ ആശംസകളും. പിന്നെ, ഷമിയോട് ഈ ഇക്കയുടെ അന്ന്വേഷണങ്ങള്‍ പറയണം . എഴുത്തുകള്‍ ഇനിയും വരട്ടെ......
    സമദിക്കയുടെ എല്ലാ ആശംസകളും......

    ReplyDelete
  46. വളരെ സ്വാഭാവികമായ ഭാഷ..നല്ല വിവരണം..

    ReplyDelete