ജാലകം

Saturday 1 January 2011

ഈ തണലില്‍












ഒരു വര്‍ഷം എത്ര വേഗത്തില്‍ കടന്നു പോയി
പഴയ ഭയങ്ങളും ,മുറിവേറ്റ മനസ്  
അപൂര്‍വ ചിന്താഗതികളും
പരിചിതമായി തന്നെ അനുഭവപ്പെടുന്നു .


പുറം തിരിഞ്ഞ് തുഴയുന്ന മനസ്സില്‍
മനം മടുപ്പിച്ച അനുഭവങ്ങള്‍ ,
 മുന്‍നിരയിലേക്ക് കടന്നു വരും
വിരസവും ,മുഷിപ്പുമായി
 മനസ്സില്‍ കരുതിയ ചിലതൊക്കെ,
കൊള്ളാമെന്നും തോന്നി തുടങ്ങി


ആത്മാവില്‍ തിരി കൊളുത്തിയ സ്നേഹം ,
അപരിചിതവും അപരിഷ്കൃതവും ആണെന്ന്
തോന്നിയതിന്നാല്‍ ,അനാകര്‍ഷകമായി .
മനസിലൂടെ വരുന്ന ചിന്തകള്‍ക്കു കണക്കില്ല .

അവയുടെ തീ പാറുന്ന രൂക്ഷത
ആരുമാരുമറിയാതെ , വിതുമ്പി നോക്കി
അന്യമായ ചിത്രകള്‍ ,ഒന്ന് കൂടി ചേര്‍ത്തു വയ്ക്കാന്‍
മനസ് മന്ത്രിക്കുന്നു .
യാതൊന്നും മനസ്സില്‍ തങ്ങുന്നില്ല    , ജീവനുള്ള ആരെയും കാണ്നുനില്ല  .
ജീവിത യാത്രാ മൌനമായി തുഴഞ്ഞു നീങ്ങാം

 യാഥാര്‍ത്ഥ്യത്തില്‍ എത്രയോ അകലെ ആണ്
മുന്പോട്ട് തുഴയുന്ന മനസ്
പിന്നോട്ടുള്ള മടക്ക യാത്രയില്‍  ,
കാണാന്‍ പോകുന്ന വര്‍ണപ്പകിട്ടുകള്‍ ,
അതേ കുറിച്ച് ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്നില്ല
 വലിച്ച്‌ എറിഞ്ഞ ആശയകള്‍
വീണ്ടും  നിശ്ചലമാക്കുന്ന  ,പുതു വര്‍ഷദിവസം !


നിത്യശൂന്യത മനസ്സിനെ ,മുറുക്കി പിടിക്കുന്നതിന്
മുന്‍പ് ഈ തണലില്‍ ഓരം ചേര്‍ന്നു ഒന്ന്‌ വിശ്രമിക്കാം .
അവിടെയും സര്‍വ്വത്ര ശൂന്യത !!
ഈ അന്ധക്കാരം  കടന്നു പോകുന്ന വരെ
ഈ കൂട്ടത്തില്‍ കാത്തിരിക്കാം
മനസിലെ ക്ഷോഭം ശമിക്കുമ്പോള്‍ യാത്ര  തുടരാം
ശക്തമായ  അടിയൊഴുക്ക് ശാന്തമാവുന്ന വരെ,
പുതിയ ജീവിതത്തിന് വേണ്ടിയുള്ള പരക്കം പാച്ചില്‍
സ്വപ്നം കണ്ട് ഈ കരയില്‍ കാത്തിരിക്കാം   ..............


44 comments:

  1. പുതു വര്‍ഷം ആയിട്ട് ഒന്നും ചെയ്യാന്‍ ഇല്ലായിരുന്നു ..വെറുതെ ഇരിക്കണ്ടല്ലോ എന്ന് വിചാരിച്ചു ....

    ReplyDelete
  2. എനിക്ക് ‘കവിത’യുമായിട്ട് എത്ര ശ്രമിച്ചിട്ടും ഒട്ടും കോമ്പർമൈസിലെത്താൻ കഴിയുന്നില്ലാത്തത്കൊണ്ടായിരിക്കും, പല സംഗതികളും പിടി കിട്ടിയില്ല.. എങ്കിലും ചുമ്മാ തോന്നുന്നു, സിയയുടെ മനസിലൊരുപാട് കാല്പനികതയുണ്ട്.. ഇനിയും എഴുതു, ഇതുപോലെ.. എഴുതി എഴുതി തെളിയും..

    സ്നേഹം നിറഞ്ഞ പുതുവസ്തരാശംസകൾ..

    ReplyDelete
  3. പോയ വർഷ മനസ്സൊന്ന് പരതി നോക്കിയതു നന്നായി,രൂക്ഷതകൾ, ക്ഷോഭങ്ങൾ, എല്ലാ തിരയുമടങ്ങി പുതിയ വർഷത്തിൽ തോണീയിറങ്ങട്ടേ സിയാ, സിയക്കും കുടുംബത്തിനും എന്റെ പുതുവത്സരാശംസകൾ!

    ReplyDelete
  4. സിയ...!!

    പുതിയ മേച്ചിൽ‌പ്പുറങ്ങളിൽ ഏകാന്തയായി അലഞ്ഞു തിരിഞ്ഞു നടക്കുകയാണോ??!!
    വീടിന്റെ പുറകുവശത്തെ ഫോട്ടോസ് ആണോ അത്..??

    ReplyDelete
  5. Siya enthu patti???????ithrayum shyoonyatha undo jeevithathil?New Year il ellam +ve aayi theeratte...

    ReplyDelete
  6. കവിതയുടെ മേച്ചില്‍ പുറങ്ങളിലൂടെയാണോ ഇപ്പോള്‍ ഏകാന്തപഥികയായി യാത്ര!! കവിത എന്നതിനേക്കാള്‍ എനിക്ക് ഇത് ഒരു കുറിപ്പ് എന്ന് തന്നെയായി തോന്നി. സിജോയുടെ കമന്റാണ് കവിതയാണോ എന്ന് തോന്നിപ്പിച്ചത്. മനസ്സിന്റെ മണിച്ചെപ്പില്‍ നിന്നും എടുത്ത് പുതുവര്‍ഷത്തില്‍ തന്നതല്ലേ.. നല്ല ചിത്രങ്ങള്‍.. കായലും പരപ്പും കളിയോടവും.. ഹയ്യട ഹയ്യാ!!

    ReplyDelete
  7. ഒന്നും മനസ്സിലായില്ല :-)

    ReplyDelete
  8. കഴിഞ്ഞ വര്‍ഷങ്ങളിലെ ദുഖങ്ങളെല്ലാം വലിച്ചെറിഞ്ഞ്, നല്ലത് മാത്രം കൂടെ കൂട്ടി ഈ പുതുവത്സരം മുന്നോട്ടു പോകാമെന്ന് തീരുമാനിക്കാം.
    പുതുവത്സരാശംസകള്‍.

    ReplyDelete
  9. സിയാ നന്നായിട്ടുണ്ട്..എന്തോ നമ്മള്‍ ഒരേ മൂഡിലാണെന്ന് തോന്നി...നല്ല ചിത്രങ്ങള്‍...കണ്ണിനും,മനസ്സിനും കുളിര്‍മയേകി.
    പുതുവത്സരാശംസകള്‍...

    ReplyDelete
  10. സിയക്കും കുടുംബത്തിനും പുതുവത്സരാശംസകൾ .....

    ReplyDelete
  11. ചിറകറ്റ പക്ഷിയ്ക്ക് ചിറകുമായ് നീയിനി പിറകേ വരല്ലേ വരല്ലേ .. എന്തവാ ? ആ .. (പടംസ് കൊള്ളാട്ടോ)

    ReplyDelete
  12. പഴയ ഓര്‍മ്മകളെ എല്ലാം തൂത്തെരിയണ്ട. അതില്‍ കൊള്ളാവുന്ന സന്തോഷക്കാവുന്ന ഇനിയും പുതുവര്‍ഷത്തിലേക്ക് കരുതിവേക്കാം.
    പുതുവല്‍സരാശംസകള്‍.

    ReplyDelete
  13. നല്ലത് എന്ന് തോന്നിയത് എല്ലാം കൂടി തുന്നി ചേര്‍ത്തത് ആണ് . അത് എല്ലാവര്‍ക്കും നന്ദി

    @സിജോ -ഇതിനെ കവിത എന്ന് ഒന്നും പറയല്ലേ ,എന്‍റെ മനസ്സില്‍ വരുന്ന മുഴുവന്‍ ഞാന്‍ എഴുതാന്‍ ഇരുന്നാല്‍ പിന്നെ ഞാന്‍ വീടും ,കുടുംബവും മറക്കേണ്ടി വരും .അത് കൊണ്ടു വല്ലപോളും ഇതുപോലെ സഹിച്ചാല്‍ മതി .

    @ശ്രീമാഷേ -ആശംസകള്‍ക്ക് നന്ദി ,ഈ തോണി യാത്ര തുടരും ..

    ഹരീഷ് -ഇത് വീടിന് പുറകിലെ പുഴ ആണ് .പുതിയ മേച്ചില്‍ പുറം കണ്ടു നടക്കുന്നു .

    മനോരാജ് -പുതു വര്‍ഷം ആയപോള്‍ ഒരു പുതിയ രൂപം ,കവിതയിലൂടെ ഒന്ന്‌ പോയി നോക്കി ..അതോ ഒരു നീണ്ട കുറിപ്പ് അത്ര മാത്രം .

    ചാണ്ടിക്കുഞ്ഞ് -ഇത് ചാണ്ടി ക്ക്മനസിലാവില്ല ,കാരണം അവിടെ വെടികഥകള്‍ പൊട്ടിച്ച് കവിത ഒക്കെ മറന്ന് പോയല്ലോ ?ഇനിയും നന്നാവാന്‍ സമയം ഉണ്ട് ...

    അബ്കാരി -ആശംസകള്‍ക്ക് നന്ദി .കുറെ ആയില്ലോ കണ്ടിട്ട് ?

    സിബു -പറഞ്ഞപോലെ വിഷമകള്‍ എല്ലാം ദൂരെ കളയുന്നു ..യാത്ര തുടരണം ..

    ReplyDelete
  14. സിയച്ചേച്യേ..... കാലാവസ്ഥാവ്യതിയാനങ്ങള്‍ ഒപ്പിച്ച ഒരു പണി... അല്ലെ?

    ReplyDelete
  15. അതേ... മനസ്സില്‍ ക്ഷോഭം തോന്നുമ്പോള്‍ വിശ്രമിക്കുക... എല്ലാം ശാന്തമാകുമ്പോള്‍ മാത്രം യാത്ര തുടരുക...

    നവവത്സരാശംസകള്‍ ...

    ഒരു മഴക്കാഴ്ച ഇവിടെയുണ്ട്‌..

    ReplyDelete
  16. siyanekkurichu enthokkeyo pidikittunnapole.kooduthal kooduthal ezhuthuka.

    ReplyDelete
  17. ജിവിതമെന്ന തോണി ഒരു അടിയൊഴുക്കിലും പെട്ടുപോകാതെ അങ്ങിനെ പോകട്ടെ... പുതിയ മണ്ണില്‍ വേരിറങ്ങാനും പൂര്‍‌വ്വാധികം ശക്തിയോടെ വളരാനും കുറച്ച് സമയമെടുക്കും. അതുവരെയുള്ളൂ ഈ വാട്ടം. എല്ലാം ശരിയാകും.

    സ്നേഹത്തോടെ ഒരിക്കല്‍ കൂടി പുതുവര്‍ഷാശാംസകള്‍..

    ReplyDelete
  18. പുതുവർഷത്തിൽ പുത്തൻ മേച്ചിൽ‌പ്പുറങ്ങൾ തേടിയുള്ളയീയാത്രകൾക്ക്

    പുതിയമട്ടുംഭാവവുമായി തോണിയിറക്കി തുഴയുക സഖി നീ മെല്ലെ...



    ഇതോടൊപ്പം സിയക്കും കുടുംബത്തിനും എല്ലാവിധത്തിലുമുള്ള നവവത്സരഭാവുകങ്ങളും നേർന്നു കൊള്ളുന്നൂ‍ൂ...

    ReplyDelete
  19. കഴിഞ്ഞവർഷത്തെ ദുഖങ്ങൾ എന്നൊക്കെ കണ്ടു. എന്തോന്ന് ലണ്ടനിൽ നിന്നും ഒബാമയുടെ അടുത്തെത്തിയതാണോ ഇത്രേം പ്രശ്നമുണ്ടാക്കിയത്?? സിയേച്ചി, ഗലക്കൻ പടംസ്!!

    ReplyDelete
  20. പുതുവത്സരാശംസകള്‍

    ഈ വഞ്ചി ലണ്ടനില്‍ നിന്നും തുഴഞ്ഞു ഹൂസ്റ്റണ്‍ വരെ എത്തിയല്ലോ.. ഇനീം ഇഷ്ടം പോലെ മൈലേജുണ്ട്. എഴുത്തിനു ഭംഗി കൂടിയിട്ടുണ്ട്... അമേരിക്കന്‍ മണ്ണിന്റെ ഗുണം...

    ReplyDelete
  21. ..
    :) കുറേക്കാലത്തിന്ന് ശേഷമാണ്,
    പുതുവര്‍ഷത്തിലൊന്നെത്തി നോക്കാന്‍ തോന്നി.
    അതുകൊണ്ട് കാവ്യഗുണമുള്ളവരികളും മനോഹരചിത്രങ്ങളും കാണാനൊത്തില്ലേ!

    wish you and your folks a happy & prosperous new year for..
    ..

    ReplyDelete
  22. യാഥാര്‍ത്ഥ്യത്തില്‍ എത്രയോ അകലെ ആണ്
    മുന്പോട്ട് തുഴയുന്ന മനസ്
    പിനോട്ടുള്ള മടക്ക യാത്രയില്‍ ,
    കാണാന്‍ പോകുന്ന വര്‍ണപ്പകിട്ടുകള്‍ ,

    കഴിഞ്ഞു പോയ നഷ്ടങ്ങളെ കുറിച്ചോര്‍ത്ത് സങ്കടപ്പെടാതെ വരാന്‍ പോവുന്ന ഭാഗ്യങ്ങള്‍ കാതോര്‍ത്തിരിക്കാം
    കഴിഞ്ഞ് പോയ ഭാഗ്യങ്ങളേ കുറിച്ചോര്‍ത്ത് സന്തോഷിക്കാതെ വരാന്‍ പോവുന്ന നഷ്ടങ്ങളെ കുറിച്ച് ചിന്തിക്കാം ....

    നന്മയും സന്തോഷവും മാത്രമുള്ള ഒരു പുതുവര്‍ഷമാവട്ടെ സിയക്കെന്ന് ആശംസിക്കുന്നു..

    ReplyDelete
  23. നിത്യശൂന്യത മനസ്സിനെ ,മുറുക്കി പിടിക്കുന്നതിന്
    മുന്‍പ് ഈ തണലില്‍ ഓരം ചേര്‍ന്നു ഒന്ന്‌ വിശ്രമിക്കാം .
    അവിടെയും സര്‍വ്വത്ര ശൂന്യത !!
    kurachukudi ezhuthu mind calm akum

    ReplyDelete
  24. നല്ല ഒരു പുതുവർഷം ആശംസിക്കുന്നു.

    ReplyDelete
  25. jazmikutty -മൂഡ്‌ ഒക്കെ ഇതുപോലെ ഓരോന്ന് എഴുതി കഴിയുമ്പോള്‍ ശെരിയാവും അല്ലേ?എന്‍റെ വീടിന്‍റെ പുറകില്‍ ഉള്ള പുഴ ആണ് .കുറെ മുന്‍പ് എടുത്ത ചിത്രം ആണ്

    naushu -ആശംസകള്‍ക്ക് നന്ദി
    .കാര്‍ന്നോര്)-ചിറകറ്റ പക്ഷിക്ക് ചിറകുമായി പുറകെ വരാന്‍ ഇനിപ്പോള്‍ അതിന്‌ ഒക്കെ ആര്‍ക്ക് ആണ് നേരം ?

    റാംജി ഭായി -പുതുവര്‍ഷം കരുതലുകള്‍ മാത്രം ആവണം ...അതില്‍ പഴയതും പുതിയതും എല്ലാം കൂടി സന്തോഷമാവട്ടെ ,എന്ന് ആശ്വസിക്കാം ..

    ആളൂസ് -കാലാവസ്ഥാവ്യതിയാനങ്ങള്‍ എന്‍റെ തലയില്‍ ഒരു കൊട്ട് തന്നു ..ഹഹ

    വിനുവേട്ടന്‍ -മനസ്സില്‍ ക്ഷോഭം വന്നപ്പോള്‍ തന്നെ കുറിച്ച വരികള്‍ ആണ് ...അതെല്ലാം ഇതില്‍ അലിഞ്ഞു പോയി .വിശ്രമവും ,തണലും ഞാന്‍ തന്നെ കണ്ടെത്താം എന്ന് വിചാരിച്ച് യാത്രാ തുടരാം .നല്ല വാക്കുകള്‍ ക്ക് നന്ദി .

    മെര്‍ലിന്‍ --ശൂന്യത അത് ഓര്‍ത്ത്‌ വിഷമികണ്ടാട്ടോ ,,അതൊക്കെ പോസിറ്റീവ് ആയി പോകും .നന്ദി

    രെയാന്‍ -ഒരുപാട് നന്ദി ..എന്നെ പിടികിട്ടാന്‍ തുടങ്ങിയല്ലോ ,നന്നായി .

    ReplyDelete
  26. ഈ അന്ധക്കാരം കടന്നു പോകുന്ന വരെ
    ഈ കൂട്ടത്തില്‍ കാത്തിരിക്കാം

    ReplyDelete
  27. ഒക്കെ ശരിയാകും സിയക്കുട്ടീ...
    ആദ്യത്തെ ഒരു വിഷമം,പുതിയ അന്തരീക്ഷം,പുതിയ ആളുകള്‍ ...അതിന്റെയൊക്കെയാണ്.നല്ല കൂട്ടുകാരെയൊക്കെ കിട്ടിക്കഴിയുമ്പോള്‍ ഈ ഏകാന്തത, വിഷാദം ഒക്കെ മാറും കേട്ടോ... പുതുവര്‍ഷത്തിന്റെ പുത്തന്‍ഉണര്‍വുമായി, നല്ല മിടുക്കിക്കുട്ടിയായി പുതിയ വിശേഷങ്ങളുമായി വേഗം വരാന്‍ കഴിയട്ടെ എന്നാശംസകളോടെ.....

    ReplyDelete
  28. പുതുവത്സരാശംസകള്‍...

    പുതിയ സ്ഥലവുമായി ശരിയ്ക്ക് പൊരുത്തപ്പെട്ടോ? :)

    ReplyDelete
  29. ചേച്ചീ, ആ വായാടിയെയും കുഞ്ഞൂസിനെയും കണ്ടു പഠിക്ക്. മടി പിടിചിരിക്കാതെ ബ്ലോഗില്‍ പോസ്റ്റ്‌ കുത്തി നിറക്ക്. അല്ലേല്‍ കണ്ണൂരാന്‍ പിണങ്ങും,പറഞ്ഞേക്കാം.

    (ചേച്ചിക്കും കുടുമ്പത്തിനും പുതുവല്‍സരാശംസകള്‍ നേരുന്നു)

    ReplyDelete
  30. സിയാ, ഏഴുതി എഴുതി കവിതയില്‍ വരെ എത്തി അല്ലെ ....

    പിന്നെ ഏതായലും ആ കരയില്‍ വെറുതെ ഇരിക്കുവല്ലേ എന്നാ ചൂണ്ടയിട്ടു രണ്ടു മീമിയെ പിടിക്കാന്‍ നോക്ക് :)

    ചുമ്മാ പറഞ്ഞതാ കവിത ഇഷ്ട്ടായി!

    ReplyDelete
  31. കുറിപ്പുകള്‍ (കവിതയല്ലല്ലോ അല്ലേ) വായിച്ചു നോക്കിയിട്ട് ഒരെത്തും പിടിയും കിട്ടിയില്ല. അതുകൊണ്ട് രണ്ടാമതൊരാവര്‍ത്തി വായിക്കാന്‍ ധൈര്യപ്പെട്ടില്ല :) :)

    ചിത്രങ്ങള്‍ രണ്ടും...ആഹാ.. നന്നായിട്ടൂണ്ട്. (ആരാണ് ഫോട്ടോസ് എടൂത്തത്? ക്രെഡിറ്റ്സ് കണ്ടില്ല)

    പുതുവത്സരാശംസകള്‍....

    ReplyDelete
  32. ഇത് കവിത ഒന്നും അല്ല .വെറും കുറിപ്പുകള്‍ മാത്രം .

    വായാടി -വാക്കുകള്‍ വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി

    ബിലാത്തി -ആശംസകള്‍ക്ക് നന്ദി

    ഹാപ്പികള്‍ -ദുഃഖം ഒന്നും ഇല്ലാട്ടോ ,ഇത് വെറുതെ എന്തൊക്കെ എഴുതി എന്ന് മാത്രം

    @വഷൂ -മണ്ണ് ഏതായാലും ഞാന്‍ മാറില്ലല്ലോ ,അതല്ലേ പ്രശ്നം .ആശംസകള്‍ക്ക് നന്ദി ട്ടോ

    @പേരില്ല ആള്‍ക്ക് -ആളെ എനിക്ക് മനസിലായി ,വലിയ ഒരു കവി ആയിരുന്നു ,ഇപ്പോള്‍ ഒന്നും എഴുതുനില്ല ..



    @ഹംസ -ആശംസകള്‍ തിരിച്ചും ട്ടോ

    @പൗര്‍ണമി -കുറച്ച് കൂടി എഴുതിയാല്‍ ബോര്‍ ആവും ,അത് കൊണ്ടു നിര്‍ത്തി ചങ്ങാതി .

    ജുവൈരിയ സലാം -നന്ദി

    ReplyDelete
  33. സിയ,പുതുവത്സരാശംസകള്‍.
    ദു:ഖത്തിന്റെ നിഴല്‍ എഴുത്തില്‍ പ്രതിഫലിച്ചു.

    ReplyDelete
  34. kavitha ennikku pidiyullathalla, pidiyulla kavithamarellam kalyanam kazhichu poyi!!!chechi ezhuthu thudangiyappo ezhutinte charutha kandu enikku athisayam thonni eppo kavitha kandu enikku albuthavum!!!u got talent, no doubt about that....eniyum othiri nalla kavithakalum, ezhuthukuthukallum erakkukaa..

    ReplyDelete
  35. പടം കണ്ടാണോ കുറിപ്പെഴുതിയത്!!
    അതോ കുറിപ്പെഴുതിയപ്പോൾ പടം കണ്ടോ!!!
    രണ്ടും നന്നായി...

    ReplyDelete
  36. ഗതകാലസ്മൃതികളുടെ തീരത്ത്‌ നിന്നും വരാനിരിക്കുന്ന വസന്തങ്ങളെക്കുറിച്ചു പാടൂ സിയാ. സന്തോഷം നിറഞ്ഞതാവട്ടെ ജീവിതം.
    ഈ പുഴയും തീരവും എനിക്ക് പരിചയമുള്ളത് പോലെ. ഞാനും ഒരു പുഴയുടെ തീരത്തായത് കൊണ്ടാവാം.

    ReplyDelete
  37. ദൈവത്തിന്റെ സ്വന്തം നാട്, മനം കുളിര്‍പ്പിക്കുന്ന ഫോട്ടോ

    ReplyDelete
  38. ..
    ഫോട്ടോ എന്നത്തേം പോലെ മനോഹരം.
    എഴുത്ത് നന്നായിട്ടുണ്ട്..
    ആശംസകള്‍
    ..

    ReplyDelete
  39. തോണിക്കും നദിക്കുമിടയില്‍ തനിച്ചായ
    വാക്കുകളുടെ ഏകാന്തത.
    ഓര്‍മ്മകളുടെ നദിക്കരയില്‍
    ജീവിതത്തിന്റെ പല വിചാരങ്ങള്‍.
    നന്നായി, ഈയെഴുത്തും പടവും.

    ReplyDelete
  40. ദൃശ്യ സുന്ദരമായ ചിത്രങ്ങള്‍ അഭ്രപാളികളില്‍ ആക്കാന്‍ താങ്കള്‍ക്കുള്ള അപാര കഴിവിനെ അഭിനനിക്കുന്നു
    ചിത്രങ്ങള്‍ കണ്ടുള്ള താഴേക്കുള്ള യാത്രയില്‍ ആകര്‍ഷകമായ അടിക്കുറിപ്പുകളും, വളരെ രസം പകരുന്നവ തന്നെ, ഒരു കവിയുടെ ചേലും ഇവിടെ കണ്ടു, കവിത എഴുതുമോ? എന്തിനധികം മാധവിക്കുട്ടിയുടെ ആളല്ലേ!!!
    വീണ്ടും വരാം,
    നന്ദി നമസ്കാരം
    പിന്നോരുകാര്യം
    ബേക്കണ്‍‌സ്കോട്ട്മോഡല്‍ വില്ലേജ് ചിത്രങ്ങള്‍ക്കും അടിക്കുറിപ്പ് കൊടുത്താല്‍ നന്നായിരിക്കും
    പിന്നെ, ഞാന്‍ ഇവിടെ എത്തിയത് രാംജി പട്റെപ്പടതിന്റെ പേജില്‍ നിന്നാണ്.
    നല്ലത് വരട്ടെ.
    വളഞ്ഞവട്ടം പി വി ഏരിയല്‍
    സിക്കണ്ട്രാബാദ്
    ആന്ധ്രാ പ്രദേശ്

    ReplyDelete
  41. എന്തുവടൈ ഇത്??????????????/

    ReplyDelete