ജാലകം

Monday 14 February 2011

ബേക്കണ്‍‌സ്കോട്ട്മോഡല്‍ വില്ലേജ്--ലണ്ടന്‍

കുറച്ച് പഴയ ഫോട്ടോകള്‍ നോക്കിയതിനിടയില്‍ ഈ ഫോട്ടോകള്‍  കാണാന്‍ ഇടയായി ,ഒരു പഴയ യാത്രയുടെ ഏടുകള്‍  ബേക്കണ്‍‌സ്കോട്ട്മോഡല്‍

വില്ലേജ്, റെയില്‍വേ . ഒരു മൂന്ന് വര്‍ഷം മുന്‍പ്  ഇത്  കണ്ടിരുന്നു .ലണ്ടനില്‍ ഞാന്‍ കാണാത്ത കാഴ്ച്ചകള്‍ ഇനിയും എത്രയോ ബാക്കി ആണ് . ഈ ബേക്കണ്‍‌സ്കോട്ട്

വില്ലേജ് കാണാന്‍ പോയത് കുറച്ച് തണുപ്പുള്ള സമയത്ത് ആയിരുന്നു ,നാട്ടിലെ മോഡല്‍ വില്ലേജ് കണ്ട ഓര്‍മ്മ  വച്ച് ,ഇതിന് അകത്ത് കയറിയാല്‍ ഒരു ഞെട്ടല്‍ തന്നെ ഉണ്ടാവും . ചിലത് മുന്‍പില്‍ കാണുമ്പോള്‍ ,അതിന്‌ ശ്വാസം ഉണ്ടോ ,ഒന്നു  തൊട്ടു നോക്കാന്‍ തോന്നും ,വേറെ ചിലതിനെ നമ്മുടെ കൈകളില്‍ എടുത്ത് താലോലിക്കാന്‍ തോന്നും .  ഒരു മനസ് തുടിക്കും .ഒരു ദിവസം മുഴുവന്‍അതിനകത്ത്   നടന്നു  കാണാനുണ്ട് ,എല്ലാം സൂക്ഷ്മമായി പഠിച്ച് ,ആ കലാ വിരുതുകള്‍ മനം നിറയെ കണ്ടു തിരിച്ച് പോരാന്‍ തോന്നില്ല .81 വര്‍ഷം പഴക്കമുള്ള ഈ മോഡല്‍ വില്ലേജ് ,ഇന്നും സുന്ദരമായികാണാന്‍ സാധിക്കുന്നത്‌ എല്ലാവര്‍ഷവും ഇത് കാണാന്‍ വരുന്ന ആളുകളുടെ തിരക്ക് കൊണ്ട് ആവണം .

Mr Callingham എന്ന ആള്‍ 1929 ല്‍ ആണ്  ഇത്  പൊതു ജനകള്‍ക്കായി തുറന്നു കൊടുത്തത് . അദ്ദേഹത്തിന്റെ വീടിന് അകത്ത് ഇരുന്ന മോഡല്‍ റെയില്‍വേ ,ഭാര്യയുടെ നിര്‍ബന്ധം മൂലം പുറത്ത് സ്ഥാപിക്കേണ്ടി വന്നു .മോഡല്‍ റെയില്‍വേ പുറത്ത് എടുത്ത്‌ വയ്ക്കാതെ ഇരുന്നാല്‍  ഭാര്യ ആ വീട്ടില്‍ നിന്നും ഇറങ്ങി പോകും എന്നുള്ള ഭീഷണി യും  അദ്ദേഹം കേള്‍ക്കേണ്ടി വന്നു എന്ന് ചരിത്രം പറയുന്നു .റെയില്‍വേ വീടിന് പുറത്ത് സ്ഥാപിച്ചതിന് ശേഷം Mr .Callingham അദ്ദേഹത്തിന്റെ തോട്ട ക്കാരനും കൂടി ,ഈ റെയില്‍വേക്ക് ചുറ്റും ,ഓരോ വീടുകളും ഉണ്ടാക്കാന്‍ തുടങ്ങി ഒരു കൊച്ചു പട്ടണത്തില്‍  കാണാന്‍ പറ്റുന്ന എല്ലാം അവര് അതിനകത്ത് സ്ഥാപിച്ചു ..അദ്ദേഹത്തിന്റെ ആ വലിയ വീട്ടില്‍ ലണ്ടനില്‍ നിന്നുമുള്ള പണക്കാരായ ആളുകള്‍ വിരുന്നിനു വരുമായിരുന്നു ,അവര്‍ക്ക് കളിയ്ക്കാന്‍ വേണ്ടിയുള്ള ടെന്നീസ് കോര്‍ട്ട് ,ഒരു വലിയ ഗാര്‍ഡന്‍ ആ വീടിന് ചുറ്റും ഉണ്ടായിരുന്നു .


വീട്ടില്‍ വരുന്ന അതിഥി കള്‍ക്ക് വേണ്ടി അദ്ദേഹം ആ പൂന്തോട്ടം ഒരു പരീക്ഷണ ശാല ആക്കി മാറ്റി ,അദേഹത്തെ  സഹായിക്കാന്‍ അവിടെയുള്ള സ്കൂള്‍ കുട്ടികളും വരുമായിരുന്നു ,കൊച്ചു കൊച്ചു വീടുകളും ,ആശുപത്രി ,സ്കൂള്‍ ,പോസ്റ്റ്‌ ഓഫീസ് ,ആരാധനാലയം ,റെയില്‍വേ സ്റ്റേഷന്‍ ,ഒരു കൊച്ചു പട്ടണത്തില്‍ നമുക്ക് കാണാന്‍ പറ്റുന്ന എല്ലാം ആ പൂന്തോട്ടത്തില്‍ ഉണ്ട് .ഇതിന് ചുറ്റുമായി ചൂളം വിളിച്ചു ഓടുന്ന ട്രെയിനുകളും .നദികരയില്‍ കാറ്റില്‍ ആടുന്ന തോണികളും ,റിമോട്ട്  ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ബോട്ടുക്കള്‍ ,  ഫുട്ബാള്‍ കളിക്കുന്ന കളിക്കാര്‍ , റഗ്ബി ചുവടുകള്‍ പഠിക്കുന്ന തടിയന്മാരയായ ആളുക്കള്‍ ,

ഈ മോഡല്‍ വില്ലേജ് കാണാന്‍ ടിക്കറ്റ്‌ എടുക്കണം ,ലണ്ടനില്‍ നിന്നും ഒരു പിക്നിക്‌ പോലെ പോകാന്‍ പറ്റിയ ഒരു സ്ഥലമാണിത് .അവിടെ കുട്ടികളുടെ പിറന്നാള്‍ പാര്‍ട്ടി കളും നടത്താം .നല്ല തണുപ്പുള്ള  സമയത്ത് ഇത് തുറക്കില്ല ,സിമന്റും ,ഇഷ്ട്ടികളും കൂട്ടി ചേര്‍ത്ത് ഉണ്ടാക്കിയ ഈ മായാ കാഴ്ച്ചകള്‍ ഈ തോട്ടത്തിലൂടെ എല്ലാവരും ഒന്ന്‌ നടന്നു നോക്കൂ ,ഓരോ ദിവസവും നിറം മാറുന്ന സ്വഭാവമുള്ള മനുഷ്യന്മാരേക്കാള്‍ എത്രയോ സുന്ദരം ,ഈ മരപാവകളുടെയും , കൊച്ചു വീടുകളുടെയും കൂടെ നടക്കുന്നത് ,ഞാന്‍ ഇതെല്ലാം വല്ലാതെ ഇഷ്ട്ടപ്പെടുന്നു ..........



                     


























































ഇതൊക്കെ ഇത്ര ഭംഗിയായി ,വൃത്തിയായി വയ്ക്കുന്നത് കാണുമ്പോള്‍ ,എത്രയോ വര്‍ഷം മുന്‍പ് ഉണ്ടാക്കി വച്ചത് ആണ് ,എന്നിട്ടും അഴുക്കും പൊടിയും ഒന്നും ഇല്ലാതെ























ഏതോ ഒരു  കോണ്‍വെന്റ്  തോട്ടത്തില്‍ പണി ചെയ്യുന്നവര്‍





ലണ്ടന്‍ ലെ ഗ്രാമത്തിലേക്ക് പോകുമ്പോള്‍ ഇതുപോലെ വലിയ വീടുകള്‍
കാണാം ,വലിയ പൂന്തോട്ടവും ,വീടിന് ചുറ്റും വലിയ മതില്‍ ഒക്കെ കെട്ടി യിട്ടുണ്ടാവും


                               













 എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌ ഈ അവസാന രണ്ട് ഫോട്ടോകള്‍ ആണ് . ഇതിനിടയില്‍ ഒരു മരത്തില്‍ ചെറിയ കിളിക്കൂട്‌ കണ്ടിരുന്നു .






37 comments:

  1. പുതിയ പോസ്റ്റ്‌ അമേരിക്കന്‍ വിശേഷവുമായി എഴുതണമെന്നു വിചാരിച്ചിട്ട് നടക്കുന്നില്ല ,ചില പഴയ ഫോട്ടോകള്‍ കാണുമ്പോള്‍ ഞാന്‍ പിന്നെയും ബിലാത്തി യിലേക്ക് തിരിച്ച് പോകും ...അടുത്ത യാത്രകള്‍ എന്തായാലും അമേരിക്ക ആവും ഉറപ്പ് പറയുന്നു .,അപ്പോള്‍ എല്ലാവര്‍ക്കും എന്‍റെ ''HAPPY VALENTINES DAY ''ആശംസകള്‍ .

    ReplyDelete
  2. ഭാര്യമാരെ കൊണ്ട് സമൂഹത്തിനു ഉണ്ടാവുന്ന ഓരോ ഗുണങ്ങളെ!!
    നന്നായിട്ടുണ്ട്!!
    ആശംസകള്‍!!

    ReplyDelete
  3. നല്ല പോസ്റ്റ്‌.
    നല്ല ചിത്രങ്ങള്‍.
    അമേരിക്കന്‍ വിശേഷങ്ങളും, വിത്ത് ഫോട്ടോസ്, പോന്നോട്ടെ... :)

    ReplyDelete
  4. സിയ,മനോഹരമായ കാഴ്ച-പൂന്തോട്ടവും,വില്ലേജും.

    ReplyDelete
  5. കൊള്ളാലോ ഈ മോഡല്‍ വില്ലേജ്...
    ഒരു സംശയം...നല്ല മഴയും സ്നോയും വരുമ്പോ ഇതൊക്കെ എങ്ങനെ സംരക്ഷിക്കും???

    ReplyDelete
  6. നല്ല പോസ്റ്റ്‌.

    ReplyDelete
  7. സിയാ ..വിശേഷങ്ങള്‍ പതിവുപോലെ ഹൃദയഹാരിയായി..
    ചിത്രങ്ങളും മനോഹരം ..:)

    1963ല്‍ പോളണ്ടിലും 1987ല്‍ഡെന്‍മാര്‍ക്കിലും .
    1998 ല്‍സോവ്യറ്റ് റഷ്യയിലും ഉണ്ടായതുപോലെ അമേരിക്കയില്‍
    2011 ല്‍ എന്ത് സംഭവിച്ചു എന്നെഴുതൂ .. :)

    ReplyDelete
  8. ഇത്രയും മനോഹരമായ ദ്രിശ്യങ്ങള്‍ പങ്കുവെച്ചതിനു ഹൃദയം നിറഞ്ഞ നന്ദി..............
    എല്ലാ വിധ ഭാവുകങ്ങളും .....

    ReplyDelete
  9. ആഹാ
    ‘ലില്ലിപുട്ടി‘ല്‍ എത്തിയ പൊലെ....
    എല്ലാം കുഞ്ഞേത്.. നല്ല രസം.. :)

    ReplyDelete
  10. ആഹാ....മനോഹരം..!

    ReplyDelete
  11. അവസാനത്തെ ഫോട്ടൊ വളരെ മനോഹരം.ഇനിയുള്ള നാട്ടു വിശേഷങ്ങള്‍ക്കായി വീണ്ടും ഇവിടെ വരാം..

    ReplyDelete
  12. ഈ മാതൃകാഗ്രാമത്തിന്റെ മനോഹാരിത മുഴുവൻ സിയ ഒപ്പിയെടുത്തിട്ടുണ്ട്, അസൂയ തോന്നും വിധത്തിൽ. സിയ മനസ്സുകൊണ്ട് ഇപ്പോഴും ബിലാത്തിയിയിൽ തന്നെയാണല്ലേ?

    ReplyDelete
  13. എല്ലാവര്‍ക്കും നന്ദി .

    ''ചില കാഴ്ച്ചകള്‍ എനിക്ക് എന്നും പ്രിയപ്പെട്ടത് ആണ് ,അതുപോലെ ഒരു നല്ല ദിവസത്തിന്റെ ഓര്‍മ്മയ്ക്ക്‌വേണ്ടി എഴുതിയത് പോസ്റ്റ്‌''

    @ഞാന്‍:ഗന്ധര്‍വന്‍- ഇത് വഴി വന്നതില്‍ ,കൂടെ ആശംസകള്‍ക്കും നന്ദി .
    @മത്താപ്പ് -അമേരിക്കന്‍ വിശേഷം എഴുതാം ട്ടോ

    @ജ്യോ -നല്ല വാക്കുകള്‍ക്ക് നന്ദി .

    @ചാണ്ടിക്കുഞ്ഞ് -ആ ചോദ്യം തന്നെ ആണ് എനിക്ക് ഈ പൂന്തോട്ടത്തില്‍ കൂടി നടന്നപ്പോള്‍ തോന്നിയത് .ഓരോ കൊച്ചു വീട് സൂക്ഷിച്ച് നോക്കിയാല്‍ അതില്‍ ഒരു അഴുക്ക് പോലും കാണാന്‍ സാധിക്കില്ല .

    കാര്‍ന്നോര്‍ -നന്ദി

    അബ്കാരി -നന്ദി

    രമേശ്‌ -അടുത്ത യാത്ര അമേരിക്ക തന്നെ ആവും ,ഇവിടെ ഒക്കെ ഒന്നു കണ്ട് വരുന്നു ,സമയം പോലെ എഴുതാം .

    ReplyDelete
  14. ഞാനും പോയിട്ടുണ്ട് ഇവിടെ.. പക്ഷേ ഇമ്മാതിരി ‘കുഞ്ഞുകുഞ്ഞ് കാര്യങ്ങളിൽ’ വല്ല്യ താല്പര്യമില്ലാത്തകൊണ്ട്, കണ്ട് അന്തം വിട്ട് പെട്ടന്ന് പോന്നു. (കൈയിലൊരു നല്ല കാമറപോലുമില്ലാതെയാ പോയെ.. മൊബൈലിൽ കുറേ പടംസെടുക്കാനേ പറ്റിയുള്ളൂ.) പിന്നെ, ഇപ്പോളും ബിലാത്തിയിലാണ് മനസെങ്കിൽ തിരിച്ച് വരൂ. :)

    ReplyDelete
  15. രാമച്ചവും കഴിഞ്ഞ് നേരെ വീണ്ടും ബിലാത്തിയിലെ പഴയ ഓര്‍മ്മകളിലേക്ക് തന്നെ യാത്ര ചെയ്തു അല്ലെ. പഴയ ഫോട്ടോകള്‍ ആണെങ്കിലും ക്യാമറ പഴയത് ആണെങ്കിലും കാഴ്ചകളുടെ സൌന്ദര്യം ഒട്ടും തന്നെ കുറവില്ല.
    നല്ലൊരു കാഴ്ച തന്നെ ഇത്തവണ സമ്മാനിച്ചിരിക്കുന്നു.

    ReplyDelete
  16. ഞാനൊരു സാക്ഷാൽ മണ്ടൻ തന്നെ...!
    ലണ്ടനിൽ ഇതെവിടേയാണേന്ന് പോലും എനിക്കറിയില്ല കേട്ടൊ.

    എന്തായാലും ഒരു ദിവസം ഈ സുന്ദരഗ്രാമക്കാഴ്ച്ചകാൾ കാണാൻ കെട്ട്യോളും,കുട്ട്യോളും കൂടി... ഒരു ദിവസം ഒഴിവുണ്ടാക്കി ഇവിടെ പോണം....

    ഇപ്പോ... ഒരു കാര്യം മനസ്സിലായില്ലേ നമ്മുടെ ബിലാത്തി തന്നെയായിരുന്നു അമേരിക്കയേക്കാൾ സുന്ദരിക്കോതയെന്ന്..!

    ReplyDelete
  17. കൗതുകമാര്‍ന്ന കാഴ്ചകള്‍ ... രമേശ്‌ പറഞ്ഞത്‌ പോലെ ഇനി അമേരിക്കന്‍ വിശേഷങ്ങള്‍ പോരട്ടെ..

    @ ബിലാത്തിപ്പട്ടണം ... ഇങ്ങനെയൊക്കെയുള്ള ഇടങ്ങളില്‍ പോകാന്‍ നമുക്കെവിടെയാ സമയം അല്ലേ? വേണമെങ്കില്‍ ലിവര്‍പൂളില്‍ ഒന്നു കൂടി പോകാമായിരുന്നുവല്ലേ?

    ReplyDelete
  18. photos adipoli....sho enthoru cute

    ReplyDelete
  19. നയനസുന്ദരമായ ചിത്രങ്ങളും സിയയുടെ വിവരണവും കൂടിയായപ്പോള്‍ നല്ലൊരു വിരുന്നായി ഈ ബേക്കണ്‍സ്കോട്ട് മോഡല്‍ വില്ലേജ്....!

    ReplyDelete
  20. സന്തോഷവും നഷ്ടബോധവും ഒന്നിച്ച്.. എന്നെങ്കിലും പോകാനാവുമെന്ന് വെറുതെയെങ്കിലും പ്രതീക്ഷിക്കട്ടെ..

    ഒരുപക്ഷേ ഒരിക്കലും പോകാനായില്ലെങ്കിലും എനിക്ക് നല്ല നിറമുള്ള സ്വപ്നങ്ങള്‍ തന്നല്ലോ.. നന്ദി..

    ReplyDelete
  21. ഫോട്ടോകള്‍ അതി മനോഹരം സിയാ. സിയ സഞ്ചരിക്കുന്ന ഓരോ നാടിന്റെയും ഏറ്റവും മനോഹരമായ മുഖം വായനക്കാരുമായി പങ്കു വെക്കുന്നു. കാണാത്തവര്‍ക്ക് കൌതുകവും കണ്ടവര്‍ക്ക് ഓര്‍മ്മകളും സമ്മാനിക്കുന്നു. ഈ സന്മനസ്സിന് നന്ദി.

    ReplyDelete
  22. ഇത്രയും നല്ല ദൃശ്യങ്ങള്‍ സമ്മാനിച്ചതിനു ഒരായിരം അഭിനന്ദനങ്ങള്‍

    ReplyDelete
  23. Naushu-നന്ദി

    ഹാഷിം -ആദ്യമായി ഈ വഴി വന്നതില്‍ നന്ദി.

    പ്രവാസിനി- നന്ദി

    ഉണ്ണികൃഷ്ണന്‍ -വീണ്ടും വരണം .നന്ദി

    റിയാസ് -നല്ല വാക്കുകള്‍ക്ക് നന്ദി

    ശ്രീമാഷേ- ബിലതിയില്‍ നിന്നും ഇപ്പോളും തിരിച്ചു പോന്നിട്ടില്ല,ഈ മണ്ണും ,പതുക്കെ ഇഷ്ട്ടപെടാതെ ഇനി ശെരിയാവില്ല .

    സിജോ -വളരെ നന്ദി

    റാംജി -പഴയ ഓര്‍മ്മകള്‍ എഴുതി തീര്‍ന്നിട്ട് പുതിയത് എഴുതാം എന്ന് വിചാരിക്കുന്നു .

    മുകില്‍ -ഇത് വഴി വരുന്നതില്‍ ,ഈ യാത്ര ഒക്കെ വായിക്കുന്നതിനും നന്ദി

    ശ്രീക്കും എന്റെ നന്ദി

    ReplyDelete
  24. ഞാൻ വരാൻ വൈകി.
    ഇപ്പോഴും മനസ്സ് അങ്ങ് ലണ്ടനിൽ തന്നെ അല്ലേ ?
    ഇങ്ങനെ ഒരോന്ന് അയവിറക്കുക. ഞങ്ങളും കാണുകയും അറിയുകയും ചെയ്യട്ടെ..
    കുഞ്ഞു സിയയുടെ ഫോട്ടോകൂടി ചേർത്തത് നന്നായി.

    ReplyDelete
  25. ഒരു വിധം എല്ലാ യാത്രകളും വായിച്ചു തീർത്തു..!
    എന്നെങ്കിലുമൊരിക്കൽ അവിടങ്ങളിലെല്ലാം പോകുവാനുള്ള ഭാഗ്യമുണ്ടായാൽ, തീർച്ചയായും ഈ കുറിപ്പുകളുടെ ഓർമ്മകൾ വീണ്ടെടുക്കും....

    ReplyDelete
  26. ഈ മോഡല്‍ വില്ലേജിന്‍റെ കുറെ ചിത്രങ്ങള്‍ എനിക്ക് പണ്ട് മെയിലില്‍ കിട്ടിയിരുന്നു.
    ഇത്രയും ക്ഷമയോടെ ഇത് ചെയ്തെടുത്ത കലാകാരന്മാരെ സമ്മതിക്കണം അല്ലെ...!!

    ReplyDelete
  27. അതെ അതെ എന്ത് സുന്ദരമാണ് ഈ ഫോട്ടോസ് ഒക്കെ.. ഇത് കാണാന്‍ ഒത്തിരി വൈകി ഞങ്ങളുമായി പങ്കു വെച്ചതിനു നന്ദി siyaa..

    ReplyDelete
  28. യാത്രയിലായിരുന്നത് കൊണ്ട് വരാന്‍ വൈകിപ്പോയി,സിയ.മനോഹര കാഴ്ചകള്‍ക്കു നന്ദി....

    ReplyDelete
  29. സിയാ,ഞാന്‍ ബിരിയാണി ഉണ്ടാക്കി വെച്ചിട്ടുണ്ട്..വേഗം അങ്ങോട്ട്‌ വാ...

    ReplyDelete