ജാലകം

Tuesday 6 September 2011

ഒരു നീണ്ട അവധിക്കാലം

ഒരു വിരുന്നുക്കാരിയെ പോലെ ,കൈയ്യില്‍ പെട്ടികളും ,സമ്മാന പൊതിയുമായി ,ഒന്ന് കൂടി സ്വന്തം നാട്ടിലേക്ക് ഒരു യാത്ര .പ്രഭാതത്തിന്റെ എല്ലാ വശ്യതയോടെ,എയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത് ഇറങ്ങിയത്‌ . തടവറയില്‍ നിന്നും പുറത്ത് ഇറങ്ങിയവളെ പ്പോലെ ,നമുക്ക്ചുറ്റും പ്രിയപ്പെട്ടവര്‍ .‍ നമ്മളെ ചേര്‍ത്തു പിടിക്കുന്നു ,ഉമ്മ തരുന്നു .കുട്ടികളെ എടുത്ത്‌ താലോലിക്കുന്നു ,അതിനിടയില്‍ അവരെ ഇക്കിളി കാട്ടി ചിരിപ്പിക്കാനുള്ള ശ്രമം . പേരക്കുട്ടികളെ നോക്കിയിരുന്ന്,ആ സ്നേഹം മുഴുവനും  നിമിഷം കൊണ്ട് കൊടുത്ത് തീര്‍ക്കാനുള്ള മത്സരം ആണ് . നേരെ ഷമിന്‍ ടെ വീട്ടിലേക്ക് ആണ് പോയത് .പോകുന്നവഴിയില്‍ കുട്ടികള്‍ വാതോരാതെ  ഓരോന്ന് ചോദിച്ചു കൊണ്ടിരിക്കുന്നു . മറുപടികള്‍ കേള്‍ക്കുമ്പോള്‍ അവരുടെ മുഖം ആശ്ചര്യം കൊണ്ട് വിടരുന്ന കാണാം .ഏത് ചോദ്യത്തിനും ഉത്തരം പറയാന്‍ അപ്പാപ്പനും ,അമ്മമ്മയും കൂടെ ഉള്ളതുകൊണ്ട് അമ്മയുടെ ഒരു മൂളല്‍ എന്ന പരാതിയും ഇല്ല  .


 വീട് വരെയുള്ള യാത്രയില്‍ ,  നാടിനു വന്ന പുതിയ രൂപത്തിലൂടെ ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും അതിവേഗത്തില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു . പുതിയ തരം കാറുകള്‍ , അവരുടെ വേഗതയില്‍ മതി മറന്ന്ഇരിക്കുന്ന യാത്രക്കാര്‍ ,ആദ്യം ആര് പോകണം എന്നുള്ള വാശിയുമായി ഒരു കൂട്ടം  വേറെയും .അവര്‍ക്ക് വേണ്ടി വഴി മാറില്ല എന്ന തീരുമാനം എടുത്തിരിക്കുന്നവരെയും കാണാം .തിരക്ക് അഭിനയിച്ചു   ജീവിതത്തോട്  യുദ്ധം  ചെയ്യുന്നവര്‍ .എയര്‍പോര്‍ട്ടില്‍ നിന്നും അര മണിക്കൂര്‍ യാത്ര ചെയ്തപ്പോള്‍ ഓരോന്ന്  നേരില്‍ കണ്ടും ,ചിന്തിച്ചും എന്‍റെ നെറ്റി ചുളിഞ്ഞു തുടങ്ങിയത് ഞാന്‍ അറിഞ്ഞു .ഒരു അതിഥി ആയി വന്ന ഞാന്‍ ,നാടിന്‍റെ നല്ലത് മാത്രം മനസ്സില്‍ പകര്‍ത്തി തിരിച്ച് പോകേണ്ടി യിരിക്കുന്നു എന്ന് മനസ് ആണയിട്ട് പറയുന്നു .കാലടി പുഴയില്‍ വെള്ളം നിറഞ്ഞിരിക്കുന്നത്‌ കണ്ടപ്പോള്‍  സന്തോഷംകൊണ്ട് ഒന്ന് കൂടി എത്തി നോക്കി.   ചിലയിടത്ത് ശൂന്യമായ , മണ്‍ തിട്ടകള്‍  കാണാം .എന്നാലും പെരും മഴയില്‍ കുളിച്ചു നില്‍ക്കുന്ന പുഴ!  അവിടെ നിന്നും   തുടങ്ങിയ മഴ..പെരും മഴയില്‍ അടര്‍ന്നു വീഴുന്ന ഇലകള്‍ ,പൂക്കളുടെ ഇതളുകള്‍ ,തെങ്ങോലകള്‍  വിറച്ചു നില്‍ക്കുന്നത്എല്ലാം കാണാം . അത്രക്ക് കാറ്റും ,മഴയുംആയിരുന്നു     .ആരും കാണാതെ തല നനച്ചുകൊണ്ട് വീട്ടിലേക്കു കയറിയത് .  നീണ്ട യാത്രയുടെക്ഷീണം കാരണം ഒരു ചായയും കുടിച്ച് നേരെ പോയി കിടന്നു .മഴയുടെ സ്വരവും കേട്ട് ആ ജനല് അരികില്‍ കിടന്നു റങ്ങുന്ന സ്വസ്ഥത ,സന്തോഷം  മനസ്സില്‍ കൂടി കടന്നു പോയി.












   നല്ലൊരു ഉറക്കം കഴിഞ്ഞു എഴുന്നേറ്റപ്പോള്‍   കാക്കയുടെ വിരുന്നു വിളികേള്‍ക്കാം  .ഒന്നാമതായി നാട്ടിലെ സമയം നോക്കിയില്ല.രാവിലെ ആയി എന്ന വിചാരം കൊണ്ട്  ,ചാടി എഴുന്നേറ്റ് നേരെ വീടിന്റെ പുറകു വശത്തേക്ക് നടന്നു .അടുക്കളയില്‍ഒരു അനക്കവുമില്ല .എല്ലാവരും നല്ല ഉറക്കം ആണ് .സമയം നോക്കിയപ്പോള്‍ വൈകുംനേരം  മൂന്ന് മണി .രണ്ടു വര്‍ഷമായി കേള്‍ക്കാത്ത കാക്കയുടെ കരച്ചില്‍ കേട്ടുകൊണ്ട് ഞാന്‍ നില്‍ക്കുമ്പോള്‍  .  വിരുന്നു വിളിക്കുന്ന കാക്കയെ ഓടിക്കാന്‍ അമ്മിണി വരുന്നു .കുശലം പറയുന്നതിനിടയില്‍  അമ്മിണിയുടെ വീട്ടില്‍ നിന്നും വന്ന  മൂന്ന് പേര്‍  ചുറ്റി പറ്റി നില്‍ക്കുന്ന കണ്ടത് .അപ്പോള്‍ തന്നെ കുട്ടികളെ ഉറക്കത്തില്‍ നിന്നും വിളിച്ചു ഉണര്‍ത്തി ,പൂച്ചകുട്ടികളെ കാണിച്ചു .ആ ‍ നിമിഷം തന്നെ മൂന്നിനും ഓരോ പേരുകള്‍  ഇട്ടു .ഈ അവധിക്കാലം അവരുടെ കൂടെ കളിക്കാനുള്ള സമ്മതം വാങ്ങിരണ്ടുപേരും  അടുക്കള വശത്ത്  ഇരിപ്പ് ഉറപ്പിച്ചു .''പൂച്ചയുടെ അടുത്ത് പോകാതെ ,അത് മാന്തും   ,കടിക്കും ''എന്നൊക്കെ അമ്മിണി ഓരോ നിമിഷം അവരെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും .വന്ന ദിവസം തന്നെ പൂച്ചകളെ കിട്ടിയത് കൊണ്ട് കുട്ടിക്കള്‍ക്ക് ‍ സന്തോഷമായി .ഭക്ഷണം കഴിക്കാന്‍ ഇരുന്നാലും  പൂച്ചക്ക് കൊടുക്കാന്‍ വേണ്ടി മീന്‍ വേഗം കഴിച്ച് തീര്‍ക്കാനും ,ആ മുള്ളുമായി പൂച്ചയുടെ അടുത്ത് പോയിരുന്ന് ,  നല്ല കൂട്ടായി .കുട്ടികളുടെ അമ്മ ,ഇതൊക്കെ കണ്ട് ദൂരെ നില്‍ക്കും .എനിക്ക് പൂച്ചകളെ ഒട്ടും ഇഷ്ട്ടമില്ല .
















    കുട്ടികള്‍ പൂച്ചകളുമായി കളിക്കുമ്പോള്‍ ഞാന്പറമ്പ് കാണാന്‍ ഇറങ്ങും . ,മഴക്കാലം ആയതു കൊണ്ട്പറമ്പില്‍ നടക്കുമ്പോള്‍  സൂക്ഷിക്കണം ,പുല്ലിനു ഇടയില്‍ ‍ ,നല്ല കരുതല്‍ വേണം ,മുട്ടൊപ്പം ഉയര്‍ന്നു നില്‍ക്കുന്ന പുല്ലിനിടയില്‍ ചവിട്ടുന്നത് പാമ്പിനെ ആവാം
 മഴയ്ക്ക് തീരെ  വിശ്രമംഇല്ലാത്തതു കൊണ്ട് ,ഓരോ ഇലയിലും വെള്ളം കെട്ടി നില്‍ക്കുന്നത് കാണാം . ‍






















ദൂരെ വിറകു പുരയുടെ അടുത്ത് നിന്നും ഒരു അനക്കംകണ്ടു  ഓടുന്ന കീരിയെ കാണാം ,എന്നെ കണ്ടതും ഓടി കളഞ്ഞു .കീരി യെ ഫോട്ടോ യില്‍ പിടിക്കാന്‍ പറ്റാതെ വിഷമിച്ച് നില്‍ക്കുമ്പോള്‍ വീട്ടുക്കാരുടെ പ്രിയങ്കരിയായ ചൂല്‍ എന്നെ നോക്കി ചിരിക്കുന്നു .അവയ്ക്ക്  വീട്ടില്‍ എന്നും നല്ല സ്ഥാനം തന്നെ !!
എത്ര നാള്‍ കഴിഞ്ഞാലും ,യാതൊരു അനക്കവുമില്ലാതെ ,നില്‍ക്കുന്ന കിണര്‍. പല വീടുകളിലുംഇപ്പോള്‍ രാവിലെ വെള്ളം കോരുന്ന ആ സ്വരം കേള്‍ക്കാന്‍ സാധിക്കാറില്ല .ഒന്നാമതായി വീടുകളില്‍ താമസിക്കുന്നവര്‍ക്ക് കിണറ്റിലെ വെള്ളം കുടിക്കണം എന്ന ആഗ്രഹം ഒന്നുമില്ല .മോട്ടോര്‍ അടിച്ച്,ടാങ്കില്‍ കൂടി വരുന്ന വെള്ളത്തിന്റെ രുചി തന്നെ പ്രിയം .എന്നാലും ഒരു പുരാതന വസ്തു വീടിന് മുന്‍പിലോ ,പുറകിലോ കാണുന്നതും ഒരു ഭംഗി തന്നെ !!



















കിണറിലെ  തെളിഞ്ഞ വെള്ളത്തിലേക്ക്‌ എത്തി നോക്കി നില്‍ക്കുമ്പോള്‍ ,മുറ്റത്ത്‌ നില്‍ക്കുന്ന പൂക്കളോടും ,അതില്‍ തേന്‍ കുടിക്കാന്‍ വരുന്ന തേന്‍ക്കിളി യെ നോക്കി കുറച്ച് നേരം സംസാരിച്ചു നില്ക്കാന്‍ മറന്നില്ല .ഓരോന്നിനോടും കിന്നാരംപറഞ്ഞു   ആ നടപ്പ് പറമ്പിന്റെ അറ്റത്ത്‌ വരെ പോയി .മുന്‍പില്‍ കണ്ടത് എല്ലാം ക്യാമറയില്‍ പകര്‍ത്തി .വീട്ടില്‍ അതാവശ്യം പച്ചക്കറി ഒക്കെ നട്ടിരിക്കുന്നത് കണ്ടപ്പോള്‍ സന്തോഷായി .കപ്പ ,പാവലം ,ചേന , കോവലം ,പയര്‍, വെണ്ടയ്ക്ക എല്ലാം ഉണ്ട് .‍ ഇതൊന്നും കഴിച്ചു തീര്‍ക്കാന്‍ ആളില്ല എന്ന് മാത്രം എങ്കിലും പച്ചകറികള്‍ വീട്ടില്കിട്ടും എന്നും ആശ്വസിക്കാം .‍

















                                                     പട്ടിക്കൂട് /കിളിക്കൂട്‌ ഓര്‍ക്കിഡ് നു തല ചായ്ക്കാന്‍ ഒരിടം ആയി .  

         ‍        മുന്‍വശത്തെ പൂന്തോട്ടത്തിലും ഒന്ന് തലകാണിച്ചു.കുളത്തില്‍ ഉള്ള ചെറിയമീനുകളെ  .  കണ്ടപ്പോള്‍അതിനെ പിടിച്ചുകുപ്പിയാക്കി .പൂച്ചകുട്ടികളും  ,മീനുംഅതോടെ  കേരളത്തില്‍ അവധിക്കാലംകുട്ടികള്‍ക്ക് സ്വപ്നലോകമായി .അമ്മമ്മയുടെപൂന്തോട്ടത്തിലൂടെ മഴക്കാലത്തും ചെടി നനച്ചു നടക്കാം ,വെള്ളത്തില്‍കളിക്കാം , ഇടയ്ക്കിടെ വേദനിപ്പിക്കുന്ന കൊച്ചു കൊതുകുകളെ   പ്രശ്നംആയി തോന്നിയില്ല ..തോട്ടത്തിലെ അട്ട   ,ഒച്ച്‌നെ     കാണുമ്പോള്‍ നിലവിളിക്കാനുള്ള ‍ അവസരം കൂടിആയിരുന്നു . തവളയുടെ കരച്ചില്‍ കൂടി കേട്ടതോടെ എല്ലാം പൂര്‍ത്തിയായി ..




   കുളത്തില്നിന്നും മീന്‍ പിടിക്കല്‍ കഴിഞ്ഞപ്പോള്‍ ,രണ്ടു വര്ഷം മുന്‍പ് കിട്ടിയ
    ആമ്പല്‍ ചെടിയെ ഓര്മ  വന്നത്, കോവളം യാത്രയില്‍ കൊണ്ടുവന്നത് ആയിരുന്നു.  അമ്മച്ചിസൂക്ഷിച്ചു വച്ചിരിക്കും എന്നറിയാം ,അതാ വിടര്‍ന്ന പൂവുമായി അവിടെ നില്‍ക്കുന്നു !!.







ഒരാഴ്ച്ച ഷമിന്‍ ടെ വീട്ടില്‍ താമസംപിന്നെ  .സാധനമെല്ലാം പെട്ടിയില്‍ എടുത്ത്‌ വച്ച് എന്‍റെ വീട്ടിലേക്കുള്ള ഓട്ടം .അമ്മ വീട്ടിലേക്ക് പോകാന്‍ കുട്ടികള്‍ക്ക്  ഇഷ്ടം  ആണ് .കാരണം പുഴയുടെഅടുത്തേക്ക് പോകാം ,വീട്ടില്‍  കളിയ്ക്കാന്‍ ചേട്ടന്റെ മക്കളും ഉണ്ടാവും .ചക്ക ,മാങ്ങ ,പുഴമീന്‍എല്ലാം  കിട്ടുന്ന അമ്മയുടെ നാടൊന്നും അവരുടെ മനസ്സില്‍ ഉണ്ടാവില്ല .പുഴയില്‍ കുളിക്കണം എന്നുള്ള  വിചാരം ആയി ആവും അപ്പന്റെ വീട്ടില്‍ നിന്നും ഇറങ്ങുന്നത് ..കാറില്‍ കയറുന്ന വരെ അമ്മാമ്മ പറയുന്ന കേള്‍ക്കാം .''പുഴയുടെ അടുത്ത് പോകുമ്പോള്‍ സൂക്ഷിക്കണം '',കുട്ടികളെ തനിച്ചു വിടരുത് ''


 എന്‍റെ നാട്ടിലേക്കുള്ള യാത്രയില്‍ ,ചില വഴികള്‍ ഒക്കെ മക്കളുടെ മനസ്സില്‍ പതിഞ്ഞു തുടങ്ങിഎന്ന് ഈ  യാത്രയില്‍ മനസിലായി ,അവരും വലുതായി  .ഗ്രാമത്തിലൂടെ ,നെല്ല്പ്പാടവും, കൈത്തോടുകളും ,പെരിയാറിന്റെ കൈവഴിയായ പുഴകള്‍ ‍  ,കൈതയുടെ വേരുകള്‍ കൊണ്ട് കൂട്ടമായി നില്‍ക്കുന്ന പുഴക്കടവും ,പൊന്മാനും ,കിളികളും,കൂട്ടമായി  പറന്നു  പോകുന്ന തത്തകളെയും   .പാടവരമ്പത്ത് ഇരിക്കുന്നകൊക്കുംഎല്ലാം കാണാം . എന്റെ വീട്ടില്‍ എത്തിയാല്‍, കുട്ടികള്‍ ആദ്യം ഓടുന്നത് വീട്ടിലെ പട്ടിയെ കാണാന്‍ ആണ് .അതിനോട് നേരിട്ട് വര്‍ത്തമാനം പറഞ്ഞിട്ട്  വീട്ടില്‍ ഉള്ളവരോട് സംസാരിക്കാന്‍ വരൂ . പിന്നെ നേരെ തറവാട്ടിലേക്ക് പോകണം എന്നാവും ,ആളനക്കംഇല്ലാത്ത തറവാട്  ആയിരുന്നാലും ,ആ മുറ്റത്ത്‌ പോയിരിക്കാന്‍,അതിലൂടെ നടക്കാന്‍  അവരും ആഗ്രഹം പറഞ്ഞു തുടങ്ങി .അമ്മ കളിച്ചു വളര്‍ന്ന തറവാട്  മുറ്റത്തിന്റെ പുതിയ മുഖം! .മഞ്ഞക്കി ളികള്‍ നിലത്തിറങ്ങാന്‍ മടി കാണിച്ചിരുന്ന പറമ്പ് !!





 ഈ ഇടവഴികള്‍ , തറവാട്  ന്റെ   ഓരോ കോണിലും  വലിയ മാറ്റം സംഭവിച്ചു .സ്ഥിരമായി താമസിക്കാന്‍ ആരുമില്ല .എന്നാലും ഇന്നും മാറാതെ നില്‍ക്കുന്ന എന്തൊക്കെയോ അവിടെയുണ്ട് .കാരണവന്മാരുടെ സ്നേഹം  ,അവര് ഏല്പിച്ചു പോയ മണ്‍ ചട്ടികള്‍, മാറാലപിടിക്കാത്ത കുറെ നല്ല ഓര്‍മകളും . ബാക്കി നില്‍ക്കുന്നു .എന്‍റെ ഓര്‍മകള്‍ തെളിഞ്ഞു നില്‍ക്കുന്ന  കാലം മുതല്‍ ഞാന്‍ കണ്ടിരുന്ന അമ്മി,ഉരലും ഇപ്പോളും സ്വരം ഉണ്ടാക്കികൊണ്ട് അവിടെ  നില്‍ക്കുന്നു ..ബന്ധുക്കള്‍ എല്ലാവരും ഓരോ ദിശയിലേക്ക്പോയി . ചാരുപടിയില്‍ ഇരുന്നു മുറ്റത്തേക്ക് നോക്കി  യിരുന്നാല്‍ ,ഒരു നോവല്‍ എഴുതുവാനുള്ള വിഷയം കിട്ടും എന്നറിയാവുന്നതു കൊണ്ട് , സ്വപ്നം കാണാതെ , കുട്ടികളെയും കൂട്ടി  തറവാട്ടിലെകടവിന് അടുത്തേക്ക് നടന്നു.പറമ്പിലൂടെ നടക്കുമ്പോള്‍ ആരോ പുറകില്‍ നിന്നുംഎന്നെ  തോണ്ടി വലിച്ച് ആഞ്ഞിലിയുടെ ചോട്ടിലും ,കട്ടുറുമ്പ് കൂട് ഉണ്ടായിരുന്ന മാവിന്റെ താഴെ യും കൊണ്ടുപോയതുപോലെ ...കുടപ്പന്‍ തേന്‍ എടുക്കാന്‍ എന്റെ കൈകള്‍ പതുക്കെ പൊങ്ങി .  കുട്ടിക്കാലം എന്ന ദിവ്യമായ പഞ്ഞി കൂനകളില്‍ ഞാനും ഒന്ന് മുഖം ചേര്‍ത്തു വച്ചുഎന്ന് പറയാം .


 








   സന്ധ്യയുടെ മ്ലാനതയില്‍ ,തറവാടിന് ചുറ്റും വല്ലാത്ത
മൂകത ഇടയ്ക്കു മരംക്കൊതിയുടെ  സ്വരം    .പഴയ കുറെ ഓര്‍മ്മകള്‍ അയവിറക്കി കൊണ്ട്.പുഴ വരെ ഓരോന്നും ആലോചിച്ച് നടന്നു
നാരകവും ,വേലിപടര്‍പ്പിലെ ചെമ്പരത്തിയും എന്നെ ചാഞ്ഞും ,ചരിഞ്ഞും നോക്കുന്നപ്പോലെ ,വരിക്ക പ്ലാവിന്റെ ചുവട്ടില്‍ നിന്നും ,ചിലപ്പന്‍ കിളികള്‍ കൂട്ടമായി ചിലക്കുന്നത്‌ കേള്‍ക്കാം .പറമ്പില്‍ ഒരു അനക്കം തോന്നിയത് അപ്പോള്‍ ആയിരുന്നു .എത്ര ഓലേഞ്ഞാലികള്‍ വന്നിരുന്ന പറമ്പ് ആയിരുന്നു .ഇപ്പോള്‍ ഒന്നിനെയും കാണുന്നില്ല .ഞാന്‍ കാഴ്ചകള്‍ കണ്ട് നടന്നു വന്നപോളെക്കും കുട്ടികള്‍ പുഴയുടെ അടുത്ത് നിന്നും എന്നെ വിളിക്കാന്‍ തുടങ്ങി .  ഉറുമ്പുകള്‍ ഇലകള്‍ ചേര്‍ത്തുണ്ടാക്കുന്ന ഉറുമ്പിന്‍ കൂടുകള്‍ കണ്ടു ബഹളം 











    പുഴ‍ആകെ കലങ്ങി ,നല്ല ഒഴുക്കുംഉണ്ട് .വെള്ളത്തിന്റെ നിറം കണ്ടതോടെ കുട്ടികള്‍ക്ക് അതില്‍ ഇറങ്ങാനുള്ള താല്പര്യം കുറഞ്ഞു . കുറച്ച് നേരം അവിടെ ഇരിക്കാം എന്നും പറഞ്ഞ്  കല്ല്‌ പെറുക്കി കൈയ്യില്‍ കൊടുത്തു. സന്ധ്യാ സമയം ആയത്കൊണ്ട്  അക്കരെയിലെ അമ്പലത്തില്‍ നിന്നുള്ള പാട്ട്   കേള്‍ക്കാം .അതിനിടയില്‍ എവിടെയോ നിന്നും പറന്ന് വന്ന ഒരുമണ്ണാത്തി കിളി വെറുതെ അടുത്ത് വന്നിരുന്നു  .തിരിഞ്ഞു പോലും നോക്കാതെ പറന്നു പോയി .

.നേരം ഇരുട്ടാന്‍ തുടങ്ങി യത് കൊണ്ട് അപ്പന്‍ എന്നെയും കുട്ടികളെയും തിരക്കി വന്നു .ചെറുപ്പം  മുതല്‍ ഉള്ള ശീലം ഇന്നും കൂടെയുണ്ട് ..സന്ധ്യാ നേരത്ത് എന്റെ വീട്ടിലെ കടവിന്റെ  അടുത്ത് പോയിരിക്കും അന്നൊക്കെ ,അമ്മയുടെ കൈയ്യില്‍ നിന്നും വഴക്ക് കേള്‍ക്കാത്ത ദിവസം വളരെ കുറവായിരുന്നു  .സ്ഥിരമായിഅവിടെ പോയിരിക്കുന്നത്
  ഈ പാട്ട്  കേള്‍ക്കാന്‍ ആണ്.പിന്നെ വല്ലപൊന്മാന് മഴക്കൊച്ചയോ,  ‍പാത്തും പതുങ്ങിയും പുറത്തു വരും . ശാന്തമായി ,നമ്മെ നോക്കി പതിയെ ചിറകു   വീശി അത് പറന്നു പോകും .ധാരാളം ഉപ്പന്‍ വരുന്ന പറമ്പ് ആയതു കൊണ്ട് ഇഴ ജന്തുകള്ഉണ്ടാവില്ല എന്നാ ‍അമിതവിശ്വാസവും  കൂടെ ഉണ്ടാവും.


    അവധിക്കാലം    പുഴയും ,പറമ്പില്‍    കളികളുമായി  കടന്നു പോയി.ഒരു ദിവസം രാവിലെകുട്ടികള്‍   വീടിനു ചുറ്റും ഓടുന്നു .കാര്യമായി എന്തോ സംഭവിച്ചുവെന്ന്  വിചാരിച്ചു ഞാനും  ഓടി ചെന്നപ്പോള്‍  അമ്മയുടെതുളസി ചെടിയുടെ താഴെ കോഴി കുഞ്ഞുകള്‍ !!അടുത്ത വീട്ടിലെ ആരുടെയോ കോഴിആണ്.ചക്കി പരുന്തിനെ കാണാതെ ,വീട്ടിലെ വിറകുപുരയില്‍ ഒളിച്ചിരിക്കാന്‍ വന്ന സമയത്ത് മക്കള്‍ കണ്ടത് .കോഴിയെ അവിടെ നിന്നും ഓടിച്ചു പുറത്തു വിട്ടപ്പോള്‍    ഒരു സംശയം തീര്‍ക്കാന്‍  തേക്കിന്പൂവിനിടയില്‍ ചക്കിപരുന്തിനെ നോക്കി ,ആ നടപ്പ്  ,എന്റെ വീട്ടിലെ പുഴയുടെ തീരത്ത് വരെ എത്തി .കൂടെ കുട്ടി പട്ടാളവുംഉണ്ട് .































        അവധിക്കാലം ഇതുപോലെ ഓരോ കലാപരിപാടികളുമായി ഓടി കൊണ്ടിരുന്നു .ചക്ക ,മാങ്ങ  എല്ലാം കുറെ കഴിച്ചു  പണ്ടൊക്കെ ഒരു മാങ്ങ പഴുത്തു വീഴുന്നത് നോക്കി കാവല്‍ ഇരിക്കണം .‍  മാങ്ങ തിന്നാനും ആരും ആ വഴി വരുന്നില്ല . എന്റെ വീട്ടില്‍ നിന്നും തിരിച്ചു‍‍ വന്നപ്പോള്‍ പൂച്ച പിന്നെയും അമ്മിണിയുടെ കൂടെ  പുറകു വശത്ത് വട്ടം തിരിയുന്നു .പൂച്ച കുട്ടികളെ  കാണാതെ പോയി.






‍ രണ്ടു മാസം നാട്ടില്‍ നിന്നാല്‍ പറയാന്‍ വീട്ടു വിശേഷംഇനിയും കുറേയുണ്ട് .എന്നാലും വളരെ പ്രാധാന്യം ഉള്ള ഒന്നുകൂടി പറയാന്‍ ബാക്കി നില്‍ക്കുന്നു .കൊച്ചി ബ്ലോഗ്‌ മീറ്റ്‌ നു പോകാന്‍ സാധിച്ചു .വളരെകുറച്ചുനേരം ,നമ്മള്‍ അറിയുന്ന ,നമ്മളെ അറിയുന്ന ബ്ലോഗ്‌ചങ്ങാതിമാരെ നേരിട്ട് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നിയ കാര്യം ആയിരുന്നു . ബ്ലോഗില്‍വന്ന കാലം മുതല്‍ അറിയുന്നവരെ  ''നല്ലൊരു കൂട്ടായ്മയില്‍ ''കണ്ടുമുട്ടാനുള്ള അവസരവും കിട്ടി ,അവധിക്കാല ഓര്‍മ്മകളുടെ ചിത്രം കൂട്ടി വരയ്ക്കുമ്പോള്‍  മനസിലേറ്റി സന്തോഷത്തോടെ അതും ചേര്‍ത്ത് വയ്ക്കുന്നു 
                                   











ഓരോ അവധിക്കാലവും ,ശില്പചാരുത  ഉള്ള കൂടുകള്‍ പോലെ ,മനസ്സില്‍ എന്നും ഉണ്ടാവും.............നേരില്‍ കാണാം എന്ന് വാക്ക് പറഞ്ഞ പഴയ ചങ്ങാതിമാരെ നേരിട്ട് കണ്ടു ,അവരുടെ കൂടെ കുറച്ചു നേരം സംസാരിക്കാനും .പറഞ്ഞ വാക്ക് മറന്നവരെ ഓര്‍മിപ്പിക്കാനും
ഈ തിരക്കിനിടയില്‍ നമ്മള്‍ സമയം കണ്ടെത്തുന്നു ..അതിനും സമയം ഇല്ലാത്തവരോട്  ,അടുത്ത അവധിക്കാലം വരെ കാത്തിരിപ്പ്‌ ,ഇനിയും കണ്ടുമുട്ടാം  എന്ന നല്ല വാക്കുകള്‍ ‍  പറഞ്ഞു യാത്ര പറയുന്നു ..

37 comments:

  1. എഴുതി വന്നപ്പോള്‍ കുറച്ചു നീണ്ട പോസ്റ്റ്‌ ആയി ...
    എല്ലാവര്ക്കും സ്നേഹം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു ..

    ReplyDelete
  2. വന്നല്ലോ, അമ്മയുടെ മൂളലിനു പകരം കുട്ടികൾക്ക് അപ്പാപ്പന്റേയും അമ്മൂമ്മയുടേയും മനം നിറഞ്ഞൊഴുകുന്ന വർത്തമാനം നൽകാൻ. വാഴക്കുടപ്പനെ, കിളികളെ, പുഴയെ, തുളസിച്ചെടിയെ, പൂച്ചകളെ ഒക്കെ കാണാനായി. ഇഷ്ടമായി പോസ്റ്റ്. സിയാ, ഓണാശംസകൾ!

    ReplyDelete
  3. സിയാ.....ഗൃഹാതുരത്ത്വം തുളുമ്പുന്ന പോസ്റ്റ്.വായിക്കുമ്പോൾ നാടിനെ മിസ്സ് ചെയ്യുന്നു...

    ഹൃദയം നിറഞ്ഞ ഓണാശംസകൾ

    ReplyDelete
  4. അതെ, ഗൃഹാതുരത്വം ഉണര്‍ത്തിയ പോസ്റ്റ്‌..ഇപ്പോള്‍ അത്ര പെട്ടെന്ന് കാണാന്‍ കിട്ടാത്ത ചില കാഴ്ചകളും..ഓണാശംസകള്‍..

    ReplyDelete
  5. ഈ കുറിപ്പുകളും ചിത്രങ്ങളും വിശേഷിച്ചും വിദേശത്തുള്ള സുഹൃത്തുക്കള്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണെന്നു തോന്നുന്നു ..നമ്മുടെ നാടിന് എത്ര ഭംഗിയാണല്ലേ !!!
    ഓണാശംസകള്‍ :)

    ReplyDelete
  6. കൊതിപ്പിക്കുന്ന ചിത്രങ്ങള്‍...... :)

    ReplyDelete
  7. സിയ ചേച്ചീ നല്ല മഴയത്തായിരുന്നല്ലേ അവധി ആഘോഷം.
    പിന്നേയ്... മാങ്ങാ + പഴം = മാമ്പഴം ആണ് കേട്ടാ!! മാങ്ങാപ്പഴം അല്ല.

    ReplyDelete
  8. ഞാനും ഇതൊരു വട്ടം കഴിഞ്ഞു തിരിച്ചെത്തി. മഴയുടെ കുളിര്‍മ ഇനിയും വിട്ടുമാറാത്ത പോലെ മനസ്സില്‍ തങ്ങി നില്കുന്നു........സസ്നേഹം

    ReplyDelete
  9. പുതിയ പോസ്റ്റിന് ഒരു ഓണനിറവ്.
    ഓണാശംസകൾ

    ReplyDelete
  10. Chechikutty nannayittundu.Namukku nashtamayikkondirikkunna nadinte nanmakalokke orikal thirichukonduvaranpatum.Onasamsakal...ikkondirikkunna nadinte nanmakalokke orikal thirichukonduvaranpatum.Onasamsakal...

    ReplyDelete
  11. Oru avdhikkaalam koodi!!!
    Onnu pole aayirikkilla, mattonnu.
    Kalam chellumthorum nara veezhunna manohara chithrangal..... Ormayilenkilum thelimayode nilkkatte.....!
    Onaashamsakal......

    ReplyDelete
  12. സിയയുടെ നാടന്‍ വിശേഷങ്ങള്‍ എന്ന ഒരു പ്രയോഗം ഉണ്ടാക്കിയേക്കാം. നാട്ടിലെ അനുഭവങ്ങള്‍ നന്നായി പറഞ്ഞു. ഒപ്പം ബ്ലോഗ് മീറ്റില്‍ വെച്ച് കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷവും അറിയിക്കട്ടെ.

    ReplyDelete
  13. ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു
    മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ.. മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ...

    കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് ഒരിക്കൽക്കൂടി സഞ്ചരിച്ചു... നന്ദി... ഒപ്പം ഓണാശംസകളും..

    ReplyDelete
  14. നാട്ടിൽ വെച്ച് കണ്ട് ഈച്ചയെ പോലും ഓർമ്മിച്ച് വെച്ചിരിക്കുന്നു. വാരി വാരി ഗുഡ് മെമ്മറി.

    ReplyDelete
  15. ഈ പോസ്റ്റിലേക്ക് വരണ്ടായിരുന്നു . വെറുതെ ചിത്രങ്ങള്‍ നോക്കി നൊസ്റ്റി അടിക്കാന്‍ :-)
    ഇവിടിരുന്നു നോക്കുമ്പോഴേ ഇതിന്റെയൊക്കെ വിലയറിയൂ.
    നന്നായിട്ടുണ്ട് ട്ടോ

    ReplyDelete
  16. എല്ലാവര്ക്കും നന്ദി ..



    @ശ്രീ മാഷേ - വരവിനും ,ആശംസകള്‍ക്കും നന്ദി .നല്ലൊരു അവധിക്കാലം എല്ലാവരുമായിപറഞ്ഞു തീര്‍ത്തപ്പോള്‍ ആശ്വാസം ആയി .


    @പഥികന്‍ - നാടിനെ മിസ്സ്‌ ചെയുന്നു എന്ന് പറഞ്ഞുകേള്‍കുമ്പോള്‍ തന്നെ സന്തോഷം ..കാരണം മിസ്സിംഗ്‌ ഉള്ളവരുടെ മനസ്സില്‍ ആവും അതിന്റെ വലുപ്പം കൂടുതല്‍ ഉണ്ടാവൂ.


    @അഭി - നന്ദി
    .@ഷാനവാസ്‌ -നല്ല വാക്കുകള്‍ക്ക് നന്ദി

    @രമേശ്‌ അരൂര്‍ - വിദേശത്തുള്ള സുഹൃത്തുക്കള്‍ക്ക് സമര്‍പ്പണം .ആ വാക്കുകള്‍ തന്നെ ഈ പോസ്റ്റിനു കിട്ടിയ ഏറ്റവും നല്ലപ്രചോദനം.ഇനിയും നാടിന്‍റെ ഭംഗിഎഴുതാനും ...ആശംസകള്‍ക്ക് നന്ദി.

    naushu - മുടങ്ങാതെ വന്നു ഇത് വായിക്കുന്നത് നന്ദി.

    ആളവന്‍താന്‍ ..ഞാന്‍ ചക്കപ്പഴം എന്നോര്‍ത്ത് എഴുതിയപ്പോള്‍ മാങ്ങാ പ്പഴം ആയി പോയി ...തെറ്റ്തിരുത്തി ട്ടോ .നന്ദി

    ReplyDelete
  17. അടുത്ത അവധി വരെ സൂക്ഷിക്കാനുള്ള ഓര്‍മ്മത്തെല്ലുകള്‍ വായിച്ചു സിയാ. ഏതാ അവസനാ പടങ്ങളിലെ പുഴ?

    ReplyDelete
  18. സിയാ, ആദ്യത്തെ പാരഗ്രാഫ് വായിച്ചപ്പോ തന്നെ മതിയായി.. :( ബാക്കി വായിക്കണോന്ന് ഒന്നൂടെ ആലോചിച്ചു.. 2വർഷമായി നാട്ടിൽ പോയിട്ട്. കഴിഞ്ഞ വർഷം മുതൽ പ്ലാൻ ചെയ്യുന്നതെല്ലാം ഓരോരോ കാരണങ്ങൾ കൊണ്ട് മാറ്റി വെയ്കേണ്ടി വരുന്നു. നാട് എത്ര മാറിയാലും, നാട്ടുകാരെത്ര മാറിയാലും നമ്മൾ ഒരിക്കൽ യാത്ര പറഞ്ഞ് പോന്ന ആ നാടും, നാട്ടുകാരുമായിരിക്കും എന്നും മനസ്സിൽ. .

    ReplyDelete
  19. ചിത്രങ്ങളെല്ലാം സുസുന്ദരന്‍. പ്രത്യേകിച്ച് ആ രണ്ടു പ്രണയമരങ്ങള്‍! ക്ളാസ്സിക്.

    ഓണാശംസകള്‍

    ReplyDelete
  20. നല്ല ചിത്രങ്ങളും വിവരണവും...നന്ദി സിയാ..
    ഓണാശംസകള്‍..

    ReplyDelete
  21. ഗൃഹാതുരതയുണര്‍ത്തുന്ന പോസ്റ്റ്‌ സിയാ.... മനോഹരമായ, കൊതിപ്പിക്കുന്ന ചിത്രങ്ങളും.

    ReplyDelete
  22. പോസ്റ്റും ചിത്രങ്ങളും സുന്ദരായീണ്ട്
    സത്യം പറയുവാണേല്‍ സന്തോഷല്ല, വായിച്ച് തീരുമ്പോ എന്തോ ഒരു വിഷമം. അത് നൊസ്റ്റാള്‍ജിയ ആണെങ്കില്‍ അങ്ങനെ.

    ഡ്രെസ്സീയ്യാത്ത ഒരു കോഴിയെകണ്ടിട്ടെത്രകാലായീന്നോ ;)
    ഇതേതാ പുഴയോരത്തുള്ളീനാട്. എല്ലാം കൊണ്ടും സുന്ദരംട്ടാ.
    ഫോട്ടോസിന് ഒരു പ്രത്യേക അഭിനന്ദനംണ്ട്.

    ReplyDelete
  23. ഹലോ സിയാ, മനോഹരമായിരിക്കുന്നു, സത്യസന്ധമായ ശൈലി, ആള് ഇത്ര വലിയ കക്ഷി ആണന്നു
    അറിഞ്ഞില്ല കേട്ടോ. ഇനിയിപ്പോള്‍ അമേരിക്കയിലെ അര്‍ത്ഥമില്ലാത്ത ഓണാഘോഷങ്ങളെക്കുറിച്ചു
    ഒരു പോസ്റ്റ്‌ ആകാം...based on today's Onam :-)

    ReplyDelete
  24. nalla ishtaai..........
    Welcome to my blog
    nilaambari.blogspot.com
    if u like it follow and support me

    ReplyDelete
  25. @യാത്രികാ - തീര്‍ച്ചയായും നാട്ടിലെ മഴയുടെ കുളിര്‍മ ഒന്ന് വേറെ തന്നെ ആണ് .

    @Kalavallabhan . -ആശംസകള്‍ക്ക് നന്ദി.
    @നാച്ചുറല്‍ ഫ്രണ്ട് -ആദ്യമായി വരവിന്‍ നന്ദി.നാടിന്‍റെ നന്മകള്‍ ഒക്കെ മുറുകെ പിടിക്കുന്നവര്‍ ഉണ്ടാവും .അത് കൊണ്ട് എല്ലാം തിരിച്ചു വരും എന്നും കാത്തിരിക്കാം .


    @ മിഥുന്‍ മോഹന്‍ -പറഞ്ഞത് എല്ലാം വളരെ ശെരി തന്നെ.ഇതൊക്കെ നര വീഴാതെ ,നില്‍ക്കുന്നത് മനസുകളില്‍ ആണെന്ന് മാത്രം .ആദ്യമായി ഇത് വഴി വന്നതിനും നന്ദി.

    @മനോരാജ് -ഓരോന്ന് എഴുതുമ്പോള്‍ പ്രയോഗം മാറ്റിയിട്ടു വേണം പിന്നെ ഞാന്‍ വെറുതെ ഇരിക്കാന്‍ അല്ലെ ?ഹഹ
    .ബ്ലോഗ്‌ മീറ്റില്‍ കണ്ടതിലുള്ള സന്തോഷം അറിയിച്ചതില്‍ നന്ദി.

    @വിനുവേട്ടന്‍ . ‍ - തറവാട്ടില്‍ പോകുമ്പോള്,കുട്ടിക്കള്‍ ആയി അതിലൂടെ ഒക്കെനടക്കുന്നത് വളരെ സന്തോഷം.ഉള്ള കാര്യം ആണ്.‍

    ReplyDelete
  26. സിയാ-ഓണത്തിന്റെ തിരക്കിലായിരുന്നു.നാട്ട് വിശേഷം അസ്സലായി എഴുതി.ആമ്പല്‍ പൂവും,വാഴകൂമ്പും,കോഴികുഞ്ഞുങ്ങളും..ഒക്കെ കണ്ട് മനസ്സ് നിറഞ്ഞു.വൈകിയ ഓണാശംസകള്‍.

    ReplyDelete
  27. അപ്പോ നാട് മുഴുവൻ പകർത്തിയിട്ടുണ്ടല്ലോ. നന്നായി, വളരെ ഭംഗിയായി എഴുതി.മധുരം തുളുമ്പുന്ന വരികൾ.....

    ബ്ലോഗ് മീറ്റിൽ വരാനായില്ല, അതുകൊണ്ട് കാണാനുമായില്ല. സാരമില്ല അടുത്ത തവണ കാണാനാകുമെന്ന് കരുതുന്നു.

    ReplyDelete
  28. വായിച്ചു തീര്‍ന്നപ്പോള്‍ എന്തോ ഒരു വിഷമമാണ് മനസ്സില്‍ ബാക്കി ആയതു .ഒരു പ്രവാസിയുടെ നൊസ്റ്റാള്‍ജിയ ആയിരിക്കാം..പോസ്റ്റ്‌ നന്നായിട്ടുണ്ട്,ചിത്രങ്ങളും..സ്നേഹപൂര്‍വ്വം-അലീന

    ReplyDelete
  29. “ എന്റെ നാട് , എന്റെ മണ്ണ്” ..അത് ഏവര്‍ക്കും പ്രിയപ്പെട്ടതാണ്...പിച്ച വച്ചു നടന്ന് മണ്ണും ആദ്യം കണ്ട കാഴ്ചകളും ഒരു കാലത്തും മനുഷ്യന്‍ മറക്കുന്നില്ല...വര്‍ഷങ്ങള്‍ക്ക് ശേഷം അതേ വഴിത്താരകളിലെത്തുമ്പോള്‍ ഓര്‍മ്മകളുടെ ഒരു പിടി നെയ്ത്തിരി നാളങ്ങള്‍ മനസ്സിനുള്ളില്‍ വിടര്‍ന്നു കത്തും....മനോഹരമായ അത്തരം ചില ഓര്‍മ്മകളും ചിത്രങ്ങളും ഈ പോസ്റ്റ് സമ്മാനിച്ചു..

    നന്ദി..! ആശംസകള്‍ സിയ ! വീണ്ടും എഴുതൂ

    ReplyDelete
  30. very good blog and very good taste of photography... keep it up

    ReplyDelete
  31. മുഴുവന്‍ വായിച്ചില്ല
    ഒന്ന് കണ്ണോടിച്ചു
    ചിത്രങ്ങള്‍ എന്നെ വശീകരിക്കുന്നു!
    മുഴുവന്‍ വായിച്ചു ഒന്നൂടെ കമന്റാം.

    ReplyDelete
  32. വളരെ നല്ല നാടന്‍ ചിത്രങ്ങള്‍
    അതിനേക്കാള്‍ നല്ല അവതരണം
    ഈ നാടിന്റെ പച്ചപ്പ് ഇനിയെന്നാണ് !

    (അവസാനത്തെ ചിത്രം എന്താണെന്ന് പിടി കിട്ടീല്ല )

    ReplyDelete
  33. അവസാനത്തെ ഫോട്ടോ ,ഒരു കിളിക്കൂട്‌ ആണ് .ലൈറ്റ് തൂങ്ങി കിടക്കുനിടത് കിളി കൂട് കൂട്ടിയിരിക്കുന്നു

    ReplyDelete
  34. ഞാനും ഒരു നാട് സഞ്ചാരം കഴിഞ്ഞ് വന്നതേ ഉള്ളൂ...

    ReplyDelete
  35. ഈ പോസ്റ്റ്‌ വായിച്ചപ്പോ കണ്ണൊന്നു നനഞ്ഞു എന്താ എന്നാലോചിച്ചപ്പോള്‍ .......ഒരുപക്ഷെ വായിച്ചപ്പോള്‍ siya യെയും താങ്ങളുടെ സ്ത്ലവുമാല്ലായിരുന്നു മനസ്സില്‍ .....എന്റെ എല്ലാ ഇഷ്ട്ടങ്ങളും ഈ പോസ്റ്റില്‍ കണ്ടു.. ഞാന്‍ നടന്ന്‍ വര്‍ത്താനം പറയുകയും തേന്‍ എടുക്കയും ഒക്കെ ചെയ്യുന്ന പറമ്പിന്‍റെ കൊലോമോക്കെ മാറി എന്നുമാത്രം.

    congratz you present it well....

    ReplyDelete