ജാലകം

Tuesday 15 November 2011

2011ഹാലോവീന്‍ കഥകള്‍

ഹാലോവീന്‍ടെ സമയത്ത്   മോന്റെ സ്കൂളില്‍ നിന്നുംഒരു വിനോദ യാത്ര ക്ക് കുട്ടികളുടെകൂടെ പോകാന്‍ സാധിച്ചു . കുട്ടികള്‍ സ്കൂളില്‍ ബസില്‍  ആണ് പോകുന്നത് .അവരുടെ കൂടെ പോകാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് സ്വന്തം കാറിലോ ,വേറെ അമ്മമാരുടെ കൂടെ യോ അവിടേക്ക് പോകാം .ഞാനും ഒരു ചൈനാ ക്കാരിയും  കൂടി ആണ് പോയത് .ഇവിടെ ഹലോവീന്‍ ടെ സമയം ആയത് കൊണ്ട് Dallas Arboretum അവിടെ നടക്കുന്ന പംകിന്‍   ഫെസ്റ്റിവല്‍ കാണാന്‍ ആണ് പോയത് സ്കൂള്‍  ബസില്‍ നിന്നുംകുട്ടികള്‍ ഇറങ്ങിയപ്പോള്‍തന്നെ   അഞ്ച് വയസുകാരുടെ പുറകെ ഓടാന്‍ കാത്തു  നില്‍ക്കുന്ന എല്ലാവരും ബസിനും ചുറ്റും കൂടി .ഓരോരുത്തര്‍ക്ക് രണ്ട് കുട്ടികളെ വച്ച് നോക്കണം .കുട്ടികളെ കൈയില്‍ പിടിച്ച് നടക്കാം എന്നുള്ള മോഹം ഒക്കെ ഒരു നിമിഷം കൊണ്ട് കാറ്റില്‍ പറന്നു  ,കാരണം അവര്‍ക്ക്  ടീച്ചറുടെ പുറകെ ഓടാന്‍ ആയിരുന്നു താല്പര്യം ..












എല്ലാവരും കൂടി പതുക്കെ നടന്ന് ,പൂന്തോട്ടത്തിനിടയില്‍ കൂടി ,പംകിന്‍സ് കൂട്ടി ഇട്ടിരിക്കുന്ന സ്ഥലത്ത് എത്തി .ഞാന്‍ ആദ്യമായി കാണുന്ന ഒരു കാഴ്ച ആയതു കൊണ്ട് ഫോട്ടോ എടുക്കുന്നതിലും ,കൂടുതല്‍ആയി  അതൊക്കെ കാണാന്‍ ആയിരുന്നു തോന്നിയത് . കുട്ടികളെയും നോക്കാന്‍ ഉള്ളത് കൊണ്ട് ഫോട്ടോ അത്ര നല്ലപോലെ എടുക്കാനും സാധിച്ചില്ല . എന്നാലും ആദ്യമായി ഇത്ര വലിയ മത്തങ്ങ കള്‍ കണ്ടപ്പോള്‍ ഞെട്ടല്‍ ആണ് തോന്നിയത് .വരി വരിയായി നിരത്തി വച്ചിരിക്കുന്നവയും ,കൂട്ടമായി ചേര്‍ന്ന് കിടക്കുന്നവരും ,ഒറ്റയ്ക്കും ,കൂട്ടുക്കാരോടൊപ്പം സല്ലാപത്തില്‍ ഏര്‍പ്പെട്ടവരെയും  പല നിറത്തിലും വലുപ്പത്തിലും   അവിടെ കാണാന്‍ സാധിച്ചു .









                     എല്ലാവരും ഇതിനിടയില്‍ ഫോട്ടോ എടുക്കുന്ന തിരക്ക് ആണ് .,







മത്തങ്ങ കള്‍ വച്ചുള്ള ഓരോ കൊച്ചു വീടുകള്‍ ഉണ്ടാക്കി വച്ചിരിക്കുന്നത് കണ്ടാല്‍ അതിശയം തോന്നും .കുട്ടികള്‍  ഓരോ   വീട്ടില്‍ നിന്നും മറ്റേ വീട്ടിലേക്ക് ഓട്ടം ആയിരുന്നു .അതിനിടയില്‍ ഓരോ വലിയ മത്തങ്ങ കാണുമ്പോള്‍ അതില്‍ കയറി യിരിക്കും .ആ പൂന്തോട്ടത്തിനിടയില്‍ ഇതുപോലെ പല സ്ഥലത്തും .മത്തങ്ങ കള്‍ നമ്മളെ നോക്കി ചിരിക്കുന്നത് കാണാം . 







                             നിറം കൊടുത്ത് ,സുന്ദരിയായി നില്‍ക്കുന്ന  മത്തങ്ങ വീട് !.













കൂട്ടിയിട്ടിരിക്കുന്ന, മത്തങ്ങ ഓരോന്ന് ആയി എണ്ണി നോക്കാന്‍ പറഞ്ഞപ്പോള്‍ മോനും അവന്റെ കൂട്ടുക്കാരും കൂടി ഒരു ശ്രമം നടത്തി ..അവസാനം അവര് തന്നെ പറഞ്ഞു ഇത് ഇപ്പോള്‍ ഒന്നും എണ്ണി തീരില്ല.ഇത്രയും  മത്തങ്ങകള്‍ ഒരുപോലെ നട്ടു വളര്‍ത്തി ,ഈ സമയം ആവുമ്പോള്‍ ഇവിടെ കൊണ്ട് വന്ന്‌ ,ഇതുപോലെ വീടുകളുടെ രൂപത്തില്‍ ആക്കി വച്ചിരിക്കുന്നത് ഒരു കാഴ്ച തന്നെ ആണ് . എന്റെ കൂടെ വന്ന അമ്മമാരില്‍ പലരും ഈ കാഴ്ച കാണാന്‍ ഇതിനു മുന്‍പ്  അവിടെ വന്നിട്ടുള്ളവര്‍ ആയിരുന്നു .ഞാന്‍ മാത്രം മത്തങ്ങകള്‍ എണ്ണി കുട്ടികളുടെ കൂടെ ഓടി നടന്നു . 
കുട്ടികള്‍ക്കും ,എനിക്കും   കൂടുതല്‍ ഇഷ്ട്ടം തോന്നിയത് ഈ വീട് ആയിരുന്നു ..എല്ലാവരും അതിനകത്ത് ആയിരുന്നു കൂടുതല്‍ സമയം ചിലവഴിച്ചത്.Jack  and Beanstalk















                                                              പൂന്തോട്ടത്തിനിടയില്‍ ഇവരും ഉണ്ട് .        










ഈ വീടിന് അടുത്ത് കൂടി പോയപ്പോള്‍ ,പതുക്കെ  മത്തങ്ങകള്‍    ഒന്ന് തൊട്ടു നോക്കി .ഇപ്പോള്‍ താഴെ വീഴും എന്നപോലെ ഇരിക്കുന്നത് കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ  ഒരു കുസൃതി മാത്രം .വളരെ ഉറപ്പോടെ ആണ് അത് ഉണ്ടാക്കി യിരിക്കുന്നത് എന്നും മനസിലായി .








രാവിലെ പത്ത് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ കുട്ടികള്‍ അവിടെ  ചിലവഴിച്ചു . ഉച്ചക്ക് ഭക്ഷണം അവിടെ തന്നെ യിരുന്ന് കഴിച്ചു .രണ്ട് മണി ആയപ്പോള്‍ കുട്ടികള്‍ സ്കൂള്‍ ബസ്സില്‍ തന്നെ സ്കൂളിലേക്ക് തിരിച്ച് പോയി .ഞാനും ചൈനാ  ക്കാരിയും ,എന്റെ നാട്ടിലെയും ,അവരുടെ നാട്ടിലെയും  സ്കൂള്‍ വിശേഷം എല്ലാം പറഞ്ഞ് കൊണ്ട്  യാത്ര തിരിച്ചു. എനിക്ക് ഈ വിനോദയാത്രയും മറക്കാനാവാത്ത ഒരു യാത്രാനുഭവം ആയിരുന്നു 

അതുപോലെ ഹലോവീന്‍ ദിവസം , മോന്റെ  ക്ലാസ്സിലേക്ക് ഒന്ന് കൂടി പോകേണ്ടി വന്നു .ക്ലാസ്സില്‍ കിട്ടിയിരിക്കുന്ന മത്തങ്ങകള്‍  മുറിച്ച് ഓരോ ഷേപ്പ് ആക്കാന്‍ വേണ്ടി സഹായം വേണം എന്ന് ടീച്ചര്‍ നേരത്തേ അറിയിച്ചിരുന്നു .ഞാനും ഷമിനും കൂടി ആണ് പോയത് .













ഒരു വലിയ മത്തങ്ങയും ,കൂടെ നാല് കുട്ടികളെയും കൂട്ടി ,ഷമിന്‍ മത്തങ്ങ യെ മുറിക്കാന്‍ തുടങിയപ്പോള്‍   .ഏത് ഷേപ്പ് വേണം എന്ന് ചോദിക്കേണ്ട താമസം മാത്രം .കുട്ടികള്‍ എല്ലാരും കൂടി ഒരേ സ്വരത്തില്‍ Angry monster എന്ന് ഉത്തരം തന്നു  .ഹലോവീന്‍ ആയിട്ട് ചിരിച്ച് നില്‍ക്കുന്ന മുഖം അവര്‍ക്കും വേണ്ട  .അങ്ങനെ കുട്ടികളുടെ കൂടെ യിരുന്ന് മത്തങ്ങയെ ഇതേ കോലത്തില്‍ ഉണ്ടാക്കി കൊടുത്തു. എല്ലാവരും കൂടി ബാക്കി  മത്തങ്ങ കളെ സുന്ദരനും ,സുന്ദരിയും ,ക്രൂരനും ആക്കി എടുത്തു .











അവസാനം എല്ലാ മത്തങ്ങ കളും കൂടി ടീച്ചറുടെ മേശയില്‍ സ്ഥാനം പിടിച്ചു .


സ്കൂള്‍ പരിപാടികള്‍ കഴിഞ്ഞ് ,
 രാത്രി ആയപ്പോള്‍ മക്കള്‍ രണ്ടു കൂടി ,ഹാലോവീന്‍ ഉടുപ്പും ഇട്ട്  Trick  or  
Treating  നു പോകാന്‍ ഒരുങ്ങി .കൈയില്‍ ഒരു ബാഗ്‌ പിടിച്ച് നടക്കുന്ന പേടിപ്പിക്കുന്ന പല വേഷത്തില്‍  ,കുട്ടികളെയും ,വലിയവരെയും   ഇരുട്ടില്‍ കാണാന്‍ കഴിഞ്ഞു. വീടിന് അടുത്തുള്ള  കൂട്ടുക്കാരുടെ വീടുകളില്‍ മാത്രം എന്റെ കുട്ടികളെ  കൊണ്ടു പോയി .ആ ഇരുട്ടില്‍ കുട്ടികളുടെ കൂടെ നടക്കുമ്പോള്‍  ഈ ഉത്സവവും  ഈ രാജ്യത്തിന്‍റെ ഭാഗം തന്നെ എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട്  അവരുടെ കൂടെ അപ്പനും അമ്മയും കാവല്‍ക്കാരെപ്പോലെ പുറകില്‍ നടന്നു കൊണ്ടിരുന്നു ............



33 comments:

  1. ''ശിശുദിനം '' എന്ന് ഓര്‍ത്തപ്പോള്‍ കുട്ടികളെ പോലെ നമുക്കും ഈ മത്തങ്ങ വീടുകള്‍ ഇഷ്ട്ടപ്പെടും എന്ന് വിചാരിക്കുന്നു ...

    ReplyDelete
  2. സര്‍വ്വതും മത്തങ്ങ മയം. മത്തങ്ങ എരിശ്ശേരി ഉണ്ടാക്കിയാലോ എന്ന് തോന്നി. നല്ല ഫോട്ടോകളും.

    ReplyDelete
  3. മത്തങ്ങ പരുവാടി കലക്കി.

    ReplyDelete
  4. മോളുടെ kindergarten ലും എല്ലാവർക്കും ഇഷ്ടം Angry monster തന്നെ ആയിരുന്നു...ഹാലോവീന്‍ വേഷത്തിന് 2 ചോയിസ്..പ്രിൻസസ് അല്ലെങ്കിൽ വിച്ച്......

    നന്നായി ചിത്രങ്ങൾ......Angry monster വൃത്തിയായി വെട്ടിയെടുത്തതിന് ഷമീന് ഒരു ഹാൻ‌ഡ് ഷേക്ക്...

    ReplyDelete
  5. നന്നായിട്ടുണ്ട് മത്തങ്ങാ പോസ്റ്റ്‌..... :)

    നല്ല ചിത്രങ്ങള്‍ !

    ReplyDelete
  6. വ്യത്യസ്തമായ പോസ്റ്റ്‌ ..ചിത്രങ്ങളും കലക്കി ..

    ReplyDelete
  7. അവിടെ പോയി പിള്ളേർടെ കൂടെ അർമ്മാദിക്കുകയാണല്ലേ.. :)

    ReplyDelete
  8. അതെ സിജോ .കുട്ടികളുടെ കൂടെ നടക്കുന്ന അത്രയും സന്തോഷം ഉള്ള കാര്യം വേറെ ഉണ്ടോ ?

    ReplyDelete
  9. Keraladasaunni -എനിക്കും മത്തങ്ങ എരിശ്ശേരി ഇഷ്ട്ടം ആണ് .മത്തങ്ങ യുടെ വില കേള്‍കുമ്പോള്‍ ചിലപ്പോള്‍ ഉണ്ടാക്കാന്‍ മടിക്കും ..എന്നാലും ഇടയ്ക്ക് വാങ്ങി ഉണ്ടാക്കും .

    Rahul-നന്ദി .

    പഥികന്‍ -കുറെ ദിവസം ആയി ഒരു പോസ്റ്റ്‌ എഴുതിയിട്ട് ,ഈ മത്തങ്ങ വീടുകള്‍ കണ്ടപ്പോള്‍ ഒരു പോസ്റ്റ്‌ എഴുതാം എന്ന് തോന്നി .താങ്ക്സ് .

    ശിഖണ്ഡി -താങ്ക്സ്

    naushu -നന്ദി .

    ഫൈസുമദീന-മത്തങ്ങ പോസ്റ്റ് ഇഷ്ട്ടം ആയി എന്നറിഞ്ഞതില്‍ സന്തോഷം .നന്ദി .

    ReplyDelete
    Replies
    1. മനോഹരമായ ചിത്രങ്ങള്‍ . ഇഷ്ടപ്പെട്ടു .

      Delete
  10. കുട്ടികളുടെ കൂടെ എത്രനേരം നടക്കുന്നുവോ അത്രയും ടെന്‍ഷന്‍ കുറഞ്ഞുകിട്ടും. നമ്മളും കുട്ടികള്‍ ആയിത്തീരും കുറെ നേരത്തെങ്കിലും..എന്നാലും മത്തങ്ങയില്‍ ക്രൂരനെ ശ്രഷ്ടിക്കാന്‍ നല്ല ആവേശം. ചിത്രങ്ങള്‍ നന്ന്.

    ReplyDelete
  11. മത്തങ്ങതലയനായ ഹലോവീൻ അവിടേയുമുണ്ടല്ലേ,നമ്മുടെ നാട്ടിലെപ്പോലെ ഒരു പൂതത്തിന്റെ കഥ തന്നെയാണല്ലോ ഇതും..!

    പലതരം മത്തങ്ങവീടുകൾ കാട്ടിതന്നുള്ള,കുട്ടികളുടെ കൂടെ മറ്റൊരു കുട്ടിയായി പോയ ശേഷം;വിവരിച്ച ഈ സഞ്ചാര ഗാഥ ഇഷ്ട്ടപ്പെട്ടു കേട്ടൊ സിയാ

    ReplyDelete
  12. മത്തങ്ങ പുരാണം കണ്ടു ഇഷ്ടമായി നല്ല ബന്ഗിയുന്ദ് കാണാന്‍ എല്ലാം

    ReplyDelete
  13. ഇത് വരെ കേള്‍ക്കാത്ത വിശേഷങ്ങള്‍.. ഇത് എന്നെ സംബന്ധിച്ച് കൊച്ചു കൊച്ചു വിശേഷമല്ല സിയ.. പുതുമയുള്ള വിശേഷമാണ്. പക്ഷെ പോസ്റ്റ് ചെയ്യും മുന്‍പ് ഫോട്ടോകളുടെയും എഴുത്തിന്റെയും അലൈന്‍മെന്റുകള്‍ ഒന്ന് ശ്രദ്ധിക്കണേ.. പലയിടത്തും മിസ് ആവുന്നു.

    ReplyDelete
  14. enikku thonnunne,halloween nte resam muzhuvan kittunnee americayilanu ennu...beautifully written with good pics tto chechi...

    ReplyDelete
  15. സിയാ ഹാപ്പി ഹാലോവീന്‍...
    മത്തങ്ങാ വീടുകള്‍ കണ്ടു ആശ്ചര്യം തോന്നി ട്ടോ...എത്രയധികം മത്തങ്ങകള്‍ ആണല്ലേ.. സിയയുടെ വിവരണം എന്നേം അവിടെ കൊണ്ടെത്തിച്ചു ,നല്ല ചിത്രങ്ങളും...നന്ദി സിയാ

    ReplyDelete
  16. മത്തങ്ങാ കാഴ്ചകള്‍ രസകരമായി.സിയാ

    ReplyDelete
  17. കൊള്ളാം ഈ മത്തങ്ങാക്കഥ.....

    ReplyDelete
  18. nalla adipoliayi siya kutti..pumpkin puranam thankss

    ReplyDelete
  19. മത്തങ്ങാ വിഭവങ്ങള്‍ കൂട്ടിയ സദ്യ എന്ന് പറയാം അല്ലെ?

    ReplyDelete
  20. Dear Siya,
    Amazing photos!So,beautiful!
    As my dearies are there in Newyork,I could relate so well!
    Thanks for sharing the interesting news with attention seeking photos!:)
    I always used to like the small pumpkins of THRISHUR!
    Keep writing!Keep rocking!
    HAPPY and PEACEFUL DECEMBER!
    Sasneham,
    Anu

    ReplyDelete
  21. സിയ...പഥികന്റെ ബ്ലോഗിൽനിന്നാണ് ഇവിടെ എത്തിയത്...അതു ഒട്ടും നഷ്ടമായില്ല..തികച്ചും വ്യത്യസ്തമായ മത്തങ്ങാ വിശേഷങ്ങൾ ഏറെ ഇഷ്ടപ്പെട്ടു..വളരെ നല്ല വിവരണവും, മനോഹരമായ ചിത്രങ്ങളും...ആശംസകൾ നേരുന്നു..

    ReplyDelete
  22. വിസ്മയകരം.
    നന്മകള്‍.

    ReplyDelete
  23. മത്തങ്ങപ്പോസ്റ്റ്‌ വളരെ ഇഷ്ടമായി
    അത്ഭുതം തോന്നുന്നു

    ReplyDelete
  24. നല്ല എഴുത്ത് . മനോഹരമായ ചിത്രങ്ങള്‍ . ഇഷ്ടപ്പെട്ടു .

    ReplyDelete
  25. നല്ല വിവരണം, നല്ല ചിത്രങ്ങൾ..ഇതും ഒരു ആഘോഷമാണു അല്ലേ?

    ReplyDelete
  26. മത്തങ്ങാ കഥ!! ഇടയ്ക്ക് കുറച്ചു വെളുത്ത് നരച്ച മത്തങ്ങാ കണ്ടല്ലോ, അത് പെയിന്റ് അടിച്ചതാണോ..?

    ReplyDelete
  27. അപരിചിത കാഴ്ചകള്‍. പല വിസ്മയങ്ങളും സിയ പരിചയപ്പെടുത്തുന്നു. യാത്രകളിലെ വ്യത്യസ്ഥ അനുഭവങ്ങള്‍‍, കാഴ്ചകള്‍, അറിവുകള്‍. ചുറ്റുപാടുകളെ നിരീക്ഷിക്കാനും അവ എഴുതി വായനക്കാരോട് പങ്കു വെക്കാനുമുള്ള നല്ല മനസ്സിനെ ആദരിക്കുന്നു. ഈ പോസ്റ്റിലെ കാര്യം മാത്രമല്ല മൊത്തത്തില്‍ ഈ ബ്ലോഗിനെ പറ്റിയാണ് ഞാന്‍ പറഞ്ഞത്.

    ReplyDelete
  28. നല്ല ഇഷ്ടായീ മത്തങ്ങ വീട്.......
    മത്തങ്ങാ എരിശ്ശേരി, മത്തങ്ങാ പുളിങ്കറി, മത്തങ്ങാ ഹൽവ, മത്തങ്ങാ വീട്.........ഓരോ നാട്ടില് ഓരോ ആഘോഷം.
    മത്തങ്ങ വണ്ടീലു കയറി ഒരു ആന സൈക്കിൾ തോട്ടം ചുറ്റുമ്പോ ഉരുണ്ട് വീണു ചമ്മന്തിയായ ഹാലോവീൻ കഥ പാടണ ഡക്ക് പാവയുണ്ടായിരുന്നു, എന്റടുത്ത്.....ഇപ്പോഴും ഉണ്ട്. പക്ഷെ, ഒന്നും മിണ്ടൂലാ........
    പോസ്റ്റ് ഇഷ്ടായി

    ReplyDelete
  29. ഇവിടെ ആദ്യം ...
    നല്ല ചിത്രങ്ങള്‍ .. നല്ല വിവരണം
    നല്ല ഈ അനുഭവങ്ങള്‍ പങ്കിട്ടതില്‍ സന്തോഷം.
    കുറച്ചു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു

    ആശംസകള്‍

    ReplyDelete
  30. എത്താന്‍ വൈകി ; എങ്കിലും ആദ്യമേ ഓണാശംസകള്‍ നേരട്ടെ ... വിവരണം നന്നായിട്ടുണ്ട് ഫോട്ടോസ് കൊള്ളാം ... ബ്ലോഗില്‍ ജോയിന്‍ ചെയ്യുന്നു ... പുതിയ പോസ്റ്റ്‌ ഉടനുണ്ടാവുമോ ?
    .പിന്നെ താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ കട തുടങ്ങി...കഥകള്‍ മാത്രം കിട്ടുന്ന കഥചരക്കുകട ...(പക്ഷെ ഫ്രീയാണ് ട്ടോ) ...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു..(ക്ഷണിക്കുവാന്‍ വൈകിപ്പോയി എങ്കിലും ഒന്നവിടം വരെ വരണേ ..) :))

    ReplyDelete
  31. അസൂയ കൊണ്ടെനിക്കിരിക്കാന്‍ വയ്യേ .....................
    ആശംസകള്‍ ...അമ്പിളി അമ്മാവനെ തോറ്റ ഒരാളെ ഞാന്‍ കണ്ടല്ലോ....

    ReplyDelete