ജാലകം

Tuesday, 11 May 2010

ബ്രസ്സല്‍സ് (ബെല്‍ജിയം)

ഒരു പഴയ യാത്രാ വിവരണം കൂടി മനസ്സില്‍ കിടന്നു തിളച്ചു മറിയാന്‍ തുടങ്ങി യിട്ട് കുറച്ചു ദിവസമായി .അതും യാത്ര പോയത് മിഥുനം സിനിമ യില്‍ കണ്ടതുപ്പോലെ എല്ലാവരും കൂടി ,അമ്മായിഅപ്പനും .അമ്മായി അമ്മയും ,അമ്മായിയും അവരുടെ കുടുംബവും ,പിന്നെ കൂടെ ബന്ധു സഹോദരന്മാരും ഇവരുടെ എല്ലാം കൂടെ ഞാനും എന്‍റെ കുടുംബവും .ലണ്ടനില്‍ നിന്നും ഫാസ്റ്റ് ട്രെയിന്‍ ആയ യൂറോസ്റ്റാര്‍ എടുത്ത്‌ ബ്രസ്സല്‍സ്  ലേക്ക് ആണ് യാത്ര .. അതും യാത്രയുടെ ആകര്‍ഷണം എന്ന് പറയുന്നതും കൂടെ എല്ലാവരും ഉണ്ട് എന്നുള്ളത് തന്നെ .അതും ബെല്‍ജിയം മധുരം എന്ന് കേള്‍ക്കുമ്പോള്‍ വായില്‍ മധുരം വരുന്നപ്പോലെ  ,ഇതുവരെയും ഈ യാത്രയില്‍ ഉള്ളവര്‍ എല്ലാം എനിക്കും പ്രിയപ്പെട്ടവര്‍ തന്നെ ..ലണ്ടനില്‍ നിന്നും അത്ര വേഗതയില്‍ ട്രെയിന്‍ പോയത് കൊണ്ടും  ആ യൂറോസ്റ്റാര്‍,യാത്രയും വളരെ നല്ലതായി എപ്പോളും മനസ്സില്‍ ഉണ്ട് .അതും ഒരിക്കല്‍ പോകേണ്ടതും ആണെന്നും എടുത്തു പറയുന്നു ..









                                                        രാജ കൊട്ടാരം ....



                                           .



                                          


                                                         
                                                     





                                               
                                       പഴമയ്ക്ക്‌   മുന്‍പില്‍ ഞാന്‍ തല കുനിക്കുന്നു .........





                                                            Atomium (ഇതിനു അകത്തേക്ക് നമുക്ക് കയറാന്‍ സാധിക്കും ..)

ബ്രസ്സല്‍സ്എത്തിയതും കാര്യമായ ഒരു ഇഷ്ട്ടം ഒന്ന് കണ്ടപ്പോളും എനിക്ക് തോന്നിയില്ല ..ആദ്യ ദിവസം തന്നെ തണുപ്പും ആ കൂടെ നടപ്പും എല്ലാം കൊണ്ടും യാത്ര ഒരു സന്തോഷമുള്ളത് ആയി തോന്നിയില്ല .എല്ലാ വര്‍ക്കും നല്ല തണുപ്പും തോന്നിയിരുന്നു .ലണ്ടനില്‍  കാണുന്നപോലെ   കുറെ പഴമയും അവരും ഇവിടെയും കാത്തു സൂക്ഷിച്ചിരിക്കുന്നതും കാണാം .എന്റെ  കണ്ണുകള്‍ക്ക്‌ ഇഷ്ട്ടമുള്ളത് വല്ലതും അവിടെ കാണാന്‍ കഴിയുമോ  എന്‍റെ ശ്രമം അത് ആയിരുന്നു അവസാനം എന്‍റെ കണ്ണുകള്‍ ഉടക്കി നിന്നതും ഇതില്‍ ആയിരുന്നു ..എവിടെ നോക്കിയാലും വളരെ ആകര്‍ഷണമായ പല പ്രതിമകള്‍ കാണാം   എവിടെ ആണ്  ആ ഭംഗി എടുത്ത്‌ പറയാന്‍ സാധിക്കുന്നത്‌ എന്നും അറിയില്ല




                                   





 
 


 
 
 
 
 
 
 
 
 
 

 


 



 





ഇതുപോലെ ഒരു പാട്     പ്രതിമകള്‍ എവിടെ നോക്കിയാലും  കാണാന്‍ സാധിക്കും ..ഇതെല്ലം കണ്ടുനടക്കുന്നതിനിടയില്‍  യാത്ര യുടെ ഒരു ഭാഗം എന്നപ്പോലെ  കുറച്ചു ബെല്‍ജിയം മധുരപലഹാരം കഴിക്കാം എന്ന് വിചാരിച്ചു .ആ കടയില്‍ ഒന്ന് കയറി .അതിനു അകത്തു കയറുബോള്‍ തന്നെ ആ മണം നമ്മളെ മാടി വിളിക്കുന്നപോലെ തോന്നും . അതും കേക്ക്  ഉണ്ടാക്കുമ്പോള്‍ വരുന്ന മണം പോലെ തോന്നും .

 


                                         
                                                            belgium waffles








ബ്രസ്സല്‍സ് അവിടെ  നല്ല ഒരു സംഭവം കൂടി കാണാന്‍ ഉണ്ട് MINI - EUROPE PARK . .നടന്നു മടുത്ത തു കൊണ്ട് ഞാന്‍ അത് കണ്ടില്ല .ഷമിന്‍ പോയി കണ്ടു .ഈ ഫോട്ടോസ് കാണുമ്പോള്‍ തന്നെ അത് പോയി കാണാമായിരുന്നു എന്ന് എനിക്ക് എപ്പോളും തോന്നും .
                                                                             MINI - EUROPE PARK                










                                                  ഇത്ര ചെറുതായി ഇതെല്ലാം  ഉണ്ടാക്കിയതും!!!!!!!!!!









                                       

ബ്രസ്സല്‍സ് യാത്രയില്‍ എന്‍റെ മനസ്സില്‍ പതിഞ്ഞ ചിലത് ഇത് മാത്രം ആണ് ..അവിടെ GRAND PLACE എന്നത് കാണാന്‍ തന്നെ ഉണ്ട് .അതിനു മുന്‍പില്‍  ഓഗസ്റ്റ്‌ മാസത്തില്‍ ഒരു പൂക്കളുടെ ഒരു തോട്ടം    തന്നെ ഉണ്ടാക്കി വയ്ക്കും .അതും ബിഗോണിയ എന്ന പൂവ് കൊണ്ട് .ഞാന്‍ ബ്രസ്സല്‍സ് കാണാന്‍ പോയത് ഒക്ടോബര്‍ മാസത്തില്‍ ആയിരുന്നു .അത് കൊണ്ട് ആ അത്ഭുതം എനിക്ക് കാണാന്‍ സാധിച്ചില്ല .എന്നാലും ഇത്രയും കണ്ടതിനിടയില്‍ അത് ഒരു നഷ്ട്ടം ആയി കണക്കില്‍ വരുന്നില്ല .









grand place രാത്രിയില്‍ ..


ഇതിനു പുറകിലൂടെ  നടക്കുമ്പോള്‍ അവിടെ ഒരുകിടക്കുന്ന ആള്‍  രൂപത്തില്‍ എല്ലാവരും തൊട്ട് പോകുന്നതും കണ്ടു .എന്തായിരുന്നു എന്ന് മനസിലാവാത്തത് കൊണ്ട്എന്റെ കൂടെ വന്നവര്  ആരും  അവിടെ നോക്കിയതും ഇല്ല .ഞാന്‍ വെറുതെ ഒന്ന് എത്തി നോക്കിയപ്പോള്‍    അവിടെ നമുക്ക് മനസിലാവുന്ന ഒരു ഭാഷയിലും ഒന്നും എഴുതിയും വച്ചിട്ടും ഇല്ല .അത് വഴി നടക്കുമ്പോള്‍   നല്ല കുറെ ഷോപ്സ് ഉണ്ട് ..അതും ഏതു കടയില്‍ കയറി എന്ത് എടുക്കും എന്ന് സംശയവും  ,. ബ്രസ്സല്‍സ് വന്നു  മൂന്ന്ദിവസം  കഴിഞ്ഞു ഇതുവരെ ഒരു Manneken Pis കണ്ടതും ഇല്ല ..ഈ  രണ്ടു വയസു കാരന്‍ ടെ പ്രതിമ ഇത്ര ലോകം മുഴുവന്‍ അറിയുന്നതുംആണ് . ആ രാജ്യത്തില്‍ ഞാന്‍ വന്നിട്ടും ഒന്ന് പോലും എവിടെയും കണ്ടുമില്ല .നടന്നു നടന്നു  അവസാനം ഒന്ന് കാണാന്‍ സാധിച്ചു .


                                            Manneken Pis            ഇത് ആണ് brussels എന്ന് കേട്ടാല്‍ മനസ്സില്‍ വരുന്നതും    ലോകം മുഴുവന്‍ അറിയുന്ന രണ്ടു    വയസുകാരന്‍    ...........   
                                                      
          









ഇതും  കണ്ടു സന്തോഷമായി  തിരിച്ചു വരുമ്പോള്‍ എല്ലാവരും തൊട്ടു നോക്കുന്ന ആ പ്രതിമയെ ഒന്ന് അടുത്ത് തന്നെ പോയി   നോക്കാം എന്ന് ഞാനും മനസ്സില്‍ ഉറപ്പിച്ചു . അതിനു അടുത്ത് ചെന്നപ്പോള്‍  എല്ലാവരും  ഇത്ര കാര്യമായി തൊടുന്ന പ്രതിമക്കു പുറകില്‍ വല്ല  കഥയും ഉണ്ടാകും എന്ന് എന്തോ മനസ്സില്‍ തോന്നി .ഏതോ യുദ്ധത്തിന്റെ സമയത്ത് മരിച്ചുപോയആരുടെയോ ഒരു ഓര്‍മയ്ക്ക് വേണ്ടി ഉണ്ടാക്കിയതും ആണ് . ഞാനും  അതിനെ അടുത്ത് പോയി തൊട്ടു നോക്കി .അവര് എല്ലാം  കാണിച്ചപ്പോലെ  ഞാനും ചെയ്തു പോന്നു ..തിരിച്ചു നടന്നപോളും അത് എന്ത് എന്ന് അറിയാന്‍ മനസ്സില്‍  വല്ലാത്ത ആഗ്രഹവും ,കുറച്ചു പേരോട്  ചോദിച്ചപോള്‍ അറിയില്ല അവരും ഞാന്‍ ചെയുന്നപോലെ ചെയ്തു .അവിടെ നിന്ന ഒരു  ആള്‍ പറഞ്ഞു ആ പ്രതിമ യെ തൊടുന്നത് വളരെ ലക്ക് ആണെന്ന് ..പ്രതിമയുടെ   കൈയില്‍  തൊട്ടതു കൊണ്ട് ഇനിപ്പോള്‍ എന്തൊക്കെ ആണോ എനിക്ക്  ലക്ക് ആയി കിട്ടുന്നതും എന്നുള്ള സന്തോഷവുമായി ബ്രസ്സല്‍സ്നോടുംഞാന്‍  വിട പറഞ്ഞു .





                                                    Touching the hero, The Grand Place, Brussels, Belgium              

                                   



                                        

Wednesday, 5 May 2010

പഴയ ഒരു കുടുംബ ചിത്രം ........

                                            
                                                              വളരെ പഴയ ഒരു കുടുംബ ചിത്രം !!!ഞാന്‍ വല്ലതും എഴുതുവാന്‍ വേണ്ടി കുറെ നേരമായി ഈ ഫോട്ടോ ക്ക് മുന്‍പില്‍ ഇരിക്കുന്നു .എന്‍റെ കൈയുടെ ആലസ്യം, കൂടാതെ എന്‍റെ മനസും ഇതിനു മുന്‍പില്‍ ഒരു തളര്‍ച്ച ബാധിച്ചപോലെ ഒളിച്ചു കിടക്കുന്നു .കഥാ പാത്രം ഇല്ലാതെ അല്ല .കഥ  എഴുതി വരുമ്പോള്‍ അത് തീരെ കഴമ്പു ഇല്ലാത്തതു ആവുമോ? ?അതോ തീരെ കനമില്ലാത്തത് ആയി വരുമോ ? എന്നൊക്കെ ആണ് ഇപ്പോള്‍ മനസ്സില്‍ തോന്നുന്നതും ..ഇതൊക്കെ എവിടെ യോ ഞാന്‍ വായിച്ചിട്ടുള്ള മാധവിക്കുട്ടി യുടെ വരികള്‍ ആണ് ,ഈ വാക്കുകള്‍ എന്നിലും ഈ നിമിഷം ചേരുന്നപോലെ തോന്നുന്നു .



എന്‍റെ മനസ്സില്‍ വളരെ കനമുള്ളതും ,സ്വന്തമായതുമായ ഒരേ ഒരു വിഷയം ആണ് കടന്നു വരുന്നതും ,അതും എന്‍റെ സഹോദരന്മാരെ കുറിച്ചും ആണ് . .ഈ ഫോട്ടോ യില്‍ കാണുന്ന പോലെ ഇപ്പോള്‍ ബന്ധം കുറച്ചു പൊടി പിടിച്ചു എന്ന് പറയാം .കാരണം കൈ എത്തിച്ചാല്‍ പോലും തൊടാന്‍ സാധിക്കാത്ത  അത്ര   ദൂരത്തില്‍ ആയതു കൊണ്ടാവാം .ഒരു സഹോദരി എന്ന  നിലയില്‍ അവര്‍ക്ക് വേണ്ടി കാര്യമായി ഒന്നും എനിക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല .ഈ ഫോട്ടോയിലെ ആ രാജകുമാരി ആയി ഇരിക്കാന്‍ ആയിരുന്നു .അന്നും ഇന്നും ഇഷ്ട്ടം . പലരും പറയുന്ന കേട്ടിട്ടുണ്ട് സഹോദരന്മാരെ കുറിച്ച് പറയാന്‍ ആയിരം നാവ് ആണെന്നും .എന്‍റെ നാവ് അത് പോലെ ആണോ എന്നും  സംശയം ഉള്ള കാര്യം തന്നെ ..അവരോടുള്ള എന്‍റെ സ്നേഹം അഴികള്‍ ഉള്ള ഒരു കൂട് ആയിട്ടെ  എന്നും  തോന്നിട്ടു  ഉള്ളു .ഇപ്പോള്‍ ആ കൂട് തകര്‍ത്തു ഞാന്‍ ആകാശത്തിലേക്ക്  പറക്കുന്നപോലെയും  ,എന്നാലും എവിടെയോ  എന്‍റെ സഹോദരന്മാരുടെ ലാളനകള്‍   എനിക്ക്   .നഷ്ട്ടപെട്ടതുപ്പോലെ തോന്നും.എല്ലാവരും ജീവിതം എന്ന തിരക്കില്‍ ഓടുമ്പോള്‍, ഞാനും അവരോടു കൂടെ കൈയും പിടിച്ചു കൂടെ നടക്കുന്നു എന്നുള്ള  വിശ്വാസവുമായിഅവരും  മുന്‍പോട്ടു പോവുക  തന്നെ ആയിരിക്കും ...

എന്‍റെ സഹോദരന്മാരില്‍ ആരെ പറ്റി  ആദ്യം പറയും? .രണ്ടു പേരും പ്രിയപ്പെട്ടത് ആണല്ലോ ?വലിയ ചേട്ടന് തന്നെ കൊടുക്കാം ആദ്യം സ്ഥാനം, എന്ത് കൊണ്ടും അത് തന്നെ ആവും നല്ലതും .ഇതില്‍ പറയുന്ന പലതും ഒരുപാടു നാള്‍ മുന്‍പ് നടന്നത് പലതും ആണ് , വലിയ ചേട്ടന്‍ എന്ന് പറയുമ്പോള്‍,ചേട്ടനെ കാണുമ്പോള്‍ പേടിച്ചു ഓടുന്ന ഒരു അനുജത്തി ഒന്നും അല്ല ഞാന്‍ കേട്ടോ .ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത്  ഒരു സല്‍വാര്‍ ഫാഷന്‍ ഉണ്ടായിരുന്നുഅതിന്റെ പേര്  .'ധോത്തി' എന്ന് പറയും .ഫാഷന്‍ ആയി എന്ത് പുറത്തു വന്നാലും എന്റെ ഭാഗ്യം  കൊണ്ട് ഒന്ന് എനിക്ക് കിട്ടും  .എനിക്കും പറഞ്ഞപ്പോലെ     വളരെ കാര്യമായി ധോത്തി ഒക്കെ തയിപ്പിച്ചു, തന്നു .. പുതിയ ഉടുപ്പ് എന്ത് കിട്ടിയാലും പള്ളിയില്‍ ആദ്യം ഇടണം എന്ന് എനിക്ക് നിര്‍ബന്ധം ആയിരുന്നു .അതും സണ്‍‌ഡേ പള്ളിയില്‍ ഇടണം .ഞാന്‍ രാവിലെ മുതല്‍ ധോത്തിയും ഇട്ടു പള്ളിയില്‍ പോകുന്ന ഓര്‍ത്തു ഇരിപ്പാണ് .ചേട്ടന്‍ അന്ന് രാവിലത്തെ ആദ്യ കുര്‍ബാനയ്ക്ക് ആണ് പോയതും, അവരുടെ കുര്‍ബാന കഴിയുമ്പോള്‍ രണ്ടാമത്തെ കുര്‍ബാനയ്ക്ക് .ഞാന്‍ ധോത്തി  ഇട്ടു പള്ളിയിലേക്ക് നടന്നു വരുന്നു .അപ്പോള്‍ ചേട്ടന്‍ എന്‍റെ മുന്‍പിലൂടെവിട്ടിലേക്ക്‌   നടന്നു വരികാ ആണ് .എന്നോട് ചോദിച്ചു .

നീ എവിടേക്ക് ആണ് ഈ ഉടുപ്പ് ഒക്കെ ഇട്ടുപോകുന്നത് ,വല്ല  നാടകത്തിനു  ആണോ?
സത്യം പറഞ്ഞാല്‍ അന്ന് അത് കേട്ടപ്പോള്‍  എനിക്ക് വന്ന  വിഷമം .ഞാന്‍ പോയ ആ  വേഗത്തില്‍ തന്നെ തീരിച്ചു  വീട്ടില്‍ പോയി ആ ചുവപ്പും,കറുപ്പും  പൂക്കള്‍ ഉള്ള എന്‍റെ ധോത്തി മാറ്റി വേറെ ഉടുപ്പ്ഇട്ടു പോകേണ്ടിയും വന്നു .എന്‍റെ ആ ഉടുപ്പ് നാട്ടില്‍ ഒന്നും ആരും ഇട്ടു കണ്ടിട്ടേ ഇല്ല .എന്ത് വസ്ത്രവും നാട്ടില്‍ ഇടുമ്പോള്‍ ചിലപ്പോള്‍ കളിയാക്കല്‍ കിട്ടുമല്ലോ?അത് കൊണ്ട് പലതും നാട്ടില്‍ ഇടാതെ മാറ്റി എടുത്ത്‌ വച്ചിട്ടും ഉണ്ട് .  ഇപ്പോള്‍ നാട്ടില്‍ പോയപ്പോള്‍  ധോത്തിയിലും , വളരെ വികൃതമായ പല ഉടുപ്പ്  ഇട്ട  കുട്ടികളെയും ,അമ്മ മാരെയും കാണാം ..അതും സന്തോഷം ഉള്ള സംഭവംതന്നെ  നാടും ഇപ്പോള്‍ ഫാഷന് പുറകെ  പോകുന്നതില്‍ .

ഒരു സഹോദരന്‍ ഇതുപോലെ എന്നോട് സ്നേഹത്തില്‍ ,എല്ലാം പറഞ്ഞു തരും ഒരു വഴക്കുംഇത് വരെ  ഉണ്ടായിട്ടും ഇല്ല ..ഇനി അടുത്ത ആളെ കുറിച്ച് പറയുമ്പോള്‍ എന്നില്‍ വെള്ളപൊക്കം പോലെ പലതും വന്നു കൊണ്ടിരിക്കുംഅതില്‍ ചെളിയും ,അഴുക്കും  എല്ലാം ചേര്‍ന്ന് കഴിഞ്ഞാലും സ്നേഹം എന്നും ബാക്കി നില്‍ക്കും ..വഴക്ക് കൂടാത്ത ദിവസം വളരെ കുറവ് ആയിരുന്നു  .എന്നാലും വഴക്കിനുള്ള കാരണം കേട്ടാല്‍ അതും തമാശ ആയി തോന്നും .ഇതുപോലെ ,ഒരു ഞായറാഴ്ച ഞാനും ചേട്ടനും കൂടി കടല കറി ഉണ്ടാക്കാം എന്ന് തീരുമാനം എടുത്തു  .അന്ന് അമ്മ എവിടെയോ പോയിരിക്കുന്നു .എന്നോട് വല്ലതും ഉണ്ടാക്കണം എന്ന് പറഞ്ഞുആണ് പോയതും  .ചേട്ടന്മാര്‍ക്ക് കടല ഇഷ്ട്ടം ആണ് .ഞാനും രണ്ടാമത്തെ ചേട്ടനും കൂടി കടല ഉണ്ടാക്കാന്‍ തുടങ്ങി ,.പ്രഷര്‍ കുക്കറില്‍ ആണ് ഉണ്ടാക്കാന്‍ വച്ചത് . .കുറെ നേരം വേവിക്കാന്‍ വച്ചു  എന്ന് അറിയാം .കടല  നല്ലപോലെ വെന്തു പോയി കാണും എന്ന് വിചാരിച്ചു തുറന്നു നോക്കിയപോളും കടല അതുപോലെ തന്നെ ഇരിക്കുന്നു .

പിന്നെരണ്ടുപേരും കൂടി  യുദ്ധം ആരംഭിച്ചു , വെള്ളം കൂടി പോയത് കൊണ്ട് കടല ശരിയായില്ല എന്ന് ഞാന്‍ പറഞ്ഞു  .അപ്പോള്‍ ചേട്ടന്‍ പറയും വെള്ളം കുറഞ്ഞു പോയത് ആയിരുന്നു കാരണം ...അതിനു വേണ്ടിയുള്ള വഴക്ക് ആയിരുന്നു  കടലുടെ പാത്രം എടുത്ത്‌ എറിഞ്ഞുവോ,?അത് ഓര്‍മ യില്‍ വരുന്നില്ല . .നല്ല വഴക്ക്  ആയിരുന്നു എന്ന് ഓര്‍മ യില്‍ ഉണ്ട് .കുറെ കഴിഞ്ഞപ്പോള്‍  അമ്മ വന്നു. നല്ല ഭക്ഷണം ഒക്കെ കുഞ്ഞുപെങ്ങള്‍ ചേട്ടന്മാര്‍ക്ക് കൊടുത്തു സന്തോഷായി എല്ലാവരും ഇരിക്കും എന്ന് കൂടുതല്‍ വിചാരിച്ച്  അമ്മ വന്നപ്പോള്‍ കണ്ടത് ഒരു യുദ്ധം കഴിഞ്ഞ സ്ഥലം ആണ് .
കടല  ഉണ്ടാക്കിയില്ല,അല്ലേ? .
എന്ന് എന്നോട് ചോദിച്ചപോള്‍ എന്റെ ഉത്തരം ഇതായിരുന്നു
 ''ചേട്ടന്‍ വെള്ളം കൂടുതല്‍ വച്ചത് കൊണ്ട് കടല വേവാതെ ഇരുന്നു ''.എന്‍റെ അമ്മ അത് കേട്ടു കുറെ നേരം ചിന്തിച്ചു നിന്നത് എന്റെ മനസ്സില്‍ എപ്പോളും തെളിഞ്ഞു നില്‍ക്കുന്ന ഒരു രൂപം ആണ് ..കടല ക്ക് എന്ത് പറ്റിയോ,എന്ന് ആവും ചിന്തിച്ചതും ?എന്നിട്ട്  എന്നോട് ചോദിച്ചു

മോളെ നീ കടല വെള്ളത്തില്‍ ഇട്ടുവോ ?
അപ്പോള്‍ ഞാന്‍ പറഞ്ഞു അതുപോലെ ഒരു കാര്യം ആദ്യമായി കേട്ടത് ആ നിമിഷം ആണ് . ..രണ്ടുപേരും കൂടി അന്ന് വെറുതെ ഉണ്ടാക്കിയ വഴക്ക്  കാരണം ആവും .ഇന്നും കടല ‍ ഉണ്ടാക്കിയാല്‍ കുറച്ചേ വേവുകാ ഉള്ളു .വെള്ളത്തില്‍ ഇട്ടു ഉണ്ടാക്കിയാലും ,അതിനും വേവാന്‍ ഒരു മടി ആണ് .

ഇതുപോലെ ഒന്ന് കൂടി ചേട്ടനെ കുറിച്ച് പറയാന്‍ ഉണ്ട് .'സര്‍ബത്ത് എന്നുപറയുന്ന ഒരു പാനി  ഉണ്ടാക്കാം എന്ന് പറഞ്ഞു രണ്ടുപേരും കൂടി ഒരു ദിവസം പിന്നെയും അടുക്കളയില്‍  ഒത്തുകൂടി .ഞാനും ചേട്ടനും സ്നേഹത്തില്‍ ഇരിക്കുമ്പോള്‍ ഇതുപോലെ ഓരോന്ന് തലയില്‍ പൊട്ടി വിടരും !!!.സര്‍ബത്ത് ഉണ്ടാക്കാന്‍ ആരോ ചേട്ടന് പറഞ്ഞു കൊടുത്തതും ആണ് .ഞാന്‍ അവധി ക്ക് വീട്ടില്‍ വരുമ്പോള്‍ ആയിരുന്നു ഈ കലാ പരിപാടി എല്ലാം .പറഞ്ഞതുപോലെ രണ്ടുപേരും കൂടി നാല് കുപ്പി സര്‍ബത്ത് ഉണ്ടാക്കി .ഉണ്ടാക്കി കഴിഞ്ഞതും ..ചേട്ടന്‍ ആ ചൂടുള്ള പാത്രവുമായി പോവുമ്പോള്‍ .അറിയാതെ എന്‍റെ കൈയില്‍ തട്ടി ,എത്രയോ വര്‍ഷം മുന്‍പ് എന്‍റെ കൈയില്‍ ഏറ്റ ഒരു കൊച്ചു പൊള്ളല്‍ അതിന്റെ   പാട് ഇത് വരെ  മുഴുവനായും പോയതും  ഇല്ല .അതും കൊണ്ട് ചേട്ടനെ ഒരു ദിവസം പോലും ഓര്‍ക്കാതെയും ഇരിക്കില്ല , എന്‍റെ വലത്തേ കൈയില്‍ ആണ് അന്ന് പൊള്ളിയതും ,പൊള്ളി കഴിഞ്ഞപ്പോള്‍  രണ്ടുപേരും ശരിക്കും പേടിച്ചും പോയി .അമ്മ ഇല്ലാത്ത സമയത്ത് ആണ് അടുക്കളയില്‍ കയറുന്നതും .സര്‍ബത്ത് ഉണ്ടാക്കിയതും അതിന്റെ കൂടെ  എന്‍റെ കൈയിലെ  പൊള്ളലും .അമ്മ വന്നപ്പോള്‍ ചേട്ടന്‍ കുറച്ചു വഴക്ക് കേള്‍ക്കാതെ  ഇരുന്നില്ല .

 ചേട്ടന്മാരുടെ  ഒരു ഷര്‍ട്ട്‌ തേയ്ച്ചു തരുമോ എന്ന് അവര്  എന്നോട് ചോദിക്കും,അത് കേള്‍ക്കുമ്പോള്‍   ഞാന്‍ പതുക്കെ അവിടെ നിന്നും ഓടും ,അപ്പോള്‍ ചേട്ടന്‍ പറയും നിന്റെ കെട്ടിയവന്റെ ഷര്‍ട്ട്‌ തേയ്ച്ചു കൊടുക്കുവാന്‍ പറയുമ്പോളും ഇതുപോലെ ഓടണം,അത് മാത്രം എന്റെ ജീവിതത്തില്‍ അവര് പറഞ്ഞപ്പോലെ  ഒരു മാറ്റവും ഇല്ലാതെ നടക്കുന്നു ,ഒരു ടവല്‍ തേയ്ക്കാന്‍ പറഞ്ഞാല്‍ എനിക്ക് വളരെ  മടി ആണ്

എന്തോ ദൈവാനുഗ്രഹത്തില്‍ ,ഞാന്‍ ഭാഗ്യം ഉള്ള ഒരു സഹോദരി ആയി എനിക്ക്  തോന്നും .എന്നാലും എപ്പോളും എന്നില്‍ ഒരു വിഷമം തോന്നും .എല്ലാം ഉണ്ടായിരുന്നിട്ടും എന്റെ വീട്ടില്‍ ഇത് വരെ ഞങള്‍ മൂന്ന് പേരുടെയുംപിറന്നാള്‍ ഒരിക്കലും നടത്തിയിട്ടില്ല .അതും ഒരു കേക്ക് മുറിച്ച് അതുപോലെ ഒന്നും ഉണ്ടായിട്ടില്ല .. . അന്ന് രാവിലെആരും മറക്കാതെ    വിഷ് ച്ചെയും ,പിന്നെ  എല്ലാവര്ക്കും മധുരം  വല്ലതും വാങ്ങി കൊടുക്കും .എന്നാലും ഒരു കേക്ക്  മുറിച്ചത് എനിക്ക് ഓര്‍മ ഇല്ല, .ബാക്കി എല്ലാ കാര്യവും നമ്മുടെ വീട്ടില്‍ യാതൊരു പരിഭവവും ഇല്ലാതെ നടന്നിട്ടും  ഉണ്ട് .ഞാന്‍  കൊച്ചു കുട്ടി ആയിരുന്നപ്പോള്‍  തന്നെ ഒരു കേക്ക് മുറിക്കാന്‍ എന്ത് ആശ ആയിരുന്നു എന്ന് അറിയുമോ?എന്നിട്ട്  ആ ഭാഗ്യം ഉണ്ടാവാന്‍  എനിക്ക് മൂപ്പതു വയസു വരെ കാത്തിരിക്കേണ്ടിയും  വന്നു . അതും എന്റെ മാതാ പിതാക്കളുടെ കൂടെ ഞാന്‍ ലണ്ടനില്‍ വച്ചു എന്റെ കേക്ക് കട്ട്‌ ചെയുകാ എന്നുള്ള ആശ നടത്തി .,അവരുടെ കൂടെ എന്റെ വീട്ടില്‍ വച്ചു എന്റെ മക്കള്‍ എനിക്ക് വേണ്ടി വാങ്ങിയ കേക്ക് മുറിക്കാന്‍ സാധിച്ചു .

പണ്ട് മുതലേ കേക്ക് മുറിക്കാന്‍ ആശ ആയതു കൊണ്ട്പിറന്നാള്‍  വരുമ്പോള്‍ എനിക്ക് വേറെ ഒരു കാര്യം കൂടി ഓര്‍മ വരും .അന്ന് കേക്ക് മുറിക്കാന്‍ സാധിക്കാത്ത  വിഷമം ആയി എല്ലാ പിറന്നാളും കടന്നു പോകും . എന്നാലും  ഒരു പ്രിയ സഹോദരന്‍   പിറന്നാളിന് രാവിലെ ഒരു പൂവും ആയി വന്നു എന്നെ വിഷ് ച്ചെയും .അത് കാണുമ്പോള്‍ ആ കേക്ക് മുറിക്കാന്‍ പറ്റാത്ത വിഷമം ഒക്കെ എന്നില്‍ പമ്പ കടക്കും .എന്റെ ചേട്ടന്മാരുടെ കണ്ണ് നിറഞ്ഞു ഒരിക്കല്‍ മാത്രം   കണ്ടിട്ട് ഉള്ളു .എന്റെ വിവാഹ ദിവസം എന്നെ ചേര്‍ത്ത് പിടിച്ച്  അവരും ഒന്ന് വിതുമ്പി എന്ന്  മനസിലായി .

ഇന്ന്  എന്റെ പിറന്നാള്‍ പിന്നെയും എന്നെ തേടി വന്നിരിക്കുന്നു .എനിക്ക് ഒരു കാര്യം അവരോടും പറയാന്‍ മനസ്സില്‍ വരുന്നത് .. .ഇനിയും ഒരു ജന്മം ഉണ്ടായാല്‍ ഇവര് തന്നെ മതി എനിക്ക് സഹോദരന്മാര് ആയി . മകം നാളില്‍ പിറന്ന അവരുടെ കുഞ്ഞു പെങ്ങള്‍ ആയി ഞാനും ..........

Tuesday, 20 April 2010

ലൂര്‍ദ്...(france)

ഒരു മലയാളീ   ആയ കത്തോലിക്കന് മാതാവിനോടുള്ള ഭക്തി എത്ര പറഞ്ഞാലും തീരില്ല  !!!.നാട്ടില്‍ ആവുമ്പോള്‍ ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും വേളാങ്കണ്ണി പള്ളി കണ്ടില്ല എങ്കില്‍ വലിയ തീരാ നഷ്ട്ടവും ആണ് .അവിടെയും പോയി മാതാവിനെ കണ്ടു  കഴിഞ്ഞാല്‍ പിന്നെ ആശ നേരെ കാട് കയറുന്നത് ലൂര്‍ദ് പള്ളി ഒന്ന് കാണണം എന്നാവും .അത് എന്ന് നടക്കും  ഒരു രൂപവും മനസ്സില്‍ ഇല്ല. അതും കൂടി  കണ്ടാല്‍ എല്ലാം ധന്യം ആയി .മാതാവിനെ ലൂര്‍ദില്‍  പോയി കാണുമ്പോള്‍ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെ ആവും .എന്തും നമുക്ക് മനക്കോട്ട  കെട്ടുന്നതിനു ആരുടേയും അനുവാദം വേണ്ടല്ലോ ?Saint Bernadette നു പല തവണ മാതാവിനെ അവിടെ കാണാന്‍ സാധിച്ചിട്ടും ഉണ്ട് .അത് കൊണ്ട് ലൂര്‍ദ് ,മാതാവിന്റെ പുണ്യസ്ഥലം ആയതും ........

എനിക്കും ലൂര്‍ദ് കാണാന്‍ ഒരു ഭാഗ്യം ഉണ്ടായി .അതും അഞ്ചു വര്‍ഷം മുന്‍പ് .ഒരു സെപ്റ്റംബര്‍ മാസത്തില്‍ തന്നെ ,ആ സമയത്ത് ഞാന്‍ അഞ്ചു മാസം ഗര്‍ഭിണിയും ആയിരുന്നു .എല്ലാം കൊണ്ട് ഒരുപുണ്യസ്ഥലം  പോകാന്‍ പറ്റിയ സമയവും .അതും ഒരു പുണ്യ സ്ഥലം ആവുമ്പോള്‍ കുറച്ചു കൂടി ഉഷാറും തോന്നും . യാത്ര എനിക്ക് ഏതു സമയത്തും ഇഷ്ട്ടമുള്ള കാര്യം ആണ് .എനിക്കും മാതാവിനോട് ഒരു വല്ലാത്ത അടുപ്പം ഉണ്ട് .എല്ലാം തീരുമാനിച്ച പോലെ ലണ്ടനില്‍ നിന്നും ഫ്ലൈറ്റ് ആണ് യാത്രയുടെ തുടക്കം .ലൂര്‍ദ് ലേക്ക് നേരിട്ട് ഫ്ലൈറ്റ് കിട്ടിയില്ല  .ഇവിടെ നിന്നും ഫ്രാന്‍സ് PAU എന്ന് പറയുന്ന  എയര്‍പോര്‍ട്ട് ലേക്ക് ആണ് പോയതും .,അവിടെ നിന്നും ടാക്സി യില്‍ ലൂര്‍ദ് വരെ പോയി .എയര്‍പോര്‍ട്ട് നിന്നും ട്രെയിനിലും  പോകാം .



ലൂര്‍ദില്‍, മലയാളീ കന്യാസ്ത്രീകള്‍  താമസിക്കുന്ന ഒരു കോണ്‍വെന്റ് ആണ് താമസത്തിന് തിരഞ്ഞു എടുത്തതും .അവിടെ പോയി കുറെ ആളുകള്‍ ഇതിനു മുന്‍പ് താമസിച്ചിട്ട് നല്ല അഭിപ്രായവും കേട്ടു . കന്യാസ്ത്രീകള്‍എന്ന് പറയാന്‍ വിരലില്‍ എണ്ണിയാല്‍  തീരും .കൂടെ കുറച്ചു ഫ്രഞ്ച് കന്യാസ്ത്രീകള്‍ ഉണ്ട് .അവിടെ എത്തിയതും റൂം എല്ലാം വളരെ നല്ലതായും  തോന്നി .ഒരു കോണ്‍വെന്റില്‍ പഠിച്ച ആര്‍ക്കും അത് കാണുമ്പോള്‍ ഒരിക്കല്‍ കൂടി ബോര്‍ഡിംഗ് സ്കൂളില്‍ താമസിക്കുന്നപോലെയും  തോന്നും .റൂമില്‍ പോയി എല്ലാം അവിടെ എടുത്ത്‌ വച്ചതിനുപുറക്കെ .വന്ന കാര്യം ആദ്യം ചെയ്യാം എന്ന് എല്ലാവരും  കൂടി പറഞ്ഞു ., പള്ളിയുടെ അടുത്ത് വരെഒന്ന്  പോയിട്ട് വരാംഎന്ന് തീരുമാനിച്ചു  .,കുറച്ചു നേരം ഒന്ന് കിടന്നിട്ടു പോകാം എന്ന് ആയി അവസാനം ,എന്റെ ക്ഷീണം കണ്ടിട്ട് ആണെന്ന് എല്ലാരും കൂടി പറഞ്ഞു ..അതിരാവിലെ ലണ്ടനില്‍ നിന്നും പോന്നതും ആണ് ..കൂടെ ഷമിന്റെ സഹോദരനും ഭാര്യയും ഉണ്ട് .വേറെ ഒരു ബന്ധു സഹോദരന്‍ സ്വീഡനില്‍ നിന്നും അവിടെ എത്തി ചേരും .


സന്ധ്യ ആയപ്പോള്‍, പതുക്കെ അവിടെ നിന്നും പള്ളിയുടെ അടുത്തേക്ക് എല്ലാരും കൂടി നടന്നു .വളരെ നല്ല സമ്മര്‍ സമയവും ആയിരുന്നു .അത് കൊണ്ട് തണുപ്പ് എന്നുള്ള പേടിയും ഉണ്ടായിരുന്നില്ല .കോണ്‍വെന്റില്‍ നിന്നും ഒരു ഇരുപതു നിമിഷം നടന്നാല്‍ നമ്മള്‍ പള്ളിയുടെ അടുത്ത് എത്തും  .കുറെ ദൂരെ നിന്നും തന്നെ പള്ളി നല്ലപോലെ കാണാം.ഞാന്‍ ഇതിനു മുന്‍പ് കണ്ടിരിക്കുന്ന മാതാവിന്റെ ഏറ്റവും വലിയ പള്ളി വേളാങ്കണ്ണി ആണ് .ആ ഓര്‍മയും വച്ച് ആണ് നടക്കുന്നതും .പള്ളി അടുക്കും തോറും നമ്മള്‍ ഒരു വല്ലാത്ത അവസ്ഥയില്‍ ആവും, കാരണം .ഒരു ആള് പോലും അവിടെ ഇല്ല .എന്തൊരു ശാന്ത മായ ഒരു ഇടം .മാതാവിന് ഒരു മടിയും ഇല്ലാതെ,എന്നും  അവിടെ വന്നു പോകാം .ആ ഗ്രോട്ടോയുടെ അടുത്ത് കുറച്ചു നേരം എല്ലാവരും   കൂടി ഇരുന്നു .രാവിലെ കുര്‍ബാനയുടെ സമയവും, ആ ഗ്രോട്ടോയില്‍ നിന്നും വരുന്ന വെള്ളത്തില്‍ മുങ്ങുന്ന ഒരു കാര്യവും കൂടി അവിടെ ഉണ്ട് .സമയം എല്ലാം കുറിച്ച് എടുത്ത്‌ പതുക്കെ തിരിച്ചു നടന്നു .ലൂര്‍ദ് കണ്ട അതിയായ സന്തോഷത്തില്‍ ആണ് എല്ലാരുടെയും നടപ്പും .



. .രാവിലെ എഴുന്നേറ്റു അവിടെ നിന്നുംതന്നെ  ഭക്ഷണം ഒക്കെ കഴിച്ചു പള്ളിയിലേക്ക് നടന്നു .അപ്പോള്‍ നമ്മുടെ  സ്വന്തം മലയാളീ കന്യാസ്ത്രീകള്‍ ഒരു സഹായവും ചെയ്തു .പള്ളിയിലെ ഊട്ടുപുരയില്‍   നല്ല ഭക്ഷണം കിട്ടും.പുറത്തു വാങ്ങുന്നതിലും  പൈസ കുറവും പിന്നെ നല്ല ഭക്ഷണവും ആണ് . അത് വാങ്ങാനുള്ള  വഴിയും പറഞ്ഞു തന്നു .മലയാളീ ക്ക് എവിടെ പോയാലും ഒരു സ്നേഹമൊക്കെ ഉണ്ട് .പള്ളിയുടെ അടുത്ത് എത്തിയതും നമ്മുടെ കണ്ണില്‍ വിശ്വസിക്കാന്‍ പറ്റാത്ത ഒരു കാഴ്ച കാണാം .ആ പള്ളിക്ക് ചുറ്റും  ,ആളുകളെ കണ്ടു .ഇവരൊക്കെ കഴിഞ്ഞ ദിവസം    എവിടെ ആയിരുന്നു ?ഇത്രയും ആളുകള്‍ അവിടെ ഉണ്ടായിരുന്നിട്ടും  ഒരു ഇല വീഴുന്ന സ്വരം പോലും നമുക്ക് കേള്‍ക്കാന്‍ സാധിക്കില്ല .അത്രക്കും ഭക്തിയും  പ്രാര്‍ത്ഥനയും ആയി എല്ലാവരും നടക്കുന്നു .പള്ളിയില്‍ കയറി കുര്‍ബാന കണ്ടു. അതും ഫ്രഞ്ച് ഭാഷയില്‍ ആയിരുന്നു .പള്ളിക്ക് ചുറ്റും നടന്നു കാണാന്‍  അത്ര ഒന്നും ഇല്ല .പക്ഷെ പള്ളി ദൂരെ നിന്ന് കാണുമ്പോള്‍  തന്നെ നമുക്ക് തോന്നും എന്തൊരു വല്ലാത്ത ആകര്‍ഷണം ആണ് ആ ചുമര്കള്‍ക്കും ,അത്രയും സുന്ദരമായ ഒരു സ്ഥലവും  അവിടെ ഒരു പള്ളിയും !!!!!!!!!







ഗ്രോട്ടോയിലെ മാതാവ്‌






                                                
                                                        പള്ളി ദൂരെ കാണാം  .അതിനു മുന്‍പിലൂടെ ഒഴുകുന്ന നദിയും ........








                                                    പുറകില്‍ പള്ളി കാണാം ...



                                          ഈ ഫോട്ടോയില്‍ കാണുന്നത് പള്ളിയുടെ ഒരു വശം ആണ്





                                              
                                                 ഗ്രോട്ടോയിലെ മാതാവിന്റെ അടുത്ത് പോകാനുള്ള തിരക്ക്





                                                           പള്ളിയുടെ  നടകളില്‍





                                      
                                                       പള്ളിയുടെ അകത്തു നിന്നും





                                                  അവിടെ കണ്ട കുറച്ചു നല്ല കാഴ്ചകള്‍
                                                       








                                                        ഇവിടെ ആണ് നമ്മള്‍ തിരികള്‍ കത്തിക്കുന്നതും,ഈ ഗ്രോട്ടോയുടെ അടുത്ത് നിന്നും കുറച്ചു നടക്കുമ്പോള്‍  അവിടെ ആണ്  ആ ഗ്രോട്ടോയില്‍ നിന്നും വരുന്ന വെള്ളത്തില്‍ ഇറങ്ങാന്‍ പറ്റും .ലൂര്‍ദ് കാണാന്‍ പോകുമ്പോള്‍ എല്ലാവരും  പറയും ഒന്ന് ആ വെള്ളത്തില്‍ കുളിച്ചിട്ടു വരണം എന്ന് .അവിടെ ഓടി പോയി വെള്ളത്തില്‍ മുങ്ങി വരാന്‍ സാധിക്കില്ല  .നല്ല നീണ്ട നിരയായി ആളുകളെ കാണാം  .അത് തുറക്കുന്നതിനും   ചില സമയവും ഉണ്ട് .അവിടെ ചെന്നപ്പോള്‍  സ്ത്രികളുടെ നിര വളരെ കൂടുതല്‍ ആണ് .അതിനു അകത്തു കയറാന്‍ എന്തായാലും സാധിക്കില്ല എന്നും മനസിലായി .ഷമിനും ,സഹോദരനും കയറാന്‍ സാധിച്ചു .അവരുടെ നിര വളരെ കുറവ് ആയിരുന്നു .എനിക്കും മോള്‍ക്കും  കയറാന്‍ സാധിക്കില്ല എന്നും ഓര്‍ത്തു വരുമ്പോള്‍ അവിടെ നിന്നിരുന്ന ഒരു ആള്‍ എന്നെയും മോളെയും വിളിച്ചു .കുട്ടി കൂടെ ഉള്ളത് കൊണ്ട് അവിടെ വേറെ ഒരു നിര കൂടി  ഉണ്ട് .അവിടെ ആരും ഇല്ല .നാട്ടില്‍ ഒക്കെ ഇടിച്ചു തള്ളി ചിലര് കയറി പോകുന്ന ചമ്മലോടെ ഞാനും മോളും അവിടെ ക്ക് പോയി ..കയറാന്‍ പറ്റിയ സന്തോഷവും എല്ലാം കൂടി അതിനകത്ത് കടന്നു ചെന്നപ്പോള്‍,  കുറെ പേര് അവിടെ ഇവിടെ ആയി ഓരോ മുറികളില്‍ നിന്നും എത്തി വലിഞ്ഞു നോക്കുന്നപോലെ തോന്നി .ഒരു റൂമില്‍ ഞാനും മോളും കൂടി കയറി ..എന്റെ വിചാരം വലിയ കുളം പോലെ വല്ലതിലും നമ്മള്‍ മുങ്ങണം എന്നായിരുന്നു .അവിടെ കയറി ചെന്നപ്പോള്‍ ഒരു വലിയ ബാത്ത് ടബ് പോലെ കല്ല്  കൊണ്ട് ഉള്ളത്കണ്ടു . അതില്‍ വെള്ളം വന്നു കൊണ്ടിരിക്കുന്നു .അവിടെ നില്‍ക്കുന്ന ആ രണ്ടു സ്ത്രികള്‍ എന്നോട് ഫ്രഞ്ച് ഭാഷയില്‍ എന്തോ പറയുന്നും ഉണ്ട്.എനിക്ക് ഒന്നും മനസിലായും ഇല്ല .പെട്ടന്ന്  അവിടെ നിന്നിരുന്ന  വേറെ ഒരു സ്ത്രീ ഇംഗ്ലീഷില്‍ പറഞ്ഞു ഉടുപ്പ് എല്ലാം മാറാന്‍ ആണ് പറയുന്നതും .നമ്മുടെ ഉടുപ്പ് ഒക്കെ മാറി കഴിയുമ്പോള്‍ അവര് ഒരു വലിയ ടവല്‍ തരും .മോളുടെയും ഉടുപ്പും  ഒക്കെ മാറ്റി വയ്ക്കണം .പിന്നെ എന്നോട് മോളെയും   ചേര്‍ത്ത് പിടിച്ചു അതിലേക്കു പതുക്കെ കാലു എടുത്തു വയ്ക്കാന്‍ പറഞ്ഞു .അവിടെ മാതാവിന്റെ ഒരു നല്ല ഫോട്ടോയും ഉണ്ട് .നമ്മളോട് പ്രാര്‍ത്ഥിച്ചു കൊണ്ട് എല്ലാം ചെയ്യാന്‍ പറയും .എനിക്ക് അപ്പോള്‍ എന്തോ ഒന്നും അവര് പറയുന്നപ്പോലെ  ചെയാനും പറ്റിയില്ല .എന്നെ സഹായിക്കാന്‍ ആ ഇംഗ്ലീഷ് അറിയുന്ന സ്ത്രീ അവിടെ കുറെ നേരം കൂടെ ഉണ്ടായിരുന്നു . അത് എന്നിലും ഒരു സമാധാനം ഉണ്ടാക്കി .ആ വെള്ളത്തിലെ തണുപ്പ് കൊണ്ട് ഞാനും മോളും ശരിക്കും വിറച്ചു പോയി .ഒരുവലിയ  ഐസ് കട്ട എടുത്തു വച്ചപോലെ ഉള്ള തണുപ്പ് ആയിരുന്നു .ആ ടബില്‍ നിന്നും അവര് നമ്മളെ കൈയില്‍ പിടിച്ചു കയറ്റും .അപ്പോള്‍ ആണ് അവര്‍ക്കും മനസിലായത് ഞാന്‍ ഗര്‍ഭിണി ആണ് എന്ന് .ആ വെള്ളത്തില്‍ നിന്നും കയറിയപ്പോള്‍ അവിടെ അനുഭവിച്ച  തണുപ്പ് തോന്നിയതെ  ഇല്ല .ആ ഒരു നിമിഷം എന്തോ നമ്മിലും എന്തൊക്കെ തോന്നും. ചിലപ്പോള്‍ നമ്മിലെ ഭയം കൊണ്ട് തോന്നിയ തണുപ്പ് ആവാം എന്ന് ഇത് വായിക്കുന്നവര്‍ക്ക് തോന്നാം ..ലൂര്‍ദ് പോകുന്നവര്‍  ആ വെള്ളത്തില്‍ ഒന്ന് മുങ്ങി ആ തണുപ്പ് ഒന്ന് അനുഭവിക്കണം എന്ന് ഞാന്‍ പിന്നെയും പറയുന്നു ...


                                               




                                                               ഇത് പള്ളിയുടെ മുകളില്‍




                                                          








                                              ഇതാണ് പള്ളിയുടെമുന്‍വശത്തെ   ഫോട്ടോ ....        




പള്ളിയുടെ അടുത്ത് കൂടി കുറച്ചു നടന്നാല്‍  കുരിശിന്റെ   വഴിയുടെ പതിനാല് സ്ഥലകള്‍ കാണാനും  സാധിക്കും .അവിടെ ഉള്ള museum ത്തില്‍ മൈസൂര്‍ മഹാരാജാവ് കൊടുത്ത ഒരു മാലയും ഉണ്ട് .







                                                ഇതെല്ലാം ഒരു ആളുടെ പൊക്കത്തില്‍ ആണ് ഉണ്ടാക്കിയിരിക്കുന്നതും





 വളരെ കുറച്ചേ ലൂര്‍ദില്‍  കാണാന്‍ ആയി ഉള്ളു .എപ്പോളും ആളുകള്‍ വന്നു പോയി കൊണ്ടിരിക്കുന്നു .wheelchair  സ്വന്തമായി ഓടിച്ചു പോകുന്നവരും .അവരെ ഊന്തികൊണ്ട് പോകുന്നവരും .അവരെ സഹായിക്കാന്‍ ഒരുപാടു പേര് അവിടെ ഉണ്ട് .എല്ലാം കൊണ്ട് ഒരു തീര്‍ത്ഥാടനം  നടത്താന്‍ പറ്റിയ സ്ഥലം തന്നെ .അവിടത്തെ ശാന്തത യും ഒരു അനുഭവം ആണ് .ഇത്രയേറെ ആളുകള്‍ വന്നും പോയിയും ഇരിക്കുന്നു .ഒരു അനക്കം പോലും ഇല്ല .വന്നിരിക്കുന്ന എല്ലാരും അത്ര ശാന്തമായി സംസാരിക്കുന്നു . ഞാനും ഷമിനും ആണ് കുറച്ചു കൂടുതല്‍ സ്വരത്തില്‍ മോളോട് വല്ലതും പറയുന്നതും ,


                                       താഴെ ഉള്ള ഒരു പള്ളി ആണ് ...

അവിടെ ഇനി കാണാന്‍  ഉള്ളത് ശനി ആഴ്ചയിലെ  rosary procession അതും കൂടി കണ്ടാല്‍ ലൂര്‍ദ് വന്നു എല്ലാം കണ്ടു തിരിച്ചു പോകാം .രാത്രിയില്‍ ആണ്കൊന്ത യുടെ തുടക്കം എല്ലാവരും  നിര നിര ആയി പള്ളിയുടെ മുന്‍പില്‍ നില്‍ക്കും .പിന്നെ പാട്ടും പ്രാര്‍ത്ഥനയും ആയി കുറെ നേരം .അതും തിരികളും കത്തിച്ചു ആ ഇരുട്ടില്‍ ആ പള്ളിയും ,അതിനു ചുറ്റും ശക്തമായ എന്തോ വളഞ്ഞിരിക്കുന്ന പോലെയും തോന്നും ..ആ
procession നു ഇടയിലൂടെ ലൂര്‍ദ് മാതാവിന്റെ ഫോട്ടോയും വഹിച്ചു കൊണ്ട് അവര് നടന്നു പോകും .കൊന്ത എല്ലാം കഴിഞ്ഞു ആ ഗ്രോട്ടോയുടെ അടുത്ത് കുറച്ചു നേരം കൂടി എല്ലാരും കൂടി പോയിരുന്നു .എന്റെ മനസ്സില്‍ അപ്പോളും ചോദ്യം ആയിരുന്നു ?ഇത്രയും ആളുക്കള്‍ ആ കൊന്തയുടെ സമയത്ത് എവിടെ നിന്നും വരുന്നു എന്നുള്ളത് ഒരു അത്ഭുതം ഉണ്ടാക്കിയ കാര്യം ആയിരുന്നു .ആ കൊന്ത കഴിഞ്ഞതും ആ ഒരു നിമിഷത്തില്‍ പള്ളിയുടെ മുറ്റവും , പഴയപ്പോലെ  ശാന്തം .............



  രാത്രിയില്‍ പള്ളി ഇതുപോലെ കാണാം  .മാതാവിന്റെ രൂപവും  !!!!!!!!!!!!!!