ഇതിലെ ചോദ്യം എല്ലാം എന്നോട് തന്നെ ആണ് ?അതും വാശിയുടെ കാര്യത്തില്‍ ഞാന്‍ ഒരു മിടുക്കി .എന്നാണ് പൊതുവേ ഉള്ള ഒരു സംസാരം .... കൂടാതെ
എല്ലാവരുടെയും വാശികള്‍ നമ്മില്‍ അടിച്ചു എല്പിച്ചാലും അതും ഞാന്‍ കൈ നീട്ടി സ്വീകരിക്കാന്‍ മടി കാണിക്കില്ല കാരണം വാശി ഉള്ളവര്‍ക്ക് മാത്രം അതുപോലെ ചെയ്യാന്‍ സാധിക്കു . എന്റെ വശം ആണ് ഞാന്‍ പറയുന്നത് .
.ഇവിടെ ലണ്ടനില്‍ വന്ന സമയത്ത് , പതിനൊന്നു വര്‍ഷത്തിനു മുന്‍പ് ആണ് .ഞാനും ഷമിനും കൂടി oxford സ്ട്രീറ്റ് കണ്ടു നടക്കുന്നു . ഏതു ഷോപ്പില്‍ കയറണം ,.എന്ത് വാങ്ങണം എന്നുള്ള വിഷമത്തില്‍ ,അത്രക്ക് ഷോപ്സ് അവിടെ ഉണ്ട് . രണ്ടുപേരും കൂടി എവിടെ ചുറ്റി തീരിഞ്ഞാലും ഷമിന്‍ ഒരു ബുക്ക് ഷോപ്പില്‍ കയറാതെ തിരിച്ചു പോരില്ല .അന്ന് രാവിലെ മുതല്‍ ലണ്ടന്‍ കണ്ടു നടക്കുന്നു . ഞാന്‍ നടന്നു നടന്നു മടുത്തു . ബുക്ക് ഷോപ്പില്‍ കയറിയാല്‍ ഇനിയും മടുക്കും പുസ്തകം വായിക്കാന്‍ ഇഷ്ട്ടമുള്ളവര്‍ അതില്‍ കയറിയാല്‍ പിന്നെ എത്ര നേരം എടുക്കും എന്ന് നല്ലപോലെ അറിയാം ..അതും പറഞ്ഞു രണ്ടുപേരും കൂടി ഒരു പിണക്കം ..ഞാന്‍ പോവുന്നു എന്ന് പറഞ്ഞു ഒരു നടപ്പ് .നീ തനിയെ പോയി കൊള്ളൂ എന്ന് ഷമിനും .അത്ര പറയും എന്ന് വിചാരിച്ചില്ല ,എന്തായാലും പറഞ്ഞത് പോലെ പതുക്കെ നടന്നു നോക്കാം.... ഞാന്‍ ആ വാശിയില്‍ ഒറ്റ നടപ്പ് ..തിരിഞ്ഞു നോക്കിയും ഇല്ല .എവിടെയും വാശിയുടെ കാര്യത്തില്‍ സ്ത്രീകള്‍ക്ക് ആണല്ലോ മുന്‍പില്‍ സ്ഥാനം അത് ഞാന്‍ കളയാന്‍ പാടില്ലല്ലോ?? .കുറച്ചു നടന്നു കഴിഞ്ഞു തീരിഞ്ഞു നോക്കിയപ്പോള്‍ ഷമിന്‍ നെ കാണുന്നില്ല ..എന്റെ കൈയില്‍ ഒരു പെന്‍സ് പോലും ഇല്ല എടുക്കാന്‍ .മൊബൈല്‍ ഫോണ്‍ ഒന്നും ഇല്ല .. ലണ്ടനില്‍ വന്നിട്ട് കുറച്ചു ദിവസം ആയിട്ട് ഉള്ളു .താമസിക്കുന്ന സ്ഥലത്തിന്റെ പേര് ത്തനെ തപ്പി പിടിച്ചു വേണം പറയാന്‍ .ഇനിയും നടക്കുന്നതില്‍ കാര്യം ഇല്ല എന്ന് മനസിലായി .പതുക്കെ ചമ്മിയ മുഖം ആയി തീരിച്ചു നടന്നു ..
എന്റെ മുന്‍പില്‍ കൂടി പലതരം ആളുകള്‍ തിക്കിയും തിരക്കിയും പോകുന്നത് കാണാം ..ഒരിടത്തും, എനിക്ക് പരിചയം ഉള്ള എന്റെ ഭര്‍ത്താവിനെ കാണാന്‍ സാധിക്കുന്നില്ല ..അവിടെ ഒരു ഷോപ്പ് ടെ മുന്‍പില്‍ കുറച്ചു നേരം കാത്തു നിന്നത് ഓര്‍മ്മ ഉണ്ട് . അതിലൂടെ രണ്ടു പോലീസ് കാര് പോകുന്നത് കണ്ടു ..അവരോടു ഒന്ന് പറഞ്ഞാലോ എന്ന് വിചാരിച്ചു . ..കുറച്ചു നേരം കൂടി നോക്കിയിട്ട് പറയാം എന്ന് മനസ്സില്‍ ഉറപ്പിച്ചു ..പതുക്കെ എന്റെ കണ്ണ് നിറഞ്ഞു തുടങി എന്ന് തോന്നുന്നു .കരഞ്ഞു എന്ന് തന്നെ പറയാം .ഇത്ര എടുത്തു ചാട്ടം വേണ്ടായിരുന്നു എന്ന് ഉള്ളില്‍ ശരിക്കും തോന്നി .പെട്ടന്ന് ഒരു ആള്‍എന്റെ അടുത്ത് നിന്ന് എന്നോട് പറയുന്നതും കേള്‍ക്കാം ..കരയാതെ ഞാന്‍ ഇവിടെ ഉണ്ട്എന്നും പറഞ്ഞു ഷമിന്‍ അടുത്ത് നില്‍ക്കുന്നു ....ഷമിന് എവിടെയോ നിന്ന് എന്നെ നല്ലപോലെ കാണാന്‍ സാധിക്കുമായിരുന്നു .ഞാന്‍ എന്തൊക്കെ ച്ചെയും എന്ന് നോക്കി കൊണ്ട് നില്‍ക്കുവായിരുന്നു . എന്നുള്ള മറുപടിയും ...
.ഇതൊക്കെ നമ്മിലെ വാശികള്‍ കൊണ്ട് നമ്മള്‍ ചെയുന്നത് ആണോ എന്ന് എനിക്കും അറിയില്ല ..ഞാന്‍ എന്തോ ചൂടില്‍ നടന്നു പോയി ,ഷമിന്‍ കൂടെ വരും എന്നുള്ളത് നമ്മിലെ വിശ്വാസം ആണ് ..പിന്നെ തോന്നി ഞാന്‍ ചെയ്തതും തെറ്റ് തന്നെ ബാഗ് കൈയില്‍ എടുക്കാതെ ,ഒരു പെന്‍സ് പോലും കൈയില്‍ ഇല്ലാതെ, ആ ബുക്ക് ഷോപ്പില്‍ ഷമിന്‍ടെ കൂടെ കയറിയാല്‍ മതി ആയിരുന്നു .കുറച്ചു കഴിഞ്ഞു എന്നോട് ഷമിന്‍ ചോദിച്ചു എന്തായിരുന്നു നിന്റെ മനസ്സില്‍ എന്ന് ? ആളെ കണ്ടില്ല എങ്കില്‍ എന്ത് ച്ചെയും എന്ന് ?ഞാന്‍ പറഞ്ഞു ആ പോലീസ് ക്കാരോട് ഒരു ടിക്കറ്റ് നുള്ള പൈസ ചോദിക്കാം എന്ന് ആയിരുന്നു .ഇനി പ്പോള്‍ ഷമിന്‍ എന്നെ കൂടെ കൊണ്ട് പോകാതെ വീട്ടില്‍ പോയിരുന്നു എങ്കില്‍, എനിക്കും വീട്ടില്‍ എത്താന്‍ വേറെ വഴി ഇല്ലല്ലോ ?അത് കേട്ടപ്പോള്‍ ഷമിന്‍ ഒന്ന് ചിരിച്ചു ..എന്നിട്ട് പറഞ്ഞു, എടീ, മണ്ടി ഇനി ലണ്ടനില്‍ ഭിക്ഷ യാചിച്ചു നീന്നെ പോലീസ് കൊണ്ടുപോകാതെ ഇരുന്നത് നല്ലതായി .എന്തായാലും ഭിക്ഷയ്ക്കു ആണോ ലണ്ടനില്‍ വന്നതും എന്നുള്ള പേരില്‍ നിന്നും .രക്ഷപ്പെട്ടു .
ചിലപ്പോള്‍, നമ്മുടെ ജീവിതത്തിലെ വഴക്ക് പിന്നെ വില ഇരുത്തുമ്പോള്‍ ചിരി അടക്കാന്‍ സാധിക്കില്ല ..വഴക്കിനു കാതലായ കാരണം വേണം .എല്ലാം ഇതുപോലെ തമാശയും ആവില്ല എന്ന് എനിക്ക് അറിയാം .ചിലത് തീരാ കടം തന്നെ ആവും ...എന്നും വില പേശി കൊണ്ട് ഇരിക്കും .നമ്മള്‍ ചെയ്ത തു ഓര്‍ത്തു .ഇതുപോലെ വേറെ ഒരു വാശി എന്റെ ഓര്‍മയിലും ഉണ്ട് . എന്റെ സ്കൂള്‍ ജീവിതത്തില്‍ ആണ് . ആ വാശിയും എന്തിന് ആയിരുന്നു ഒരു ചോദ്യം ആണ് എപ്പോളും .....
എന്റെ സ്കൂള്‍ ജീവിതം ഒരു സ്കൂളില്‍ നിന്നും വേറെ സ്കൂളിലേക്ക് ആയിരുന്നു ..അതില്‍ പത്താം ക്ലാസ്സ് വരെ പഠിച്ച സ്കൂള്‍ ഓര്‍മിച്ചു വയ്ക്കാന്‍ ഒരുപാടു ഉണ്ട്. എന്റെ ബോര്‍ഡിംഗ് സ്കൂള്‍ ജീവിതവും ..എനിക്ക് ഒട്ടും ഇഷ്ട്ടമില്ലാതെ ആണ് എന്നെ അവിടെ കൊണ്ട് പോയി വിട്ടത് . ,അതിനു മുന്‍പുള്ള സ്കൂള്‍ അത്ര ഇഷ്ട്ടമായത് കൊണ്ടും അല്ല .എനിക്ക് വീട്ടില്‍ നിന്നും പോയി പഠിക്കാന്‍ ആയിരുന്നു ഇഷ്ട്ടവും ..എന്റെ പ്രിയ പുഴയും ,ബന്ധുക്കളും അവരുടെ കൂടെ ആ നാട്ടില്‍ തന്നെ നില്‍ക്കുന്നത് ആയിരുന്നു കൂടുതല്‍ സന്തോഷം ബോര്‍ഡിംഗ് സ്കൂളില്‍ എന്റെ സിസ്റ്റര്‍ ആന്റി ഉണ്ട് .അത് കൊണ്ട് ഞാന്‍ അവിടെ പഠിച്ചാല്‍ മതി എന്ന് എല്ലാവരും കൂടി തീരുമാനിച്ചു .ആദ്യമായി ഒരിടത്തേക്ക് കെട്ടും, ഭാണ്ടവും ആയി ഒരു പോക്ക് .അതും കിടക്കാനുള്ള കിടക്ക അടക്കംകൈയില്‍ ഉണ്ട് . . ഒരു ബെഡില്‍ കൂടെ ആരും കിടക്കാന്‍ ഇഷ്ട്ടമില്ലാത്ത, ഞാന്‍ കുറെ കുട്ടികള്‍ ഉള്ള ആ റൂമില്‍ താമസിക്കുന്നത് എന്താവുംമോ?പോകാതെ വേറെഒരു വഴിയും ഇല്ല .പുതിയ സ്കൂളില്‍ എത്തിയതും കാര്യമായി ഒന്നും മുന്‍പില്‍ നല്ലതായി തോനിയുമില്ല ..നെടും തൂണ് പോലെ സ്കൂള്‍ എന്നെ കളിയാക്കി ചിരിക്കുന്നപോലെ തോന്നി യിരുന്നു .
സാധനം എല്ലാം റൂമില്‍ വച്ച് സിസ്റ്റര്‍ ആന്റി എന്നെ സ്കൂളിലേക്ക് കൊണ്ടുപോയി .ക്ലാസ്സ് തുടങി കുറച്ചു നേരം ആയിരുന്നു .ഞാന്‍എന്നും ,എവിടെയും കുറച്ചു വൈകി എത്തുന്ന അതിഥി ആണ് ..ഒരു ക്ലാസ്സിന്റെ മുന്‍പില്‍ നിന്നും ഒരു കുട്ടി registar ആയി പുറത്തേക്കു വരുന്നു ..അവരെ ഒന്നേ ഞാന്‍ നോക്കി ഉള്ളു അപ്പോളെ മനസ്സില്‍ തോന്നി . എന്തൊക്കെയോ, ആ കണ്ണുകളില്‍ ഒളിച്ചിരിക്കുന്നു !!!!! .അത്രക്കും ഒരു മിടുക്കി കുട്ടി ..കണ്ണുകള്‍ കഥകള്‍ പറയും എന്നൊക്കെ പറയുന്നപോലെ...... ,അവരെ അടുത്ത് വിളിച്ചു ആന്റി പറഞ്ഞു ഇത് ഹേന ,സ്കൂള്‍ ലെ വലിയ ഡാന്‍സ് കാരി ആണ്. നല്ല ചിരിച്ച മുഖം ആയി നില്‍ക്കുന്ന ഹേന യെ .നോക്കി ..ശരി എന്ന് ഞാനും പറഞ്ഞു .(എത്രയോ ഡാന്‍സ് കാരെ ഇതിനു മുന്‍പ് കണ്ടിരിക്കുന്നുഅത്ര ഒക്കെ ഉള്ളു ഇവരും എന്ന് ഞാന്‍ മനസ്സില്‍ പറയുന്നു ). . പല തവണ ഒരേ ക്ലാസ്സില്‍ ഇരുന്നു പഠിച്ചിട്ടുണ്ട് ....ഹേന എന്നോട് വലിയ കാര്യമായി സംസാരിക്കും ..ഒരു വാക്ക് പോലും കൂടുതല്‍ സംസാരിക്കാന്‍ എനിക്ക് തോന്നിയിട്ടില്ല
ആ ബോര്‍ഡിംഗ് സ്കൂളില്‍ ആദ്യ ദിവസം കണ്ട ആള്‍ ആയതു കൊണ്ട് ആവണം എന്തോ .ഒരു അടുപ്പ കുറവ് എന്നെ മാടി വിളിക്കും ...മൂന്ന് വര്ഷം കൂടെ ഉണ്ടായിരുന്നിട്ടും ,അടുപ്പം തോന്നാതെ ഇരുന്നത് എന്ത് കൊണ്ട് എന്ന് അറിയില്ല .പത്താം ക്ലാസ്സില്‍ ആയിരുന്നപ്പോള്‍ കുറച്ചു കൂടി കൂട്ട് ആയി എന്ന് പറയാം . ഒരുമിച്ചു ഒരേ ഗ്രൂപ്പില്‍ വന്നു .അന്നും ഹേനയുടെ ഡാന്‍സും ,പാട്ടും എല്ലാവര്ക്കും അത്രക്കും ഇഷ്ട്ടം ആയിരുന്നു .പഠിക്കാനും നല്ല മിടുക്കി ആയിരുന്നു .ആരും ഒന്ന് ഹേനയെ കണ്ടാല്‍ പിന്നെ മറക്കില്ല .പത്താം ക്ലാസ്സ് കഴിഞ്ഞപോള്‍ .ആ സ്കൂള്‍ നോട് ഞാനും വിട പറഞ്ഞു .കുറച്ചു നാള്‍രണ്ടുപേരും എഴുത്തുകള്‍ എഴുതുമായിരുന്നു .അന്നും ഞാന്‍ എഴുതുന്നത് അതെ അടുപ്പ കുറവില്‍ തന്നെ.. പിന്നെ എഴുതാതെ ആയി .. ഒരുപാടു നാള്‍ കഴിഞ്ഞു രണ്ടുപേരും ജീവിതത്തിന്റെ തിരക്കില്‍പെട്ട് ഞാന്‍ ഹേന യെ മറന്നു പോയി ...ഒരിക്കല്‍ ഒരു കൂട്ടുകാരിയുടെ ഫോണ്‍ വന്നതും ,ഞെട്ടലോടെ ഞാന്‍ അത് കേട്ടതും ഓര്‍ക്കുന്നു പേപ്പറില്‍ ന്യൂസ് കണ്ടില്ലേ ?.ഹേന മരിച്ചു പോയി ...വിവാഹം കഴിഞ്ഞു... ഏതോ വാഹന അപകടത്തില്‍ മരിച്ചു .ഒരു നല്ല അടുപ്പം തിരക്കില്‍ ഞാന്‍ അറിയാതെ പോയത് അല്ല ...വാക്കുകള്‍ നോക്ക് കുത്തി ആവുന്ന നിമിഷം ആയിരുന്നു എന്റെ ജീവിതത്തില്‍ .....എന്തോ ഒരു വാശിയുടെ പുറകില്‍ ഞാന്‍ ഒരു നല്ല കൂട്ടുകാരിയെ അറിഞ്ഞില്ല .
.ചിലര്‍ ഇതുപോലെ ആവും നമ്മളോട് അടുപ്പം തോന്നുമ്പോള്‍ നമുക്ക് അവരോടു അടുപ്പം തോന്നില്ല ..നമുക്ക് അവരോടു അടുപ്പം തോന്നുമ്പോള്‍ അവര് നമ്മളെ കരയിപ്പിച്ചുകൊണ്ടേ ഇരിക്കും എന്റെ വാശിയുടെ പുറത്ത് ഇനി ഞാന്‍ ഇതെല്ലാം കണ്ടില്ല എന്ന് നടിക്കണം . കണ്ടാലും എന്റെ മനസ്സില്‍ ഹേനയോടു അടുപ്പം ഉണ്ടായിരുന്നു എന്ന് ഇനി പറയാനുംസാധിക്കില്ലല്ലോ .അടുപ്പം കൂടുമ്പോള്‍ പലര്‍ക്കും ഉണ്ടാവുന്നത് ആണല്ലോ മൌനം അതിനെ ഞാനും ഇവിടെ കൂട്ട് പിടിക്കുന്നുവിഷമം കൊണ്ട് മാത്രം ...
Friday, 26 March 2010
Saturday, 13 March 2010
ശ്രീപത്മനാഭനു മുന്‍പില്‍ .....(part-1)
2009 ജൂലൈ , അവധി ക്ക് നാട്ടിലേക്കു പോയപ്പോള്‍ ഒരുപാട് കാര്യം മനസ്സില്‍ കുത്തികുറിച്ചു ത്തനെ ആണ് ലണ്ടനില്‍ നിന്ന് യാത്ര പുറപ്പെട്ടത് . ആദ്യം മനസ്സില്‍ തോന്നിയത് കുട്ടികളെ നമ്മുടെ നാടിന്‍റെ ഭംഗി ഒന്ന് കാണിക്കണം ,അതിന്‍റെ , തുടക്കം എവിടെ നിന്നും വേണമെന്ന ഒരു സംശയവും ഇല്ല , തിരുവനന്തപുരം നിന്നും ത്തനെ ആവണം എന്ന് മനസിലും ഉറപ്പിച്ചു .എട്ട് വയസു കാരി മോള്‍ക്കും അറിയുന്ന ഒരേ ഒരു പേരും അത് ത്തനെ .കേരളത്തിന്റെ തലസ്ഥാനം . രംഗ വിലാസം കൊട്ടാരത്തില്‍ ഒരു പുതിയ museum തുറക്കും അതും കാണണം എന്ന്അതിയായി ആശിക്കുന്ന ഷമിന്‍ ടെ ആഗ്രഹവും നടക്കും .കൂടെ, എന്‍റെ ഒരു കൊച്ചു സ്വപ്നവും ഒന്ന് കൂടി നടക്കുമോ എന്നും നോക്കാം ..........
എല്ലാം തിരുമാനിച്ചതുപോലെ ,യാത്ര യുടെ തുടക്കം എറണാകുളത്തും നിന്നും ,അതും യാത്ര യുടെ സുഖം അറിയാന്‍ വേണ്ടി ട്രെയിനില്‍ ആണ് പോയത് . .ലണ്ടനില്‍ പത്തു ബോഗികള്‍ ഒരുമിച്ച് കൂട്ടി കെട്ടി ഓടുന്ന ട്രെയിന്‍ കണ്ടിട്ടുള്ള കുട്ടികള്‍ക്ക് നമ്മുടെ നാട്ടിലെ ഇരുപ്പതും ,അതില്‍ കൂടുതല്‍ ബോഗികള്‍ ആയി ചൂളം വിളിക്കുന്ന ട്രെയിന്‍ ഒരു അതിശയം ത്തനെ ആയിരുന്നു .വേണാട് ആണ് ട്രെയിന്‍ .അഞ്ച് മണിക്കൂര്‍ കൂടുതല്‍ എടുത്ത് തിരുവനന്തപുരം എത്തുവാന്‍ .ട്രെയിനില്‍ കഴിക്കാന്‍ കിട്ടിയ പൂരി മസാലയുടെ രുചി ഇന്നും കുട്ടികള്‍ പറയും .കേരളത്തിലെ ട്രെയിനില്‍ നല്ല രുചിയുള്ള ഭക്ഷണം കിട്ടും എന്നും അവര്‍ക്ക് ഉറപ്പായി .എറണാകുളത്ത് നിന്നും ആ അഞ്ച് മണിക്കൂര്‍ യാത്ര വളരെ നല്ലത് ആയിരുന്നു .12 വര്ഷം കഴിഞ്ഞ് ആണ് ഞാനും ഭര്‍ത്താവും നാട്ടിലെ ട്രെയിനില്‍ കയറിയത് . അതിന്‍റെ ഒരു പുതുമ മനസിലും ഉണ്ടായിരുന്നു . പലതും നമ്മുടെ മനസ്സില്‍ മറവിയിലേക്ക് പോയി കൊണ്ടിരിക്കുന്നു .ഒരു പ്രവാസി ആയിരുന്നിട്ടും നാടിനോടുള്ളഎന്‍റെ ഇഷ്ട്ടം കൂടുകാ ത്തനെ ആണ് .യാത്ര തുടരാം ..........
ട്രെയിന്‍ ,അടുത്തുപോയി കാണാനുള്ള വഴക്ക് ....... കൂടെ ആന്റി യും .
രാത്രി പത്തു മണി കഴിഞ്ഞു തിരുവനന്തപുരം എത്തിയപോള്‍ താമസിക്കാനുള്ള സ്ഥലം അവിടെ ഷമിന്‍ ടെ ആന്റി യുടെ വീട് ഉണ്ട് .ഷമിന്‍ ടെ കോളേജ് പഠനം എല്ലാം അവിടെ ആയിരുന്നത് കൊണ്ട് തിരുവനന്തപുരം എപ്പോളും കുളിര്‍മ ഉള്ള ഒരു വിഷയം ആണ് . കൂടാതെ അവിടെ രാജകൊട്ടാരത്തില്‍ എന്ത് നടക്കുന്നു എന്ന് സൂക്ഷ്മമായി ,പുസ്തക താളുകളില്‍ കൂടി കണ്ടുപിടിക്കും .എല്ലാം കൊണ്ട് തികഞ്ഞ രാജ ഭക്തന്‍ എന്ന് വേണമെങ്കില്‍ പറയാം പോരാത്തതിന് , തിരുവിതാംകൂറിനെ കുറിച്ചുള്ള ഏതു പുസ്തകം വേണമെങ്കിലും ഇവിടെ എന്‍റെ വീട്ടില്‍ ഉണ്ട് .ആ പുസ്തകള്‍ ഞാന്‍ വായിക്കാതെ ത്തനെ എല്ലാം വിവരവും എന്‍റെ ചെവിയിലൂടെ കടന്നു പോകും .ആന്റി യുടെ വീട്ടില്‍ എത്തി സുഖം ആയി കിടന്നു ഉറങ്ങി .രാവിലെ എഴുന്നേറ്റു പട്ടത്ത് നിന്നും യാത്ര യുടെ തുടക്കം .നേരെ പോയത് രംഗ വിലാസം കൊട്ടാരത്തിലെ museum കാണാന്‍ .പക്ഷെ ഹരി പിള്ള കാര്‍ കൊണ്ട് പോയത് സുന്ദര വിലാസം കൊട്ടാരത്തില്‍ ,അവിടെ ചെന്ന് ചോദിച്ചപ്പോള്‍ അത് പോലെ ഒന്ന് ആര്‍ക്കും അറിയില്ല .അത് ഇനിയും തുറന്നതായി ആരും കേട്ടിട്ടില്ല. .ഒന്ന് കൂടി സംശയം തീര്‍ക്കാന്‍ പാലസ് ഓഫീസില്‍ ത്തനെ പോയി ചോദിക്കാം എന്ന് വിചാരിച്ചു. പതുക്കെ, ശ്രീപാദം കൊട്ടാരത്തിന് അടുത്ത് കൂടെ നടക്കുന്നു. അവിടെ വലിയ ഒരു പൂക്കളം ഉണ്ടാക്കിയിട്ടുണ്ട് അവിടെ നിന്നിരുന്ന ആരോ പറഞ്ഞു .museum കാണാന്‍ പറ്റാത്ത വിഷമം ആയി ഷമിന്‍ നടക്കുന്നു .എന്നാലും പൂക്കളം ഒന്ന് കയറി കാണാം .അതും വളരെ ഭംഗിയായി ചെയ്തിരിക്കുന്ന ഒരു വലിയ പൂക്കളം!! .അവിടെ കുറച്ച് ഫോട്ടോ എടുത്തു .അടുത്ത് തന്നെ ഉള്ള വടക്കേ നടയിലേക്കു നടന്നു . വലിയ തിരക്ക് ഒന്നും ഇല്ല . ശാന്തമായി അവിടെ ആ നടയില്‍ കുറച്ചു നേരം ഇരുന്നു .
ശ്രീപാദം കൊട്ടാരത്തിലെ പൂക്കളം
ആന്റി യുടെ ഡ്രൈവര്‍ ഹരി പിള്ള ഒരു നല്ല കഥാപാത്രം ആയി തോന്നി .എനിക്ക് ആ ഭാഷ കുറച്ച് കൂടുതല്‍ കേള്‍ക്കാനും ഒരു അവസരം ആയിരുന്നു .എറണാകുളത്തും നിന്നും ,തിരുവനന്തപുരം എത്തിയാല്‍ ഉള്ള ആ ഒരു ഇത് പറയേണ്ട ആവശ്യം ഇല്ലല്ലോ ?വടക്കേ നടയില്‍ നിന്നും ആ പൊരിഞ്ഞ വെയിലത്ത് ശ്രീ പത്മനാഭന്റെ മുറ്റത്തേക്ക് ,അവിടെ വരെ നടന്ന് എത്തിയില്ല , ഇടതു വശത്ത് പുത്തന്‍ മാളിക പാലസ് museum എന്ന് ഒരു ബോര്‍ഡ് കാണാം .ആരും അത് അത്ര കാണില്ല .അതിനകത്ത് കടന്നാല്‍ അവിടെ പാലസ് museum കാണാം . നമുക്ക് തനിച്ചു അതിനകത്ത് പോകാന്‍ അനുവാദം ഇല്ല .അവിടെ ഉള്ള guides നമ്മളെ കൊണ്ടുപോകും .ഒരു തമിഴ് ച്ചുവയോടെ സംസാരിക്കുന്ന ഒരു സ്ത്രീ ആയിരുന്നു കൂടെ വന്നത് . .വളരെ ഭംഗി ആയി വിവരണം നടക്കുന്നു .അവരുടെ ആ ജോലിയിലെ ഇഷ്ട്ടവും അതില്‍ മനസിലാവും .....
ആ വഴിയിലൂടെ നടക്കുമ്പോള്‍ ഒരു തണുത്ത കാറ്റും ,എവിടെയും പച്ചപ്പും ആയി ഒരു നാട്ടുപ്പുറം പോലെ തോന്നും .അവിടെ നമ്മള്‍ കാണുന്നത് കുതിര മാളികാ ആണ് .112 കുതിരകളെ കൊത്തിവച്ചിട്ടുള്ള കുതിര മാളിക .കൊട്ടാരത്തിന്റെ ഭംഗിയും അത് ത്തനെ . തടിയില്‍ കൊത്തിവച്ചിരിക്കുന്നതും ആണ് .നാല് വര്ഷം കൊണ്ട് ആണ് അത് പണിത് തീര്‍ത്തതും.
ഇത് വഴി ആണ് കുതിര മാളികയില്‍ പോകുന്നതും
കുതിര മാളിക യുടെ തറയില്‍ ഒന്ന് കാല് എടുത്തു വച്ചപ്പോള്‍ ആ തറയിലെ തണുപ്പ് നമ്മുടെ തല വരെ എത്തിയത് പോലെഎനിക്ക് തോന്നി . . ഒരു അനക്കവും പോലും ഇല്ല .അവിടെ, ഇവിടെ ആയി കുറച്ചു പേര് നടക്കുന്നത് കാണാം .കുതിര മാളികയില്‍ കയറുമ്പോള്‍ പുറത്ത് നിന്നുമുള്ള ഒരു സ്വരം നമുക്ക് കേള്‍ക്കാന്‍ കഴിയുകാ ഇല്ല .ആ കൊട്ടാരക്കെട്ടുകളില്‍ ഇനിയും കഥകള്‍ ഉറക്കം ത്തനെ .അതിനകത്ത് ഒരുപാടു തരം എണ്ണ വിളക്കുകള്‍ ,പൊടി പിടിച്ച് ഇരിക്കുന്നതും കാണാം .ഓരോ മുറികളിലും അതി വിശിഷ്ടമായ പലതരം സാധനകളും ഉണ്ട് . ശ്രീ ചിത്തിരതിരുനാള്‍ ടെ ഒരു വലിയ എണ്ണ ചായ ചിത്രം അവിടെ കാണാന്‍ സാധിക്കും .രോറിക്കിന്റെ(Svetoslav Roerich ) വളരെ പേര് കേട്ട ആ ചിത്രം നമ്മള്‍ ഒരു നിമിഷം അറിയാതെ നോക്കി നിന്ന് പോകും .ആ ചിത്രത്തില്‍ നോക്കുമ്പോള്‍ ,നമ്മളെ രാജാവ് നോക്കുന്നപോലെ തോന്നും .ഏതു വശത്ത് നിന്നും നോക്കിയാലും ,രാജാവിന്‍റെ കണ്ണുകള്‍ നമ്മളെ തന്നെ കാര്യമായി നോക്കുന്നപോലെ തോന്നും
HIS HIGHNESS Sri PADMANABHA DASA VANCHI PALA SIR RAMA VARMA KULASEKHARA KIRITPATI
റോരിക് വരച്ച അമ്മ മഹാ റാണിയുടെ ചിത്രം
.പിന്നെ നമ്മളെ അവര്‍ കൊണ്ട് പോകുന്നത് ആ ആട്ടുകട്ടില്‍ കിടക്കുന്ന നൃത്ത മുറിയിലേക്ക് ആണ് .അവിടെ സുഗന്തവല്ലി യുടെ കാലിലെ ചിലങ്കയുടെ സ്വരം ഒന്ന് കേട്ടുവോ എന്ന് തോന്നും .ആ കട്ടിലില്‍ നമുക്ക് ഇരിക്കാം .ഫോട്ടോ, എടുക്കുവാന്‍ അനുവാദം ഇല്ല .ആ കട്ടിലില്‍ ഇരിക്കുമ്പോള്‍ .ആ കൊട്ടാരത്തിന്റെ മുറ്റവും എല്ലാം നല്ലപ്പോലെ കാണാന്‍ സാധിക്കും .ആ ഇടനാഴികളുടെ എനിക്ക് നടന്നു തീരുന്നപോലെ തോന്നിയുമില്ല .സ്വാതിതിരുന്നാള്‍ ,നിലാവിനെ നോക്കി കൊണ്ട് എഴുതുവാന്‍ ഇരിക്കുന്ന മുറിയിലേക്ക് ആണ് ആ നടപ്പ് എത്തിച്ചത് . എത്രയോ കീര്‍ത്തനം നമുക്ക് സമ്മാനിച്ച മുറി ആണ് ഒന്ന് നമിക്കാതെ വയ്യ ..ആ കൊച്ചു മുറിയില്‍ , നിന്നും ജനലില്‍ കൂടി നോക്കിയാല്‍ സ്വാമി ക്ഷേത്രവും നല്ലപോലെ കാണാന്‍ സാധിക്കും ..പട്ടണത്തെ തിലകം ചാര്‍ത്തുന്ന ശ്രീപത്മനാഭ സ്വാമിക്ഷേത്രം .ക്ഷേത്ര ഗോപുരത്തിലെ സ്വര്‍ണതാഴികകുടവും എല്ലാം കാണാം .മുകളിലെ , ഏതോ മുറിയിലെ ഒരു ജാലകത്തിലൂടെ നോക്കിയാല്‍ കൊട്ടാരത്തിലെ കുറെ മുറികള്‍ നോക്കാന്‍ പറ്റാതെ അടച്ച് ഇട്ടിരിക്കുന്നു . .എത്ര നാളുകള്‍ കൊണ്ട് പണിത് എടുത്ത ആ കൊട്ടാരത്തെ ,ഒന്ന് പൊടിതട്ടി എടുക്കാന്‍ പോലും ആരും ഇല്ല ,പഴമ കൊടുത്ത ധന നഷ്ട്ടം തന്നെ ആവും .കൊട്ടാരത്തില്‍ നിന്നും ഇറങ്ങി താഴെ വരുമ്പോള്‍ ആ മട്ടുപ്പാവില്‍ നമുക്ക് ഫോട്ടോസ് എടുക്കാം .കുറച്ചു നേരം ആ കാറ്റും കൊണ്ട് അവിടെ ഇരിക്കാം അതും പത്മനാഭന്റെ കൃപ ..രാജാ ക്കന്മാരുടെയും ,ദിവാന്ജിമാരുടെയും താലോലം ഏറ്റു വളര്‍ന്ന കൊട്ടാരം ഇനിയും നശിച്ചു ഇല്ലാതെ ആവരുത് എന്ന് മനസ്സില്‍ ഞാന്‍ അറിയാതെ പറഞ്ഞുവോ
എന്നും എനിക്ക് തോന്നി .
കൊട്ടാരത്തിന്റെ മുറ്റത്ത്
അവിടെ നിന്നും കുറെ ഫോട്ടോ എടുത്ത് പതുക്കെ പുറത്തേക്ക് നടന്നു ,ആ പച്ചപ്പില്‍ നിന്നും വിട പറഞ്ഞപോള്‍ ഒരു നഷ്ട്ടം തോന്നി .12 വര്‍ഷത്തിനു മുന്‍പ് ഞാന്‍ ഇത് കണ്ടതും ആണ്.അന്ന് വിവാഹം കഴിഞ്ഞ് ഷമിന്‍ ടെ കൂടെ നടന്നപ്പോള്‍ കൊട്ടാരത്തിനും പുതുമ ആയിരുന്നു .ഇന്ന് അത് എല്ലാം വിറങ്ങലിച്ചു നില്‍കുന്നപോലെ തോന്നി .ഇനിയും ഞാന്‍ എന്ന് കുതിര മാളിക കാണും? .അതും 12 വര്ഷം കാത്തിരിക്കേണ്ടി വരുമായിരിക്കും .എന്നാലും, ഇവിടെ വന്നാല്‍ ഇത് കാണാതെ ഞാന്‍ പോകില്ല .കുതിര മാളികയില്‍ നിന്നും എന്തൊക്കെ ഓര്‍ത്ത് ആയിരുന്നു നടപ്പ് ,മനസ്സില്‍ ഒരു ഞെട്ടല്‍ പോലെ ആണ് ഒരു കാര്യം ഓര്‍ത്തതും .കരുവേലപ്പുര മാളിക മുകളിലെ 'മേത്തന്‍ മണിയുടെ' സ്വരം കേട്ടതേ ഇല്ലല്ലോ ?എന്തെല്ലാം കണ്ട മണികള്‍ ആണ് . രാജഭരണവും ; ജനകിയ ഭരണത്തിനും ,അതിന്‍റെ എല്ലാ ഉദയവും അസ്തമയവും ഒരുപോലെ സ്വരമുയര്‍ത്തി ,എല്ലാത്തിനും മുകളില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന കാഴ്ച വസ്തു ..അതും രാജഭരണം സംഭാവന ചെയ്ത ഈ മണി ..താടി വച്ച മനുഷ്യന്റെ രൂപവും, രണ്ടു ആട്ടിന്‍ കുട്ടികളും ഇന്ന് വരെ ആ രൂപത്തിന് ചിരിക്കാന്‍ കഴിഞ്ഞ് കാണില്ല .മണിക്കുറുകള്‍ തോറും ചിരിക്കാന്‍ ശ്രമിക്കുമ്പോള്‍ രണ്ട് ആട്ടിന്‍ കുട്ടികള്‍ ചാടി വീണു ശക്തിയായി ആ ചെകിടില്‍ ഇടിക്കും .അതോടെ വായ അടയും .എത്രയോ കാലമായി ഇത് നടക്കുന്നു ?
അതും നോക്കി കുട്ടികള്‍ നില്‍ക്കുമ്പോള്‍ ഞാന്‍ പതുക്കെ എന്‍റെ സ്വപ്നം ഇന്ന് എങ്കിലും നടക്കുമോ എന്ന് അറിയാന്‍ ഒരു ശ്രമം നടത്തി .'പത്മതീര്‍ഥ ക്കുളം' അതിനു അടുത്ത് ഒന്ന് പോയി ഇരിക്കണം .കഴിഞ്ഞ ഓരോ വരവിലും മനസ്സില്‍ അതിയായ ആശ ആയി മനസ്സില്‍ മൂടി കിടന്നതും ആണ് .കോളേജില്‍ നിന്നും ടൂര്‍ വന്നപ്പോള്‍ അതിന് അടുത്ത് ഒന്ന് എത്തി നോക്കിയപോള്‍ , 'എന്ത് വായില്‍ നോക്കി
നില്‍ക്കുന്നു? എന്നുള്ള വഴക്ക് കേള്‍ക്കാന്‍ സാധിച്ചു . .ഷമിന്‍ ടെ കൂടെ വന്നപ്പോള്‍ കൊട്ടരാക്കെട്ടുകളില്‍ ഇഷ്ട്ടം തീര്‍ക്കാന്‍ സമയം കിട്ടി ഉള്ളു . ക്ഷേത്രവും അമ്പലകുളവും ഒക്കെ എനിക്ക് എന്നും ഹരമുള്ള വിഷയം ആണ് .ഞാന്‍ പത്ത് രൂപ കൊടുത്ത് മീനിനുള്ള തീറ്റയും വാങ്ങിച്ചു പതുക്കെ ആ നടകള്‍ ഇറങ്ങി .പത്മതീര്‍ഥ ക്കുളം ഇത്ര അടുത്ത് ഞാന്‍ കണ്ടത് അന്ന് ആണ് .കുളത്തില്‍ ഒരുപാടു മീനുകള്‍ ഉണ്ട്.അതും ഗോള്‍ഡ് ഫിഷ് എല്ലാം . വാവലുകള്‍ ചേക്കേറുന്ന മരവും ,എല്ലാം തെളിഞ്ഞു കാണാം . .ഷമിനും കുട്ടികളുംആയി മീനിനോടുള്ള യുദ്ധം നടക്കുന്നു .എനിക്ക് ഒന്നും കേട്ടതായി ഓര്മ വരുന്നില്ല . .ശാലീനമായ ഈ നഗരത്തിനോട് എന്നും എനിക്ക് പ്രണയം തന്നെ .
സ്വാതി തിരുന്നാളിന്റെ കീര്‍ത്തനം കേട്ട് ഉണരുകയും ,ഇരയിമ്മന്‍ തമ്പി യുടെ ഓമന തിങ്കള്‍ കിടാവോ ... എന്ന താരാട്ട് പാട്ട് കേട്ട് ഉറങ്ങിയും,....ചരിത്രത്തിന്റെ വഴി താരയില്‍ മരിക്കാത്ത ,ആയിരം ഓര്‍മകളുടെ സാക്ഷിയായി നഗരം എന്നും നില്‍ക്കുന്നു .പലതും ഓര്‍മ്മകള്‍ മാത്രം !!ഉദയം ആകുമ്പോള്‍ കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും സ്വാമി ക്ഷേത്രതിലേക്കു എഴുന്നള്ളുന്ന രാജാവിനെ പഴമക്കാര്‍ ത്തനെ കാത്ത് നില്‍ക്കണം .പുതിയ തലമുറക്ക് കിന്നരിതലപാവ് ധരിച്ച രാജാവിനെ ഫോട്ടോ യില്‍ കണ്ടു കാണും . അതുപോലെ പത്മതീര്‍ഥ ക്കുളം ഇനിയും നാടിനു നഷ്ട്ടമാവരുതെ എന്ന പ്രാര്‍ത്ഥനയിലും തിരുവിതാം കൂറിനെ ഞാന്‍ എന്നും രാജകീയ മായി തന്നെ ഓര്‍ക്കുന്നു .
'പത്മതീര്‍ഥ ക്കുളം'
എവിടെ കിട്ടും ഇത്രയും ശാന്തമായ ഒരു ഇടം ......
തിരുവിതാം കൂറിനോട് എന്റെ ഇഷ്ട്ടവും എന്നും ഉണ്ടാവും .................കൂടെ സ്നേഹവും !!!!!
Friday, 5 March 2010
ഷമ്മി യോട് ഒരു വാക്ക് .....(ROME PART 2)
റോമിനെ ഞാന്‍ ഒന്ന് കൂടി പൊടി തട്ടി എടുക്കുന്നു ..പറയാന്‍ ഉള്ളത് മുഴുവനും മനസ്സില്‍ നിറഞ്ഞു കണ്ടത് കൊണ്ട് വാക്കുകള്‍ തേടി പിടിച്ചു വരുമ്പോളേക്കും സമയം എടുക്കും .എത്ര എഴുതിയാലും മതി വരിക്കയും ഇല്ല .ചിലത് മനസ്സില്‍ അതി ശക്തമാണ് .അപ്പോള്‍ മറവിയിലേക്ക് പോവുന്ന കാര്യം വരുന്നു മില്ല ..
എന്റെ മടിയില്‍ നിന്നും ഞാന്‍ യാത്ര ആരംഭിച്ചതും .അത് അവസാനിച്ചോ ജീവിതത്തില്‍ ഞാന്‍ തേടി നടന്ന ഒന്ന് കണ്മുന്‍പില്‍ കണ്ട അതി സന്തോഷത്തിലും !!!!!!
റോമ്മിലെ യാത്ര തുടരാം ..അവിടെ നിന്നും പിന്നെ പോയത് MICHELANGELO ടെ പൈന്ടിങ്ങ്സ് കാണാന്‍ . വര്‍ത്തിക്കാന്‍ museum ത്തില്‍ അവിടെ ത്തനെ sistine chapal ഉണ്ട് .അവിടെ ആണ് മാര്‍പാപ്പ മാരെ തിരഞ്ഞു എടുക്കുന്നതിന്റെ conclave നടക്കുന്നതും . ആ ചുമരുകളിലെ , ജീവനുള്ള ചിത്രം എത്ര കണ്ടാലും മതി വരില്ല .അവിടെ കുറെ സമയം നില്ക്കാന്‍ സാധിക്കില്ല, പെട്ടന്ന് കണ്ടു പോരണം .അവിടെ നിന്നപോള്‍ ഒരു കലാകാരന്‍ ഭര്‍ത്താവു കൂടെ ഉള്ള സന്തോഷവും എനിക്ക് തോന്നി കാരണം ..അത് കാണുമ്പോള്‍ മറ്റു ഒരു ആളില്‍ തോന്നുന്ന കോരിത്തരിപ്പ് .മുന്‍പില്‍ കണ്ടതും ആണ് ...ചുമരുക്കള്‍ക്ക് അടുത്ത് പോയി നോക്കുമ്പോള്‍ നമ്മളും അതിലൂടെ ഏതോ ഒരു ലോകത്തില്‍ എത്തിയതുപോലെ അനുഭവപെടും .നേരിട്ട് കാണുബോള്‍ എല്ലാവരും പറയുന്നപോലെ വാക്കുകള്‍ക്ക് ക്ഷാമം അത് ത്തനെ ഞാനും ഇവിടെ ഏറ്റു പറയുന്നു .
basilica യില്‍ ഞാന്‍ ഒന്ന് കളിക്കാം ...
ആ ഇടനാഴിയിലൂടെ..............
എന്റെ കൂടെ മോള്‍ എപ്പോളും ഉണ്ടായിരുന്നത് കൊണ്ട് ടൂര്‍ ഗൈഡ് ഒന്നും ഞാന്‍ നോക്കിയതെ ഇല്ല .എല്ലാവരും കൂടി സ്കാലെ ( scala )എന്നാ ഒരു പള്ളിയില്‍ പോയിരുന്നു .അത് LATERAN BASILICA യുടെ അടുത്ത് ആണ് .അവിടെ ഇരുപതിഎട്ടു നടകള്‍ ഉണ്ട് ..ആ നടകള്‍ നമ്മള്‍ മുട്ടില്‍ഇഴഞ്ഞു കയറണം .ആ നടകള്‍ പീലാത്തോസിന്റെ കൊട്ടാരത്തില്‍ നിന്നും കൊണ്ട് വന്നു അവിടെ സ്ഥാപിച്ചത് ആണ് .കര്‍ത്താവു അതിലൂടെ നടന്നു എന്ന് വിശ്വസിക്കുന്നു .അത് വളരെ എളുപ്പം ആണല്ലോ എന്ന് എല്ലാരും ചിന്തിക്കും ?അത്ര എളുപ്പം അല്ല .കോടാനുകൂടി ജനങ്ങള്‍ മുട്ടില്‍ കയറിയ നടകള്‍ ആണ് .ഒരു നടയില്‍ നിന്നും മറ്റേ നടയിലേക്കു കാലു എടുത്തു വയ്ക്കുമ്പോള്‍ വേദനിച്ചപ്പോലെ തോന്നി . . എന്റെ കാലിന്റെ മുട്ടില്‍ നല്ല വേദന തോന്നി .
LATERAN BASILICA
സ്കാല...ഈ നടകള്‍ ആണ് മുട്ടില്‍ ഇഴഞ്ഞു കയറണം .ഒരു ആള് പോലും നടന്നു കയറുന്നത് കണ്ടില്ല .
കുറെ പാപം ഒക്കെ അവിടെ തീര്‍ന്നു കാണും എന്നുള്ള സന്തോഷത്തിലും Fontana di Trevi കാണാന്‍ പോയി .കുറെ ദൂരെ നിന്ന് ത്തനെ അവിടെ ഒരുപാടു പേര് നില്‍ക്കുന്നതും കാണാം .അതിനു അടുത്ത് എത്തിയപ്പോള്‍ ഒരു നിമിഷം എനിക്ക് തല ചുറ്റുന്നത് പോലെ തോന്നി .ഞാന്‍ നില്‍ക്കുന്നത് ബോണ്‍ ജോവി ടെ പാട്ടിലെ ആ സ്ഥലത്ത് .സന്തോഷം കൊണ്ട് ഞാന്‍ ഒന്ന് വിറച്ചു എന്ന് തന്നെ പറയാം .ആദ്യം അവിടെ ഒന്ന് ഇരുന്നു ,നമ്മുടെ മനസ് നിറഞ്ഞു എന്ന് ഒരു മടിയുമില്ലാതെ ഞാന്‍ പറയാം ..പിന്നെ, ഭര്‍ത്താവിനെ കൂടെ വിളിച്ചു ഇരുത്തി നോക്കി .എന്നിട്ടും ആ വിറലയും മാറിയ പോലെ തോന്നിയില്ല .ഇത് കാണണം എന്ന് എനിക്ക് ആശ തോന്നിയിട്ടേ ഇല്ല ,പക്ഷെ കാണാന്‍ സാധിച്ചു .അതും ജീവിതത്തില്‍ ഇത്രയും സന്തോഷം തോന്നിയ ഒരു കാര്യം എന്ന് വേണം പറയാന്‍ .നമ്മള്‍ തേടി നടന്നത് മുന്‍പില്‍ കാണുമ്പോള്‍ ഉള്ള ഒരു വെപ്രാളം .ഏതു വിധത്തില്‍ പറഞ്ഞുഅറിയിക്കും ഈപ്പോള്‍ അറിയില്ല .
ഇവിടെയും സ്നേഹം ...........
റോമ്മില്‍ ഒരുപാടു നല്ല ഐസ് ക്രീം കിട്ടും . അതും ഒരു ഷോപ്പില്‍ ത്തനെ അമ്പതു തരം .ഒന്ന് കയറിയാല്‍ ഒരു ഐസ് ക്രീം എടുക്കാതെ പോരാന്നും തോന്നുക ഇല്ല .fountain trevi കണ്ട സന്തോഷത്തില്‍ നല്ല ഒരു ഐസ് ക്രീം കഴിച്ചു കൊണ്ട് colosseum തിലേക്കു നടന്നു .അന്ന് ഒരുപാടു നടന്ന ഒരു ദിവസം ആയിരുന്നു .പ്രതാമത്തിന്റെ തലയും ഉയര്‍ത്തി നില്‍ക്കുന്ന colosseum കുറെ ദൂരെ നിന്ന് ത്തനെ കാണാം .അതും gladiator സിനിമ കണ്ടു കോരിത്തരിച്ച ആര്‍ക്കും അത് കാണുമ്പോള്‍ ഒരു കുളിര്‍മ ത്തനെ തോന്നും . ഞാനും അതില്‍ പെടും .ആ സന്ധ്യാ വെളിച്ചത്തില്‍ അതിനു വല്ലാത്ത ഒരു ഭംഗി ആയിരുന്നു!!!!! .എനിക്ക് എന്തോ അതിനു അടുത്ത് എത്തുംതോറും അത് എന്നെ കാര്‍ന്നു തിന്നാന്‍ നില്‍ക്കുന്നപോലെ ഒരു പേടി തോന്നി .അതിനു ഉള്ളില്‍ കയറാനും ഒട്ടും മനസ് അനുവദിച്ചുമില്ല .ഞാന്‍ മാത്രം പുറത്തു നില്‍ക്കുന്ന കാര്യം അതും നടക്കില്ല .
colosseum
ചരിത്രമുള്ള ,എന്ത് കണ്ടാലും അത് കാണണം എന്ന് പറയുന്ന എന്റെ ഭര്‍ത്താവു എന്തോ അത് കാണാന്‍ കയറുന്നില്ല എന്ന് പറഞ്ഞു .അവിടെ പുറത്തു ഇരിക്കുന്നതും ഒരു ഭയാനകം ആയി തോന്നി .റോമ്മില്‍ വന്നിട്ട് പോക്കറ്റ് അടിക്കുന്ന ഒരു ആളെ പോലും കണ്ടിരുനില്ല . റോമ്മിലെ പോക്കറ്റ് അടി പേര് കേട്ടതും ആണ് .colosseum തിനോട് ചേര്‍ന്ന് ഇരിക്കുന്ന പേടിയും ആയി ഭര്‍ത്താവിനോട് ചേര്‍ന്ന് ചുരുണ്ട് കൂടി ഞാന്‍ ഇരിക്കുന്നു .അപ്പോള്‍ രണ്ടുപേര്‍ ഒരു വലിയ ബാഗ് പോക്കറ്റ് അടിച്ചു ഓടുന്നു .അതിനു പുറകില്‍ വേറെ കുറെ ആളുക്കളും .അത് നോക്കി ഇരുന്നത് കൊണ്ട് എന്റെ പേടിയും അവരോടു കൂടി ഓടി പോയി .നാല് ദിവസം റോമ്മില്‍ ഉണ്ടായിരുന്നിട്ടും ,ഇനിയും ഒരുപാടു അവിടെ കാണാന്‍ ബാക്കി ഉണ്ടായിരുന്നു .......
varthican museum
ദൈവാനുഗ്രഹത്താല്‍, ഒരുപാടു നല്ല യാത്രകള്‍ ചെയ്യാന്‍ പറ്റിയിട്ടും ഉണ്ട് .റോമില്‍ പോയി കണ്ട ആ സന്തോഷം വേറെ ഒരിടത്തും തോന്നിയിട്ടും ഇല്ല..ചരിത്രവും ,പഴമയും ആ നാടിന്റെ ഓരോ മൂക്കിലും ,മൂലയിലും നമുക്ക് കാണാന്‍ സാധിക്കും ..ഇത് എനിക്ക് കാണാന്‍ എന്റെ കൂടെ ഉണ്ടായിരുന്ന എന്റെ പ്രിയ ഭര്‍ത്താവിനോട് ഒരു വാക്ക്..... .നന്ദി....നമ്മുടെ ജീവിതത്തില്‍ ഒരുപാടു നമ്മള്‍ കണ്ടും ,കേട്ടും ജീവിതം ഓടുകായാണല്ലോ ..അതിനിടയില്‍ മനസ്സില്‍ ആശിച്ചതുപോലെ ,ഒന്ന് കാണുമ്പോള്‍ ആ സന്തോഷം ഇവിടെ എങ്കിലും വാക്കുകള്‍ കൊണ്ട് ഒന്ന് തലോടിയില്ല എങ്കില്‍ പിന്നെ ജീവിതത്തിനും എന്ത് അര്‍ത്ഥം ??..ഒരിക്കല്‍ എങ്കിലും നമുക്ക് ഇഷ്ട്ടമുള്ളത് ..മനസ് നിറഞ്ഞു കണ്ടു എന്ന് പറയുന്നതും ഒരു സന്തോഷം ത്തനെ .
ഇത് ഏഴു വര്ഷം മുന്‍പ് ഞാന്‍ പോയപോള്‍ കണ്ടത് ഓര്‍ത്തു എടുത്തു എഴുതിയതും ആണ്. ചില വാക്കുകള്‍ ഇംഗ്ലീഷില്‍ ത്തനെ, എഴുതേണ്ടി വന്നു ..മലയാളം എഴുതി വായിക്കുന്നവര്‍ക്കും സംശയം ആവരുതല്ലോ ..........
എന്റെ മടിയില്‍ നിന്നും ഞാന്‍ യാത്ര ആരംഭിച്ചതും .അത് അവസാനിച്ചോ ജീവിതത്തില്‍ ഞാന്‍ തേടി നടന്ന ഒന്ന് കണ്മുന്‍പില്‍ കണ്ട അതി സന്തോഷത്തിലും !!!!!!
ഞാന്‍ പഠിച്ചിരുന്നകാലത്ത് പാട്ടു കേള്‍ക്കും , എന്നുള്ളത് ദിനചര്യ ആണ് .ഇംഗ്ലീഷ് പാട്ടിനോടും കുറച്ചു ഇഷ്ട്ടം ഉണ്ട് ..എന്നോ ഒരിക്കല്‍ ഒരു പാട്ടു BON JOVI ടെ THANK YOU FOR LOVING ME കേള്‍ക്കാന്‍ ഇടആയി ..ആപാട്ടിലും ,അതില്‍ കണ്ട ആ സ്ഥലം അതിനോട് എന്റെ മനസ്സില്‍ വല്ലാത്ത ഒരു ഇഷ്ട്ടം തോന്നി .യൂറോപ്പ് എവിടെയോ ആണെന്ന് മനസിലായിരുന്നു .റോമ്മില്‍ ആണെന്ന് തോന്നിയില്ല ... അത് എന്റെ മനസിലൂടെ പല തവണ കടന്നു പോയിട്ടുണ്ട് .ഒരുപാടു വര്ഷം കഴിഞ്ഞിട്ടും , നല്ലത് എന്തും മനസിലൂടെ പോകുന്നതും ആ ചിത്രം ഓര്‍മയില്‍ വന്നിട്ടും ആവും .എന്തോ ഒരു പറയാന്‍ പറ്റാത്ത ഒരു സ്നേഹവും തോന്നി എന്നുള്ളതും സത്യം !!!!!!!!
റോമ്മിലെ യാത്ര തുടരാം ..അവിടെ നിന്നും പിന്നെ പോയത് MICHELANGELO ടെ പൈന്ടിങ്ങ്സ് കാണാന്‍ . വര്‍ത്തിക്കാന്‍ museum ത്തില്‍ അവിടെ ത്തനെ sistine chapal ഉണ്ട് .അവിടെ ആണ് മാര്‍പാപ്പ മാരെ തിരഞ്ഞു എടുക്കുന്നതിന്റെ conclave നടക്കുന്നതും . ആ ചുമരുകളിലെ , ജീവനുള്ള ചിത്രം എത്ര കണ്ടാലും മതി വരില്ല .അവിടെ കുറെ സമയം നില്ക്കാന്‍ സാധിക്കില്ല, പെട്ടന്ന് കണ്ടു പോരണം .അവിടെ നിന്നപോള്‍ ഒരു കലാകാരന്‍ ഭര്‍ത്താവു കൂടെ ഉള്ള സന്തോഷവും എനിക്ക് തോന്നി കാരണം ..അത് കാണുമ്പോള്‍ മറ്റു ഒരു ആളില്‍ തോന്നുന്ന കോരിത്തരിപ്പ് .മുന്‍പില്‍ കണ്ടതും ആണ് ...ചുമരുക്കള്‍ക്ക് അടുത്ത് പോയി നോക്കുമ്പോള്‍ നമ്മളും അതിലൂടെ ഏതോ ഒരു ലോകത്തില്‍ എത്തിയതുപോലെ അനുഭവപെടും .നേരിട്ട് കാണുബോള്‍ എല്ലാവരും പറയുന്നപോലെ വാക്കുകള്‍ക്ക് ക്ഷാമം അത് ത്തനെ ഞാനും ഇവിടെ ഏറ്റു പറയുന്നു .
basilica യില്‍ ഞാന്‍ ഒന്ന് കളിക്കാം ...
ആ ഇടനാഴിയിലൂടെ..............
എന്റെ കൂടെ മോള്‍ എപ്പോളും ഉണ്ടായിരുന്നത് കൊണ്ട് ടൂര്‍ ഗൈഡ് ഒന്നും ഞാന്‍ നോക്കിയതെ ഇല്ല .എല്ലാവരും കൂടി സ്കാലെ ( scala )എന്നാ ഒരു പള്ളിയില്‍ പോയിരുന്നു .അത് LATERAN BASILICA യുടെ അടുത്ത് ആണ് .അവിടെ ഇരുപതിഎട്ടു നടകള്‍ ഉണ്ട് ..ആ നടകള്‍ നമ്മള്‍ മുട്ടില്‍ഇഴഞ്ഞു കയറണം .ആ നടകള്‍ പീലാത്തോസിന്റെ കൊട്ടാരത്തില്‍ നിന്നും കൊണ്ട് വന്നു അവിടെ സ്ഥാപിച്ചത് ആണ് .കര്‍ത്താവു അതിലൂടെ നടന്നു എന്ന് വിശ്വസിക്കുന്നു .അത് വളരെ എളുപ്പം ആണല്ലോ എന്ന് എല്ലാരും ചിന്തിക്കും ?അത്ര എളുപ്പം അല്ല .കോടാനുകൂടി ജനങ്ങള്‍ മുട്ടില്‍ കയറിയ നടകള്‍ ആണ് .ഒരു നടയില്‍ നിന്നും മറ്റേ നടയിലേക്കു കാലു എടുത്തു വയ്ക്കുമ്പോള്‍ വേദനിച്ചപ്പോലെ തോന്നി . . എന്റെ കാലിന്റെ മുട്ടില്‍ നല്ല വേദന തോന്നി .
LATERAN BASILICA
സ്കാല...ഈ നടകള്‍ ആണ് മുട്ടില്‍ ഇഴഞ്ഞു കയറണം .ഒരു ആള് പോലും നടന്നു കയറുന്നത് കണ്ടില്ല .
കുറെ പാപം ഒക്കെ അവിടെ തീര്‍ന്നു കാണും എന്നുള്ള സന്തോഷത്തിലും Fontana di Trevi കാണാന്‍ പോയി .കുറെ ദൂരെ നിന്ന് ത്തനെ അവിടെ ഒരുപാടു പേര് നില്‍ക്കുന്നതും കാണാം .അതിനു അടുത്ത് എത്തിയപ്പോള്‍ ഒരു നിമിഷം എനിക്ക് തല ചുറ്റുന്നത് പോലെ തോന്നി .ഞാന്‍ നില്‍ക്കുന്നത് ബോണ്‍ ജോവി ടെ പാട്ടിലെ ആ സ്ഥലത്ത് .സന്തോഷം കൊണ്ട് ഞാന്‍ ഒന്ന് വിറച്ചു എന്ന് തന്നെ പറയാം .ആദ്യം അവിടെ ഒന്ന് ഇരുന്നു ,നമ്മുടെ മനസ് നിറഞ്ഞു എന്ന് ഒരു മടിയുമില്ലാതെ ഞാന്‍ പറയാം ..പിന്നെ, ഭര്‍ത്താവിനെ കൂടെ വിളിച്ചു ഇരുത്തി നോക്കി .എന്നിട്ടും ആ വിറലയും മാറിയ പോലെ തോന്നിയില്ല .ഇത് കാണണം എന്ന് എനിക്ക് ആശ തോന്നിയിട്ടേ ഇല്ല ,പക്ഷെ കാണാന്‍ സാധിച്ചു .അതും ജീവിതത്തില്‍ ഇത്രയും സന്തോഷം തോന്നിയ ഒരു കാര്യം എന്ന് വേണം പറയാന്‍ .നമ്മള്‍ തേടി നടന്നത് മുന്‍പില്‍ കാണുമ്പോള്‍ ഉള്ള ഒരു വെപ്രാളം .ഏതു വിധത്തില്‍ പറഞ്ഞുഅറിയിക്കും ഈപ്പോള്‍ അറിയില്ല .
ഇവിടെയും സ്നേഹം ...........
റോമ്മില്‍ ഒരുപാടു നല്ല ഐസ് ക്രീം കിട്ടും . അതും ഒരു ഷോപ്പില്‍ ത്തനെ അമ്പതു തരം .ഒന്ന് കയറിയാല്‍ ഒരു ഐസ് ക്രീം എടുക്കാതെ പോരാന്നും തോന്നുക ഇല്ല .fountain trevi കണ്ട സന്തോഷത്തില്‍ നല്ല ഒരു ഐസ് ക്രീം കഴിച്ചു കൊണ്ട് colosseum തിലേക്കു നടന്നു .അന്ന് ഒരുപാടു നടന്ന ഒരു ദിവസം ആയിരുന്നു .പ്രതാമത്തിന്റെ തലയും ഉയര്‍ത്തി നില്‍ക്കുന്ന colosseum കുറെ ദൂരെ നിന്ന് ത്തനെ കാണാം .അതും gladiator സിനിമ കണ്ടു കോരിത്തരിച്ച ആര്‍ക്കും അത് കാണുമ്പോള്‍ ഒരു കുളിര്‍മ ത്തനെ തോന്നും . ഞാനും അതില്‍ പെടും .ആ സന്ധ്യാ വെളിച്ചത്തില്‍ അതിനു വല്ലാത്ത ഒരു ഭംഗി ആയിരുന്നു!!!!! .എനിക്ക് എന്തോ അതിനു അടുത്ത് എത്തുംതോറും അത് എന്നെ കാര്‍ന്നു തിന്നാന്‍ നില്‍ക്കുന്നപോലെ ഒരു പേടി തോന്നി .അതിനു ഉള്ളില്‍ കയറാനും ഒട്ടും മനസ് അനുവദിച്ചുമില്ല .ഞാന്‍ മാത്രം പുറത്തു നില്‍ക്കുന്ന കാര്യം അതും നടക്കില്ല .
colosseum
ചരിത്രമുള്ള ,എന്ത് കണ്ടാലും അത് കാണണം എന്ന് പറയുന്ന എന്റെ ഭര്‍ത്താവു എന്തോ അത് കാണാന്‍ കയറുന്നില്ല എന്ന് പറഞ്ഞു .അവിടെ പുറത്തു ഇരിക്കുന്നതും ഒരു ഭയാനകം ആയി തോന്നി .റോമ്മില്‍ വന്നിട്ട് പോക്കറ്റ് അടിക്കുന്ന ഒരു ആളെ പോലും കണ്ടിരുനില്ല . റോമ്മിലെ പോക്കറ്റ് അടി പേര് കേട്ടതും ആണ് .colosseum തിനോട് ചേര്‍ന്ന് ഇരിക്കുന്ന പേടിയും ആയി ഭര്‍ത്താവിനോട് ചേര്‍ന്ന് ചുരുണ്ട് കൂടി ഞാന്‍ ഇരിക്കുന്നു .അപ്പോള്‍ രണ്ടുപേര്‍ ഒരു വലിയ ബാഗ് പോക്കറ്റ് അടിച്ചു ഓടുന്നു .അതിനു പുറകില്‍ വേറെ കുറെ ആളുക്കളും .അത് നോക്കി ഇരുന്നത് കൊണ്ട് എന്റെ പേടിയും അവരോടു കൂടി ഓടി പോയി .നാല് ദിവസം റോമ്മില്‍ ഉണ്ടായിരുന്നിട്ടും ,ഇനിയും ഒരുപാടു അവിടെ കാണാന്‍ ബാക്കി ഉണ്ടായിരുന്നു .......
varthican museum
ദൈവാനുഗ്രഹത്താല്‍, ഒരുപാടു നല്ല യാത്രകള്‍ ചെയ്യാന്‍ പറ്റിയിട്ടും ഉണ്ട് .റോമില്‍ പോയി കണ്ട ആ സന്തോഷം വേറെ ഒരിടത്തും തോന്നിയിട്ടും ഇല്ല..ചരിത്രവും ,പഴമയും ആ നാടിന്റെ ഓരോ മൂക്കിലും ,മൂലയിലും നമുക്ക് കാണാന്‍ സാധിക്കും ..ഇത് എനിക്ക് കാണാന്‍ എന്റെ കൂടെ ഉണ്ടായിരുന്ന എന്റെ പ്രിയ ഭര്‍ത്താവിനോട് ഒരു വാക്ക്..... .നന്ദി....നമ്മുടെ ജീവിതത്തില്‍ ഒരുപാടു നമ്മള്‍ കണ്ടും ,കേട്ടും ജീവിതം ഓടുകായാണല്ലോ ..അതിനിടയില്‍ മനസ്സില്‍ ആശിച്ചതുപോലെ ,ഒന്ന് കാണുമ്പോള്‍ ആ സന്തോഷം ഇവിടെ എങ്കിലും വാക്കുകള്‍ കൊണ്ട് ഒന്ന് തലോടിയില്ല എങ്കില്‍ പിന്നെ ജീവിതത്തിനും എന്ത് അര്‍ത്ഥം ??..ഒരിക്കല്‍ എങ്കിലും നമുക്ക് ഇഷ്ട്ടമുള്ളത് ..മനസ് നിറഞ്ഞു കണ്ടു എന്ന് പറയുന്നതും ഒരു സന്തോഷം ത്തനെ .
ഇത് ഏഴു വര്ഷം മുന്‍പ് ഞാന്‍ പോയപോള്‍ കണ്ടത് ഓര്‍ത്തു എടുത്തു എഴുതിയതും ആണ്. ചില വാക്കുകള്‍ ഇംഗ്ലീഷില്‍ ത്തനെ, എഴുതേണ്ടി വന്നു ..മലയാളം എഴുതി വായിക്കുന്നവര്‍ക്കും സംശയം ആവരുതല്ലോ ..........
Sunday, 21 February 2010
ROME ...ST.PETER'S BASILICA
ഞാന്‍ ഒരു ദൈവവിശ്വാസി ആണോ എന്ന് എനിക്ക് എപ്പോളും സംശയമുള്ള കാര്യം ആണ്.ചിലപ്പോള്‍ തോന്നും ചിലത് എന്നില്‍ ഉറച്ച വിശ്വാസത്തോടെ മനസ്സില്‍ ഉണ്ട് .വേറെ ചിലതിനെ എനിക്ക് നേരില്‍ കണ്ടാല്ലേ വിശ്വാസം ഉറപ്പിക്കാനും പറ്റുകാ ഉള്ളു .. .അതുപോലെ ഒന്ന് ഒരുപാടു നാളുക്കള്‍ മുന്‍പ് എന്നില്‍ ഉണ്ടായിട്ടുണ്ട് .അതും വിശ്വാസം ഉണ്ടായി എന്ന് ത്തനെ ഉറപ്പിച്ചു പറയണം ...
രണ്ടായിരത്തി മൂന്നില്‍ .ജൂലൈ മാസവും ,ഞാനും എന്റെ ഭര്‍ത്താവിന്റെ വീട്ടുക്കാരും കൂടി റോമിലേക്ക് ഒരു യാത്ര പോയി ...ഒരു കത്തോലികന് 'റോമ നഗരം ' കാണുക്ക എന്നുള്ളത് സ്വപ്നമാവും ..എനിക്ക് എന്തോ യാത്ര യുടെ തുടക്കവും ഒരു മടി ആയിരുന്നു ..അതും മൂന്ന് വയസില്‍ താഴെ ഉള്ള മോളെയും കൊണ്ട് യാത്ര എത്ര വിഷമം ആവും എന്നുള്ള പേടിയും ..യാത്രയില്‍ എന്നും ഞാന്‍ ജീവിക്കുന്ന ആള്‍ ആണ് .അതും സന്തോഷത്തോടെ പോകണമെന്നും ഉണ്ട് .ഇതിപ്പോള്‍ കൊച്ചു കുട്ടിയും ആയി പോകുന്ന വിഷമം .
റോമില്‍ എത്തിയതും എന്റെ ബന്ധുസഹോദരനും കുടുംബവും കൂടെ ഉണ്ടായിരുന്നു .അവര്‍ക്ക്, ഇറ്റാലിയന്‍ ഭാഷ നല്ലപോലെ അറിയുന്നത് കൊണ്ട് യാത്ര യുടെ സുഖം അറിഞ്ഞു കൊണ്ട് ത്തനെ റോമ നഗരത്തിലേക്കുള്ള നടപ്പ് ആരംഭിച്ചു ,നമ്മുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ പറ്റാത്ത അത്രക്കും ആളുക്കള്‍ ആണ് എവിടെയും ...അതും ബസില്‍ എല്ലാം യാത്ര ചെയ്യുന്നവരെ കാണുമ്പോള്‍ ഒരു അതിശയം തോന്നും മുഴുവന്‍ വെള്ളയും &;കറുപ്പും ധരിച്ച ആളുക്കള്‍ ആണ് കൂടുതലും .അമേരിക്കയില്‍ നിന്നും വന്ന ഒരു ബിഷപ്പ് നെ ബസില്‍ വച്ച് പരിചയപ്പെട്ടു .നമ്മുടെ നാട്ടില്‍ ആയിരുന്നാല്‍ ബിഷപ്പ് നല്ല കാറില്‍ അല്ലെ യാത്ര ചെയൂ .ഇത് ഒരു സാധാരണക്കാരനെ പോലെ ബസിന്റെ കമ്പിയില്‍ തൂങ്ങി പിടിച്ചു പോകുന്നത് എനിക്ക് ഒരു നല്ല കാഴ്ച ആയി തോന്നി ...ഇതിനിടയില്‍ എന്റെ കണ്ണുകള്‍ പരതിയിരുന്നതും ഇറ്റാലിയന്‍ ബാഗ്സ്,ചെരുപ്പ് എല്ലാം ആണ് .എവിടെ ഒരു ഷോപ്പ് കണ്ടാലും ഞാന്‍ അതൊക്കെ നോക്കും . ഇറ്റാലിയന്‍ എന്ത് കൈയില്‍കിട്ടുംമോ എന്ന് അറിയാന്‍ ത്തനെ .എവിടെ നോക്കിയാലും ഒരുപാടു ഇറ്റാലിയന്‍ ഭക്ഷണവും ,കിട്ടുന്ന ഇടവും എനിക്ക് നമ്മുടെ ഭക്ഷണംകഴിഞ്ഞാല്‍ പിന്നെ ഇഷ്ട്ടകൂടുതല്‍ ഇറ്റാലിയന്‍ രുചിയോടും .
എരിവു കുറവുള്ളത് കൊണ്ട് ആവും .പലതരം പാസ്ത കഴിച്ചു അതെല്ലാം നമ്മിലെ കൊതി കൊണ്ട് ആവില്ല കഴിക്കുന്നതും .ആ രുചി ഒന്ന് അറിയണംഅതും അവിടെ പോയി കഴിക്കുമ്പോള്‍ അതിനുരുചിയും കൂടും . .. റോമില്‍ .ആദ്യമായി &;അവസാനമായി കണ്ടതും എന്ന് എടുത്തു പറയുന്നതിലും നല്ലത് അവിടെ കാണാന്‍ ഒരുപാടു ഉണ്ടായിരുന്നു !!!!!.എന്ന് പറയുന്നതാവും
st peters te മുകളില്‍ നിന്നും ഇതുപോലെ കാണാം ..
St. Peter's Basilica, ..അത് ത്തനെ ആവട്ടെ എന്റെ തുടക്കവും ...വരി വരി ആയി ആളുക്കള്‍ നടന്നു കയറുന്നു .അതിനിടയിലുടെ നല്ലപോലെ വസ്ത്രം ധരിക്കാത്ത സ്ത്രികളെ മാറ്റി നിര്ത്തുന്നു.അതും നമുക്ക് ഇതിനു മുന്‍പ് കേട്ട് കേട്ടുകേള്‍വി ഇല്ലാത്ത ഒരു കാര്യം ആയിരുന്നു .. ബസലിക്കയുടെ ഉള്ളില്‍ ഒരു അനക്കം പോലും ഇല്ല ..എല്ലാവരും പ്രാര്‍ത്ഥനയും,മൌനവുമായി ആയി നടന്നു പോകുന്നു .കുറച്ചു ഒക്കെ നമ്മള്‍ വേദപാഠം ക്ലാസ്സില്‍ പഠിച്ചിരിക്കുന്നതും ഓര്മ വരും .അതിനിടയില്‍ 'നല്ല മാര്‍ പാപ്പാ 'എന്ന് എല്ലാരും വിളിക്കുന്ന മാര്‍ പാപ്പായുടെ തിരുശരീരം വച്ചിരിക്കുന്നതും കണ്ടു.ഇത്ര വര്ഷം കഴിഞ്ഞിട്ടും ,ജീവന്‍ ഉള്ളത് പോലെ തോന്നും .ആ ഫോട്ടോസ് ഒരുപാടു ഇഷ്ട്ടത്തില്‍ ത്തനെ എന്റെ ഭര്‍ത്താവു എടുക്കുന്നും ഉണ്ടായിരുന്നു .ഞാന്‍ അപ്പോള്‍ അതില് ഒന്നും നോക്കാതെ .അവിടെ ഉള്ള ചിത്രരചനകള്‍ നോക്കി നടക്കുന്നു . മാര്‍പാപ്പയെ ഇനിയും കാണാം പക്ഷെ ആ ചുമരുക്കളിലെ ജീവനുള്ള 'ചായ ചിത്രം 'ജീവിതത്തില്‍ ഇനി എനിക്ക്കാണാന്‍ സാധിക്കില്ല ,എന്ന് തോന്നി . ഫോട്ടോസ് എടുത്തു കഴിഞ്ഞപ്പോള്‍ ക്യാമറ യുടെ ഫിലിം തീര്‍ന്നു പോയെന്നും വിചാരിച്ചു .ആരോ അറിയാതെ ക്യാമറ തുറന്നു . അതും പഴയ തരം ക്യാമറ ആണ് .എല്ലാ ഫോട്ടോസ് പോയി കാണും എന്ന് ഉറപ്പിച്ചു എല്ലാര്ക്കും വിഷമവും .പിന്നെ അതിനു അകത്തു പോയി ഫോട്ടോ എടുക്കുവാന്‍ പറ്റുകയും ഇല്ല ആ തിരക്കില്‍ കൂടിപോകണം ..അത് കഴിഞ്ഞു ബസലിക്കയുടെ മുകളിലേക്ക് കയറാം എന്ന് എല്ലാവരും കൂടി തീരുമാനിച്ചു ..അമ്മ മാത്രം താഴെ ഇരിക്കാം ..എനിക്ക് കയറാന്‍ വലിയ ആശയും ഉണ്ട് . മോളെയും കൊണ്ട് അതിനു മുകളിലേക്ക് കയറാം എന്ന് ത്തനെ ഉറപ്പിച്ചു .പഴയരീതിയിലുള്ള ചവിട്ടു പടികള്‍ ആണ് .മുകളിലേക്ക് കയറുന്നവര്‍ക്ക് ,അത് വഴി തീരിച്ചു ഇറങ്ങുവാനും പറ്റില്ല .ഒരു ആള്‍ക്ക് നടന്നു കയറാം ആ ഗോവണി പടികളിലൂടെ,എത്ര വിഷമിച്ച ഒരു സമയം ആയിരുന്നു അത് എന്ന് ഓര്‍ക്കുമ്പോള്‍ പേടി ആവുന്നു .പുറത്തു നല്ല പൊരിഞ്ഞ ചൂടും .കൈയില്‍ കുടിക്കാന്‍ ഒന്നും ഇല്ല .കുടിക്കാന്‍ ഉള്ള വെള്ളം എല്ലാം താഴെ അമ്മയെ ഏല്പിച്ചു ആണ് പോന്നതും .എല്ലാവരും ശരിക്കും മടുത്തു പോയി .അതിനിടയില്‍ അപ്പച്ചന് നെഞ്ചു വേദന പോലെ തോന്നുന്നു എന്നും പറഞ്ഞു .നമുക്ക് ആ ഗോവണി പടിയില്‍ ,ഒന്ന് വിശ്രമിക്കാനും , നില്‍ക്കാനും പറ്റാത്ത അവസ്ഥയും ,ആളുക്കള്‍ നമുടെ പുറക്കില്‍ നിര നിര ആയി വരികയും ആണ് .ഒരു വിധത്തില്‍,ആ ഡോമിന്റെ പുറത്തു എത്തി .അവിടെ നില്‍ക്കുമ്പോള്‍,ആ പടികള്‍ കയറിയ പേടി ഒക്കെ പോവും .അതും
St. Peter's basilica അതിന്റെ മുകളില്‍ ആണ് നമ്മള്‍ നില്‍ക്കുന്നതും എന്നുള്ള സന്തോഷവും!!!അവിടെ നിന്നും താഴേക്ക് ഇറങ്ങാന്‍ എളുപ്പം ആണ് .ഇതൊക്കെ ഉണ്ടാക്കിയ കാലത്ത് , അതിനു മുകളില്‍ വരെ ആളുകള്‍ കയറണം എന്ന് വിചാരിച്ചവരെ സമ്മതിക്കാതെ വയ്യ !!!!.,
ഒരു നല്ല ദിവസത്തിന്റെ ഓര്‍മ്മയുമായി ഹോട്ടലില്‍ തീരിച്ചു വന്നു .ഫോട്ടോസ് എല്ലാം പോയ വിഷമത്തില്‍ ആണ് എന്റെ ഭര്‍ത്താവും .വിഷമം തീര്‍ക്കാന്‍ ഒരു കാര്യം തീരുമാനിച്ചു .അവിടെ ത്തനെ കൊടുത്തു ഫോട്ടോസ് പ്രിന്റ് എടുത്തു നോക്കാം . പിറ്റേന്ന്, ഫോട്ടോസ് കിട്ടിയപ്പോള്‍ എല്ലാരും ഒന്ന് ഞെട്ടി എന്ന് അല്ലാതെ ഒന്നും പറയാന്‍ ഇല്ലായിരുന്നു ...ആ ഫോട്ടോസ് കുറച്ചു കിട്ടിയിട്ടുണ്ട് . അതില്‍ മാര്‍പാപ്പയുടെ ഫോട്ടോസ് ടെ അടുത്ത് ഉള്ള എല്ലാ ഫോട്ടോസ് പോയി ..അതില്‍ 'മാര്‍പാപ്പയുടെ തിരുശരീരം' കിടക്കുന്നത് എടുത്ത ഒരു ഫോട്ടോ മാത്രം കിട്ടി .എല്ലാവര്ക്കും വലിയ സന്തോഷമായിരുന്നു !!!!!. ആ മാര്‍പാപ്പയെ ഒരു പുണ്യവാളന്‍ ആയി എല്ലാരും സമ്മതിച്ചിരിക്കുന്ന കാര്യംആണ് .എന്റെ മനസ്സില്‍ തോന്നിയത് , വല്ലാത്ത കുറ്റബോധവും ആയിരുന്നു .മാതാവിന്റെ ഫോട്ടോയുടെ മുന്‍പില്‍ എത്ര നേരം പ്രാര്‍ത്ഥിച്ചു നില്ക്കാന്‍ എനിക്ക് കഴിയും .മാര്‍പാപ്പ യില്‍ ഒരു വിശ്വാസം എന്നില്‍ സംശയം ഉള്ള കാര്യമായിരുന്നു .. .എന്നില്‍ ഒരു വിശ്വാസം ഉണ്ടാക്കാന്‍ വേണ്ടി നടന്ന അനുഭവം ആയി ഇത് എനിക്ക് തോന്നി .ഞാന്‍ ഇത് ഇവിടെ എഴുതുമ്പോള്‍ ആ ദിവസം എന്നിലെ ഒരു അവിശ്വാസി , ....കത്തോലിക്കാ ആയി ജനിച്ച ഞാന്‍ മാര്‍ പാപ്പയെ വിശ്വസിക്കണം എന്നും മനസിലായി .വിശ്വാസ സത്യകള്‍ .എന്നില്‍ ഒന്നുകൂടി ആഴത്തില്‍ പതിഞ്ഞു എന്ന് പറയാം.
റോമിലെ, കുറച്ചു കൂടി വിശേഷവുമായി ഞാന്‍ വരും .........പോക്കറ്റ് അടിക്കുന്നവരുടെയും ,Trevi Fountain &Colosseum കുറിച്ചും ഒരു ബ്ലോഗ് കൂടി ഉണ്ടാവും

Incorrupt body of Pope John XXIII at St Jerome's altar in St Peter's Baslica
Oil Painting of Pope John XXIII by my husband
Tuesday, 9 February 2010
'.സ്ത്രീകളെ പിടിച്ച കണവ
യാത്ര തുടരുക്ക തന്നെ ആണ് ..അതും തിരിച്ചു പോക്ക് നടത്തുമ്പോള്‍ മനസിനും ഒരു കുളിര്‍മ കിട്ടും .ഇതൊക്കെ നമ്മിലൂടെ കടന്നു പോയതും, നമ്മള്‍ അറിയുന്നതും അപ്പോള്‍ ആവും .അതില്‍ ചില നിമിഷവും,സമയവും എല്ലാം ഓര്‍ത്തു എടുത്തു എഴുതുവാനും വിഷമം ആണ് .എന്നാലും ഒന്ന് വിട്ടു പോകാതെ, എഴുതുവാന്‍ എനിക്ക് കഴിയും . എന്നും കൂട്ടുകാരെ കുറിച്ച് പറയാന്‍ എനിക്ക് ആയിരം നാവ് ഉണ്ടാവും !!!!. ലണ്ടനില്‍ വന്നിട്ടും ,ഒരുപാടു കൂട്ടുകാരെ കിട്ടി .അതില്‍ എടുത്തു പറയാന്‍ കുറച്ചു പേരും ഉണ്ട് .
ശ്രീ പത്മനാഭന്‍ ടെ മണ്ണില്‍ നിന്നുംഎനിക്ക് രണ്ടേ രണ്ടു കൂട്ടുകാര്‍, അവരുടെ പേരിലും ആ ചേര്‍ച്ച ഉണ്ട് ശ്രീറാമും.&; സുനിത .ബൈജുവും&മഞ്ജുവും .കലയും ,നര്‍മ്മവും ഒരുപോലെ കൊണ്ടുപോകാന്‍ കഴിയുന്നവര് ആണ് ഇവര്‍ .കുടുംബത്തോടെ തമാശ പറയുന്ന വേറെ ആരെയും ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. ' ആദ്യം ഇവരുടെ കൂടെ പോയി ഇരുന്നപോള്‍ ഒന്നും മനസിലാവാതെ ഞാന്‍ ഇരുന്നു .അനധപുരിയിലെ സംസാരം . പുതിയ വാക്കുകള്‍ .കുറെ കഴിഞ്ഞപോള്‍ എല്ലാം ശരിയായി തുടങി .എല്ലാരുടെയും കുട്ടിക്കളും സമ പ്രായം എന്ന് ത്തനെ പറയാം .എല്ലാരും വല്ലതും ഒക്കെ ഉണ്ടാക്കി,ഓരോ വീട്ടില്‍ ഒത്തുചേരും .ഭക്ഷണം ആവും എപ്പോളും അതിലെ ഒരു സംസാര വിഷയം . എല്ലാരും തീറ്റ പ്രിയരും ,അതും വായില്‍ രുചി ഉള്ളത് ഉണ്ടാക്കുന്നവരും . തിരുവിതാം കൂറും &;കൊച്ചിയും കൂടിയുള്ള ഒരു മത്സരമായിരിക്കും .എപ്പോളും തിരുവിതാം കൂറിനു ത്തനെ വിജയം.അതും എരിവിന്റെ കാര്യത്തില്‍ മാത്രം .
ഒരു അഞ്ചു വര്ഷം മുന്‍പ് ആണ് ഇതും നടക്കുന്നത് .ശ്രീറാമും &;സുനിതയുടെ വീട്ടില്‍ ആണ് എല്ലാരും കൂടി ഒത്തു ചേര്‍ന്നത് . . ഞാന്‍ ഏഴ് മാസം ആയ വയറുമായി നടക്കുന്നു .കൂടുന്ന വീട്ടില്‍ എല്ലാരും കൂടി താമസിക്കും ,വേറെ മൂന്ന് കുടുംബകളുംഉണ്ട് . ചര്‍ച്ചകളും .ഭക്ഷണവും എല്ലാം കഴിച്ചു തീരണമല്ലോ ,കുട്ടിക്കള്‍ക്ക് അവരുടെ ലോകവും ,എല്ലാം പെണ്‍ കുട്ടികള്‍ ആയതു കൊണ്ട് ആര്‍ക്കും കാര്യമായ പേടി യും ഇല്ല .ആണ്‍ കുട്ടി ഒരുത്തന്‍ എന്റെ വയറ്റിലും .അവനെ ഇവര് എല്ലാം കൂടി എന്ത് ച്ചെയുംമോ ?രാത്രി മുഴുവന്‍ ഓരോ തമാശയും പറഞ്ഞു ഇരിക്കും . അതിനിടയില്‍ കളികളും &പാട്ടും ഒക്കെ ആയി ദിവസം മധുരമുള്ളതുംആവും . പിന്നെ രാവിലെ വരെ ഇരുന്നു സംസാരികുന്നവരും ഉണ്ട് .ഇവരുടെ വീട്ടില്‍ ചെല്ലുമ്പോള്‍ എടുത്തു പറയണ്ട ഒരു കാര്യവും കൂടി ഉണ്ട് .കുട്ടിക്കളുടെ പേരും, അമ്മാളു ,ചിന്നു &;;മീനു എന്നൊക്കെ വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ ഒന്ന് നാട്ടില്‍ എത്തിയ പോലെ തോന്നും .രാവിലെ, കാര്യമായി സുനിത യുടെ പുട്ടും &കടലയും അടിച്ചു എല്ലാരും സന്തോഷായി പിന്നെയും സംസാരം തുടരുന്നു ..
ഇതിനിടയില്‍, ബൈജു ടെ നള പാചകം ആണ് ഉച്ചക്ക് എന്ന് പറയുന്നതും കേള്‍ക്കാം .സുനിതയുടെ അടുക്കളയില്‍ ഒരു പാചക കാരന്‍ ആയി ബൈജു ഉണ്ടാക്കുന്നു , വിഭവം കൂന്തല്‍ (കണവ )ആണ് ..എന്റെ നാട്ടില്‍ ഇത് ഒന്നും ഞാന്‍ കണ്ടിട്ടേ ഇല്ലാട്ടോ.... ബൈജു ഒരുനല്ല പാചക കാരന്‍ ആണ് . ജീവിതത്തില്‍ ജോലി അതല്ലട്ടോ എന്ന് എടുത്തു പറയുന്നു . . കുറച്ചു കഴിഞ്ഞപ്പോള്‍, ബൈജു നല്ല സ്വാതിഷ്ടമായ കണവ ഉണ്ടാക്കി കൊണ്ട് വന്നു .,അത് മേശയില്‍ വക്കേണ്ട താമസം ,സ്ത്രീകള്‍ ആണല്ലോ എപ്പോളും കൊതിച്ചികള്‍ എന്ന് ഒരു വപ്പു ഉണ്ടല്ലോ??എല്ലാരും കഴിച്ചു . സന്തോഷായി അവിടെ നിന്നും ഭക്ഷണവുംകഴിച്ചു എല്ലാരും യാത്ര പറഞ്ഞു പിരിഞ്ഞു .ഞാന്‍ അത് കഴിക്കുന്ന സമയത്ത് എന്നെ ഭര്‍ത്താവു നല്ല വഴക്ക് പറയുന്നതും കേള്‍ക്കാം . . വെറുതെ യാത്ര ക്ക് പോവുമ്പോള്‍ എടുത്തു കഴിക്കാതെ ,എന്നാലും ഞാനും കുറച്ചു കഴിച്ചു .നള പാചകം അസ്വാതിച്ചത് അല്ലെ വെറുതെ വിടാന്‍ പറ്റില്ലല്ലോ !!!!!!.അവിടെ നിന്നും നമ്മുടെ വീട് എത്തുവാന്‍ നല്ല ദൂരം ഡ്രൈവ് ചെയ്യാനുംഉണ്ട് . .അതും നല്ല വേഗതയില്‍ പോവുക്കയും വേണം . യാത്ര തുടങി കുറച്ചു കഴിഞ്ഞപോള്‍ എനിക്ക് നല്ല വയറു വേദനയും ,..എന്ത് ചെയുംമെന്നുഅറിയാതെ വിഷമവും .വേദന കൂടി കൂടി വരിക്കയും ആണ് ,.ആദ്യം തോന്നിയത് കൊച്ചു പുറത്തു വരികാ ആണോ എന്ന് ആയിരുന്നു !!!!!!!.എന്തായാലും കാറില്‍ ആവും പ്രസവം.പിന്നെ മനസിലായി .,ഇത് പ്രസവ വേദന അല്ല .വയറിളക്കം ആണ് .ഞാന്‍ സൈയിപ്പിന്റെ റോഡിനെ പറയാവുന്ന വഴക്ക് എല്ലാം പറഞ്ഞു. സായിപ്പിന് റോഡ് പണിയാന്‍ കണ്ട ഇടം .ഒരു വീട് പോയിട്ട് ഒരു കട പോലും ഇല്ല . ഒരു ടൊഇലെട് കണ്ടു പിടിക്കാന്‍ പെട്ട പാട് ...വേദനയുടെ ഇടയില്‍ പാവം ഭര്‍ത്താവിനു ഭാര്യയോട് സ്നേഹം ഉണ്ടെന്നും മനസിലായി .അപ്പനും &മോളും കൂടി പറയുന്നതും കേള്‍ക്കാം,മോളെ നീ വിഷമിക്കാതെ ,അമ്മയുടെ വയറു ഇളകി പോയാല്‍ ,അപ്പ ഈ കാര്‍ കൊടുക്കാം . നമുക്ക് വേറെ കാര്‍ എടുക്കാം .അപ്പോള്‍ എനിക്ക് ചിരിയും വന്നു .ഈ കാറില്‍ എന്തായാലും അപ്പനും &മോളും വീട് വരെ എത്തിയിട്ട് ,വേണമല്ലോ കാര്‍ കൊടുക്കാന്‍ .അവസാനം ഒരു ടൊഇലെട് കണ്ടു പിടിച്ചു ..ഒരു കണവ പറ്റിച്ച പണി ..വീട്ടില്‍ എത്തി.ആരെയും വിളിച്ചില്ല .ഞാനും മടുത്തു പോയിരുന്നു .ഫുഡ് പൊയ്സണ്‍ ആവും എന്ന് വിചാരിച്ചു കിടക്കുന്നു .കുറച്ചു കഴിഞ്ഞപോള്‍ ഒരു കൂട്ടുക്കാരി വിളിച്ചു .കുഴപ്പം ഒന്നും ഇല്ലാതെ വീട്ടില്‍ എത്തിയോ എന്ന് അറിയാന്‍ ആണെന്ന് ,എന്നിട്ട് അവസാനം ഒരു ചമ്മലോടെ, ആര്‍ക്കും വയറിനു കുഴപ്പം ഒന്നും ഇല്ലല്ലോ ?അപ്പോള്‍ അതാണ് കാര്യം . അഞ്ചു വീട്ടിലും സ്ത്രികളെ മാത്രം പിടിച്ച കണവ ആയിരുന്നു .ഭര്‍ത്താക്കന്മാര് എല്ലാരും സന്തോഷായി ഇതും പറഞ്ഞു ചിരിയും .അവര്‍ക്ക് ആര്‍ക്കും ഒരു കുഴപ്പം ഇല്ല ...എന്നാലും സൈയിപിന്റെ റോഡിനെ കുറ്റം പറഞ്ഞ ഞാന്‍ മനസ്സില്‍ പറയുകാ ആയിരുന്നു .മലയാളീ ക്ക് വയറു ഇളക്കം എന്ന് പറയാന്‍ ഉള്ള ചമ്മല്‍ എന്നും ഉണ്ടാവുമല്ലേ?ഇതിപ്പോള്‍ സൈയിപ്പു ആയിരുന്നാല്‍ ഉറക്കെ വിളിച്ചു പറയും 'ടമ്മി ഉപ്സേറ്റ് 'ആണ് എന്ന് .നമുടെ മനസ്സില്‍ എന്നും കുറെ വാക്കുകള്‍പറയാന്‍ വിഷമം എന്നും ഉണ്ടാവുമല്ലേ ??????
ഒന്ന് കൂടി പറയാം .....ഈ പതിനാലാം തിയതി ബൈജു എല്ലാരേയുംഒരിക്കല്‍ കൂടി ആള്‍ടെ വീട്ടിലേക്കു വിളിച്ചിരിക്കുന്നു . ബൈജു&മഞ്ജു ഇത് വായിച്ചുകഴിഞ്ഞാല്‍ ..എന്താവുംമോ??ഞാന്‍ കണവ ഒന്ന് കൂടി കഴിക്കേണ്ടി വരുംമോ? .പിന്നെ ഒന്ന് ഉള്ളത് എന്റെ ബ്ലോഗില്‍ കൂടി ബൈജു നെ എല്ലാവരും അറിഞ്ഞത് കൊണ്ട് , തിരുവിതാംകൂറിന്റെ നല്ല ഭക്ഷണം ഒന്ന് കൂടി കഴിക്കാന്‍ കിട്ടുമായിരിക്കും .!!!!!!!!!!അതോ ഞാന്‍ ജീവനോടെ ഉണ്ടോ എന്ന് അത് കഴിഞ്ഞു പറയാം .............

Monday, 1 February 2010
ആതിരയ്ക്ക് .......
ഇത് ഒരു കത്ത് ആണ് ഒരുപാടു നാള്‍ ആയി പോസ്റ്റ് ചെയ്യാന്‍ വച്ചിരുന്നതും ആണ്.ഇത് വരെ സമയവും കിട്ടിയില്ല . ഇനി ഇവിടെ പോസ്റ്റ് ചെയ്യാം .............
പ്രിയപ്പെട്ട ആതിരയ്ക്ക് .......
എന്റെ വിവാഹം കഴിഞ്ഞു ..നിന്റെ ആശംസകള്‍ ഉണ്ടായിരുന്നു .നീ അവിടെ ഉണ്ടാവണം എന്ന് ഞാനും ആഗ്രഹിച്ചിരുന്നു .നിന്റെ തിരക്ക് കൊണ്ട്നിനക്ക് വരാനും സാധിച്ചില്ല . എന്നാലും എന്നില്‍ എന്ത് നടന്നു എന്ന് അറിയാന്‍ നിനക്ക് ഒരു ആശ കാണില്ലേ ?വിവാഹ തലേന്ന് എല്ലാരും വീട്ടില്‍ ഉണ്ടായിരുന്നു . .എല്ലാരും കൂടി കളിയും ചിരിയും ആയി ആ ദിവസവും എന്നോട് വിട പറഞ്ഞു .രാത്രി കിടക്കാന്‍ നേരം എല്ലാവരും പറയുന്നതും കേള്‍ക്കാം .നാളെ രാവിലെ ഒമ്പത് മണി ക്ക് രാഹു ക്കാലം ആണ് . ,അതിനു മുന്‍പ് വധു വീട്ടില്‍ നിന്നുംപോകണം ,..ഇത് വരെ അതുപോലെ ഒരു വിശ്വാസവും ഇല്ലാതെഇരുന്ന എന്റെ വീട്ടില്‍ ഇത് ഒരു പുതിയ കാഴ്ച ആയിരുന്നു .രാത്രി ഉറക്കത്തിലും,.രാവിലെ ഒമ്പത് മണിക്ക് എന്തോ സംഭവിക്കാന്‍ പോകുന്നപോലെ ആണ് തോന്നിയതും . രാത്രിയില്‍ ഉറക്കം നടന്നുമില്ല . അഞ്ചു മണി ആയപ്പോള്‍ ആരോ എന്നെ വിളിച്ചു ഉണര്‍ത്തി ,പിന്നെ വധു വിനെ ഒരുക്കാനുള്ള ആളുകള്‍ വന്നു , അവര് എന്തൊക്കെ എല്ലാം വാരി വലിച്ചു ഇട്ടുതന്നു .ഒമ്പത് മണി ക്ക് മുന്‍പ് എല്ലാം കഴിഞ്ഞു ,വീട്ടില്‍ നിന്നും എല്ലാവരും കൂടി എന്നെ ഇറക്കി വിട്ടതും ..ഒരു രാഹു വിന്റെ പേരില്‍ .ഇനി കയറി ചെല്ലുന്ന വീട്ടില്‍ ഇത് ത്തനെ ആവുംമോ എന്നും നാടകം എന്ന് പേടി യുമായി പടികള്‍ ഇറങ്ങി .വരന്‍ ടെ വീട്ടിലേക്കു പോകുന്ന വഴിയില്‍ ആണ് ഒരു കാര്യവും ഓര്‍മ്മ വന്നതും .രാവിലെ മുതല്‍ വധു ആയ ഞാന്‍ ഒന്നും കഴിച്ചിട്ടില്ല..അവിടെ എത്തുന്നത് വരെ കാര്‍ നിര്‍ത്താനും പാടില്ല .അതും നല്ലതല്ല ..എനിക്ക് വയറു കത്തുന്നതും കേള്‍ക്കാം.കൂടെ ഉണ്ടായിരുന്ന അങ്കിള്‍ടെ ബുദ്ധി ,കാര്‍ നിര്‍ത്താതെ ,കടയുടെ അടുത്ത് ചേര്‍ത്ത് നിര്‍ത്തി എനിക്ക് കഴിക്കാന്‍ പഴം വാങ്ങിച്ചു.വേറെ വല്ലതും കഴിച്ചാല്‍ സാരീയില്‍ എല്ലാം ആവും ..രാഹുവും &;പട്ടിണിയും ആവും ജീവിതം മുഴുവന്‍ .തമാശ ആയിട്ട് എനിക്കും തോന്നി .
കല്യാണം ത്തിന്റെതിരക്കില്‍ എനിക്ക് നല്ല ജലദോഷവും ഉണ്ടായിരുന്നു .അതുകഴിഞ്ഞ്
എനിക്ക് ചുമയും ഉണ്ട് . രാവിലെ മുതല്‍ 'വിക്ക്സ് ഗുളിക' കഴിച്ചു ഞാന്‍ ഒരു വിധം ആയി ..താലികെട്ട് കഴിയുന്ന വരെ ചുമ ക്കാതെ ഇരിക്കാന്‍ ,വിക്ക്സ് ത്തനെ ഒരു സഹായം ..വരന്‍ ടെ നാട് എത്തി ...അതും ഒരു ഒരുപാടു നാള്‍ സ്വപ്നം കണ്ടിരുന്ന 'മൂന്ന് ആറുകളുടെ നാട് ...' മുവാറ്റുപുഴ '.കാരന്റെ നവവധു ആവാന്‍ പോകുന്നു
കാര്‍ നിര്‍ത്താതെ അവിടെ വരെ എത്തിച്ചു ..ഇനിപള്ളിയില്‍ നിന്നും താലികെട്ട് കഴിയുന്ന വരെ ചുമ വരാതെയും നോക്കണം .ദൈവാനുഗ്രഹത്താല്‍ പള്ളിയില്‍ നിന്നും ,ഇറങ്ങുനവരെ ചുമ വന്നതേ ഇല്ല. .അതും കഴിഞ്ഞു വരന്റെവീട്ടിലെആളുകളും ,തിരക്കും .ഭര്‍ത്താവിന്റെ അപ്പന്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ ആയതു കൊണ്ടും പൂരത്തിന് ഉള്ള ആളുക്കള്‍ ഉണ്ട് .വിവാഹത്തിനും ... അതിനിടയില്‍ ആരോ ഭക്ഷണം കൊണ്ട് വന്നു .അത് കഴിക്കാന്‍ വായില്‍ വച്ചതെ ഉള്ളു ,ഫോട്ടോ എടുക്കാന്‍ ചെല്ലാന്‍ പറഞ്ഞു .അപ്പോള്‍ അതും കഴിച്ചില്ല ...പട്ടിണി എന്ന് ചിരിച്ചു തള്ളിയത്ജീവിതത്തില്‍ വരുംമോ എന്ന് പിന്നെയും മനസ്സില്‍ തോന്നിയിരുന്നു .
എല്ലാം തിക്കും &തിരക്കും കഴിഞ്ഞപോള്‍ സന്ധ്യ ആയി ......
നമ്മിലെ ഒരു ദിവസത്തിന്റെ ക്ഷീണം എന്തായിരുന്നുവോ ,എന്ന് നല്ലപോലെ അറിയാം .എന്നാലും നവ വധു ചിരിച്ചു നില്‍ക്കണ്ട ദിവസം അല്ലെ?ഇനിയും പിടിച്ചു നിക്കുവാന്‍ പറ്റില്ല വല്ലതും കഴിക്കാന്‍ കിട്ടിയില്ല എങ്കില്‍ .ഞാന്‍ വല്ല തല ചുറ്റി വീഴും എന്ന് തോന്നി .എന്തായാലും പ്രിയ ഭര്‍ത്താവിനോട് ത്തനെ പറയാം .എനിക്ക് വല്ലതും കഴിക്കാന്‍ കിട്ടുമോ? ?അപ്പോള്‍ സമയം വൈകുംനേരം എഴുമണി പോലും ആയിട്ടില്ല .ചോദിക്കണ്ട താമസം കഴിക്കാന്‍ കൊണ്ട് വന്നു .അത് ഇരുന്നു കഴിക്കുന്ന സമയത്ത് ആരോ കാണാന്‍ വന്നു .എന്താ ഇത്ര നേരത്തെ കഴിച്ചു കിടക്കാന്‍ പോവുക്ക ആണോ? ..അവര്‍ക്ക് അറിയില്ലല്ലോ പാവം എന്റെ വയറ്റിലെ വേദന ....സന്തോഷായി നമ്മിലെ ജീവിതം തുടക്കം ആണല്ലോ . ആ വീട്ടില്‍ ഭക്ഷണം കിട്ടുമെന്ന് മനസിലായി .ഇനിപ്പോള്‍ രാഹു എന്താവുംമോ ?രാവിലെ അഞ്ചു മണിക്ക് വല്ലോം വീട്ടുജോലി ആരംഭിക്കുവയിരിക്കും .ഇതെല്ലം ഓര്‍ത്തു കിടന്നത് കൊണ്ട് രാവിലെ കണ്ണ് തുറന്നത് എട്ടുമണിക്ക് ആയിരുന്നു .
എഴുനേല്‍ക്കാന്‍ വൈകിയതിന്റെ പരിഭവവുമായി പതുക്കെ അടുക്കളയിലേക്കു ഓടി ,അപ്പോള്‍ അമ്മയും എഴുനേറ്റു വരുന്നു ഉള്ളു .ഇതിലും വലിയ സന്തോഷം ഉണ്ടോ?അമ്മായിഅമ്മ പതുക്കെ എഴുനേല്‍ക്കുന്ന വീട് ... എന്റെ .സന്തോഷം പിടിച്ചാല്‍ കിട്ടുംമോ ???.പക്ഷെ അമ്മായിഅപ്പന്‍ . ആദ്യമായി മരുമോളുടെ കൈ കൊണ്ട് ചായ കുടിക്കാന്‍ കാത്തിരിക്കുന്നു !!!!!!!!!!!!!!.എന്തായാലും രണ്ടുപേര്‍ക്കും ഒരു ചായ ഉണ്ടാക്കി കൊടുത്തു . പതുക്കെ ഭര്‍ത്താവിനും ഒരു ചായ എടുത്തു കൊടുത്തു .എല്ലാ വരെയും പോലെ, ഉറക്കത്തില്‍ കണ്ണ് തുറക്കുമ്പോള്‍ ചായ ആയി ഭാര്യ !!!.ചായ കുടിച്ചു കപ്പു തിരിച്ചു തന്നു ..ഒരു ഉപദേശവും, മോളെ ഇനി നമ്മുടെ റൂമില്‍ 'വിക്ക്സ് 'എന്നാ സാധനം കണ്ടു പോകരുത് .... ഒരു ദിവസം മുഴുവന്‍ വിക്ക്സ് ഗുളിക കഴിച്ച ഞാന്‍ അത് കേട്ട് ചമ്മിയത് അല്ലാതെ വേറെ എന്ത് പറയാന്‍ ...ഒരു സന്തോഷവും കൂടി ഉണ്ട് പറയാന്‍ ,വിവാഹം കഴിച്ചു പോവുമ്പോള്‍ .പെണ്‍കുട്ടികള്‍ ഇല്ലാത്ത വീട്ടിലേക്കു പോകുന്നത് ഒരു നല്ല കാര്യം ആണ് .അവിടെ എല്ലാരുടെയും കൂടെ ഒരു പെണ്‍കുട്ടി ഇല്ലാത്തകുറവും മനസിലാക്കാം ...കുറെ തമാശകളും, ഓര്‍ത്തു ചിരിക്കാനും കിട്ടും !!!!!!കൂടെ ഒരു അനിയനും കൂടി ഉണ്ടായാല്‍ എല്ലാം തികഞ്ഞു ..
ഇത്രയും എഴുതി ഞാന്‍ കത്ത് ചുരുക്കുന്നു .....എന്റെ വിവാഹത്തിന് ആതിര വരാതിരുന്ന വിഷമവും മാറിയല്ലോ ....ഇത് വായിച്ചു നീ എല്ലാത്തിലും കൂടെ ഉണ്ടായിരുന്നപോലെ തോന്നിയല്ലോ?
വിക്ക്സ് ഗുളിക 'പിന്നെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടേ ഇല്ല .....'രാഹു' ഒരിക്കലും നോക്കിയതും ഇല്ലാട്ടോ .ചിലത് നമ്മുടെ കാരണവന്മാരുടെ ഇഷ്ട്ടതിന്നു വിട്ടു കൊടുക്കുന്നതും തന്നെ ആണ്നല്ലതും ....................
Friday, 22 January 2010
'സൂര്യപുത്രിക്ക് തിരിച്ചടി
'സിനിമ' എന്നും എനിക്ക് പ്രിയപ്പെട്ട വിഷയം ആണ് .അതും കാശ് കൊടുത്തു കരയാനും പറ്റില്ല ,കൂടെ ഒരുപാടു ചിരിക്കാനും ഇഷ്ട്ടപ്പെടുനുമില്ല .കാര്യമായി വല്ലതും അതില്‍ ഓര്‍ത്തു വക്കാന്‍ ഉണ്ടാവണം .അതുപോലെ ഒരു കഥാപാത്രം എന്റെ മനസ്സില്‍ ഉണ്ട്.'എന്റെ സൂര്യപുത്രിക്ക്' എന്നാ സിനിമയിലെ അമല.തിളക്കമുള്ള എന്തോ ഒന്ന് അതില്‍ ഉണ്ട് ..............
ആ സിനിമ പുറത്തു വന്ന ഏതോ സമയത്ത് ആണ് ഇതും നടക്കുന്നത് ...എന്റെ സ്കൂള്‍ അവധി കാലത്ത് അപ്പന്റെ സഹോദരന്റെ വീട്ടില്‍ എറണാകുളത്തു പോയി താമസിക്കും .ജീവിതത്തിന്റെ നല്ല സമയം,അതും അവധിക്കാലം അവിടെ ആയിരുന്നു .അത് കൊണ്ട് എറണാകുളം പട്ടണം ഇന്നും ഹരമുള്ള ഒരു കാര്യം ആണ് .അവിടെ കുറച്ചു നല്ല ബന്ധുകളും ,കുറെ നല്ല കൂട്ടുക്കാരും ഉള്ളത് കൊണ്ടും ആവാം ആ ഇഷ്ട്ടം എപ്പോളും അതുപോലെ തന്നെ നില്‍ക്കുന്നതും .അങ്കിള്‍&ആന്റി ഇല്ലാത്ത ഒരു ദിവസം പുറത്തു പോകാനുള്ള അനുവാദം ഉണ്ട് ,കൂടെ വേറെ നാല് പേരും കൂടി (ബന്ധുക്കള്‍) ഒരു കറക്കം .നമുടെ കൊതികള്‍ എവിടെ നിന്നും തുടക്കമിടും?ശീമാട്ടി മുതല്‍ കോണ്‍വെന്റ് റോഡ് വഴി ,ഇന്ത്യന്‍ കഫെ ഹൌസ് .കൂടെ കാരവന്‍ ഐസ് ക്രീം കഴിക്കലും കഴിഞ്ഞു എറണാകുളം പട്ടണം ഒരുവിധം തൂത്ത് വാരി ,തീരിച്ചു കചേരിപടിയില്‍ കൂടി നടന്നു വരുന്നു .അവിടെ ആണ് അങ്കിള്‍ ടെ വീട് .ഒരു പത്തു മിനിറ്റ് കൂടി ഉള്ളു വീട്ടില്‍ എത്താന്‍ . അതും മഴക്കാലം ആണ് . കൈയില്‍ കുടയുംപോരാത്തതിനു മുടിഞ്ഞ മഴയും, എവിടെ നോക്കിയാലും റോഡ് മുഴുവന്‍ മഴവെള്ളവും ,ഇതിനിടയില്‍ ആരോ അറിയാതെ സൂര്യപുതൃയിലെ രാപ്പാടി പക്ഷി കൂട്ടം പാട്ട് മൂളുന്നു..ഒന്ന് ഉറക്കെ എല്ലാരും കൂടി പാടിയാലോ എന്ന് ഒരുമിച്ചു തീരുമാനിക്കുന്നു .കാര്യമായി പാട്ടും ,വെള്ളവും തെറിപിച്ചു നടക്കുന്നു .അടുത്ത വീട്ടിലെ ഒരു കാര്‍ അത് വഴി പോയി ,എല്ലാരും ഹാപ്പി ആയി നടകുവാണല്ലോ എന്നും ചോദിച്ചു അവരും പോയി . നാലുപേരും കുടയും ചൂടി &നല്ല മഴയും അതിനിടയില്‍ അവര് കണ്ടുപിടിച്ചത് ആണ് അതിശയം .ഒരു തമാശ കഴിഞ്ഞ സന്തോഷത്തില്‍ എല്ലാരും വീട്ടില്‍ എത്തി .വൈകുംനേരം ആയപോള്‍ ആന്റി &അങ്കിള്‍ വീട്ടില്‍ വന്നു .അവര് വീട്ടില്‍ എത്തിയ താമസം ,അടുത്ത വീട്ടില്‍ നിന്നും ഒരു സന്ദേശം അവിടെ വരെ ഒന്ന് വരുംമോ ?ചിരിച്ചു കൊണ്ട് പോയ ആന്റി വന്നത് ,ഒരു വടി കൊടുത്താല്‍ എല്ലാത്തിനെയും ശരിയാക്കും എന്നപോലെ യും. പിന്നെ ഉറക്കെ എന്തോ ചോദിച്ചതും... ഇന്ന് ഇവിടെ നിന്നും പുറത്തു പോയത് ,രാപ്പാടി പക്ഷി കൂട്ടം പാടി നടക്കാന്‍ ആണോ?ആ ചോദ്യവും ഓര്‍മയില്‍ ഉണ്ട് .ഇത് കേട്ട് ഞെട്ടിയതും..... അതോടെ മനസിലായി കൂടെ ചിരിച്ചു നില്‍ക്കുന എല്ലാരേയും സ്വന്തമായി കാണരുത് .സൂര്യപുത്രി സിനിമ യില്‍ കണ്ടു ആസ്വതികുന്നത് എന്ത് കൊണ്ടും നല്ലത് .അതും യാതൊരു പരിമിതികളും ഇല്ലാതെ....
ഇതില്‍ ഞാന്‍ എഴുതി ഇരിക്കുന്ന നാല് ബന്ധുക്കള്‍ ജീവിച്ചിരികുന്നവര്‍ തന്നെ ,കുടുംബവുമായി സന്തോഷായി പലയിടത്തും താമസിക്കുന്നു .ഇതൊക്കെ എന്നും ഓര്‍ത്തു ചിരിക്കാന്‍ ഉള്ള കുറെ തമാശകളും.ആയി മനസിലാക്കുമെന്ന് കരുതുന്നു .

Subscribe to:
Posts (Atom)