കുറച്ചു ദിവസം ആയി പത്രത്തില്‍ വരുന്ന വാര്‍ത്ത ഇത് ആണ് .അവധിക്കാലം കഴിഞ്ഞു സ്കൂള്‍ തുറന്ന വിശേഷവും . അത് വായിക്കുമ്പോള്‍ നമ്മുടെ കുട്ടിക്കാലംഒന്നും ഓര്‍ത്തു നോക്കാനും എനിക്ക് കുറച്ചു സമയം കിട്ടിയത് പോലെയും ,കുട്ടികള്‍ ആയിരുന്ന നമ്മള്‍ ആ പഴയ ഉടുപ്പ് എല്ലാം മാറ്റി വച്ച് ,പുതിയ ഉടുപ്പും ഇട്ടു സ്കൂള്‍ പോകുന്നതും ,ആ പെരും മഴയില്‍ കറുത്ത കുടയും ചൂടി സ്കൂള്‍ ബാഗ്‌ആയി നനഞ്ഞു ക്ലാസ്സില്‍ കയറി ചെല്ലുന്നതും ആ സ്കൂള്‍ പടവുകളില്‍ തെന്നി വീണും ,ക്ലാസ്സില്‍ എത്തുന്നവരെ,ആ മഴയില്‍ ഒന്ന് കൂടി നനഞ്ഞും .ഈ കാലംഒക്കെ ഒരിക്കലും ഓര്‍മകളില്‍ നിന്നും മാഞ്ഞു പോകുന്നതും ഇല്ല .അതുപോലെ വളരെ നല്ല ഓര്‍മകളുമായി നില്‍ക്കുന്ന വേറെ ഒന്ന് കൂടിയും ഉണ്ടാവും .
ആദ്യമായി സ്കൂളില്‍ നിന്നും പോയ വിനോദ യാത്ര . ഒരു സഞ്ചിയില്‍ കഴിക്കാന്‍ ഉള്ള ചോറും , ,കുടിക്കാന്‍ ഒരു വലിയ കുപ്പി വെള്ളവുമായി .ആ യാത്ര പോകുന്ന ബസില്‍ എല്ലാവരും വരി വരി ആയി ഓടി കയറിയതും .അതിനിടയില്‍ ടീച്ചര്‍ മാര് ആരെയൊക്കെയോവഴക്ക് പറയുന്ന സ്വരവും .എല്ലാം കഴിഞ്ഞു ശാന്തമാവുമ്പോള്‍ ആ യാത്ര യുടെ സുഖം എല്ലാവരും കൂടി തുടക്കം ഇടുന്ന ഒരു പാട്ടില്‍ നിന്നും ആവും ...ഞാന്‍ ആദ്യം സ്കൂള്‍നിന്നും പോയ യാത്ര .എറണാകുളം കാണാന്‍ പോയത് ആണ് .ആ യാത്ര ഒരു ദിവസം മുഴുവന്‍ ആയിരുന്നു . അതില്‍ "തൃപ്പൂണിത്തുറ ഹില്‍ പാലസ് , കണ്ടു ആവും ആ യാത്രയുടെ മടക്കവും .എത്ര കണ്ടിട്ടുള്ള എറണാകുളം ആയിരുന്നാലും ആ കൂട്ടുകാരുടെ കൂടെ നടക്കുന്ന ആ സന്തോഷം വേറെ എവിടെ കിട്ടും ?
ആ സ്കൂള്‍യാത്രയുടെ ടെ മധുരവും ,ഒരുകാലത്തും മറഞ്ഞു പോകാതെ മനസ്സില്‍ ഉണ്ട് ......അന്ന് വെള്ള പൂശിയ ആ കൊട്ടാരം കണ്ടു തിരിച്ചു വന്നപ്പോള്‍ മനസിലും സന്തോഷം ആയിരുന്നു . .ഒരു കൊട്ടാരത്തിന്റെ അകത്തളത്തില്‍ കൂടി ഒന്ന് നടന്ന അഭിമാനവും . .പക്ഷേ ഇപ്പോള്‍ നമ്മള്‍ അത് കണ്ടു വരുമ്പോള്‍ ചരിത്രത്തിന്റെ ജാലകച്ചുവട്ടില്‍നിന്നും നമ്മുടെ കൈകള്‍ അറിയാതെ ഒരുനിമിഷം അതിനോടും വിട പറയുന്നപോലെ തോന്നും
കൊട്ടാരത്തിന്റെ പൂന്തോട്ടത്തിലെ കുറച്ചു കാഴ്ചകള്‍
കൊട്ടാരത്തിന്റെ ഈ പൂന്തോട്ടം അവസാനം ഭരിച്ചിരുന്ന രാമ വര്‍മ പരീക്ഷിത്ത് തമ്പുരാന്‍ ആയിരുന്നു ഇതുപോലെ ഉണ്ടാക്കി യതും ..
സ്കൂള്‍ യാത്ര കഴിഞ്ഞും പല തവണ കൊട്ടാരത്തില്‍ ഞാന്‍ പോയിരുന്നു .ഈ അടുത്ത് ആ പാലസ് കണ്ടു നടക്കുന്നതിനിടയില്‍ അവിടെ കാണാന്‍ സാധിച്ചതും വേറെ ചിലതും ആണ് .ഇപ്പോള്‍ അത് സ്നേഹിക്കുന്നവരുടെ ഒരു സ്വപ്നലോകം എന്ന് പറയുന്നത് ആവും നല്ലതും .. . .എവിടെ നോക്കിയാലും കോളേജ് കുട്ടികള്‍ സന്തോഷായി സംസാരിച്ചു ഇരിക്കുന്നതും കാണാം .ഷമിന്‍ ടെ വീട്ടില്‍ നിന്നും എറണാകുളം പോകുന്നതും പാലസ് നു മുന്‍പിലൂടെ ആണ് .നാട്ടില്‍ ചെല്ലുമ്പോള്‍ എന്നും കാറില്‍ ഇരുന്നു ഒന്ന് തല പൊക്കി നോക്കുവാനുള്ള സമയം മാത്രം കിട്ടുകയും ഉള്ളു .
അത് ഒന്ന് മാറ്റി എടുക്കാന്‍ വേണ്ടി അവിടെ വരെ ഒന്ന് പോയി നോക്കാം എന്ന് വിചാരിച്ചു ..അവിടെ കണ്ടതും അസ്തമയ ചിത്രംപോലെ മൂടി ക്കെട്ടിയ ആകാശം,ആള്‍താമസം ഇല്ലാത്ത വഴികള്‍,എല്ലാ പതിവുകളും തെറ്റിയ നിലയില്‍ പടിപ്പുര മുതല്‍ പത്തായ പുര വരെ പൊളിച്ചു ആ മാറാല കൂടുമായി ..എന്‍റെ യാത്ര തുടരേണ്ടിയും വന്നു ...
ആ പഴയ കൊട്ടാരത്തിന്റെ കെട്ടുകള്‍ ആണ് ...
കുറച്ചു ദൂരെ നിന്നും എടുത്ത ചിത്രം ആണ് ഇതെല്ലാം ,
പഴമയുടെ കെട്ട് ഉറപ്പു ഇവിടെ കാണാം

പള്ളിയറ ബംഗ്ലാവ് അന്നും ഇന്നും
ആര്‍ച് കാണുന്നത് Valianethyaramma ബംഗ്ലാവ് - Consort of Maharaja of Cochin is called Valianethyaramma
Srimathi Lakshmikutty Valianethyaramma, consort of His Highness, the Maharaja of Cochin,(കടപ്പാട് - ഹിന്ദു പേപ്പര്‍ )
എന്ന് നിലംപൊത്തുമോ?
(താഴെ വീഴുന്നതിനു മുന്‍പ് അതെടുത്തു സൂക്ഷിച്ചു വച്ചാലും നന്നായിരുന്നു ..)
ജീര്‍ണത കണ്ടു കണ്ണ് അടയ്ക്കാം..
അവിടെ വച്ചിരിക്കുന്ന രഥം
(തിരുവിതാകൂര്‍ രാജവംശം ഉപയോഗിച്ചിരുന്ന horse driven chariots )

വേറെ ഒരു ചിത്രം
(ലണ്ടനിലെ Buckingham കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന chariots ഇന്നും പുതിയത് പോലെ!!!!)

ഗോവണി പടികളില്‍ തിളക്കം ഉണ്ട് ...
Louis XIV style mirrors .. കറുത്ത് തുടങ്ങിയിരിക്കുന്ന ചുവരുകളുടെ പ്രതിച്ചായ കണ്ണാടിയില്‍!!!
ഏറ്റവും അവസാനമായി 1950 -european രീതിയില്‍ ഉണ്ടാക്കിയ ഈ മൂന്ന് നില ബംഗ്ലാവിനും വിളല്‍ വീണിരിക്കുന്നു ..ഇതിനു അകത്തു ഉള്ള കണ്ണാടിച്ചില്ലില്‍ ഇരുന്നു നമ്മളെ ചിരിച്ചു കാണിക്കുന്ന പലതും അഴുക്കും,പൊടിയും ആയി ഇനിയും എത്ര തല മുറകള്‍ക്ക്‌കാണാനും ഉള്ളതും ആണ് .ഇതിനു അകത്തു പാലിയത്തച്ച ടെ അവിടെ ഉള്ള പാലിയന്‍ ദേവസ്വം ബോര്‍ഡ് കൊടുത്ത വില പിടിച്ച പലതും ഇവിടെ കാണാം .. മ്യുസീയത്തില്‍ കൊച്ചി രാജകുടുംബത്തിലെ കീരിടവും ,കുറച്ചു ആഭരണവുംകൂടെ ഉണ്ട്.. ആ കീരിടം വളരെ കൌതുകം ഉളവാക്കുന്നതാണ്ആണ് .. പോര്ച്ചുഗീസ്കാര്‍ സമ്മാനിച്ച ആ കീരിടം കൊച്ചി രാജാക്കന്മാര്‍ തലയില്‍ ധരിച്ചിരുന്നില്ല എന്നാണ് കേട്ട് കേള്‍വി. കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം നടന്നിരുന്ന ചിത്രകൂടം സാമൂതിരി പിടിച്ചുഎടുത്തപ്പോള്‍ അന്ന് കൊച്ചി ഭരിച്ചിരുന്ന രാമ വര്‍മ രാജ ശപഥം ചെയ്തുവേത്രേ . ചിത്രകൂടം തിരിച്ചു പിടിക്കാതെ കിരീടം തലയില്‍ ധരിക്കുകയില്ല എന്ന്. രാമ വര്‍മ രാജാവിനും, പിന്ഗാമികള്‍ക്കും ചിത്രകൂടം തിരിച്ചു പിടിക്കാന്‍ കഴിയാത്തത് കൊണ്ട് കിരീടം പിന്നിടൊരിക്കലുംഅത് ആര്‍ക്കും ധരിക്കാന്‍ കഴിഞ്ഞിട്ടില്ല . അത്തച്ചമയത്തിന് പല്ലക്കില്‍ എഴുന്നള്ളുന്ന കൊച്ചി രാജാവിന്റെ മടിയില്‍ ആണ് കിരീടം വച്ചിരുന്നതായി കേട്ടിരിക്കുന്നതും ,. കൊച്ചി രാജാക്കന്മാരുടെ, തലപ്പാവ് ഒരിക്കല്‍, തൃശ്ശൂരില്‍ ഉള്ള മ്യുസീയത്തില്‍ ഉണ്ട് . അതും, പൊടിപിടിച്ചു ഇരിക്കുന്നു. സ്വര്‍ണനൂലുകൊണ്ട് മനോഹരമായ sardhosi ചിത്ര തുന്നലുകള്‍ ഉള്ള ആ തലപാവ്, ഇന്ന്, കറുത്ത ക്ലാവ് പിടിച്ചു ഇരിക്കുന്നു. പഴമയോടുള്ള നമ്മുടെ, ആദരവിനും ക്ലാവുപിടിച്ചതിനുള്ള സൂചനയല്ലേ ഇത്.. , ഇത് പോലുള്ള, വിലമതിക്കാനാവാത്ത വസ്തുക്കളെ നമ്മള്‍ ശരിയായി രീതിയില്‍ ചേര്‍ത്ത് പിടിക്കാതെ ഇരുന്നാല്‍ വരും തലമുറയ്ക്ക് വേണ്ടി ഒന്നും ബാക്കി ഇല്ലാതെയും വരും .....
ഇഷ്ട്ടിക കൊണ്ടുള്ള ആ ഗോപുരത്തില്‍ ഒരു ലിഫ്റ്റ് ഉണ്ട്
ഇറ്റാലിയന്‍ പൂന്തോട്ടം ആയിരുന്നു .
ഇതും ഒരു തീരാ നഷ്ട്ടം ....

ഇത്രയും കരവിരുതലോടെ ഉണ്ടാക്കിയ ഒന്ന് ,നശിച്ചു പോകാതെ ഇരിക്കാന്‍ വല്ലതും അതില്‍ ചെയ്യാനും ആര്‍ക്കും മനസ് വരുനുമില്ലല്ലോ?
നമ്മുടെ
നാടിന്‍റെ സ്വത്തിനെ ഒന്ന് മെനുക്കി എടുക്കുവാന്‍ ഇനിയും എത്ര കാലം ??മനോഹരമായ ഈ കൊട്ടാര സമുച്ചയതിന്റെയും, പൂന്തോട്ടത്തിന്റെയും വിസ്തൃതിയും, രാജകീയതയും കണ്ടു മനസ്സ് നിറക്കാന്‍ , sattelite ചിത്രം തന്നെ വേണം !!!.ഇതിനു വന്നിട്ടുള്ള നഷ്ടം കാണാനും ,ഓര്‍ത്തു കണ്ണ് നനയാന്‍ ഈ ഫോട്ടോകളും ....








