'കാര്‍മല്‍ ഹോസ്റ്റല്‍ ജീവിതം' എന്‍റെ മനസ്സില്‍ ഒരു കാലത്തും മറക്കാന്‍ പറ്റില്ല !!!!!!!!
ഒരു നല്ല കോളേജ് , അവിടെ നിന്നും ഒരു പാടു നല്ല കൂട്ടുകാരും , ഞാനും അതില്‍ പലരെയുംമറന്നുതുടങിയിരുന്നു .. പ്രിയപെട്ടവര്‍ എന്നെ മറന്നു എന്ന് വിചാരിചിരുന്നപോള്‍ എല്ലാവരും അതെ ഓര്‍മകളെ താലോലിച്ചു കൊണ്ടു ഒരിക്കല്‍ കൂടി ഒരു .മടക്ക യാത്ര നടത്താന്‍ പോവുക്ക ആണ് .അതുംപതിനഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു ...പലരെയും കണ്ടാല്‍ തീരിച്ചു അറിയാന്‍ കഴിയുംമോ? ...കണ്ടാല്‍ മനസിലാവാത്ത ഒരു മാറ്റം ആര്‍ക്കും ഉണ്ടായി കാണില്ല അല്ലെ? ..എന്‍റെ മനസ്സില്‍ ആ ഹോസ്റ്റല്‍ &കോളേജ് കാണുബോള്‍ ഒരു ഉണര്‍വ് ഉണ്ടാവും .നമ്മിലെ കുസൃതികള്‍ ,എത്ര താളം ചവിട്ടിയ ആ ഹോസ്റ്റല്‍ വാതില്‍ പടിയിലൂടെ ,ആ പ്രിയ കൂട്ടുകാരുടെ കൈയും പിടിച്ചു ഒന്നു കൂടി , നടക്കാന്‍ തോന്നും . എനിക്ക് അവിടെപ്രിയ കൂട്ട്കാര് ഒരുപാടു ഉണ്ട് . ,എന്‍റെ ആദ്യകോളേജ് കൂട്ടുകാരി ,നീതു .. . ഞാന്‍' ഗുലാബ് ജാമുന്‍ 'ടെ രുചി അറിഞ്ഞത് .നീതു തന്നപ്പോള്‍ ആണ്. അത് ബീഹാര്‍ നിന്നും കൊണ്ടു വന്ന' ഗുലാബ് ജാമുന്‍. അന്ന് '. നീതുവിന്റെ
അമ്മ അത് കോളേജ് ഹോസ്റ്റല്‍ മുഴുവന്‍ കൊടുത്തു .ഞാനും, നീതുവും ,വേറെ ആരൊക്കെ കൂടി ആണ് അത് എല്ലാവര്‍ക്കും കൊടുത്തത് .അപ്പോളും എന്നില്‍ പേടിയായിരുന്നു . എനിക്ക് ഒന്നു കിട്ടുംമോ?എല്ലാം കഴിഞ്ഞു .നീതു ആ ബോക്സ് ആയി എന്‍റെ അടുത്ത് വന്നു .നീ എടുത്തോ ,എത്ര വേണം ??എനിക്ക് രണ്ടു എണ്ണം കഴിക്കാന്‍ സാധിച്ചു . അത് പോലെ ചില 'രുചി ' നമ്മുടെ വായില്‍ നിന്നും പോകില്ല .,സ്വപ്ന.... കൊണ്ടു വരുന്ന പത്തിരി &ചിക്കന്‍ കറി .ഞാന്‍ മുകളിലെ റൂമില്‍ ആയിരുന്നു.താമസം , എന്നെ രാവിലെ കാണുബോള്‍ ,സ്വപ്ന പറയും ,പത്തിരി ഉണ്ട് കേട്ടോ .റൂമില്‍ വരണം.അതൊക്കെ അത്ര രുചി യായി നമുക്കു വേണ്ടി വീട്ടില്‍ നിന്നും കൊടുത്തു വിടുന്നത്പോലെ തോന്നും .ഒരുനിമിഷം കൊണ്ടു ആ പാത്രം കാലിയാവും. .സ്വപ്ന, ആ കോളേജ് മാറി പോകണ്ടി വന്നു .അപ്പോളും പോകുന്നതിനു മുന്‍പ് .പത്തിരിയും & കറി യും ഏല്പിച്ചു ആണ് യാത്ര പറഞ്ഞതുപോയതും .
ഇതിനിടയിലും ..എന്‍റെ റൂമില്‍ എന്നെ സഹിച്ച .,,മഞ്ജു ..ആ കൊച്ചു റൂമില്‍ ഒരു..ജനലുണ്ട് അത് വേറെ ഒരു കുട്ടിടെ സീറ്റ് ആണ് , സിമി എന്നാണ് പേരു എന്ന് ചെറിയ ഒരു ഓര്‍മ്മ പോലെ .ഞാന്‍ അതില്‍ ഇടയ്ക്ക് ചാടി കയറി ഇരിക്കും .അതിലൂടെ പുറത്തുനോക്കിയാല്‍ , കാടു പോലെ ,എന്തോകാണാന്‍ പറ്റും .ഞാന്‍ അത് നോക്കി ,സ്വപ്നം കാണും. ചുമ്മാ എന്തൊക്കെ എഴുതി വക്കും .അതെല്ലാം എത്ര കഷ്ട്ടപെട്ടു ആവും ? ,മഞ്ജു വായിച്ചിരുന്നത് .??എന്തായാലും കൂടെ താമസിച്ചിരുന്ന ഒരു സ്വപ്ന ജീവി ഉള്ളത് കൊണ്ടു മഞ്ജു .പഠിക്കാനും ഒരുമിടുക്കി ആയിരുന്നു .അവധി ദിവസം ആയാല്‍ ,ധന്യ ടെ അച്ഛന്‍ നല്ല egg puffs കൊണ്ടു വരും .അതും അവള് എനിക്ക് എടുത്തു വക്കും ..എന്ത് തീറ്റഭാഗ്യം ഉണ്ടായിരുന്നു എന്ന് അന്ന് മനസിലായിരുന്നില്ല .ഇതെല്ലം കഴിഞ്ഞ്സന്ധ്യ ആയാല്‍ ഹോസ്റ്റല്‍ റെ മുന്‍പിലെ ആ വലിയ മരത്തിനു ചുറ്റുമിരുന്നു ,എത്ര പേരുടെ നാട്ടു വിശേഷംകേട്ടിരിക്കുന്നു .ഇതിനിടയില്‍ ചേച്ചി മാരെ കാണുബോള്‍ ,എല്ലാവരും പതുക്കെ അവിടെനിന്നും തടി തപ്പും ...പേടി കൊണ്ടു അല്ല ,എന്നും അവരുടെ മുന്‍പില്‍നിന്നും ഒരുപാട്ടു പിന്നെയും പാടുന്ന വിഷമം ഓര്‍ത്തിട്ടു ആണ് . ആ കോളേജ് പടി ഇറങ്ങി പോന്നിട്ടും , വര്‍ഷങ്ങള്‍കഴിഞ്ഞും ,യാതൊരും പരിഭവവുമില്ലാതെ , എന്നോട് കൂടെ ഒരു നല്ല കൂട്ടുകാരി ഉണ്ട് ..മെര്‍ലി ....ഒരു നല്ല സഹയാത്രി എന്ന് പറയുന്നതു ആവും അതിലും നല്ലത് .സ്വപ്നയും &,ധന്യയും ആ രുചി ഉള്ള ഭക്ഷണവുമായി ,ഇപ്പോളും കാത്തിരിക്കാന്‍ മനസ് ഉള്ളവരും ആണ്. .സുചിയും, & രീജോയും ഏത് വിഷമത്തിലും എന്നോട് കൂടെ ഉണ്ടാവും ..അതില്‍ നിന്നും കൈ പിടിച്ചു കൊണ്ടുവരുവാന്‍ മഞ്ജു വും ഉണ്ടാവും.നീതു കൊണ്ടു വന്ന ഗുലാബ് ജാമുന്‍ റെ രുചി എന്നില്‍ ഉണ്ട് ..പക്ഷെ നമ്മില്‍ അടുപ്പം കൂടിയത് കൊണ്ടു എപ്പോളും വഴക്ക് കൂടി കൊണ്ടേ ഇരിക്കും .വേറെ ചിലരെ നമ്മള്‍ അറിയാതെ പോകും ..മനസിലാക്കി വരുബോള്‍ അവരും നമുക്കു പ്രിയപെട്ടതു ആയിരുന്നു , എന്ന് മനസിലാവും. ഒരു പ്രിയ ചേച്ചി ആയി ലിജിയും കൂടെ ഉണ്ട് .ഇവരെ എല്ലാവരെയും ഒന്നു കൂടിഒരു നോക്ക്കാണാന്‍ പോവുക ആണ്. എല്ലാ തിരക്കും മാറ്റി വച്ചു ഒരു കൂടി കാഴ്ച !!!!!!!!!!.എല്ലാവരുംവരണം എന്ന് നമ്മള്‍ ആശിക്കുന്നു .പക്ഷെ സമയവും ചേര്‍ന്നു വരണമല്ലോ .. .ഇനി കാണുബോള്‍ ആ വലിയ മരത്തിനു ചുറ്റിലും ഇരുന്നു .വിഷമം ആവും എല്ലാവര്‍ക്കും പറയാന്‍ ഉണ്ടാവുകാ .ഇനി എല്ലാം അവരെ കണ്ടിട്ട് എഴുതാം...............
Saturday, 18 July 2009
Friday, 10 July 2009
സ്വിറ്റ്സര്‍ലന്‍ഡ് കണ്ടക്ടര്‍ !!!!!!!!!!
ഒരു അവധി ക്കാലം ,കുറച്ചു അടുത്ത കൂട്ടുകാരും ആയി ,ഒരു സ്വിറ്റ്സര്‍ലന്‍ഡ് യാത്ര ....അവിടെ എത്തിയതും ,എന്‍റെ കണ്ണുകള്‍ക്ക് കുളിര്‍മ അല്ല തോന്നിയത്,ഇതുപോലെ അത്ര മനോഹരമായ ഒരു കാര്യം കാണാന്‍ കഴിഞ്ഞതില്‍ ദൈവാനുഗ്രഹം എന്ന് വേണം ,പറയാന്‍ .ആ ഭൂമിയെ പച്ച കസവ് ഉടുത്തു നിര്‍ത്തിയതു പോലെ തോന്നും .എത്ര കണ്ടാലും മതി വരില്ല !!!!!!!!!!!!!!!.അതുംനോക്കി ഒരു ട്രയിന്‍ യാത്ര ..ഇതിനിടയില്‍ കണ്ട്ക്ടര്‍ പോലെ ഒരു ലേഡി വന്നു,എന്‍റെയും ,ഭര്‍ത്താവിന്‍റെയും ,കുട്ടികളുടെയും പാസ്പോര്‍ട്ട് ചോദിച്ചു ??എന്തോ ഫോം ഫില്‍ ചെയ്തിട്ടില്ല .അത് എഴുതിയിട്ട്,തീരിച്ചു തരും .പാസ്പോര്‍ട്ട് അവര്ക്കു കൊടുത്തു .ഒരുപാടു സമയം കഴിഞ്ഞിട്ടും അവരെ കാണുനില്ല??പേടിയും തോന്നി. പാസ്പോര്‍ട്ട് ആയി അവര് പോയി യോ? സ്വിറ്റ്സര്‍ലന്‍ഡ് ജയിലില്‍ പോകണ്ടി വരുംമോ? അപ്പോളും കൂട്ടുകാരും പറയും ഒന്നും വിഷമിക്കാതെ ,അവര് വരും .ട്രെയിന്‍ രണ്ടു സ്റ്റേഷന്‍ കഴിഞ്ഞു അവരെ കാണുനില്ല .പിന്നെ അവരെ നോക്കി ,എന്‍റെ ഭര്‍ത്താവും,ഒരു കൂട്ടുകാരനും ,കൂടി ട്രയിന്‍ മുഴുവന്‍ പോയി ,അപ്പോള്‍ ലാസ്റ്റ് ബോഗി യില്‍ ആ കണ്ടക്ടര്‍ ഇരുന്നു എല്ലാം ഫോം ഫില്‍ ചെയ്തു കൊണ്ടിരിക്കുന്നു .ഇവരെ കണ്ടപോള്‍ അവര് ചോദിച്ചു ,എന്തിന് ഇതു വരെ വന്നു ,ഞാന്‍ എഴുതി കഴിയുബോള്‍ പാസ്പോര്‍ട്ട് കൊണ്ടുതരുമല്ലോ ,.ഇവരുടെ മനസ്സില്‍ ആ ലേഡി പാസ്പോര്‍ട്ട് കൊണ്ടുപോയി എന്ന് ആണല്ലോ .ആ വിഷമം അവരു അറിയാതെ ഇവര് പാസ്പോര്‍ട്ട് കൈയില്‍ മേടിച്ചു .പിന്നെ മനസിലായി ,സ്വിറ്റ്സര്‍ലന്‍ഡ് പോലെ അത്ര മനോഹരം അവിടെ ഉള്ള മനുഷ്യരും !!!!!!!!!!!!!
ഇതുപോലെ വേറെയും ,ഒരു അനുഭവം എന്നില്‍. ഉണ്ട് .ഞാന്‍ കോളേജ് പോകുന്ന കാലം ,,ഹോസ്റ്റല്‍ ലേക്ക്എപ്പോളും വീട്ടില്‍ നിന്നും കൊണ്ടു വിടും .കസിനും അവിടെ കൂടെ ഉണ്ട് .അന്ന് കസിന്‍ കൂടെ ബസില്‍ പോകണം എന്ന്, .വാശി പിടിച്ചു. രാവിലെ പുതിയ നീല സല്‍വാര്‍ ഒക്കെ ഇട്ടു ബസ്സ് യാത്ര .കോളേജ് എത്തുന്നത് വരെ സല്‍വാര്‍ അഴുക്കു ഒന്നും വരാതെ വളരെ സൂക്ഷിച്ചു പോകുന്നു .പോകുന്ന വഴിയില്‍ ഒരു പഴയ ആത്മ സുഹൃത്തിനെയും കണ്ടു .അതും വളരെ കാലത്തിനു പിന്നില്‍ ..അതി സന്തോഷം .!!!!!!!!!.എല്ലാം കൊണ്ടും നല്ല ദിവസം .ഞാനും കസിനും കാര്യമായി ,ഒന്നും സംസാരികാതെ,ഇരിക്കുന്നു ബസ്സ് പോയി കൊണ്ടിരിക്കുന്നു .പുറകിലെ സീറ്റ് ആരും ഇരികുന്നില്ല .രണ്ടു പയ്യന്മാര് ചാടി കയറി ഇരുന്നു .അപ്പോള്‍ മുതല്‍ നാടും ,വീടും ,പേരും എല്ലാം ചോദിക്കും?ഒരുപാടു വേറെയും ലിസ്റ്റ് ഉണ്ട്,എല്ലാത്തിനും കസിന്‍ നല്ലചുട്ട മറുപടിയും ,കുറെ കഴിഞ്ഞപ്പോള്‍ അവര് ഏതോ ഒരു സ്റ്റോപ്പ് വന്നപ്പോള്‍ താഴെ വന്നു ,എന്നിട്ട് ,ബസ്സ് നു അടുത്ത് വന്നു പറഞ്ഞു .കിട്ടും നല്ലത് ?അപ്പോളും കസിന്‍ പറയും എന്ത്കിട്ടാന്‍ ,പോകാന്‍ നോക്ക് .കോളേജ് സ്റ്റോപ്പ് വന്നപ്പോള്‍ ഞാന്‍ ,എഴുനേല്‍ക്കാന്‍, നോക്കിയപ്പോള്‍ ആരോ എന്നെ പുറകില്‍ നിന്നും വലിക്കുനപോലെ എനിക്ക്
തോന്നി ,കസിന്‍ അപ്പോള്‍ പറഞ്ഞു .നീ എന്താ വരാത്തത് ,സിയ ??അവള് നോക്കിയപ്പോള്‍ എന്‍റെ സല്‍വാര്‍ ടെ ഷോള്‍ ആ സീറ്റ് കമ്പിയില്‍ കെട്ടി വച്ചിരിക്കുന്നു .ജീവിതത്തില്‍ ഇതുപോലെ എന്താ ചെയ്യാ ,എന്ന് ഞെട്ടി പോയ നിമിഷം പോലെ തോന്നി .അത് എത്ര അഴിക്കാന്‍ നോക്കിയിട്ട്കഴിഞ്ഞില്ല .ബസ്സ് നിര്‍ത്തിയിട്ടിരിക്കുന്നു .എല്ലാവരും,പറയുന്നു മോളെ എളുപ്പം പോകാന്‍ നോക്ക്. കസിന്‍ എന്നോട് ആ ഷോള്‍ അവിടെ ഇട്ടു പോരെ ,എന്നും .എനിക്ക് അത് കഴുത്തിലൂടെ ,എടുത്താല്‍ മതി ,പക്ഷെ എനിക്ക് എന്‍റെ ഷോള്‍ പിന്നെ കിട്ടില്ലല്ലോ ?ഇതിനിടയില്‍ ആ ബസ്സ് കണ്ടക്ടര്‍, കൊച്ചു കമ്പി എന്തോ ഒന്നു വച്ചു അത് കുറച്ചു കീറി തന്നു .പിന്നെ കസിന്‍ അത് അഴിച്ചു എടുക്കുവാന്‍ കഴിഞ്ഞു .ഇത്രയും കോലാഹലം എല്ലാം തീര്‍ന്നു പുറത്തു വന്നപ്പോള്‍ ,മുന്‍പില്‍ ആ രണ്ടുപേര്‍ ,ചോദിക്കുന്നു ,അപ്പോള്‍ മനസ്സിലായോ ?മിണ്ടാപൂച്ചക്ക് മണി കെട്ടും എന്ന് ?ഇതും കൂടി കേട്ടപ്പോള്‍ ,ഞാന്‍ കസിനെ നോക്കി ,ഇനി വാ തുറന്നാല്‍ അവള്ക്ക് ഞാന്‍ മണി കെട്ടും എന്ന് പറഞ്ഞു ...വാശി പിടിച്ചു വീട്ടില്‍ നിന്നും പോന്നിട്ട് ,എന്‍റെ നല്ല സല്‍വാര്‍ ഷോള്‍ ,ഒരു കഥയായി മാറി. അതും ചിലര്‍ വേണമെന്നു വിചാരിച്ചു കൊണ്ടു , പലതും ചെയും .എന്നിട്ട് ഒന്നും ഓര്‍ത്തില്ല ,അറിയാതെ ആയിരുന്നു,എന്നും പറഞ്ഞു രക്ഷപെടുന്നവരും ഉണ്ടല്ലോ !!!!!!
Thursday, 2 July 2009
താമര ഇലയില്‍ ചോറ്
എനിക്ക് സ്വന്തമായി രണ്ടു ചേട്ടന്‍ മാര്, പിന്നെ ഞാനും.................. ഒരുപാടുബന്ധുസഹോദരി സഹോദ്രനര്മാരും . അതില്‍ രണ്ടു പ്രിയ കളിക്കൂട്ടുകാരും പേരു പറയുനില്ല. അവരുടെ നല്ലത് എന്തും മനസ്സില്‍ തങ്ങി നില്ക്കും!!!എന്‍റെ പ്രിയ കളികൂട്ടുകാര്‍ക്ക് ഹോബി ,മീന്‍ പിടുത്തം ആണ് .മഴ ക്കാലം വന്നാല്‍' തവള പിടിത്തവും '.എന്‍റെ നാട്ടില്‍ ഒരുപാടു തോടും , അതില്‍ നിറച്ചും വെള്ളവും ഉണ്ടാവും .അവിടെ ഒക്കെ പോയാല്‍ കുറെ തവളകളെ കിട്ടും .ആരും ആറിയാതെ ഇവര് രാത്രി പോകും .എപ്പോളോഅവരുടെവീട്ടില്‍ തിരിച്ചു വരും .രാവിലെ ആവുബോള്‍ .എന്നോട് എടീ ,നീ പോയി ആ തവളകളെ കാണു ....കുറെ ഉണ്ടാവും ,എല്ലാത്തിനെയും എന്‍റെ വീട്ടില്‍ ഒരു ചെറിയ ടാങ്കില്‍ അടച്ചു വക്കും ..എനിക്ക് 'തവള' ആണ് ഏറ്റവും പേടിയുള്ള ഒരു ജീവി കേട്ടോ ...മഴക്കാലം ആയാല്‍ രാത്രി ഞാന്‍ പുറത്തു പോകില്ല തവള ചാടും എന്നും പറഞ്ഞു ..തവളയെ കണ്ടാല്‍ ആ വഴിയേ ഞാന്‍ പോകില്ലട്ടോ .പേടിയുണ്ട് ഇന്നും നല്ലപോലെ ..അത്ര പേടി ഉള്ള തവളകളെ ഇവര് കഴിക്കാന്‍ നോകുന്നു .അതും നല്ല വറുത്തു ,അതിന്‍റെ കാല്‍ കഴിക്കും .എല്ലാം റെഡി ആക്കി എന്‍റെ മുന്‍പില്‍ ഇരുന്നു നല്ല രുചിയോടെ കഴിക്കും ..അപ്പോളും എന്നോട് പറയും, എടീ ,.ചിക്കന്‍ പോലെ ആണ്.എത്ര സ്നേഹമുള്ളവര്‍ തരുന്നത് ആണെന്ന് പറഞ്ഞാലും നമ്മള്‍ കഴിക്കാന്‍ .ഇഷ്ട്ടപെടില്ല അല്ലെ?നമുടെ ഇഷ്ട്ടം അത് വേണ്ട എന്നും.. പ്രിയ ചേട്ടന്‍ മാര് മഴവെള്ളം വരുബോള്‍ റോഡില്‍ വഞ്ചി ആണെന്നും പറഞ്ഞു വലിയ ചെമ്പില്‍ കയറ്റി ഇരുത്തി തള്ളി കൊണ്ടും നടക്കും .നമുക്കു നല്ലപോലെ മനസിലാവും അത് വഞ്ചി അല്ല .ചെമ്പ് ആണെന്നും ..എന്നാലും അവരുടെ സന്തോഷം നടകട്ടെ എന്ന് വിചാരിക്കും .
ഒരു ചൈനീസ് സുഹൃത്ത് എന്നെയും ഭര്‍ത്താവിനേയും ചൈനീസ് ഫുഡ് കഴിക്കാന്‍ വിളിച്ചു. അവിടെ പോയി 'താമര ഇലയില്‍ ഫിഷ് എല്ലാം കൂടിയുള്ള റൈസ് '.കഴിച്ചു .ഇവിടെ വന്നപ്പോള്‍ മുതല്‍ ആക്കെ വയറു വയ്യ .ആ കഴിച്ച ചോറിനു എന്തൊക്കെ മീന്‍ കൂട്ടി കഴിച്ചത് പോലെ ആണ് രുചി ആയിരുന്നത് .ചിലപ്പോള്‍ തോന്നും അതില്‍ തവള ഇറച്ചി ഇട്ടു ഉണ്ടാക്കിയത് ആണോ? 'ഇല്ല എന്നുള്ളത് വിശ്വാസം, ആണ് .എന്നാലും പിന്നെയും ചിന്തിക്കും തവള ഇറച്ചി അതില്‍ ഉണ്ടായിരുന്നുകാണും.
എല്ലാവരും ജീവികുന്നതും ഇതുപോലെ ആണല്ലോ?' ഒരു വിശ്വാസം 'മുറുക്കെ പിടിച്ചു കൊണ്ടു .അതിന് ഒരു കോട്ടവും നമ്മില്‍ വരില്ല എന്ന് വിചാരിച്ചു ,കുറച്ചു തല നേരെ പിടിച്ചും ,നമ്മില്‍ കോട്ടം വന്നാല്‍ പിന്നെ വിഷമവും ,വരും.അത് വേറെ ആളുടെ തെറ്റ് ആവും ?നമുടെ തെറ്റ് ആണെന്ന് മനസ്സില്‍ ഉറപ്പിക്കാനും വയ്യ .!!!!!!

Wednesday, 1 July 2009
അപ്പുവും 'കരിമണി കമ്മലും '
'അപ്പു ' എന്ന പേരു പോലെ നല്ല ഒരു കഥാപാത്രം എന്‍റെ മനസിലുണ്ട് !! ഒരു മിടുക്കി .അല്ഫോന്‍സയെ ആണ് ഈ പേര് വിളിക്കുന്നത് എന്‍റെ വീട്ടിലെ എന്ത്ജോലിയും ആള്‍ ആണ് .ഞാന്‍ ആറാം ക്ലാസ്സില്‍ ആയിരുന്നപോള്‍ എനിക്ക് 'ഒരു കരിമണി കമമല്‍ ' സമ്മാനം കിട്ടി .. കരിമണിയും, സ്വര്‍ണവും കൂടി വളരെ നല്ല ഒരു കമ്മല്‍, ആ കമ്മല്‍ ഇട്ട് ഞാനും അപ്പുവും , എന്‍റെ ഒരു ബന്ധു സഹോദരിയുമായി പുഴയില്‍ കുളിക്കാന്‍ പോയി .തീരിച്ചു വന്നപ്പോള്‍ കമ്മല്‍ രണ്ടും കാണുനുമില്ല ?ഒരു കമ്മലിന്ടെ അടിയിലെ മാത്രം കാതില്‍ ഉണ്ട്. എനിക്ക് കമ്മല്‍ സമ്മാനം കിട്ടിയിട്ട് രണ്ടു ദിവസം പോലും ആയിട്ടില്ല .അമ്മ യുടെ വഴക്ക് ഉറപ്പ് ആണ് .അത് എനിക്ക് സഹിക്കാം ,എന്നാലും എന്‍റെ കമ്മല്‍ പോയല്ലോ ,ഇനി കരിമണി കിട്ടുമോ ?ആ വിഷമം ആയിരുന്നു കൂടുതലും .അപ്പുവും ഞാനും കൂടി കുറെ തിരഞ്ഞപ്പോള്‍ ഒരു കമ്മല്‍ കിട്ടി.ഒന്ന് ആയാലും കൈയില്‍ ഉണ്ടല്ലോ എനിക്കും ആശ്വാസം ആയി .
പിറ്റേന്ന് ഉച്ചക്ക് അപ്പു തുണി കഴുകുവാന്‍ കടവില്‍ പോകുന്നത് ഞാന്‍ കണ്ടു, കുറച്ചു കഴിഞ്ഞപ്പോള്‍ അപ്പു ഓടി വന്നു ,നീ വാ ,നിന്‍റെ കമ്മല്‍ കാണിച്ചു തരാം .ആ നട്ടുച്ചയ്ക്ക് അവള്‍ടെ കൂടെ പുഴയിലേക്ക് പോയി .അവിടെ ചെന്നപ്പോള്‍ ഞാന്‍ ഞെട്ടി പോയി .എന്‍റെ കമ്മല്‍ ആ വെള്ളത്തില്‍ കിടന്നു മിന്നുന്നു .ഒരുപാട് സന്തോഷായി ,അത് കൈയില്‍ കിട്ടിയില്ല എന്നാലും അവിടെ ഉണ്ടല്ലോ ,എന്ന സന്തോഷം .അപ്പു ' അത് എടുക്കും എന്ന വാശിയിലും . എങ്ങനെ അത് എടുക്കും ?പുഴയില്‍ കാലെടുത്ത് വച്ചാല്‍ വെള്ളം കലങുബോള്‍ ഒന്നും കാണാന്‍ കഴിയില്ല .പക്ഷെ അവള് എന്ത് സൂക്ഷിച്ചു അതില്‍ ഇറങ്ങി ,ഒരു വിരല്‍ ഒക്കെ വച്ചു നടന്നു എന്‍റെ കമമല്‍ എടുത്തു തന്നു .എന്നിലും നല്ല വിശ്വാസം ആണ് അപ്പുവിനു അത് എടുക്കാന്‍ സാധിക്കും , ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമം കൂടെ ആ പുഴയോട് ഉള്ള വെല്ലു വിളിയും ,എന്‍റെ വിഷമവും കളഞ്ഞ് എന്‍റെ ചിരിക്കുന്ന മുഖം കാണുന്നവരെ .എനിക്ക് കമ്മല്‍ ന്‍റെ അടി അന്നും കിട്ടിയില്ല .ഇന്ന് എന്‍റെ കാതില്‍ കമമല്‍ ഇടുബോള്‍ ഞാന്‍ ആദ്യം അതിന്റെ അടി എടുത്ത് കൈയില്‍ പിടിക്കും .ആ കമ്മല്‍ കാണാതെ പോയപ്പോള്‍ എന്നെ ആരും വഴക്ക് പറഞ്ഞില്ല .കമ്മല്‍ പോയി കണ്ടു പിടിക്കാന്‍ പറഞ്ഞു .അത്കണ്ടു പിടിക്കാന്‍ പറ്റിയ അപ്പുവും എന്‍റെ കൂടെ ഉണ്ടായിരുന്നു. അവളെ സമ്മതിക്കാതെ വയ്യ.ആ പുഴയിലെ ,ചെളിയില്‍ നിന്ന് , കരിമണി കമ്മല്‍ എടുത്ത് ,എന്‍റെ കൈയില്‍ തരാനുള്ള മനസും .....
പലപ്പോളും ഒരു നിമിഷം ആണ് പലരും നമ്മുടെ സഹായം ചോദിക്കുന്നതും അത് പോലും നമ്മള്‍ എത്ര ചിന്തിച്ചു ആണ് ഉത്തരം പറയുന്നതും? എത്ര പേരുടെ അനുവാദം വാങ്ങാനും ഉണ്ട്?മുഖം നോക്കാതെ ഏത് കിണറ്റിലും ചാടാന്‍ നമ്മില്‍ എത്ര പേര്‍ക്ക് പറ്റും?

Subscribe to:
Posts (Atom)