ഒരു അവധി ക്കാലം ,കുറച്ചു അടുത്ത കൂട്ടുകാരും ആയി ,ഒരു സ്വിറ്റ്സര്‍ലന്‍ഡ് യാത്ര ....അവിടെ എത്തിയതും ,എന്‍റെ കണ്ണുകള്‍ക്ക് കുളിര്‍മ അല്ല തോന്നിയത്,ഇതുപോലെ അത്ര മനോഹരമായ ഒരു കാര്യം കാണാന്‍ കഴിഞ്ഞതില്‍ ദൈവാനുഗ്രഹം എന്ന് വേണം ,പറയാന്‍ .ആ ഭൂമിയെ പച്ച കസവ് ഉടുത്തു നിര്‍ത്തിയതു പോലെ തോന്നും .എത്ര കണ്ടാലും മതി വരില്ല !!!!!!!!!!!!!!!.അതുംനോക്കി ഒരു ട്രയിന്‍ യാത്ര ..ഇതിനിടയില്‍ കണ്ട്ക്ടര്‍ പോലെ ഒരു ലേഡി വന്നു,എന്‍റെയും ,ഭര്‍ത്താവിന്‍റെയും ,കുട്ടികളുടെയും പാസ്പോര്‍ട്ട് ചോദിച്ചു ??എന്തോ ഫോം ഫില്‍ ചെയ്തിട്ടില്ല .അത് എഴുതിയിട്ട്,തീരിച്ചു തരും .പാസ്പോര്‍ട്ട് അവര്ക്കു കൊടുത്തു .ഒരുപാടു സമയം കഴിഞ്ഞിട്ടും അവരെ കാണുനില്ല??പേടിയും തോന്നി. പാസ്പോര്‍ട്ട് ആയി അവര് പോയി യോ? സ്വിറ്റ്സര്‍ലന്‍ഡ് ജയിലില്‍ പോകണ്ടി വരുംമോ? അപ്പോളും കൂട്ടുകാരും പറയും ഒന്നും വിഷമിക്കാതെ ,അവര് വരും .ട്രെയിന്‍ രണ്ടു സ്റ്റേഷന്‍ കഴിഞ്ഞു അവരെ കാണുനില്ല .പിന്നെ അവരെ നോക്കി ,എന്‍റെ ഭര്‍ത്താവും,ഒരു കൂട്ടുകാരനും ,കൂടി ട്രയിന്‍ മുഴുവന്‍ പോയി ,അപ്പോള്‍ ലാസ്റ്റ് ബോഗി യില്‍ ആ കണ്ടക്ടര്‍ ഇരുന്നു എല്ലാം ഫോം ഫില്‍ ചെയ്തു കൊണ്ടിരിക്കുന്നു .ഇവരെ കണ്ടപോള്‍ അവര് ചോദിച്ചു ,എന്തിന് ഇതു വരെ വന്നു ,ഞാന്‍ എഴുതി കഴിയുബോള്‍ പാസ്പോര്‍ട്ട് കൊണ്ടുതരുമല്ലോ ,.ഇവരുടെ മനസ്സില്‍ ആ ലേഡി പാസ്പോര്‍ട്ട് കൊണ്ടുപോയി എന്ന് ആണല്ലോ .ആ വിഷമം അവരു അറിയാതെ ഇവര് പാസ്പോര്‍ട്ട് കൈയില്‍ മേടിച്ചു .പിന്നെ മനസിലായി ,സ്വിറ്റ്സര്‍ലന്‍ഡ് പോലെ അത്ര മനോഹരം അവിടെ ഉള്ള മനുഷ്യരും !!!!!!!!!!!!!
ഇതുപോലെ വേറെയും ,ഒരു അനുഭവം എന്നില്‍. ഉണ്ട് .ഞാന്‍ കോളേജ് പോകുന്ന കാലം ,,ഹോസ്റ്റല്‍ ലേക്ക്എപ്പോളും വീട്ടില്‍ നിന്നും കൊണ്ടു വിടും .കസിനും അവിടെ കൂടെ ഉണ്ട് .അന്ന് കസിന്‍ കൂടെ ബസില്‍ പോകണം എന്ന്, .വാശി പിടിച്ചു. രാവിലെ പുതിയ നീല സല്‍വാര്‍ ഒക്കെ ഇട്ടു ബസ്സ് യാത്ര .കോളേജ് എത്തുന്നത് വരെ സല്‍വാര്‍ അഴുക്കു ഒന്നും വരാതെ വളരെ സൂക്ഷിച്ചു പോകുന്നു .പോകുന്ന വഴിയില്‍ ഒരു പഴയ ആത്മ സുഹൃത്തിനെയും കണ്ടു .അതും വളരെ കാലത്തിനു പിന്നില്‍ ..അതി സന്തോഷം .!!!!!!!!!.എല്ലാം കൊണ്ടും നല്ല ദിവസം .ഞാനും കസിനും കാര്യമായി ,ഒന്നും സംസാരികാതെ,ഇരിക്കുന്നു ബസ്സ് പോയി കൊണ്ടിരിക്കുന്നു .പുറകിലെ സീറ്റ് ആരും ഇരികുന്നില്ല .രണ്ടു പയ്യന്മാര് ചാടി കയറി ഇരുന്നു .അപ്പോള്‍ മുതല്‍ നാടും ,വീടും ,പേരും എല്ലാം ചോദിക്കും?ഒരുപാടു വേറെയും ലിസ്റ്റ് ഉണ്ട്,എല്ലാത്തിനും കസിന്‍ നല്ലചുട്ട മറുപടിയും ,കുറെ കഴിഞ്ഞപ്പോള്‍ അവര് ഏതോ ഒരു സ്റ്റോപ്പ് വന്നപ്പോള്‍ താഴെ വന്നു ,എന്നിട്ട് ,ബസ്സ് നു അടുത്ത് വന്നു പറഞ്ഞു .കിട്ടും നല്ലത് ?അപ്പോളും കസിന്‍ പറയും എന്ത്കിട്ടാന്‍ ,പോകാന്‍ നോക്ക് .കോളേജ് സ്റ്റോപ്പ് വന്നപ്പോള്‍ ഞാന്‍ ,എഴുനേല്‍ക്കാന്‍, നോക്കിയപ്പോള്‍ ആരോ എന്നെ പുറകില്‍ നിന്നും വലിക്കുനപോലെ എനിക്ക്
തോന്നി ,കസിന്‍ അപ്പോള്‍ പറഞ്ഞു .നീ എന്താ വരാത്തത് ,സിയ ??അവള് നോക്കിയപ്പോള്‍ എന്‍റെ സല്‍വാര്‍ ടെ ഷോള്‍ ആ സീറ്റ് കമ്പിയില്‍ കെട്ടി വച്ചിരിക്കുന്നു .ജീവിതത്തില്‍ ഇതുപോലെ എന്താ ചെയ്യാ ,എന്ന് ഞെട്ടി പോയ നിമിഷം പോലെ തോന്നി .അത് എത്ര അഴിക്കാന്‍ നോക്കിയിട്ട്കഴിഞ്ഞില്ല .ബസ്സ് നിര്‍ത്തിയിട്ടിരിക്കുന്നു .എല്ലാവരും,പറയുന്നു മോളെ എളുപ്പം പോകാന്‍ നോക്ക്. കസിന്‍ എന്നോട് ആ ഷോള്‍ അവിടെ ഇട്ടു പോരെ ,എന്നും .എനിക്ക് അത് കഴുത്തിലൂടെ ,എടുത്താല്‍ മതി ,പക്ഷെ എനിക്ക് എന്‍റെ ഷോള്‍ പിന്നെ കിട്ടില്ലല്ലോ ?ഇതിനിടയില്‍ ആ ബസ്സ് കണ്ടക്ടര്‍, കൊച്ചു കമ്പി എന്തോ ഒന്നു വച്ചു അത് കുറച്ചു കീറി തന്നു .പിന്നെ കസിന്‍ അത് അഴിച്ചു എടുക്കുവാന്‍ കഴിഞ്ഞു .ഇത്രയും കോലാഹലം എല്ലാം തീര്‍ന്നു പുറത്തു വന്നപ്പോള്‍ ,മുന്‍പില്‍ ആ രണ്ടുപേര്‍ ,ചോദിക്കുന്നു ,അപ്പോള്‍ മനസ്സിലായോ ?മിണ്ടാപൂച്ചക്ക് മണി കെട്ടും എന്ന് ?ഇതും കൂടി കേട്ടപ്പോള്‍ ,ഞാന്‍ കസിനെ നോക്കി ,ഇനി വാ തുറന്നാല്‍ അവള്ക്ക് ഞാന്‍ മണി കെട്ടും എന്ന് പറഞ്ഞു ...വാശി പിടിച്ചു വീട്ടില്‍ നിന്നും പോന്നിട്ട് ,എന്‍റെ നല്ല സല്‍വാര്‍ ഷോള്‍ ,ഒരു കഥയായി മാറി. അതും ചിലര്‍ വേണമെന്നു വിചാരിച്ചു കൊണ്ടു , പലതും ചെയും .എന്നിട്ട് ഒന്നും ഓര്‍ത്തില്ല ,അറിയാതെ ആയിരുന്നു,എന്നും പറഞ്ഞു രക്ഷപെടുന്നവരും ഉണ്ടല്ലോ !!!!!!
Indiakkarude photo kandukondirikkan conductor eduthondu poyathayirikkum aa passport ellam...Athu Shammide photo kaanan aano atho friend inte aano ennu mathram nokkiyal mathi.......
ReplyDeleteheheehe... Mary de karyam ano ee paranju vannathu??
ReplyDeletesiya
ReplyDeletevaayikkaan nalla rasamundu,
iniyum ezhuthu!
kanjoor vishesham ezhuthu!
പല നാടുകളില്‍ പല സംസ്കാരം...
ReplyDeleteAthaarunnu Siya aa cousin,Mary ambily allallo alle? avalkku athrem thandedam ella...
ReplyDelete..
ReplyDeleteഅതുകൊണ്ടെന്താ ‘പ്രിയസിയ’ക്ക് ;) എഴുതാനും,
ഞങ്ങള്‍ക്ക് വായിക്കാനും ഒരു കാര്യമായല്ലൊ..
അയ്യൊ, എന്നെ തല്ലരുത്..
..
സിയാ.. ഷാള്‍ അല്ലേ പോയുള്ളൂ. സാരമില്ലെന്നെ..
ReplyDeleteസ്വീട്സെര്‍ലണ്ട് അനുഭവം നന്നായി.
അതിനേക്കാള്‍ ഇഷ്ടായത് പച്ചപ്പ് പുതച്ചു കിടക്കുന്ന ഈ ഫോടോയാ.എന്തു രസാ.
തീറ്റി ഭാഗ്യം എന്നതിനെക്കാള്‍. തീറ്റ പ്രിയ എന്നതായിരുന്നു ശരി.
ReplyDeleteഇതൊക്കെ തിന്നിട്ടും തടി ഗുണ്ട് പോലെ ആയില്ലല്ലോ. ഭാഗ്യവതി.
കോളേജ് കാല, ഹോസ്റ്റല്‍ ജീവിതം ഓര്‍ക്കുന്നത് തന്നെ രസകരം അല്ലേ.
വീണ്ടും കൂടിച്ചേരല്‍ നടതിയോ?
അതിന്റെ വിവരങ്ങള്‍ വല്ലതും എഴുതിയോഒന്നുമറിയില്ല
അടുത്ത പോസ്റ്റില്‍ പോയി നോക്കട്ടെ.
സമയം കിട്ടുന്നതനുസരിച്ച്.
നല്ല രസകരമായി എഴുതുന്നു കേട്ടോ.