ജാലകം

Wednesday, 1 July 2009

അപ്പുവും 'കരിമണി കമ്മലും '

'അപ്പു ' എന്ന പേരു പോലെ  നല്ല ഒരു കഥാപാത്രം  എന്‍റെ മനസിലുണ്ട് !! ഒരു മിടുക്കി .അല്ഫോന്‍സയെ  ആണ് ഈ പേര്  വിളിക്കുന്നത്‌ എന്‍റെ വീട്ടിലെ എന്ത്ജോലിയും  ആള്‍ ആണ് .ഞാന്‍ ആറാം ക്ലാസ്സില്‍ ആയിരുന്നപോള്‍ എനിക്ക് 'ഒരു കരിമണി കമമല്‍ ' സമ്മാനം കിട്ടി ..  കരിമണിയും, സ്വര്‍ണവും കൂടി വളരെ നല്ല ഒരു കമ്മല്‍, ആ കമ്മല്‍  ഇട്ട്  ഞാനും അപ്പുവും , എന്‍റെ ഒരു ബന്ധു സഹോദരിയുമായി പുഴയില്‍ കുളിക്കാന്‍ പോയി .തീരിച്ചു വന്നപ്പോള്‍ കമ്മല്‍ രണ്ടും കാണുനുമില്ല ?ഒരു കമ്മലിന്ടെ അടിയിലെ മാത്രം കാതില്‍  ഉണ്ട്. എനിക്ക് കമ്മല്‍ സമ്മാനം കിട്ടിയിട്ട് രണ്ടു ദിവസം പോലും ആയിട്ടില്ല .അമ്മ യുടെ വഴക്ക് ഉറപ്പ് ആണ് .അത് എനിക്ക് സഹിക്കാം ,എന്നാലും എന്‍റെ കമ്മല്‍ പോയല്ലോ ,ഇനി കരിമണി കിട്ടുമോ ?ആ വിഷമം ആയിരുന്നു കൂടുതലും .അപ്പുവും ഞാനും കൂടി കുറെ തിരഞ്ഞപ്പോള്‍  ഒരു കമ്മല്‍ കിട്ടി.ഒന്ന്  ആയാലും കൈയില്‍ ഉണ്ടല്ലോ എനിക്കും ആശ്വാസം ആയി .

പിറ്റേന്ന് ഉച്ചക്ക് അപ്പു തുണി കഴുകുവാന്‍ കടവില്‍ പോകുന്നത്   ഞാന്‍ കണ്ടു, കുറച്ചു കഴിഞ്ഞപ്പോള്‍ അപ്പു ഓടി വന്നു ,നീ വാ ,നിന്‍റെ കമ്മല്‍ കാണിച്ചു തരാം .ആ നട്ടുച്ചയ്ക്ക് അവള്‍ടെ കൂടെ പുഴയിലേക്ക് പോയി .അവിടെ ചെന്നപ്പോള്‍ ഞാന്‍ ഞെട്ടി പോയി .എന്‍റെ കമ്മല്‍ ആ വെള്ളത്തില്‍ കിടന്നു മിന്നുന്നു .ഒരുപാട് സന്തോഷായി ,അത് കൈയില്‍ കിട്ടിയില്ല എന്നാലും അവിടെ ഉണ്ടല്ലോ ,എന്ന സന്തോഷം .അപ്പു ' അത് എടുക്കും എന്ന വാശിയിലും . എങ്ങനെ അത് എടുക്കും ?പുഴയില്‍ കാലെടുത്ത്‌ വച്ചാല്‍ വെള്ളം കലങുബോള്‍ ഒന്നും കാണാന്‍ കഴിയില്ല .പക്ഷെ അവള് എന്ത് സൂക്ഷിച്ചു അതില്‍ ഇറങ്ങി ,ഒരു വിരല്‍ ഒക്കെ വച്ചു നടന്നു എന്‍റെ കമമല്‍ എടുത്തു തന്നു .എന്നിലും നല്ല വിശ്വാസം ആണ്  അപ്പുവിനു  അത് എടുക്കാന്‍ സാധിക്കും , ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമം കൂടെ  ആ പുഴയോട് ഉള്ള വെല്ലു വിളിയും ,എന്‍റെ വിഷമവും കളഞ്ഞ് എന്‍റെ ചിരിക്കുന്ന  മുഖം കാണുന്നവരെ .എനിക്ക് കമ്മല്‍ ന്‍റെ  അടി അന്നും  കിട്ടിയില്ല .ഇന്ന്  എന്‍റെ കാതില്‍ കമമല്‍ ഇടുബോള്‍ ഞാന്‍ ആദ്യം അതിന്റെ അടി എടുത്ത്‌ കൈയില്‍ പിടിക്കും .ആ കമ്മല്‍  കാണാതെ പോയപ്പോള്‍ എന്നെ ആരും വഴക്ക് പറഞ്ഞില്ല .കമ്മല്‍ പോയി കണ്ടു പിടിക്കാന്‍ പറഞ്ഞു .അത്കണ്ടു പിടിക്കാന്‍ പറ്റിയ  അപ്പുവും എന്‍റെ കൂടെ ഉണ്ടായിരുന്നു. അവളെ സമ്മതിക്കാതെ വയ്യ.ആ പുഴയിലെ ,ചെളിയില്‍ നിന്ന്  , കരിമണി കമ്മല്‍  എടുത്ത്‌  ,എന്‍റെ കൈയില്‍ തരാനുള്ള മനസും .....

പലപ്പോളും  ഒരു  നിമിഷം ആണ് പലരും നമ്മുടെ  സഹായം ചോദിക്കുന്നതും  അത് പോലും നമ്മള്‍ എത്ര ചിന്തിച്ചു ആണ് ഉത്തരം പറയുന്നതും? എത്ര പേരുടെ അനുവാദം വാങ്ങാനും ഉണ്ട്?മുഖം നോക്കാതെ  ഏത് കിണറ്റിലും ചാടാന്‍ നമ്മില്‍ എത്ര പേര്‍ക്ക് പറ്റും?

16 comments:

  1. vicharicha poole alla......thalayil enthokkeyoo undu.......sorry for the comment which i made last day.......gud one......did u see "meghamalhar" . enikaa cinema bayangara ishtam aanu.....and i am having 2 copies of that film....eppoozhum kaanum......u r having a style of that heroin....

    ReplyDelete
  2. Siya Chechy Nannayittundu...
    Appol Kutty kalathe anubhava kathakal ellam ezhuthy thutangy allle... ok. Kollam.... Nammute natine kurichellam ezuthumpoool aa cheruppakalam ellam oorammayil varum.... appoo nattile oorooruthareyum kurichulla pazhaya kala anubhavangal puthukkunnathu nallathanu.... avar nammele marannalum nammal avare marannittillla ennu ariyikkalooooo......Hahahhahha.....

    ReplyDelete
  3. നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്; ‘ഒരു ഓളത്തിനു കിണറ്റില്‍ ചാടിയാല്‍ പിന്നത്തെ ഓളത്തിനു കയറാന്‍ പറ്റില്ല’ എന്ന് !!

    ReplyDelete
  4. kollamtto..interesting reading...sahithya vasanayum kazhivum undu! so i will look for more..good thing with ur blog is that its short and good..continue in the same way...

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. Athu siya paranjathu correct... arelum sahayam chodichal cheythu kodukkan patto ennu samsayam anu alle......

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. Loved "appuvum karimanikammalum"- very short and sweet but deep. Thats what I liked the most. Cary on with the good work..Rose

    ReplyDelete
  9. Very interesting and thoughtful. You reminds me of Madhaviuty(her balyakala smaranakal).Looking foeward for more.....

    ReplyDelete
  10. nalla aazhathil chinthippikkunna kadha!!!!

    ReplyDelete
  11. nannayittundu chechi.... enganae njangal okkae ariyatha kazhivukal oronnayi purathu varattae....... he he he

    ReplyDelete
  12. ആത്മാര്‍ത്ഥ സൌഹൃദം മനസ്സില്‍ സൂക്ഷിയ്ക്കുന്നവര്‍ക്ക് കഴിയും.

    ReplyDelete
  13. അപ്പോള്‍ ഇവിടെ നിന്നാണ് തുടക്കം.
    ആകെ കണ്ഫ്യുഷന്‍ ആയി പോയി. കാരണം അപ്പു എന്ന് പുരുഷന്മാര്‍ക്കാ പേര് ഉണ്ടാവാറ്.
    എന്തായാലും. കാര്യായിട്ടൊന്നും ഇതില്‍ ഇല്ലെങ്കിലും ആദ്യ എഴുതല്ലേ അങ്ങ് ക്ഷമിച്ചു.
    ഇങ്ങിനെയൊക്കെ തന്നെയാ അല്ലെ ഇന്നത്തെ "വലിയ ആളുകള്‍ ഓരോ പോസ്ടിനുമായി കാത്തിരുന്ന സിയാ" ആയതു?
    നമ്മള്‍ തുടക്കകാരോക്കെ ഇതൊക്കെ അല്ലെ വന്നു പഠിക്കേണ്ടത്.

    ReplyDelete
  14. അതെ സിയ, സത്യം. എന്തു ചെയ്യണമെങ്കിലും നമ്മള്‍ ആലോചിക്കും, കഴിയുമെങ്കില്‍ എന്തിന് വയ്യാവേലി എന്നങ്ങു മാറും. എന്റെ മകളുടെ ക്ലാസ്സ്‌മേറ്റിന്റെ കമ്മല്‍ ക്ലാസ്സില്‍ എവിടെയോ പോയി. കിട്ടിയില്ല. ആ കുട്ടിയുടെ അച്ഛനമ്മമാര്‍ അവളെ എന്നും കൊഞ്ചിക്കുമായിരുന്നു, അതിനാല്‍ അവള്‍ക്കു അവരെ വളരെ ഇഷ്ടമായിരുന്നു. എല്ലാവരും മടുത്തിട്ടും എന്റെ കുഞ്ഞുമകള്‍ നിലത്ത് കിടന്ന് ഓരോ ബെഞ്ചിനടിയിലും നോക്കി അതു കണ്ടെടുത്തു കൊടുത്തു. അന്ന് അവര്‍ വൈകുന്നേരം സകുടുംബം ഞങ്ങളുടെ വീട്ടില്‍ വന്നു....ഒരുപാടു സമയം ചെലവഴിച്ചു....
    no mail id seen in ur blog profile?

    ReplyDelete
  15. ഇത്രയും കമന്റ്‌ നു അതുപോലെ തന്നെ മറുപടി പറയാന്‍ എനിക്ക് അറിയില്ല .എന്നാലും എല്ലാവരുടെയും വില കൂടിയ വാക്കുകള്‍ എന്‍റെ മനസിലും പതിഞ്ഞിട്ടും ഉണ്ട് ..ഇതൊക്കെ ഓര്‍മ്മകള്‍ എന്നതില്‍ കൂടുതല്‍ എനിക്ക് കിട്ടിയ നല്ല നിമിഷവും ആണ് ..അവര് അറിയാതെ ഞാന്‍ അവരെ പഠിച്ചു എടുത്തതും ..എന്നോട് കൂടെ അവരും എന്നില്‍ എന്നും ജീവിക്കണം ..

    ReplyDelete
  16. ..
    എന്റെ അഭിപ്രായം ഞാന്‍ തുടങ്ങുകയാണ് :)

    നല്ലൊരു ഓര്‍മ്മയാണിത് എന്ന് വായിക്കുമ്പോള്‍ മനസ്സിലാകുന്നുണ്ട്,
    അപ്പൊ എഴുത്തുകാരിയുടെ ധര്‍മ്മം നിര്‍വ്വഹിച്ചിരിക്കുന്നു. പക്ഷെ ഈ ഓര്‍മ്മ, മാനസച്ചെപ്പില്‍ നിന്നൊന്നുകൂടെ ഓര്‍ത്തെടുത്ത് നന്നായി എഴുതാന്‍ കഴിയുമായിരുന്നു, വായനക്കാര്‍ക്ക് നല്ല വായനാനുഭവവും.

    “അവര് അറിയാതെ ഞാന്‍ അവരെ പഠിച്ചു എടുത്തതും ..എന്നോട് കൂടെ അവരും എന്നില്‍ എന്നും ജീവിക്കണം ..” നോക്കൂ, ഈ വരികള്‍ ആ പോസ്റ്റിലായിരുന്നെങ്കില്‍?
    ..
    ആശംസകളോടെ.
    ..

    ReplyDelete