ജാലകം

Tuesday, 15 June 2010

സ്കോട്ട്ലാന്‍ഡ് (part-2) famous grouse

ഇന്ന് ഒരു മഴ ദിവസം ആണെന്ന് നേരത്തേ കേട്ടിരുന്നു .ലണ്ടനില്‍ വന്നിട്ടും എനിക്ക് ഒട്ടും ഇഷ്ട്ടമില്ലാത്തതും ഈ മഴ ആണ് .മഴയെ സ്നേഹിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു .നാട്ടിലെ മഴയുംനോക്കി  ,ആ മഴ തുള്ളികള്‍ താഴെ വീണു പൊട്ടുന്നതും  കണ്ടു  ഇരിക്കാന്‍ ഒരു ഹരമായിരുന്നു ,നാട്ടില്‍ പോകുമ്പോള്‍ ഒരു നല്ല മഴ ഉണ്ടാവണം എന്നും  എന്‍റെ മനസ്സില്‍ എപ്പോളും കൂടെ പ്രാര്‍ത്ഥിച്ചു കൊണ്ടും ഇരിക്കും .ഇവിടത്തെ മഴയെ ക്കുറിച്ച്  പറഞ്ഞാല്‍ അത് ആര്‍ത്തു പെയ്യും .ഒരു ഈണവും ,ഇല്ലാതെ ,എവിടെയോ നിന്നും വഴി തെറ്റി വരും , നമ്മുടെ കൂടെ ചേര്‍ന്ന്  നില്ക്കാന്‍ ആശ ഇല്ലാതെ പൊട്ടിച്ചിരിച്ചുകൊണ്ട്  അതുപോലെ തന്നെ പോവുകയും ച്ചെയും .  .ആ പൊട്ടിച്ചിരിയില്‍ എല്ലാവരെയും നനച്ചു കുളിപ്പിച്ച് സന്തോഷമായി ആവും തിരിച്ചു പോക്കും ..ഒരു മുഖം കൂടിഉണ്ട്  ആ മഴയ്ക്ക്.... ഒരു ദിവസം മുഴുവന്‍ കറുത്ത ആകാശവുമായി കരഞ്ഞു കൊണ്ടും നമ്മുടെ കൂടെ നില്‍ക്കും .അതുപോലെ   മൂടിക്കെട്ടിയ    ആകാശവുമായി  ,.ഫേമസ് ഗ്രൂസ് .കാണാന്‍ പോകുന്നതും .എല്ലാവര്ക്കും ആ മഴയോടുള്ള ഇഷ്ട്ടക്കേടും ആണ് മനസ്സില്‍ .താമസിക്കുന്ന ഹോട്ടലില്‍ നിന്നും ഒരു മണിക്കൂര്‍  ഡ്രൈവ് ചെയ്തു പോകാനും ഉണ്ട് .പോകുന്നവഴി മുഴുവനും റോഡ്‌ ശരിയാക്കലും ,എല്ലാം കൂടി നല്ല തിരക്കും ആണ് .വിചാരിച്ചപോലെ പറഞ്ഞ സമയത്തും അവിടെ എത്തുവാന്‍ കഴിയുമോ  എന്ന ഒരു സംശയവും ആയി എല്ലാവരും കാറില്‍ ഇരിക്കുന്നു. പോകുന്ന വഴിയില്‍ .ഒരു ബ്രിഡ്ജ് നു മുകളില്‍ കൂടി പോകുബോള്‍ ഞാന്‍ എടുത്ത കുറച്ചു കറുത്ത ചിത്രകള്‍ ...


 










 ഒരു നല്ല ബ്രിഡ്ജ് അവിടെ ഉള്ളതായി അറിയുകയും ഇല്ലായിരുന്നു .കാറില്‍ ഇരുന്നു ഫോട്ടോ എടുക്കുവാനും ആണ് പറ്റിയതും . . .വളരെ നല്ല ഫോട്ടോസ് എടുക്കുവാന്‍ പറ്റിയ ഒരു സ്ഥലം ആയിരുന്നു .സമയക്കുറവു കൊണ്ട് അത്ര സാധിച്ചില്ല .




അതും നോക്കി  നിന്നും സമയം കളയാതെ ഫേമസ് ഗ്രൂസ് ടെ   അടുത്തേക്ക്   കാര്‍ പാഞ്ഞു കൊണ്ടിരിക്കുന്നു .ഷമിന്‍ ആണ് ഡ്രൈവര്‍.കുറച്ചു കഴിഞ്ഞപ്പോള്‍   ,പാപി ചെന്നിടം പാതാളം എന്ന് പറഞ്ഞു കേട്ടിട്ട് ഉണ്ട് .അത് മുന്‍പില്‍ കാണുകയും ചെയ്തു .ആ ബ്രിഡ്ജ് ടെ അടുത്ത് നിന്നുമുള്ള തിരക്ക് കഴിഞ്ഞു ഒന്ന് നേരെ നടു നിവര്തിയതും ആയിരുന്നു ..കുറച്ചു മുന്‍പില്‍ വരി വരി ആയി കാറുകളുടെ ഒരു നീണ്ട  നിര തന്നെ കണ്ടു  .കാര്യമായ എന്തോ അപകടം ഉണ്ടായതു കൊണ്ടുള്ള ബ്ലോക്ക് ആയിരുന്നു .ഇതും കൂടി കണ്ടപ്പോള്‍  ഷമിന്‍ ടെ കാര്യം പറയാന്‍ ഉണ്ടോ ?ഇതുപോലെ തിരക്കും ബഹളവുംഉള്ള  റോഡില്‍ ഞാന്‍ ആണ് കാര്‍ ഓടിക്കുന്നത് എന്ത് കൊണ്ടും നല്ലതും കാരണം, എനിക്ക്  ക്ഷമ ഏറ്റവും കൂടുതല്‍ ഉള്ള സമയം അതാവും .ആ കാറില്‍ ഇരുന്നു സമയം പോവാന്‍ എനിക്കും മോള്‍ക്കും കുറച്ചു കുസൃതികള്‍ തോന്നി .നമ്മുടെ നാട്ടില്‍ കാണുന്നതിലും നല്ല കാഴ്ചകള്‍ അവിടെ ഞാനും മോളും കൂടി ക്യാമറ യില്‍ പകര്‍ത്തി ..എനിക്കും മോള്‍ക്കും സമയം പോവാനും ഒരു വഴിയുമായിമോന്‍ ഉറക്കവുമായിരുന്നു . .അത്രയും സമയം അവിടെ കാത്തു കിടന്നു എന്നും പറയാം .




















                                              



 ഇവിടത്തെ പോലീസ് ടെ വണ്ടി കണ്ടില്ല എന്നുള്ള വിഷമം വേണ്ട .ഈ താഴെ ഉള്ള കാര്‍ ആയിരുന്നു അവിടെ താരം




 ട്രാഫിക്‌ ബ്ലോക്ക് കഴിഞ്ഞതും 70 മൈല്‍  വേഗതയില്‍ പോകേണ്ട റോഡില്‍


 എല്ലാ കാറുകളും അതിലും വേഗത്തില്‍ ഓടാനും തുടങി .എനിക്കും  ഷമിനോട് വേഗത കുറക്കാന്‍ പറയേണ്ടിയും വന്നു . കുറച്ചു ദൂരം പോകാന്‍ ഉണ്ടായിരുന്നു ഉള്ളു , ഫേമസ് ഗ്രൂസ് നു അടുത്ത് എത്തി .ഒരു ചെറിയ ടൌണില്‍ ആണ് ,അവിടെ നിന്നും കുറച്ചു മാറി ആണ് അതിന്റെ ഫാക്ടറി സ്ഥാപിചിരിക്കുന്നതും . ഒരു കൊച്ചു കെട്ടിടവും,കുറച്ചു കാറുകള്‍ മുന്‍പില്‍ ഉള്ളതുപോലെ കാണാം . .അവിടെ  ആരും വരുന്ന ഒരു ലക്ഷണവും കണ്ടുമില്ല . അതോ എല്ലാവരും വന്നു കണ്ടു പോയതും ആണോ അറിയില്ല .


 










                           ലോകം മുഴുവന്‍  അറിയുന്ന എന്‍റെ ഇരിപ്പിടം ഇവിടെ ആണ് ....











അവരുടെ ഓഫീസി നു അകത്തു പോയി ചോദിച്ചപ്പോള്‍  അടുത്ത ടൂര്‍ ഒരു അര മണിക്കൂര്‍ കഴിഞ്ഞു ആവും എന്ന് പറഞ്ഞു .അതിനു അടുത്ത്  ഒരുഅരുവി ഉണ്ട് അത് പോയി  കണ്ടു വരുമ്പോളേക്കും സമയം ആവും എന്ന് അവരും പറഞ്ഞു .വീടിനു പുറകില്‍ നല്ല നീണ്ട പുഴ ഉള്ള നാട്ടില്‍ നിന്നും ആണ് നമ്മള്‍ വരുന്നത് എന്ന് സായിപ്പിന് അറിയുമോ ?ഒന്നും പറയാതെ  ടിക്കറ്റ്‌ എടുത്തു അവര് പറഞ്ഞ അരുവി കാണാന്‍ എല്ലാവരും കൂടി നടന്നു .നടന്നതും വെറുതെ ആയില്ല എന്ന് മനസിലായി











ഇത് വഴി ആണ് ആ അരുവിയിലേക്ക് പോകുന്നതും .അതിനു വലതു വശത്ത്   ആയി ആണ് ഈ ഫാക്ടറി യും




                                                           ഇതെല്ലാം എത്രയോ വര്ഷം പഴക്കം ഉള്ളതും ആവും ..







                                                 ഇതുപോലെ കുറച്ചു ഓക്ക് വീപ്പകള്‍ അവിടെ,ഇവിടെ ആയി  വച്ചിട്ടും ഉണ്ട് .





                                            ഷമിന്‍ ടെ അമ്മ ആണ് ഇതില്‍ വല്ല മണം ഉണ്ടോ എന്ന് നോക്കുന്നതും ആണ് .കാര്യമായ ഒരു മണവും എനിക്ക് തോന്നിയില്ല .ഇതില്‍ ഒന്നും  ഉണ്ടാവാന്‍ വഴിയും ഇല്ല ..  ,അതോ ഇനി നിറയ്ക്കാന്‍  വേണ്ടി എടുത്തു വച്ചിരിക്കുന്നതും ആവാം ..

















                                                    ഫേമസ് ഗ്രൂസ് ഈ ഫോട്ടോ കണ്ടാല്‍ എന്താവുംമോ ?


 കുറച്ചു ഫോട്ടോ ഒക്കെ എടുത്തു കഴിഞ്ഞപോളെക്കും അവര് പറഞ്ഞ അരുവിയുടെ അടുത്ത് എത്തുകയും ചെയ്തു .ഈ താഴെ കാണുന്നത് ആണ് ആ പറഞ്ഞ കൊച്ചു അരുവി .എന്തോ ഒരു കൊച്ചു കട്ടില്‍ കൂടി
നടന്നപോലെ തോന്നി .  ഒരു നിമിഷം ഞാന്‍എന്‍റെ  നാട് വരെ ഒന്ന് പോയോ എന്ന് ഒരു സംശയവും ബാക്കി ....ആ ചെറിയ തണുത്ത കാറ്റും കൊണ്ടും അതിലൂടെ കുറച്ചു നേരംനടന്നതും  മനസിനും ഒരു കുളിര്‍മ തോന്നി .






അരുവിയും കണ്ടു തിരിച്ചു വന്നപോളെക്കും സമയവും ആയിരുന്നു .ഓഫീസ് നു മുന്‍പില്‍ കുറച്ചു കൂടുതല്‍ ആളുകള്‍  എത്തിയത് ആയി  കാണാന്‍ കഴിഞ്ഞു .ആ ഓഫീസ്  ടെ   അവിടെ വരെ നമുക്ക് ഫോട്ടോ എടുക്കാം .അവിടെ എടുത്ത കുറച്ചു ഫോട്ടോകളും .














1775 ആണ് ഇത് ഇവിടെ സ്ഥാപിച്ചതും .അതും അന്ന് ഉണ്ടാക്കിയപോലെ തന്നെ ആ പഴമ നഷ്ട്ടം ആവാതെ എപ്പോളും അതുപോലെ തന്നെ









 






















ഈ ഫാക്ടറി  പുറത്തു നിന്നും കാണുമ്പോള്‍ ഇത്രയ്ക്കും വലുത്   ആവുമോ   എന്ന്  തോന്നും . അതിനു അകത്തേക്ക് .ഒരു പത്തു പേരുടെ  കൂട്ടമായി .എല്ലാവരും കൂടി നടന്നു  ,കൂടെ ഒരു നല്ല ഗൈഡ് ഉണ്ട് . . ഫോട്ടോ എടുക്കുവാനും ഉള്ള അനുവാദം ഇല്ല .നല്ല ഒരു ഇംഗ്ലീഷ് കാരന്‍ ആയിരുന്നു പറഞ്ഞു തരുന്നതും .അവര്‍ക്ക്  സ്കോട്ടിഷ് രീതിയില്‍ ഉള്ള സംസാരവും ആയിരുന്നില്ല, സ്കോട്ടിഷ് ഇംഗ്ലീഷ് കുറച്ചു മനസിലാക്കി എടുക്കുവാന്‍ എനിക്ക് പ്രയാസം ആണ് ..ഇവര് പറയുന്നത്  കൊണ്ട് പറയുന്ന  നമ്മുടെ  തലയില്‍ കയറാനും എളുപ്പം ആയിരുന്നു . ഈ ഫോട്ടോയില്‍ കാണുന്നത് മുഴുവന്‍ ഈ ഫാക്ടറി യില്‍   അവര് ഉണ്ടാക്കുന്നതും ആണ് ..





 





ഈ ലോകം മുഴുവനും ഒരായിരം പേര് ഇഷ്ട്ടപ്പെടുന്ന   സ്കോച്ച് വിസ്കി  ഉണ്ടാക്കുന്നതു  ഇതുപോലെ ആണ് ..ഒരു ചെറിയ വിവരണം എനിക്ക് മനസിലായത് പോലെ തരാം  .അതിനു അകത്തേക്ക് നമ്മള്‍ കയറി ചെല്ലുന്ന  റൂമില്‍ തന്നെ വലിയ ഒരു വാതില്‍ പുറത്തേക്കു ഉണ്ട് . നല്ല ബാര്‍ലി,ആവശ്യം  അനുസരിച്ച്  ഫാര്‍മര്‍ അത് വഴി കൊണ്ട് കൊടുക്കും .  ..മാള്‍ട്ട്  ബാര്‍ലി പൊടിച്ചു ,വെള്ളവും കൂടെ യീസ്റ്റും ചേര്‍ത്ത് ഒരു വലിയ ടാങ്ക് പോലെ ഒന്നില്‍ ഒഴിച്ച് വയ്ക്കും .അതില്‍ fermentation (പുളിക്കല്‍) പൂര്‍ത്തിയായി കഴിഞ്ഞാല്‍ 95 C' അത് ചൂടാക്കും . ആ  ബാഷ്പീകരണ   , പ്രക്രിയയില്‍  25 %ആണ് ആല്‍ക്കഹോള്‍ content ആവുന്നതും .രണ്ടാമത് ഒന്ന് കൂടി ബാഷ്പീകരണം പ്രക്രിയയില്‍ കൂടി കൊണ്ട് പോകുമ്പോള്‍ ആവും അത് 75 %ആവുന്നതും .ഈ ആല്‍ക്കഹോള്‍ വലിയ ഓക്ക് വീപ്പകളില്‍  നിറച്ചു വലിയ കലവറകളില്‍ സൂക്ഷിക്കും .ഈ distillery യില്‍  ഓക്ക് വീപ്പകളില്‍പത്തുവര്ഷം   ആണ് എടുത്തു വയ്ക്കുന്നതും  .ഇതെല്ലാം സൂക്ഷിക്കാന്‍ വലിയ ഫാക്ടറി കള്‍    വേറെയും  അവര്‍ക്ക് ഉണ്ട് .ഈ വീപ്പകളില്‍ സൂക്ഷിക്കുന്ന കണ്ണുനീര്‍ പോലെ  തെളിഞ്ഞ സ്പിരിറ്റ്‌ മൂന്ന് വര്ഷം ആവുമ്പോള്‍ സ്വര്‍ണ്ണ നിറത്തില്‍ കാണാനും സാധിക്കും .ഇതിനു പഴക്കം കൂടും തോറും മേന്മയും കൂടും '.മൂന്ന് വര്ഷം  സൂക്ഷിക്കണം 'എങ്കില്‍ മാത്രം അതിനു  സ്കോച്ച്  വിസ്കി എന്ന പേര് കിട്ടുകയും ഉള്ളു . അതിനു അകത്തു ഇതുപോലെ ഒന്നും ഉണ്ടാക്കി വച്ചിരിക്കുന്നതും ഓക്ക് വീപ്പകളില്‍ കണ്ടതുമില്ല ..ഇതെല്ലാം ഉണ്ടാക്കി വച്ചിരിക്കുന്ന ഓക്ക്  വീപ്പകള്‍ ഒഴിഞ്ഞ രീതിയില്‍ നമുക്ക് കാണാന്‍ സാധിക്കും .അതിനു അകത്തു കയറിയപ്പോള്‍   മൂക്കില്‍    തറച്ചു കയറുന്ന ഗന്ധവും ആയിരുന്നു .അതും സ്കോച്ച് ആണല്ലോ എന്ന് വിചാരിച്ചു ആരും ഒന്നും പറഞ്ഞുമില്ല .


ഇതെല്ലാംഉണ്ടാക്കുന്ന രീതിയും പറഞ്ഞു  കഴിയുമ്പോള്‍, അവിടെ ഫേമസ് ഗ്രൂസ് പക്ഷിയുടെ വക നല്ല ഒരു ഷോ യും  കാണിക്കും .എവിടെ എല്ലാം  പക്ഷി  ഇതുപോലെ സഞ്ചരിക്കും അതിന്റെ കൂടെ,
  അവര്‍ക്ക്  എവിടെ എല്ലാം ഫാക്ടറി    ഉണ്ടെന്നും അതില്‍ കാണിക്കും .ഇതെല്ലാം കണ്ടു കഴിയുമ്പോള്‍ എല്ലാവര്ക്കും ഒരു പെഗ് സിംഗിള്‍ മാള്‍ട്ട്  വിസ്കി കുടിക്കാനും തരും .ജീവിതത്തില്‍ ആദ്യമായി ഞാനും ഒന്ന് കുടിച്ചു നോക്കി .ഇതിനു മുന്‍പ് കിട്ടാഞ്ഞിട്ടും അല്ല .എന്നാലും അതേ രുചിയോടെ ,വിശ്വസിച്ചു വേറെ എവിടെ  കിട്ടും?ഇനി ജീവിതത്തില്‍ ഇത് കാണാനും വരുമോ എന്നും അറിയില്ല .വെള്ളം പോലും ചേര്‍ക്കാതെ ആണ് അടിച്ചതും .അത് പോകുന്ന ആ വഴി മുഴുവനും ഒന്ന് കത്തി തീരുന്നപോലെയും തോന്നി .ഇതില്‍ എന്ത് രുചി എന്നോ എനിക്കും  പിടി കിട്ടിയും ഇല്ല .ആ നെഞ്ചു കത്തല്‍ കഴിഞ്ഞു കുറച്ചു വെള്ളം കുടിച്ചപ്പോള്‍  ഒരു ആശ്വാസം ആയി ....


.അതിനു അകത്തു ഒരു നല്ല ഷോപ്പ്കൂടി  ഉണ്ട് .അവിടെ കാര്യമായ തിരക്കും ഉണ്ടായിരുന്നു .എല്ലാവരും സ്കോച്ച്   വാങ്ങുന്ന തിരക്കില്‍ തന്നെ .സ്കോട്ട്ലാന്‍ഡ് ഒരു കടയില്‍ അമ്പതു വര്ഷം പഴക്കം ഉള്ള ഒരു സ്കോച്ച് വിസ്കി കണ്ടു .അതിന്റെ വിലയും അതുപോലെ തന്നെ ഞെട്ടുന്നതും .ഒരു ലക്ഷത്തി അമ്പതിനായിരം പൌണ്ട് ആണ് .ഇതൊക്കെ വാങ്ങി വച്ചു എന്ത് ചെയ്യാന്‍ ആണോ?വിസ്കി കുടിച്ചുകഴിഞ്ഞപോള്‍   കുറച്ചു തലയ്ക്കു പിടിച്ചുവോ എന്നുള്ള സംശയവുമായി ഞാന്‍ കാറില്‍ കയറി ,ഇനി അടുത്ത സ്ഥലം എത്തുന്നത്‌ വരെ ഒരു മയക്കവും ആവശ്യം തന്നെ .... പ്രകൃതിയെ  ഒരായിരം ചായം കൊണ്ട് തേയ്ച്ചു മിനുക്കിയ ,മല നിരകള്‍ക്കു ഇടയിലൂടെ കാര്‍ പാഞ്ഞു പോവുകയും  ആയിരുന്നു .............................

Wednesday, 9 June 2010

സ്ക്കോട്ട്‌ലാന്‍ഡിലേക്ക്‌ ..............


രാവിലെ മുതല്‍ വീട്ടില്‍ ഒച്ചയും ബഹളവും ആണ് .ആരും വഴക്ക് കൂടുന്നത് ഒന്നുമല്ല , നാളെ ഒരു യാത്ര പോകാന്‍ വേണ്ടിയുള്ള ഒരുക്കംആണ് .  പെട്ടിയില്‍ എല്ലാം എടുത്തു വയ്ക്കുന്നതിനുള്ള സ്വരവും   ആണ് ..രണ്ടുപേര്‍ ആയി  യാത്രകള്‍  പോയിരുന്ന ആ കാലം  കഴിഞ്ഞിട്ടും ഇപ്പോള്‍  ഒമ്പത് വര്ഷം ആയി എന്നും ഓര്‍മ വന്നു .കുട്ടികള്‍ടെ ഇഷ്ട്ടവും യാത്രയില്‍   നോക്കണം ..  .പാച്ചുനും ,ജോ ക്കുവിനും   കൂടി ഒരു കാറില്‍ വയ്ക്കാനുള്ള സാധനംകൈയില്‍ ഉണ്ട് . .മോന്‍ കൈയില്‍  കാര്‍,പലതരം വണ്ടികള്‍  എടുക്കുമ്പോള്‍ ,മോള്‍ വന്നു പേപ്പര്‍ ,പേന ആയി വരും  ., കൂടെ വായിക്കാനുള്ള  പുസ്തകവുംഅതിനിടയില്‍അവര് രണ്ടും കൂടി  കൊച്ചു വഴക്കും . ..അവസാനംകിട്ടിയത് എല്ലാം എടുത്തു  ഷമിന്‍ കാറില്‍ വച്ചു .ആ സമയത്ത് ഞാന്‍ ഒരു വലിയ പെട്ടിയുമായി വരുന്നു .അതും കൂടി കണ്ടപ്പോള്‍ ബാക്കി പറയാന്‍ ഉണ്ടോ? നാല് പേര്‍ക്കും കൂടി നാല് പെട്ടി എടുക്കുന്നതിലും  നല്ലത് ഒരു പെട്ടി ആണെന്നും പറഞ്ഞു ഞാന്‍ തടി തപ്പി .എല്ലാം ഒന്ന് തണുത്ത് കാറില്‍ കയറിയപ്പോള്‍   ,വീട് പൂട്ടിയോ ?എന്നുള്ള സംശയം ബാക്കി .ലണ്ടന്‍ ആണെന്ന് പറഞ്ഞാലും കള്ളന്മാര് ഇവിടെയും തല പൊക്കി യിട്ടും ഉണ്ട് .അപ്പോള്‍ എന്‍റെ വക ഒരു  ചോദ്യവുംകൂടി  ,ഷമിന്‍ ക്യാമറ എടുത്തുവോ?  എന്‍റെ ക്യാമറ കൈയില്‍ ഉണ്ട് .എന്നാലും ഷമിന്‍ ടെ ക്യാമറ കൂടി ഉണ്ടായിരുന്നാല്‍ കൊള്ളാമല്ലോ ? വിചാരിച്ചതിലും ഒരു മണിക്കൂര്‍   താമസിച്ചു ആണ് വീട്ടില്‍ നിന്നും  യാത്ര പുറപ്പെട്ടതും  .ആരും കാത്തിരിക്കാനും ,ട്രെയിന്‍ പിടിക്കാനും ഒന്നും ഇല്ലാത്തതു കൊണ്ട് ഒരു പരാതിയും ആരോടും ഇല്ല .
യാത്ര നമുടെ ഇഷ്ട്ടം അനുസരിച്ച്  , സ്വന്തം കാറില്‍ ആയതും സമാധാനം ......

 വീട്ടില്‍ നിന്നും കാര്‍ എടുത്ത നിമിഷം ക്രിസ്  ടെ വീട്ടില്‍ നിന്നും ഫോണ്‍  വന്നു .പോകുന്ന വഴിയില്‍  അവരുടെ വീട്ടില്‍  കയറി   കപ്പയും ,മീനും കൂടി കഴിച്ചിട്ട് പോകാം .എന്‍റെ വീട്ടില്‍ നിന്നും അവിടേക്ക് പത്തു നിമിഷം പോയാലും മതി . ഒരു യാത്ര പോകുമ്പോള്‍ ഒന്നും മുടക്കം പറയാന്‍ പാടില്ലാല്ലോ.അതും വെള്ളിയാഴ്ച യാത്ര പോകാന്‍ നല്ല ദിവസവും ആണോ അതും അറിയില്ല  . കാര്‍ നേരെ ക്രിസ് ടെ വീട്ടില്‍കൊണ്ട്  പോയി നിര്‍ത്തി .അവിടെ നിന്നും കപ്പയും ,മീനും കഴിച്ചു  യാത്രയും പറഞ്ഞു കാറില്‍ കയറി .ഷമിന്‍ ആണ് കാര്‍ ഓടിക്കുന്നതും കുറച്ചു ദൂരം എത്തിയപ്പോള്‍  ഒരു കാര്യം ഷമിന്‍ എന്നോട് ഓര്മിപിച്ചതും,കപ്പയും മീനിന്റെ രുചിയും  ഓര്‍ത്തു ഇരുന്നത് കൊണ്ട്സണ്‍  ഗ്ലാസ്‌ ഒക്കെഞാന്‍  മറന്നു പോയി ..എന്‍റെ സണ്‍ ഗ്ലാസ്‌  കപ്പ കഴിച്ച തിരക്കില്‍ ക്രിസ് ടെ വീട്ടില്‍ വച്ചു .. ഇനി തിരിച്ചു പോകാനും  വയ്യ, അത്രയ്ക്കും  ട്രാഫിക്‌ ആണ് ..പോകുന്ന യാത്രയുടെ ദൂരവും അത്രയും ആണ് . .എന്നാലും സണ്‍ ഗ്ലാസ്‌  ഇല്ലാതെ ഈ കണ്ട വഴി മുഴുവന്‍ കാറില്‍ ഇരിക്കാന്‍ വലിയ ബുദ്ധിമുട്ടും   ആണ് ..ഷമിന്‍  കാര്‍ ഓടിച്ചു മടുത്താല്‍ ഞാന്‍ കാര്‍ ഓടിക്കേണ്ടിയും  വരും  .എല്ലാം  കൊണ്ടും നല്ലത് തിരിച്ചുപോയി ഗ്ലാസ്‌ എടുക്കുന്നത് തന്നെ .അവിടെയും സമയം പോയി ഗ്ലാസ്‌ എടുത്തുകാറില്‍ ഇരുന്നപോള്‍ ഞാന്‍   പതുക്കെ പോകാനുള്ള ദൂരം ഒന്ന് നോക്കി .435 miles    അതായതു ലണ്ടനില്‍ ഞാന്‍  താമസിക്കുന്ന സ്ഥലത്ത് നിന്നും ഏഴു മണിക്കൂറില്‍ കൂടുതല്‍ കാര്‍ ഓടിക്കാനും ഉണ്ട് .പോകുന്നതും സ്ക്കോട്ട്‌ലാന്‍ഡിലേക്ക്‌.....വെള്ളിയാഴ്ച പോയിട്ട്  അടുത്ത  വെള്ളിയാഴ്ച തിരിച്ചു വരും അത് ആണ് പരിപാടിയും ..അതില്‍ നാല് ദിവസം ആണ് സ്ക്കോട്ട്‌ലാന്‍ഡില്‍ നില്‍ക്കുന്നതും . ലണ്ടനില്‍ വന്നിട്ടും ഇത്ര ദൂരം  കാര്‍ ഓടിച്ചു പോകുന്നതുംആദ്യം ആണ് .  ..


ഒരുപാടു ചിന്തകളുമായി ഞാന്‍ സ്വപ്നലോകത്തില്‍ ഇരിക്കുന്നു ..കാര്‍ അതി   വേഗത്തില്‍ പോകുന്നും ഉണ്ട് .. കാറില്‍ കയറിയാല്‍ കുടുംബത്തോടെ, എല്ലാവരും എത്ര ദൂരം വരെയും ഒന്നും മിണ്ടാതെ ഇരിക്കും .അതിനുള്ള കാരണം  ഇത് വരെ പിടികിട്ടിയിട്ടും ഇല്ല  .എല്ലാവരും ഒരുമിച്ചു യാത്രകള്‍ ഇഷ്ട്ടപെടുന്നത് കൊണ്ടോ ,അതോ സംസാരിക്കാന്‍ വിഷയം  കൂടുതല്‍ ആയതു കൊണ്ടോ അതും  അറിയില്ല  ?.എന്നാലും ആ ശാന്തത വല്ലാതെ  ഇഷ്ട്ടപെടുന്നും ഉണ്ട് .  .പോകുന്ന വഴി മുഴുവന്‍ നേരം . എല്ലാവര്ക്കും പാട്ടു കേള്‍ക്കണം,അതും നിര്‍ബന്ധം ആണ് .   .എന്‍റെ മനസും ഒരു യാത്ര വിവരണത്തിന് വേണ്ടി ഓടി നടക്കുന്നതും  ഞാന്‍ അറിഞ്ഞു .   കാരണം ആദ്യമായി ആണ് ഒരു നല്ല ബ്ലോഗ്‌ നു വേണ്ടി  കൂടിയും   എന്‍റെ  യാത്ര .അതുമിതും ഒക്കെ ആലോചിച്ചു സമയം പോയതും അറിഞ്ഞില്ല ..യാത്ര അടുത്ത് ഒന്നും അവസാനിക്കില്ല  എന്ന് മനസിലായ രണ്ടുപേരെ  ഇതിനിടയില്‍ എന്‍റെ ക്യാമറ യില്‍ പതിഞ്ഞതും ഇതുപോലെ ആണ് ...



                                                                              ഈ യാത്രക്ക് അമ്മ തന്നെ അപ്പന്കൂട്ട് ഇരിക്കണം     ..വിഷമം ഉണ്ട് എന്നാലും ഉറക്കം വന്നാല്‍ പിന്നെ എന്ത് ചെയ്യാം ???               


പോകുന്നവഴിയില്‍ Birmingham    ആവുമ്പോള്‍  എന്‍റെ ഒരു ബന്ധു വിനെ കൂടെ കാണാനും ഉണ്ട് .അവിടെ കാണാന്‍ ഒരുപാടും നല്ല സ്ഥലകള്‍  ഉണ്ട് . .cadbury വേള്‍ഡ്, സഫാരി പാര്‍ക്ക്‌ എല്ലാം വളരെ നല്ലതും ആണ് .ബന്ധു വിന്റെവീട്ടില്‍  പോകാന്‍ ഉള്ളത് കൊണ്ട് അവിടെ ഉള്ള Birmigham toll  എടുക്കാതെ  ആണ് പോയതും .നമ്മുടെ നാട്ടില്‍ ആവുമ്പോള്‍ എവിടെയും ഓരോ toll  കാണാം . ,അവിടെ നിര്‍ത്തി കാശ് കൊടുക്കുന്നതും  സ്ഥിരം പരിപാടി ആണല്ലോ ?ലണ്ടനില്‍  നിന്നും പല യാത്രയും പോയിട്ടും ഇവിടെ മാത്രം ആണ് അത് കണ്ടിട്ടും ഉള്ളു .ബന്ധു വിന്റെ വീട്ടില്‍ കയറി .അവിടെ നിന്നും  കാര്‍ ഞാന്‍ ആണ് ഓടിച്ചതും .അതും ഇത്രയും ട്രാഫിക്‌ ബ്ലോക്ക്‌ വരുന്ന ഒരു റോഡ്‌ വേറെയും ഇല്ല  .birmingham നിന്നും Manchesterവരെ മൂന്ന് മണിക്കൂര്‍ അത്രയ്ക്കും തിരക്കും ആയിരുന്നു . യാത്ര അപ്പോള്‍ തന്നെ മടുത്തു എന്ന് പറയാം .Manchester എത്തിയപോള്‍ സമയം എട്ട് കഴിഞ്ഞു .അന്ന് അവിടെ ഷമിന്‍ ടെ ബന്ധു സഹോദരന്റെ ടെ വീട്ടില്‍ താമസിച്ചു .ശനിയാഴ്ച രാവിലെ ആണ് സ്ക്കോട്ട്‌ലാന്‍ഡില്‍ പോകുന്നതും .അന്ന് രാത്രി എല്ലാവരും കൂടി അവിടെ സംസാരിച്ചിരുന്നു . ഒരുപാടു നേരംവൈകി ആണ് കിടന്നതും . രാവിലെ  പറഞ്ഞ സമയത്ത് തന്നെയാത്രക്ക്  തുടക്കം ഇട്ടു .അവിടെ നിന്നും   ഒരു അഞ്ചു മണിക്കൂര്‍ കൂടി എഡിന്ബ്രാ(Edinburgh )വരെ എത്താന്‍ .motorway  കൂടി പോകുന്നത് കൊണ്ട് വേറെ ഒന്നും കാര്യമായി കാണാനും ഇല്ല .സമ്മര്‍ സമയം ആയതു കൊണ്ട് മഞ്ഞ് മലകള്‍കണ്ടു മനസ് മരവിക്കാതെ   കുറച്ചു നല്ല പച്ചപ്പും ,പൂക്കളും  എവിടെയും കാണാന്‍ സാധിച്ചു .




                                                                പോകുന്ന വഴിയില്‍ കണ്ടതും ആണ് ..ഇതുപോലെ ഇപ്പോള്‍ motorway കൂടി പോകുമ്പോള്‍ കാണാം .rapeseed flower ആണ് .ഹിന്ദി സിനിമയില്‍ പാട്ടു വരുമ്പോള്‍ ഇത് ഒരുപാടു കാണാം .



ഈ പച്ചപ്പും,പൂക്കളും  കൂടെ  കാണാത്തതും ,പോകാതതുമായ വഴികള്‍ ആയതു കൊണ്ടും  അഞ്ചു മണിക്കൂര്‍ അത്ര മടുപ്പ് ഉള്ളതായി തോന്നിയില്ല .പിന്നെ ഇടയ്ക്കു ഭക്ഷണം കഴിക്കാന്‍ വേണ്ടി നിര്‍ത്തിയും എല്ലാം കൊണ്ടും യാത്ര രസമായിരുന്നു .ഒരു വഴിയിലും മഴ  തടസവും ആയി വന്നുമില്ല .അവിടെ എത്തിയപ്പോള്‍ വൈകുംന്നേരം  ആയി .ഷമിന്‍ ടെ അപ്പനും .അമ്മയും സഹോദരനും കുടുംബവും ,കൂടെ ഉണ്ട് .അവര് വേറെ കാറില്‍ ആണ് .അവിടെ ocean apartments  അവിടെ ആയിരുന്നു താമസം ഏര്‍പ്പാട് ചെയ്തിരുന്നതും .കടലിനോടു ചേര്‍ന്ന് ഉള്ള താമസം ആണെന്നും ബുക്ക്‌ ചെയ്ത്പോള്‍ അവര് പറഞ്ഞു .തിരക്കിനു ഇടയില്‍ അത്ര കാര്യമായി അത് എവിടെ ആണെന്നും ഗൂഗിള്‍ പോയി നോക്കിയും ഇല്ല. തുറമുഖം   അടുത്ത് ആണെന്നും തോന്നി ..രാത്രിയില്‍ ആ  റൂമിലെ ല്‍കണ്ണാടി ജനലില്‍   നിന്നുംനോക്കുമ്പോള്‍  നേരെ കാണുന്നതും ഇതൊക്കെ ആയിരുന്നു ...










                                            താഴെ കാണുന്നത് ഒരു വലിയ ഷിപ്പ് പോലെ എല്ലാവര്ക്കും തോന്നുമായിരിക്കും  .അതിന്റെ വലിപ്പം ഞാന്‍ പതുക്കെ പറയാം .


                                                                  
                                                                                      The Royal Yacht Britannia

     
തൊട്ടു മുന്‍പില്‍ രാജ്ഞിയുടെ പടക്കുതിര ഇത്രയും ശാന്തമായി അടുത്ത് കിടക്കുന്നതും സന്തോഷം ഉള്ള കാര്യം ആയിരുന്നു .കുറച്ചു നേരം എല്ലാം   വെറുതെനോക്കിയിരിക്കാന്‍  തോന്നിയിരുന്നു .
യാത്രയുടെ  ക്ഷീണം കൊണ്ട്  കട്ടില്‍ കണ്ടതും എല്ലാവരും നല്ലപോലെ ഉറക്കം ആരംഭിച്ചു എന്ന് തന്നെ പറയാം .രാവിലെ പോകാനുള്ള സ്ഥലം എല്ലാം തീരുമാനിച്ചും ആണ്  ഉറക്കത്തിലേക്കു വീണതും പിറ്റേന്ന് നല്ല മഴയും ആണെന്ന്കേട്ടത് കൊണ്ട് സിറ്റി കാണുന്നത് വേറെ ദിവസം ആക്കാം എന്നും തിരുമാനിച്ചു .എന്‍റെ രണ്ടാമത്തെ യാത്ര ആണ് സ്ക്കോട്ട്‌ലാന്‍ഡിലേക്ക്.ഇതിനു മുന്‍പ് പത്തു
 വര്ഷം മുന്‍പ് ഒരു ക്രിസ്മസ് സമയത്ത് ആണ് പോയത് .അന്ന് എല്ലായിടത്തും അവധിയും ആയിരുന്നു .അത് കൊണ്ട് ആ കൊടും തണുപ്പില്‍ ഒന്നും കണ്ടുമില്ല .ഭക്ഷണം പോലും ശരിക്കും കഴിക്കാന്‍ കിട്ടിയുംമില്ല .ഈ വരവില്‍ എല്ലാം കണ്ടു തിരിച്ചു പോകാന്‍ ആണ് വന്നതും .


.ഇനി ഞാനും ഒരു ഇടവേള എടുക്കുന്നു എന്‍റെ പുരാണം കേട്ട്  വായിക്കുന്നവര്‍ക്ക്  മടുക്കാതെ  ഇരിക്കാന്‍ സ്ക്കോട്ട്‌ലാന്‍ഡില്‍ ഞാന്‍ കണ്ടത് എന്തൊക്കെ  എന്ന് ഒരു ചെറിയ വിവരണം തരാം  .ഈ കണ്ടത് മുഴുവന്‍  എന്ന് എഴുതി കഴിയും എന്നും  അറിയില്ല ..അത് വരെ എല്ലാവര്ക്കും കാത്തിരിക്കാന്‍ മടിയില്ല എങ്കില്‍ ഓരോന്ന് ആയി  എഴുതി  പൂര്‍ത്തിയാക്കാം എന്ന് ഞാനും ഉറപ്പും തരുന്നു .........







                                                                     ഫേമസ് ഗ്രൂസ് അറിയാത്തവര്‍ ചുരുക്കം ആവും














 THE FALLS OF DOCHART    IN KILLIN 





ഇവിടെ പറയാന്‍ ഒരുപാടു ഉണ്ട് .. 


 

THE OLDEST PUB IN ENGLAND (NOTTINGHAM )




 






 

ഒരു  പാവാടയും ഉടുത്തു ഇത്ര അഭിമാനത്തോടെ നില്ക്കാന്‍ വേറെ ആര്‍ക്കു കഴിയും ??


 
ഇത്രയും ഞാന്‍ കണ്ടതും  എല്ലാവര്ക്കും വേണ്ടി എഴുതുവാന്‍ മനസ്സില്‍ ആശിക്കുന്നതും ആണ് ...എന്‍റെ കൂടെ ഈ യാത്രയിലും എല്ലാവരും ഉണ്ടാകും  എന്നുള്ള പ്രതീഷയിലും ,  ബ്ലോഗ്‌ തുടങി ഒരു വര്ഷം ആയ സന്തോഷത്തിലും ,ഫേമസ് ഗ്രൂസ് ആയി ഞാന്‍തിരിച്ചു  വരാം .......................

Sunday, 6 June 2010

"തൃപ്പൂണിത്തുറ പാലസ് ''

കുറച്ചു ദിവസം ആയി പത്രത്തില്‍ വരുന്ന വാര്‍ത്ത‍ ഇത് ആണ് .അവധിക്കാലം  കഴിഞ്ഞു സ്കൂള്‍ തുറന്ന വിശേഷവും . അത് വായിക്കുമ്പോള്‍  നമ്മുടെ കുട്ടിക്കാലംഒന്നും ഓര്‍ത്തു നോക്കാനും എനിക്ക്  കുറച്ചു സമയം കിട്ടിയത് പോലെയും ,കുട്ടികള്‍ ആയിരുന്ന നമ്മള്‍  ആ പഴയ ഉടുപ്പ് എല്ലാം മാറ്റി വച്ച് ,പുതിയ ഉടുപ്പും ഇട്ടു സ്കൂള്‍ പോകുന്നതും ,ആ പെരും മഴയില്‍ കറുത്ത  കുടയും ചൂടി സ്കൂള്‍ ബാഗ്‌ആയി നനഞ്ഞു ക്ലാസ്സില്‍ കയറി ചെല്ലുന്നതും  ആ സ്കൂള്‍ പടവുകളില്‍  തെന്നി വീണും ,ക്ലാസ്സില്‍ എത്തുന്നവരെ,ആ മഴയില്‍ ഒന്ന് കൂടി നനഞ്ഞും    .ഈ കാലംഒക്കെ  ഒരിക്കലും  ഓര്‍മകളില്‍ നിന്നും മാഞ്ഞു പോകുന്നതും ഇല്ല .അതുപോലെ വളരെ നല്ല ഓര്‍മകളുമായി നില്‍ക്കുന്ന വേറെ ഒന്ന് കൂടിയും ഉണ്ടാവും .

ആദ്യമായി സ്കൂളില്‍ നിന്നും പോയ വിനോദ യാത്ര  . ഒരു സഞ്ചിയില്‍   കഴിക്കാന്‍ ഉള്ള ചോറും ,  ,കുടിക്കാന്‍  ഒരു വലിയ കുപ്പി  വെള്ളവുമായി .ആ യാത്ര  പോകുന്ന ബസില്‍ എല്ലാവരും  വരി വരി ആയി ഓടി കയറിയതും .അതിനിടയില്‍ ടീച്ചര്‍ മാര് ആരെയൊക്കെയോവഴക്ക് പറയുന്ന സ്വരവും .എല്ലാം കഴിഞ്ഞു ശാന്തമാവുമ്പോള്‍ ആ യാത്ര യുടെ സുഖം എല്ലാവരും കൂടി തുടക്കം ഇടുന്ന ഒരു പാട്ടില്‍ നിന്നും ആവും ...ഞാന്‍ ആദ്യം  സ്കൂള്‍നിന്നും പോയ  യാത്ര .എറണാകുളം കാണാന്‍ പോയത് ആണ് .ആ യാത്ര ഒരു ദിവസം മുഴുവന്‍ ആയിരുന്നു . അതില്‍ "തൃപ്പൂണിത്തുറ  ഹില്‍ പാലസ്  , കണ്ടു ആവും ആ യാത്രയുടെ  മടക്കവും .എത്ര കണ്ടിട്ടുള്ള എറണാകുളം ആയിരുന്നാലും ആ കൂട്ടുകാരുടെ കൂടെ നടക്കുന്ന ആ സന്തോഷം വേറെ എവിടെ കിട്ടും ?




 ആ സ്കൂള്‍യാത്രയുടെ ടെ മധുരവും ,ഒരുകാലത്തും മറഞ്ഞു പോകാതെ മനസ്സില്‍ ഉണ്ട് ......അന്ന് വെള്ള പൂശിയ ആ കൊട്ടാരം കണ്ടു തിരിച്ചു വന്നപ്പോള്‍ മനസിലും സന്തോഷം ആയിരുന്നു . .ഒരു കൊട്ടാരത്തിന്റെ അകത്തളത്തില്‍ കൂടി ഒന്ന് നടന്ന അഭിമാനവും . .പക്ഷേ ഇപ്പോള്‍ നമ്മള്‍ അത് കണ്ടു വരുമ്പോള്‍ ചരിത്രത്തിന്റെ ജാലകച്ചുവട്ടില്‍നിന്നും  നമ്മുടെ കൈകള്‍ അറിയാതെ  ഒരുനിമിഷം അതിനോടും വിട  പറയുന്നപോലെ  തോന്നും










             കൊട്ടാരത്തിന്റെ പൂന്തോട്ടത്തിലെ കുറച്ചു കാഴ്ചകള്‍








കൊട്ടാരത്തിന്റെ  ഈ  പൂന്തോട്ടം  അവസാനം ഭരിച്ചിരുന്ന രാമ വര്‍മ പരീക്ഷിത്ത് തമ്പുരാന്‍  ആയിരുന്നു   ഇതുപോലെ ഉണ്ടാക്കി യതും ..









സ്കൂള്‍ യാത്ര  കഴിഞ്ഞും  പല തവണ കൊട്ടാരത്തില്‍  ഞാന്‍ പോയിരുന്നു .ഈ അടുത്ത്  ആ പാലസ് കണ്ടു നടക്കുന്നതിനിടയില്‍ അവിടെ കാണാന്‍ സാധിച്ചതും വേറെ ചിലതും ആണ് .ഇപ്പോള്‍ അത് സ്നേഹിക്കുന്നവരുടെ ഒരു സ്വപ്നലോകം എന്ന് പറയുന്നത് ആവും നല്ലതും .. . .എവിടെ നോക്കിയാലും കോളേജ് കുട്ടികള്‍ സന്തോഷായി സംസാരിച്ചു ഇരിക്കുന്നതും കാണാം .ഷമിന്‍ ടെ വീട്ടില്‍ നിന്നും എറണാകുളം പോകുന്നതും പാലസ് നു മുന്‍പിലൂടെ ആണ്  .നാട്ടില്‍ ചെല്ലുമ്പോള്‍ എന്നും കാറില്‍ ഇരുന്നു ഒന്ന് തല പൊക്കി നോക്കുവാനുള്ള സമയം മാത്രം കിട്ടുകയും ഉള്ളു .
 അത് ഒന്ന് മാറ്റി എടുക്കാന്‍ വേണ്ടി അവിടെ വരെ ഒന്ന് പോയി നോക്കാം എന്ന് വിചാരിച്ചു ..അവിടെ കണ്ടതും  അസ്തമയ ചിത്രംപോലെ  മൂടി ക്കെട്ടിയ ആകാശം,ആള്‍താമസം ഇല്ലാത്ത വഴികള്‍,എല്ലാ പതിവുകളും തെറ്റിയ നിലയില്‍ പടിപ്പുര  മുതല്‍ പത്തായ പുര വരെ പൊളിച്ചു ആ മാറാല കൂടുമായി ..എന്‍റെ യാത്ര തുടരേണ്ടിയും വന്നു ...


   കൊട്ടാരത്തിന്റെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം നടത്താം ..   അവിടെ നാലുകെട്ടും  .ഒരു പുതിയ ഊട്ടുപുരയുമായി   .. 1853 -1864 വരെ ഭരിച്ചിരുന്ന രവി വര്‍മ ഉണ്ടാക്കിയതും ആണെന്നും പറയപെടുന്നു ആദ്യത്തെ കൊട്ടാരം ഒരു എട്ടു കെട്ടു ആയിരുന്നു . .പൂമുഖം ,അകത്തളം ,ഹോമപ്പുര ,മടപ്പള്ളി ,ഊട്ടുപുര ,,,തേവരപുര ,കുളപ്പുര മാളിക ,വിലംപുപുര ,വലിയ ഊട്ടുപ്പുര ,എല്ലാം ചേര്‍ന്ന കൊട്ടാരം ഇരിക്കുന്നത് 51 .75 ഏക്കറില്‍ ആണ് .ഈപ്പോള്‍  അത്നാലുകെട്ട് ആയി അവശേഷിച്ചു കൊണ്ടിരിക്കുന്നു ..






ആ പഴയ കൊട്ടാരത്തിന്റെ കെട്ടുകള്‍ ആണ് ...









കുറച്ചു ദൂരെ നിന്നും എടുത്ത ചിത്രം ആണ് ഇതെല്ലാം ,





പഴമയുടെ  കെട്ട് ഉറപ്പു ഇവിടെ കാണാം







                                               


 വലിയ കൊട്ടാരാ  സമുചയ്യം   യുരോപീയന്‍ architects    ഡിസൈന്‍ ചെയ്തതാണ്.  സമുച്ചയത്തിന്റെ വടക്കെ ഭാഗം 1898 പൂര്‍ത്തിയായി.   പിന്നിട് വന്ന മഹാരാജാക്കന്മാര്‍ ഈ സമുച്ചയത്തില്‍ മാറ്റങ്ങള്‍ വരുത്തി. ഈ കൊട്ടാരത്തില്‍ .ഇറ്റാലിയന്‍ കല്ലുകള്‍ കൊണ്ടുള്ളപൂമുഖവും ,ഇംഗ്ലണ്ട് നിന്നും കൊണ്ടുവന്ന കല്ലുകള്‍ താഴെ വിരിച്ചിട്ടും ഉള്ള  കിടപ്പ് മുറികളും ആണ് .,എല്ലാം കൊണ്ട് തിളക്കം ചാര്‍ത്തിയ ആ കാലം ഇപ്പോള്‍ അസ്തമിച്ചും കൊണ്ടിരിക്കുന്നു.





പള്ളിയറ ബംഗ്ലാവ് അന്നും ഇന്നും





ആര്‍ച് കാണുന്നത് Valianethyaramma ബംഗ്ലാവ് - Consort  of  Maharaja  of  Cochin  is  called  Valianethyaramma 


 
Srimathi Lakshmikutty Valianethyaramma, consort of His Highness, the Maharaja of Cochin,(കടപ്പാട് - ഹിന്ദു പേപ്പര്‍ )







എന്ന് നിലംപൊത്തുമോ?
(താഴെ വീഴുന്നതിനു മുന്‍പ് അതെടുത്തു സൂക്ഷിച്ചു വച്ചാലും നന്നായിരുന്നു ..)




 

ജീര്‍ണത  കണ്ടു കണ്ണ് അടയ്ക്കാം..




                                                





 
അവിടെ വച്ചിരിക്കുന്ന രഥം
(തിരുവിതാകൂര്‍ രാജവംശം ഉപയോഗിച്ചിരുന്ന horse driven chariots   )

                             
വേറെ ഒരു ചിത്രം
(ലണ്ടനിലെ Buckingham കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന chariots ഇന്നും പുതിയത് പോലെ!!!!)


                                                 


ഗോവണി പടികളില്‍ തിളക്കം ഉണ്ട് ...



Louis XIV style mirrors ..  കറുത്ത് തുടങ്ങിയിരിക്കുന്ന ചുവരുകളുടെ പ്രതിച്ചായ   കണ്ണാടിയില്‍!!!



 


ഏറ്റവും അവസാനമായി 1950 -european   രീതിയില്‍ ഉണ്ടാക്കിയ ഈ മൂന്ന് നില ബംഗ്ലാവിനും  വിളല്‍ വീണിരിക്കുന്നു ..ഇതിനു അകത്തു ഉള്ള കണ്ണാടിച്ചില്ലില്‍ ഇരുന്നു നമ്മളെ ചിരിച്ചു കാണിക്കുന്ന പലതും  അഴുക്കും,പൊടിയും ആയി  ഇനിയും എത്ര തല മുറകള്‍ക്ക്‌കാണാനും ഉള്ളതും ആണ് .ഇതിനു അകത്തു പാലിയത്തച്ച ടെ അവിടെ ഉള്ള പാലിയന്‍ ദേവസ്വം ബോര്‍ഡ്‌ കൊടുത്ത    വില പിടിച്ച പലതും ഇവിടെ കാണാം ..    മ്യുസീയത്തില്‍     കൊച്ചി രാജകുടുംബത്തിലെ    കീരിടവും ,കുറച്ചു ആഭരണവുംകൂടെ   ഉണ്ട്.. ആ കീരിടം വളരെ കൌതുകം ഉളവാക്കുന്നതാണ്ആണ് ..  പോര്ച്ചുഗീസ്കാര്‍     സമ്മാനിച്ച ആ കീരിടം  കൊച്ചി രാജാക്കന്മാര്‍ തലയില്‍ ധരിച്ചിരുന്നില്ല എന്നാണ് കേട്ട് കേള്‍വി.  കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം  നടന്നിരുന്ന ചിത്രകൂടം സാമൂതിരി പിടിച്ചുഎടുത്തപ്പോള്‍  അന്ന് കൊച്ചി ഭരിച്ചിരുന്ന രാമ വര്‍മ രാജ  ശപഥം ചെയ്തുവേത്രേ . ചിത്രകൂടം തിരിച്ചു പിടിക്കാതെ കിരീടം തലയില്‍ ധരിക്കുകയില്ല എന്ന്.  രാമ വര്‍മ രാജാവിനും, പിന്ഗാമികള്‍ക്കും ചിത്രകൂടം തിരിച്ചു പിടിക്കാന്‍ കഴിയാത്തത് കൊണ്ട് കിരീടം പിന്നിടൊരിക്കലുംഅത് ആര്‍ക്കും  ധരിക്കാന്‍ കഴിഞ്ഞിട്ടില്ല . അത്തച്ചമയത്തിന് പല്ലക്കില്‍ എഴുന്നള്ളുന്ന കൊച്ചി രാജാവിന്റെ മടിയില്‍ ആണ് കിരീടം വച്ചിരുന്നതായി കേട്ടിരിക്കുന്നതും ,. കൊച്ചി രാജാക്കന്മാരുടെ, തലപ്പാവ് ഒരിക്കല്‍, തൃശ്ശൂരില്‍ ഉള്ള മ്യുസീയത്തില്‍ ഉണ്ട് . അതും, പൊടിപിടിച്ചു ഇരിക്കുന്നു. സ്വര്‍ണനൂലുകൊണ്ട്  മനോഹരമായ sardhosi  ചിത്ര തുന്നലുകള്‍ ഉള്ള ആ തലപാവ്, ഇന്ന്, കറുത്ത ക്ലാവ് പിടിച്ചു ഇരിക്കുന്നു. പഴമയോടുള്ള നമ്മുടെ, ആദരവിനും ക്ലാവുപിടിച്ചതിനുള്ള  സൂചനയല്ലേ ഇത്.. , ഇത് പോലുള്ള,  വിലമതിക്കാനാവാത്ത വസ്തുക്കളെ നമ്മള്‍ ശരിയായി  രീതിയില്‍ ചേര്‍ത്ത് പിടിക്കാതെ ഇരുന്നാല്‍ വരും  തലമുറയ്ക്ക് വേണ്ടി  ഒന്നും ബാക്കി ഇല്ലാതെയും വരും .....



                                  

                            



 



ഇഷ്ട്ടിക  കൊണ്ടുള്ള ആ ഗോപുരത്തില്‍ ഒരു ലിഫ്റ്റ്‌ ഉണ്ട്






 


ഇറ്റാലിയന്‍   പൂന്തോട്ടം ആയിരുന്നു .



 





 
ഇതും ഒരു തീരാ നഷ്ട്ടം ....

 

                                        


ഇത്രയും കരവിരുതലോടെ ഉണ്ടാക്കിയ  ഒന്ന്   ,നശിച്ചു പോകാതെ ഇരിക്കാന്‍ വല്ലതും അതില്‍  ചെയ്യാനും ആര്‍ക്കും മനസ് വരുനുമില്ലല്ലോ?

 


നമ്മുടെ
നാടിന്‍റെ സ്വത്തിനെ ഒന്ന് മെനുക്കി എടുക്കുവാന്‍ ഇനിയും എത്ര കാലം ??

                                      


മനോഹരമായ ഈ  കൊട്ടാര സമുച്ചയതിന്റെയും, പൂന്തോട്ടത്തിന്റെയും വിസ്തൃതിയും, രാജകീയതയും  കണ്ടു മനസ്സ് നിറക്കാന്‍   , sattelite ചിത്രം തന്നെ വേണം !!!.ഇതിനു വന്നിട്ടുള്ള നഷ്ടം   കാണാനും ,ഓര്‍ത്തു കണ്ണ് നനയാന്‍   ഈ ഫോട്ടോകളും ....

  


ഇത് ഞാന്‍ നാല് വര്ഷം മുന്‍പ് എടുത്ത ഫോട്ടോകളും ആണ് .ഇന്ന് അതിനു കാര്യമായ മാറ്റം വന്നു എന്ന് പലരും പറഞ്ഞും കേള്‍ക്കുന്നു .എല്ലാം പുതിയതായി പെയിന്റ് ചെയ്തു ,നല്ല ഭംഗിയായി എന്നും കേട്ടു .അതും വളരെ സന്തോഷം ഉള്ള കാര്യം .