രാജ്ഞിയുടെ കടലിലെ കൊട്ടാരം കണ്ട സന്തോഷത്തില്‍ ,എല്ലാവരും ഈ യാത്ര മറന്നു കാണില്ല എന്ന് വിശ്വസിക്കുന്നു .ഈ നഗരത്തിന്റെ ഭംഗി ഇനിയും പറഞ്ഞ് തീര്‍ന്നിട്ടില്ല .താമസിക്കുന്ന ഹോട്ടലിന്റെ മുന്‍പില്‍ നിന്നും ബസില്‍ കയറി നഗരം ചുറ്റി കാണാം എന്ന് ആയിരുന്നു അടുത്ത പരിപാടി .ബസ് സ്റ്റോപ്പില്‍ വന്നപ്പോള്‍ വേറെ ആരും ബസില്‍ കയറാനില്ല .ഇവിടത്തെ ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ എനിക്ക് അതിശയം ആണ് .ആര്‍ക്കും യാതൊരു തിക്കും ,തിരക്കുമില്ല .വളരെ ശാന്തരായി എല്ലാവരും യാത്ര ചെയുന്നു .വയസായവര്‍ക്ക് ഇരിക്കാന്‍വേണ്ടി ഒരിടം ,കുട്ടികളെയും കൊണ്ട് വരുന്നവര്‍ക്ക് നില്ക്കാന്‍ സ്ഥലം ,വീല്‍ ചെയറില്‍ വരുന്നവര്‍ക്ക് വേണ്ടി ,ബസിന്റെ വാതിലില്‍ അതിനുള്ള സൌകര്യം ഉണ്ട് .ആരുടേയും സഹായം ഇല്ലാതെ അവര് ബസില്‍ കയറും ,
.ഞാന്‍ ഇത്ര വര്‍ഷം ഈ രാജ്യത്ത് ഉണ്ടായിട്ടും ,ബസില്‍ കയറാന്‍ നില്‍ക്കുമ്പോള്‍ ,ആദ്യം എനിക്ക് സീറ്റ് കിട്ടണം ,ഇരുന്ന് കാഴ്ച്ചകള്‍ എല്ലാം കാണാന്‍ സാധിക്കണം എന്ന് ആണ് മനസ്സില്‍ ആദ്യം തോന്നുന്നത് .തിരക്ക് പുറത്ത് കാണിച്ചില്ല എങ്കിലും മനസ്സില്‍ അത് ആവും ,.നമ്മള്‍ വളര്‍ന്ന ചില രീതികള്‍ മറ്റുള്ളവര്‍ കാണുമ്പോള്‍ അവര്‍ക്ക് അത് എത്ര വികൃതമായി തോന്നും എന്ന് നമ്മള്‍ ചിന്തിക്കാറില്ല .എന്‍റെ വീട്ടില്‍ മോളോട് ഭക്ഷണം കഴിക്കുന്ന സമയം ,ആദ്യം കഴിച്ച് തീര്‍ക്കുന്നവര്‍ക്ക് സമ്മാനം കിട്ടും എന്ന് പറഞ്ഞാല്‍ ,അവള്‍ എന്നോട് പറയുന്ന ഒരു മറുപടി ഉണ്ട് .
''എനിക്ക് ഭക്ഷണം കഴിച്ച് തീര്‍ക്കാന്‍ സമയം വേണം.അമ്മ തിരക്ക് കൂട്ടണ്ടാ '',അവള്‍ പറയുന്ന ഉത്തരം ആദ്യം കേട്ടപ്പോള്‍ എനിക്ക് ചിരി ആണ് വന്നത് .നമ്മുടെ കുട്ടിക്കാലത്ത് ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ ,ആദ്യം മുന്‍പില്‍ ഇരിക്കുന്ന സമ്മാനം വേണം .. .ഭക്ഷണത്തിന്റെ രുചി അറിയാതെ വേഗം കഴിച്ച്തീര്‍ക്കും,ആ സമ്മാനവുമായി പോകുമ്പോള്‍ ,കഴിച്ച ഭക്ഷണത്തെ കുറിച്ച് ഓര്‍ക്കാന്‍ എവിടെ നേരം? ഈ തലമുറയിലെ കുട്ടികള്‍ ആ ഭക്ഷണം രുചിയോടെ കഴിച്ച് തീര്‍ക്കുന്നു,,അവരില്‍ എല്ലാത്തിനും ഒരു സമയം ഉണ്ട് .അതുപോലെ ഈ ബസ് യാത്രയും ഇവിടെ ഉള്ളവരുടെ ക്ഷമയെ കുറിച്ച് പറഞ്ഞ് മുഷിപ്പിക്കുന്നില്ല .കുട്ടികളുടെ ചില ചിന്തകള്‍ നമ്മുടെ കണ്ണ് തുറപ്പിക്കും അത് മാത്രം ഓര്‍ക്കാം ,യാത്ര തുടരാം ..

.ഞാന്‍ ഇത്ര വര്‍ഷം ഈ രാജ്യത്ത് ഉണ്ടായിട്ടും ,ബസില്‍ കയറാന്‍ നില്‍ക്കുമ്പോള്‍ ,ആദ്യം എനിക്ക് സീറ്റ് കിട്ടണം ,ഇരുന്ന് കാഴ്ച്ചകള്‍ എല്ലാം കാണാന്‍ സാധിക്കണം എന്ന് ആണ് മനസ്സില്‍ ആദ്യം തോന്നുന്നത് .തിരക്ക് പുറത്ത് കാണിച്ചില്ല എങ്കിലും മനസ്സില്‍ അത് ആവും ,.നമ്മള്‍ വളര്‍ന്ന ചില രീതികള്‍ മറ്റുള്ളവര്‍ കാണുമ്പോള്‍ അവര്‍ക്ക് അത് എത്ര വികൃതമായി തോന്നും എന്ന് നമ്മള്‍ ചിന്തിക്കാറില്ല .എന്‍റെ വീട്ടില്‍ മോളോട് ഭക്ഷണം കഴിക്കുന്ന സമയം ,ആദ്യം കഴിച്ച് തീര്‍ക്കുന്നവര്‍ക്ക് സമ്മാനം കിട്ടും എന്ന് പറഞ്ഞാല്‍ ,അവള്‍ എന്നോട് പറയുന്ന ഒരു മറുപടി ഉണ്ട് .
''എനിക്ക് ഭക്ഷണം കഴിച്ച് തീര്‍ക്കാന്‍ സമയം വേണം.അമ്മ തിരക്ക് കൂട്ടണ്ടാ '',അവള്‍ പറയുന്ന ഉത്തരം ആദ്യം കേട്ടപ്പോള്‍ എനിക്ക് ചിരി ആണ് വന്നത് .നമ്മുടെ കുട്ടിക്കാലത്ത് ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ ,ആദ്യം മുന്‍പില്‍ ഇരിക്കുന്ന സമ്മാനം വേണം .. .ഭക്ഷണത്തിന്റെ രുചി അറിയാതെ വേഗം കഴിച്ച്തീര്‍ക്കും,ആ സമ്മാനവുമായി പോകുമ്പോള്‍ ,കഴിച്ച ഭക്ഷണത്തെ കുറിച്ച് ഓര്‍ക്കാന്‍ എവിടെ നേരം? ഈ തലമുറയിലെ കുട്ടികള്‍ ആ ഭക്ഷണം രുചിയോടെ കഴിച്ച് തീര്‍ക്കുന്നു,,അവരില്‍ എല്ലാത്തിനും ഒരു സമയം ഉണ്ട് .അതുപോലെ ഈ ബസ് യാത്രയും ഇവിടെ ഉള്ളവരുടെ ക്ഷമയെ കുറിച്ച് പറഞ്ഞ് മുഷിപ്പിക്കുന്നില്ല .കുട്ടികളുടെ ചില ചിന്തകള്‍ നമ്മുടെ കണ്ണ് തുറപ്പിക്കും അത് മാത്രം ഓര്‍ക്കാം ,യാത്ര തുടരാം ..
.
പത്ത് മിനിറ്റ് യാത്ര കഴിഞ്ഞ് അവിടെ എത്തിയപ്പോള്‍ നല്ല തെളിച്ചമുള്ള ഒരു ദിവസംആയതിനാല്‍ , വെയ്യില്‍ കൊണ്ടു ,പുല്‍ത്തകിടിയില്‍ വിശ്രമിക്കുന്ന ഒരു കൂട്ടം ആളുകള്‍ , തിരക്കിനിടയില്‍ കൂടി എന്‍റെ കാതില്‍ ആദ്യം കേട്ടത് സ്കോട്ടിഷ് മാധുര്യവുമായി , സ്കോട്ടിഷ് Bagpipe അതില്‍ നിന്നും വരുന്ന സ്വരം ആയിരുന്നു . കുറച്ച് ദൂരെ എവിടെയോ ആരോ ആണ് അത് ഊതുന്നത് .ആ സ്വരം എന്നെ മാടി വിളിക്കുന്ന പ്പോലെ , ഒരു സുഖം..ലണ്ടനില്‍ നിന്നും ഇവിടെ വന്നപ്പോള്‍ ഒരു കുളിമ എനിക്ക് തോന്നി . യാതൊരു ബഹളവുമില്ലാതെ ,കാഴ്ച്ചകള്‍ കണ്ടു നടക്കുന്ന മനുഷ്യര്‍ .ഒരു നഗരം മുഴുവന്‍ ഇത്രയും ശാന്തമായി കാണുന്നതില്‍ ,അവരുടെ സംസ്കാരം എടുത്തു പറയേണ്ട കാര്യം ആണ് .നൂറ്റാണ്ടുകളായി ,തല ഉയര്‍ത്തി നില്‍ക്കുന്ന കോട്ടകള്‍ അതിന്‌മുന്‍പില്‍ ,മനോഹരമായ പ്രതിമകളും കൊത്തി വച്ചിരിക്കുന്നു ,കഴിഞ്ഞ നൂറ്റാണ്ടിനെ സംബന്ധിക്കുന്ന ഒന്ന് പോലും നശിച്ചു കാണില്ല .ചുമര്‍ ചിത്രങ്ങള്‍എല്ലാം മൗനം പാലിച്ചു കൊണ്ടുള്ള നില്‍പ്പ് ആണ് ,കാലപ്പഴക്കം ഉണ്ടായിരുന്നാലും ,ആ പൊലിമ അതിന് നഷ്ട്ടം വന്നിട്ടില്ല
എവിടെ നോക്കിയാലും കൂറ്റന്‍ കോട്ടകള്‍ കാണാം ,അടുത്ത് വരെ പോയി കാണാന്‍ സമയം ഉണ്ടായിരുന്നില്ല .ഈ നഗരവും ഹരിത ഭംഗി കൊണ്ട് സുന്ദരം ആണ് . ,ഏത് വശത്തേക്ക് തിരിഞ്ഞാലും പച്ചപ്പ് മാത്രം .പൂക്കള്‍ ഉണ്ടാവുന്ന സമയം ,ഒരായിരം നിറങ്ങളോടെ നമ്മളെ വരവേല്‍ക്കും,ഇല പൊഴിയും കാലത്തില്‍ ,ഇതെല്ലാം കാണാന്‍ വളരെ ഭംഗി ആയിരിക്കും .
ദൂരെ നിന്നും കേട്ട bag pipe ഇവരുടെ ആയിരുന്നു . അവര്‍ക്കും ചുറ്റും നിറയെ ആളുകള്‍ ഉണ്ട് .അവരുടെ കൂടെഫോട്ടോ എടുക്കാനുള്ള തിരക്ക് ആണ് .ഒരു പത്ത് നിമിഷം അത് കേട്ട് അവിടെ ഇരുന്നു .നമ്മള്‍ വിചാരിക്കുന്ന അത്രയും എളുപ്പം ആവില്ല അത് ഊതി നില്ക്കാന്‍ എന്ന് പറയാം . ഫോട്ടോ എടുക്കുന്ന തിരക്കില്‍ അവരുടെ അടുത്ത് താഴെ ഇരിക്കുന്ന കൊട്ടയില്‍ നോക്കിയപ്പോള്‍ , ഇത്രയും നേരം ഊതി നമ്മളെ സന്തോഷിപ്പിച്ച അവര്‍ക്ക് കിട്ടുന്നത് ,വെറും രണ്ട് പെന്‍സ് ,അഞ്ച് പെന്‍സ് ,തുട്ടുകള്‍ .അകമഴിഞ്ഞ് സഹായിക്കാനുള്ള വിഷമം ഏത് രാജ്യത്ത് ചെന്നാലും കാണാം ,അയാളുടെ സമയം കഴിഞ്ഞപ്പോള്‍ അടുത്ത ആള്‍ വന്നു .നീലയും ,പച്ചയും ,ചുവപ്പും ,പാവാട ധരിച്ച ഇവരെ ആ വസ്ത്രത്തില്‍ കാണുന്നത് ഒരു നല്ല കാഴ്ച്ച ആണ് .
പതിനാറാം നൂറ്റാണ്ടില്‍ Scottish Highlands ലെ പുരുഷന്മാരും ,ആണ്‍ കുട്ടികളും പാരമ്പര്യമായി ധരിച്ചിരുന്ന അവരുടെ വസ്ത്രം ആയിരുന്നു ഇത് .ഈ വസ്ത്രത്തെ കില്റ്റ് (KILT )എന്ന് വിളിക്കും .ഒരു പാവാട പോലെ തോന്നുന്ന ഈ വസ്ത്രത്തിന്റെ പുറകില്‍ നല്ല അടുക്കുകളും ഉണ്ട് .It is most often made of woollen cloth in a tartan pattern .ആദ്യം ഇതൊരു നീളന്‍ കുപ്പം ആയിരുന്നു ,പതിനെട്ടാം നൂറ്റാണ്ടില്‍ ആണ് ഇത് ഇപ്പോള്‍ കാണുന്ന പോലെ മുട്ടിന്റെ നീളം വരെ ആയത് .കില്റ്റ് ഇടുമ്പോള്‍ അതിനു കൂടെ woollen സോക്ക്സ് ധരിച്ചിരിക്കണം .അരയില്‍ ഒരു ചെയ്യിന്‍ ,അതില്‍ പേഴ്സ് തൂക്കി ഇടണം .ഈ വസ്ത്രം ധരിക്കുമ്പോള്‍ ഒന്ന് കൂടി ശ്രദ്ധിക്കേണ്ടത് ഉണ്ട് .ഒരു '' true Scotsman ''ഈ വസ്ത്രം ഇടുമ്പോള്‍ അടി വസ്ത്രം ഇടാന്‍ പാടില്ല എന്ന് പറയുന്നു .
അവരുടെ കൈയില്‍ പിടിച്ചിരിക്കുന്ന The Great Highland Bagpipe .ഇത് സ്കോട്ടിഷ് കാര്‍ക്ക് സ്വന്തം . ബ്രിട്ടീഷ് പട്ടാളത്തിന്റെ കൂടെ pipe bands പ്രസിദ്ധം ആണ് .
രാജപടവുകളില്‍ ഇരിക്കുന്നവരെയും കാണാം .
കോട്ടയുടെ അടുത്ത് എത്തിയപ്പോള്‍ അവിടെയും വല്ലാത്ത തിരക്ക് കാണപ്പെട്ടു .അതിന് മുന്‍പില്‍ നിന്ന് നോക്കുമ്പോള്‍
പൊടി പിടിച്ചിരിക്കുന്ന കോട്ട ,നഗരത്തിലെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന ഒന്ന് ആണ് .
EDINBURGH CASTLE
.
കാര്യമായ ഷോപ്പിംഗ് ഒന്നും ഇല്ലാത്തതിനാല്‍ ,കടകളില്‍ കയറി സമയം കളഞ്ഞില്ല ,കാശ്മീരി സ്കാര്‍ഫ് ,ഷോള്‍ ,കില്റ്റ് എല്ലാം കിട്ടുന്ന കുറെ കടകള്‍ അവിടെ കാണാം'ഈ കടയില്‍ പോലീസ് കാരന്‍ ,കുട്ടികള്‍ സ്കോട്ടിഷ് വസ്ത്രം ധരിച്ച് നില്‍ക്കുന്ന പ്രതിമകള്‍ ഉണ്ട് ,ഞാന്‍ അതിന് അകത്ത് കയറി കുറച്ച് നേരം നടന്നു എല്ലാം കണ്ടു .കടയില്‍ കയറിയപ്പോള്‍ എന്‍റെ ശരീരത്തിലും ഒരു ചൂട് തോന്നി . ,പരുത്തി തുണികള്‍ കൊണ്ടുള്ള വസ്ത്രകള്‍ ആയത് കൊണ്ട് ആവണം .
ST.GILES CATHEDRAL
ആരാജ വീഥികളിലെ തിരക്കിലൂടെ നടന്നപ്പോള്‍ ST.GILES പള്ളി കാണാന്‍ സാധിച്ചു .വളരെ പുരാതനമായ പള്ളിയിലെ ചുമര്‍ ചിത്രങ്ങള്‍ ,വിളക്കുകള്‍ ,മെഴുകുതിരി കാലുകള്‍ വല്ലാത്ത ആകര്‍ഷണം ആയിരുന്നു ,ഒരു നിമിഷം ഈ വിസ്മയ കാഴ്ച്ചകള്‍ ,കണ്ടു ഞാന്‍ ഒരു സ്വപ്നലോകത്തില്‍ ആയിരുന്നു എന്ന് തോന്നി .
.താഴെ കാണുന്നത് രാജ്ഞിയുടെ സ്കോട്ട് ലാന്ടിലെ കൊട്ടാരം PALACE OF HOLYROODHOUSE .അതിന് അടുത്തേക്ക് ചെന്നപ്പോള്‍ , കുറെ പോലീസ് ക്കാര്‍ കാവല്‍ നില്‍ക്കുന്നത് കണ്ടു . കൊട്ടാരത്തിന് അകത്തേക്ക് പ്രവേശനം അനുവദിച്ചില്ല .പ്രിന്‍സ് ചാള്‍സ് അവിടെ വരുന്നതിന്റെ മുന്നോടിയായി ,കൊട്ടാരത്തില്‍ ആരെയും പ്രവേശിപ്പിക്കുന്നില്ല
. PALACE OF HOLYROODHOUSE
കൊട്ടാരത്തിലേക്ക് കയറുവാനുള്ള വേറെ ഒരു ഗേറ്റ് ആണ് .ഇതിന് തൊട്ടു മുന്‍പില്‍ scottish parliament കാണാന്‍ സാധിക്കും . അവിടെ നില്‍ക്കുന്ന കാവല്‍ക്കാര്‍ വളരെ വിനയത്തോടെ സംസാരിച്ചു . പ്രിന്‍സ് ചാള്‍സ് വരുന്ന സമയം മാത്രം പറയാന്‍ സാധിക്കില്ല എന്ന മറുപടി പറഞ്ഞു . ലണ്ടനില്‍ പതി നൊന്ന് വര്‍ഷമായി ഞാന്‍ താമസിക്കുന്നു ,റോയല്‍ ഫാമിലിയില്‍ ആരെയും കാണാനുള്ള ഭാഗ്യം ഉണ്ടായില്ല .ആ പരിപാടികള്‍ പോയി കാണാന്‍ ഒരു ശ്രമം നടത്തിയില്ല എന്ന് പറയുന്നത് ആവും നല്ലത് . രാജ്ഞിയുടെ പല കൊട്ടാരങ്ങളുടെ മുറ്റത്ത് കൂടി നടക്കാനും ,കോട്ടകളുടെ ഇരുണ്ട വെളിച്ചത്തില്‍ ,ആ കൊച്ചു ജനലില്‍ കൂടി പുറത്തേക്ക് നോക്കി നില്ക്കാന്‍ ഒരു ഭാഗ്യം കിട്ടി .
scottish parliament
നിറ തോക്കുമായി ,കൊട്ടാരത്തിന് കാവല്‍ നില്‍ക്കുന്ന യുവതി .നമ്മളോട് സംസാരിക്കുന്നതിനിടയില്‍ ,അവരുടെ കണ്ണുകള്‍ ,പരുന്തിനെ പോലെ വിടര്‍ന്നു ഇരിക്കും ,രാജ്യത്തെ രക്ഷിക്കാന്‍ ,അവരും വിശ്വസ്തയോടെ കാവല്‍ നില്‍ക്കുന്നു .
ഒരുപാട് നല്ല ഓര്‍മകളുമായി ,ഈ യാത്ര ഇവിടെ അവസാനിക്കുന്നു .
. 