'സിനിമ' എന്നും എനിക്ക് പ്രിയപ്പെട്ട വിഷയം ആണ് .അതും കാശ് കൊടുത്തു കരയാനും പറ്റില്ല ,കൂടെ ഒരുപാടു ചിരിക്കാനും ഇഷ്ട്ടപ്പെടുനുമില്ല .കാര്യമായി വല്ലതും അതില്‍ ഓര്‍ത്തു വക്കാന്‍ ഉണ്ടാവണം .അതുപോലെ ഒരു കഥാപാത്രം എന്റെ മനസ്സില്‍ ഉണ്ട്.'എന്റെ സൂര്യപുത്രിക്ക്' എന്നാ സിനിമയിലെ അമല.തിളക്കമുള്ള എന്തോ ഒന്ന് അതില്‍ ഉണ്ട് ..............
ആ സിനിമ പുറത്തു വന്ന ഏതോ സമയത്ത് ആണ് ഇതും നടക്കുന്നത് ...എന്റെ സ്കൂള്‍ അവധി കാലത്ത് അപ്പന്റെ സഹോദരന്റെ വീട്ടില്‍ എറണാകുളത്തു പോയി താമസിക്കും .ജീവിതത്തിന്റെ നല്ല സമയം,അതും അവധിക്കാലം അവിടെ ആയിരുന്നു .അത് കൊണ്ട് എറണാകുളം പട്ടണം ഇന്നും ഹരമുള്ള ഒരു കാര്യം ആണ് .അവിടെ കുറച്ചു നല്ല ബന്ധുകളും ,കുറെ നല്ല കൂട്ടുക്കാരും ഉള്ളത് കൊണ്ടും ആവാം ആ ഇഷ്ട്ടം എപ്പോളും അതുപോലെ തന്നെ നില്‍ക്കുന്നതും .അങ്കിള്‍&ആന്റി ഇല്ലാത്ത ഒരു ദിവസം പുറത്തു പോകാനുള്ള അനുവാദം ഉണ്ട് ,കൂടെ വേറെ നാല് പേരും കൂടി (ബന്ധുക്കള്‍) ഒരു കറക്കം .നമുടെ കൊതികള്‍ എവിടെ നിന്നും തുടക്കമിടും?ശീമാട്ടി മുതല്‍ കോണ്‍വെന്റ് റോഡ് വഴി ,ഇന്ത്യന്‍ കഫെ ഹൌസ് .കൂടെ കാരവന്‍ ഐസ് ക്രീം കഴിക്കലും കഴിഞ്ഞു എറണാകുളം പട്ടണം ഒരുവിധം തൂത്ത് വാരി ,തീരിച്ചു കചേരിപടിയില്‍ കൂടി നടന്നു വരുന്നു .അവിടെ ആണ് അങ്കിള്‍ ടെ വീട് .ഒരു പത്തു മിനിറ്റ് കൂടി ഉള്ളു വീട്ടില്‍ എത്താന്‍ . അതും മഴക്കാലം ആണ് . കൈയില്‍ കുടയുംപോരാത്തതിനു മുടിഞ്ഞ മഴയും, എവിടെ നോക്കിയാലും റോഡ് മുഴുവന്‍ മഴവെള്ളവും ,ഇതിനിടയില്‍ ആരോ അറിയാതെ സൂര്യപുതൃയിലെ രാപ്പാടി പക്ഷി കൂട്ടം പാട്ട് മൂളുന്നു..ഒന്ന് ഉറക്കെ എല്ലാരും കൂടി പാടിയാലോ എന്ന് ഒരുമിച്ചു തീരുമാനിക്കുന്നു .കാര്യമായി പാട്ടും ,വെള്ളവും തെറിപിച്ചു നടക്കുന്നു .അടുത്ത വീട്ടിലെ ഒരു കാര്‍ അത് വഴി പോയി ,എല്ലാരും ഹാപ്പി ആയി നടകുവാണല്ലോ എന്നും ചോദിച്ചു അവരും പോയി . നാലുപേരും കുടയും ചൂടി &നല്ല മഴയും അതിനിടയില്‍ അവര് കണ്ടുപിടിച്ചത് ആണ് അതിശയം .ഒരു തമാശ കഴിഞ്ഞ സന്തോഷത്തില്‍ എല്ലാരും വീട്ടില്‍ എത്തി .വൈകുംനേരം ആയപോള്‍ ആന്റി &അങ്കിള്‍ വീട്ടില്‍ വന്നു .അവര് വീട്ടില്‍ എത്തിയ താമസം ,അടുത്ത വീട്ടില്‍ നിന്നും ഒരു സന്ദേശം അവിടെ വരെ ഒന്ന് വരുംമോ ?ചിരിച്ചു കൊണ്ട് പോയ ആന്റി വന്നത് ,ഒരു വടി കൊടുത്താല്‍ എല്ലാത്തിനെയും ശരിയാക്കും എന്നപോലെ യും. പിന്നെ ഉറക്കെ എന്തോ ചോദിച്ചതും... ഇന്ന് ഇവിടെ നിന്നും പുറത്തു പോയത് ,രാപ്പാടി പക്ഷി കൂട്ടം പാടി നടക്കാന്‍ ആണോ?ആ ചോദ്യവും ഓര്‍മയില്‍ ഉണ്ട് .ഇത് കേട്ട് ഞെട്ടിയതും..... അതോടെ മനസിലായി കൂടെ ചിരിച്ചു നില്‍ക്കുന എല്ലാരേയും സ്വന്തമായി കാണരുത് .സൂര്യപുത്രി സിനിമ യില്‍ കണ്ടു ആസ്വതികുന്നത് എന്ത് കൊണ്ടും നല്ലത് .അതും യാതൊരു പരിമിതികളും ഇല്ലാതെ....
ഇതില്‍ ഞാന്‍ എഴുതി ഇരിക്കുന്ന നാല് ബന്ധുക്കള്‍ ജീവിച്ചിരികുന്നവര്‍ തന്നെ ,കുടുംബവുമായി സന്തോഷായി പലയിടത്തും താമസിക്കുന്നു .ഇതൊക്കെ എന്നും ഓര്‍ത്തു ചിരിക്കാന്‍ ഉള്ള കുറെ തമാശകളും.ആയി മനസിലാക്കുമെന്ന് കരുതുന്നു .
Friday, 22 January 2010
Friday, 15 January 2010
തെമ്മാടി കുഴിയും &ഗ്ലുക്കോസും'
ഞാന്‍ പോയി മറയും ,എന്നിലെ സവിശേഷമായ അലയൊലി .അത് ഇവിടെ നിലനില്‍ക്കും .നിങള്‍ പോയി മറഞ്ഞാലും ആ സ്നേഹവും എന്നും നിലനില്‍ക്കും .അതിനു അതിന്റെതായ മാറ്റൊലി ഉണ്ടാവും .അത് കമ്പനം ചെയ്തു കൊണ്ടിരിക്കും .ഞാനും നീയും തമ്മില്‍ പറയുന്നത് ഇവിടെ ,നിത്യതയുടെ ഭാഗം ആയി ഇവിടെ ഉണ്ടാവും ...'ഓഷോ യുടെ വാചകം '
എന്നില്‍ ഒരുപാടു ദൂരം യാത്ര ചെയാനും ഉണ്ട് .അതിനിടയില്‍ ചിലപോള്‍ ഒരു നല്ല നനവ് പോലെ ചില ഓര്‍മ്മകള്‍ കടന്നു വരും .അത് സുന്ദരമായ ,എന്തോ നമ്മില്‍ സംഭവിച്ചതുപോലെ എന്നില്‍ തോന്നും .എന്‍റെ അമ്മ ഒരു സ്കൂള്‍ ടീച്ചര്‍ ആയിരുന്നു .അമ്മയുടെ സ്കൂളില്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ , വളരെ കുറച്ചു ഓര്‍മ്മകള്‍ എന്നില്‍ എപ്പോളും മൂടി പുതച്ച് ഇരിക്കും .അതെല്ലാം ചേര്‍ത്ത് പിടിച്ച് ആ പൊട്ടിച്ചിരിയില്‍ എന്നോട് കൂടെ ഉണ്ടായിരുന്ന പലരെയും ഞാന്‍മറന്നു പോയി ..എന്നാലും നമ്മിലെ വിക്ര്തികള്‍കുറുമ്പുകള്‍ എപ്പോളും പല്ല് ഇളിച്ചു കൊണ്ടേ ഇരിക്കും !!!.എന്നെ ''ടീച്ചര്‍ ടെ മോള്‍'' എന്ന് ആണ് വിളിക്കുന്നതും . .സ്കൂള്‍ നു വളരെ അടുത്ത് ത്തനെ ആണ് എന്‍റെ വീടും .അമ്മയുടെ കൂടെ പോകും വരും .കുറച്ചു കൂട്ടുകാരും ഉണ്ടാവും .സ്കൂള്‍ കുട്ടികള്‍ എന്നും ചോറും കൊണ്ട് വരും .എനിക്ക് എന്നും അമ്മയുടെ കൂടെ വീട്ടില്‍ പോയി കഴിക്കണം .ഒരു ദിവസം വാശി പിടിച്ച് ഒരു ആഴ്ച ചോറ് കൊണ്ട് പോയി കൊള്ളാന്‍ പറഞ്ഞു .ചേട്ടന്മാരുടെ ആരുടെയോ ടിഫ്ഫിന്‍ ബോക്സ് ആയി ഒരു പോക്ക് ആയിരുന്നു .ചോറ് കഴിക്കാന്‍ ഉള്ള ബെല്‍ അടിച്ചതും എനിക്ക് സന്തോഷം ആയിരുന്നു .,എല്ലാരുടെയും കൂടെ ഇരുന്നു കഴിക്കാല്ലോ .നോകിയപോള്‍ ആരും ബെഞ്ച് ഇരുന്നു കഴിക്കുന്നില്ല . കുറച്ചു പേര്‍ ഒരുമിച്ച് വട്ടം കൂടി ഇരുന്നു കഴിക്കുന്നു ..അവര്‍ എന്നെയും വിളിച്ചു .കാര്യമായി ബോക്സ്‌തുറന്ന് നോക്കിയപ്പോള്‍ അതില്‍ കുറച്ചു ചോറ് ഉണ്ട് .വേറെ ഒന്നും ഇല്ല .സത്യമായിട്ടും വിഷമം വന്നു .അപ്പോള്‍ കൂടെ ഇരിക്കുന്ന കുറച്ചു കൂട്ടുകാര് എല്ലാരും കൂടി എന്തൊക്കെയോ ആ പാത്രത്തില്‍ ഇട്ട് തന്നു .എല്ലാം കൂടി കൊഴച്ചു കഴിച്ചു . ചോറിനു മുകളില്‍ കറി ഒഴിച്ചാല്‍ കഴിക്കാന്‍ വളരെ വിഷമിക്കുന്ന ഞാന്‍ എല്ലാം കൂടി ഉരുട്ടി കഴിച്ചു . ബോക്സ് കഴുകുവാന്‍ പോയി നിന്നപോള്‍ ,അടുത്ത ക്ലാസ്സ് ലെ ബോയ്സ് എന്താ സിയാ ,നല്ലപോലെ കഴിച്ചുവോ?അതോടെഎനിക്ക് മനസിലായി അവര് ആണ് അത് എല്ലാം അടിച്ചു മാറ്റിയത് .അതോടെ മനസിലായി ഇനി ടീച്ചര്‍ ര്‍ ടെ മോള്‍ ആയി ഇരിക്കുന്നത് ആണോ നല്ലത് ??അതോ എന്നും അവരുടെ കൂടെ ഇരുന്നു ചോറ് കഴിക്കുന്നത് തന്നെ ആവും നല്ലതും
ആ സ്കൂളില്‍ എല്ലാര്ക്കും പേടിയുള്ള ഒരു മഞ്ഞളി സര്‍ ;പീസി സര്‍sഉണ്ടായിരുന്നു . .അവരുടെ അടിയും ,പിച്ചും പേടി ഇല്ലാത്തവര്‍ ആരുമില്ല .അവരെ എന്‍റെ ഓര്‍മയില്‍ എന്നും ഉണ്ടാവും ,. സ്കൂള്‍ നു അടുത്ത് തന്നെ പള്ളിയുടെ സിമിത്തേരിയില്‍ .ഒരു തെമ്മാടി കുഴി ഉണ്ടെന്ന് അറിയാം . കുട്ടികള്‍ ആരും ഇത് വരെ അത് കണ്ടിട്ടില്ല . .കുറച്ചു പേര്‍ കൂടി അത് പോയി കാണാന്‍ പ്ലാന്‍ ചെയ്തു .ഉച്ചക്ക് ചോറുണ്ട് കഴിഞ്ഞു വേണം പോയി കാണാന്‍ .ഞാനും എന്‍റെ ബന്ധുവും കൂടി വീട്ടില്‍ പോയിചോറ് കഴിച്ചു ,പള്ളിയുടെ മുന്‍പില്‍ കാത്തു നിന്നിരുന്ന കൂട്ടുകാരുടെ അടുത്ത് വന്നു .കുറച്ച് പേര്‍ ആദ്യം പോയി അത് കണ്ടു .ഞാനും വേറെ ആരെഒക്കെയോ അവസാനം ആണ് കണ്ടത് .അതിനിടയില്‍ എന്‍റെ അമ്മ സ്കൂള്‍ ലേക്ക്പോകുന്നത് ആരോ കണ്ടു വിളിച്ചു പറഞ്ഞു ..അമ്മ ,വീട്ടില്‍ നിന്നും പത്ത് നിമിഷം നടന്നു വരുമ്പോളേക്കും സ്കൂള്‍ ബെല്‍ അടിക്കും . അത് എനിക്ക് നല്ലപോലെ അറിയാം ഞാന്‍ തെമ്മാടി കുഴി കണ്ടുമില്ല .തീരിച്ചു ഞാനും വേറെ ആരൊക്കെയോ ഓടി വന്നപോളെക്കും സ്കൂള്‍ ബെല്‍ അടിച്ചു. മഞ്ഞളി സര്‍ ടെ ക്ലാസ്സ് ആണ് .ക്ലാസ്സ് നു പുറത്തു നിന്ന് ത്തനെ സര്‍ ചോദിച്ചു .'തെമ്മാടി കുഴി കണ്ട് വരുന്ന തെമ്മാടികളെ ' എല്ലാരും കണ്ടോള്ളൂ .അതിന്റെ കൂടെ എനിക്ക് കിട്ടിയ സര്‍ ടെ അടി യുടെ വേദന ..എന്നാലും ഇത്രയും നല്ല ഒരു അടി കിട്ടിയ പാഠം എന്നും ചിരിച്ചു കൊണ്ട് ഉണ്ടാവും .
എന്‍റെ എല്ലാ സ്കൂള്‍ കൂട്ടുകാര്‍ക്കും വേണ്ടി വേറെ ഒരു സഹായം കൂടി എനിക്ക് ചെയ്യാന്‍ സാധിച്ചു .'പീ .സി സര്‍ ടെ പിച്ച് 'അതും കണക്കു ക്ലാസ്സ് .ആ വേദന കൊണ്ട് പലരും കരയും .സ്കൂളില്‍ കുത്തിവെപ്പ് ഉണ്ടായ ഒരു ദിവസം ,എനിക്ക് സൂചി കണ്ടാല്‍ പേടിയാണ് .സൂചിയുമായി അവര് എന്നെ വിളിക്കുമ്പോള്‍ എന്‍റെ അമ്മക്ക് അറിയാം ഞാന്‍ ഓടും എന്നുള്ള കാര്യം .ആ സമയത്ത് പീ .സി സര്‍ നെ വിളിച്ചാല്‍ ഞാന്‍ പേടിച്ചു തീരിച്ചു വരും . വെറുതെ പിച്ച് കിട്ടുമല്ലോ എന്ന് സര്‍ എന്‍റെ കൈയില്‍ ഒക്കെ മുറുക്കെ പിടിച്ച് അവിടെ നിര്‍ത്തും ., ആ സമയം ഒരു നല്ല ബഹളം ആയിരിക്കും .അതിനിടയില്‍ എന്‍റെ കരച്ചില്‍ നിര്‍ത്താന്‍ ഗ്ലുക്കോസ് വായില്‍ ഇടും .ഒരു പ്രാവശ്യം എന്‍റെ പേടി കൊണ്ട് ഞാന്‍ അത് സര്‍ ടെ കൈയിലേക്ക് തുപ്പി .കുത്ത് കൊണ്ട് പുറത്തു വരുമ്പോള്‍ കുറെ പേര്‍ എന്നോട് നന്ദി പറയാന്‍ വരും .സര്‍ ടെ കൈക്ക് ഞാന്‍ ഒരു പണി കൊടുത്ത്എന്ന് പറയും. വിഷമവും . അടിയും ;പിച്ചും കൊണ്ടും എല്ലാവരും എവിടെ ഒക്കെയോ പോയി മറഞ്ഞു .കണക്ക് സര്‍ എല്ലാരോടും വിട പറഞ്ഞു .
ഒന്നും ചെയ്യാന്‍ ഞാന്‍ ഒരിക്കലുംആരെയും അനുവദിച്ചില്ല ...കാരണം നമുക്ക് വേണ്ടി ഇതെല്ലം ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ല .അതും ഞാന്‍ ത്തനെ ചെയ്തു തീര്‍ക്കണം .''.ഇതും ഓഷോ തന്നെ പറഞ്ഞതും .........

Sunday, 29 November 2009
ഉഴുന്നാടയും ചെണ്ട മേളവും

ഇന്നു എന്‍റെ ഓര്‍മയില്‍ ഒരുവിഷമം നിറഞ്ഞ ഒരു രാത്രി ആണ് ............
നാട്ടില്‍ പള്ളി പെരുന്നാള്‍ ,ഞാന്‍ എത്ര ദൂരെ ആയിരുന്നാലും ,എന്‍റെ ചെവിയില്‍ ആ ചെണ്ട മേളവും ,പള്ളി മണിയും എല്ലാം മൂളും ..അതൊക്കെ ഞാന്‍ കണ്ടിട്ട് എത്ര നാളുകള്‍ കഴിഞ്ഞു . പള്ളി പെരുന്നാള്‍ എന്ന്ഓര്‍ക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ആദ്യം വരുന്നതു ആ ചെണ്ട മേളം ആണ് .അതില്‍ ഉണ്ടാവുന്നത് ചെണ്ടയും ,കൊമ്പും മാത്രം ആവും ..ഇത്ര ആത്മാര്‍ഥമായി ചെണ്ട കൊട്ടാന്‍ ഒരു കഴിവ് ത്തനെ വേണം .ഒരു നിമിഷം പോലും നിര്‍ത്താതെ ,കാണികളെ ആ ചെണ്ടയില്‍ പിടിച്ചു നിര്‍ത്തുവാനുള്ള ആ കൈയുടെ ഒരു ബലവും .പെരുന്നാള്‍ ആവുമ്പോള്‍ ഒന്നു സന്തോഷായി അത് ആസ്വതിക്കാന്‍ ഇതു വരെ പറ്റിയിട്ടില്ല . എന്‍റെ നാട്ടില്‍ ചെണ്ട മേളം അപ്പോള്‍ മാത്രം എനിക്ക് കാണാന്‍ സാധിച്ചിട്ടു ഉള്ളു. എന്‍റെ കൂടെ വരുന്ന എല്ലാ ബന്ധുകള്‍ക്കും പെരുനാളിനു വരുന്ന ബാന്‍ഡ് സെറ്റ് കാരോട് ആണ് പ്രിയം .അവരുടെ അടുത്ത് നില്‍കുമ്പോള്‍ ശെരിക്കും കേള്‍കാമല്ലോ .ഒരിക്കല്‍ ബാന്‍ഡ് സെറ്റ് കാരുടെ അടുത്ത് നില്ക്കാന്‍ പറ്റാത്തത് കൊണ്ടു വഴക്ക് കൂടി പോയവരും ഉണ്ട് .
പെരുന്നാളിന് രാവിലെ എല്ലാര്‍ക്കും
കുറച്ചു കാശ് കൈയില്‍ കിട്ടും .നേര്‍ച്ച ഇടാന്‍ വേണ്ടി, അതിലും നല്ല രസമുള്ള ഒരു കാര്യം ഉണ്ടാവും .ചിലപ്പോള്‍ പെണ്‍കുട്ടികള്‍ ക്ക് ആവും കൂടുതല്‍ കിട്ടുന്നത് .അതിനിടയില്‍ചിലര്‍കിട്ടിയില്ല എന്നും പറഞ്ഞു പിന്നെയും വാങ്ങും .എല്ലാം കൂടി കൂട്ടി വക്കും ,വൈകുനേരം ആ കാശ് കൊണ്ടു പെട്ടികടകാരുടെ അടുത്ത് നിന്നും വളയും, മാലയും വാങ്ങാന്‍ ഉള്ളത് ആണ്. ഇതിനിടയില്‍ തറവാട്ടില്‍ ചീട്ടുകളിയും എല്ലാം കൂടി ഒരു ബഹളം ആണ് .ചീട്ടുകളിയില്‍ ഞാന്‍ എന്നും തോല്‍ക്കും .വേറെ ഒരു പണി കൂടി എനിക്ക് കിട്ടും .ചീട്ടു കളിക്കുന്ന അങ്കിള്‍&ആന്റി മാരുടെ അടുത്ത് നില്‍കുക ,എന്നെ അടുത്ത് നിര്‍ത്തിയാല്‍ ചിലപ്പോള്‍ അവര്‍ക്ക് കാശ് കിട്ടും . പാടത്തു നോക്കുകുത്തിയെ നിര്തുന്നപോലെ... തമാശ ആയിരുന്നാലും ,ആ പേരില്‍ ഞാനും കൂടും ,അപ്പോള്‍ കാശ് കിട്ടിയാല്‍ എനിക്ക് കുറച്ചു തരും .അതില്‍ എങ്കിലുംഎനിക്ക് ജയിക്കാല്ലോ !!!!!!!! ഇതിനിടയില്‍ അപ്പാപ്പന്‍ ടെ വക വഴക്ക് കിട്ടും , എല്ലാം ഇവിടെ ഇരിക്ക് ,പള്ളിയില്‍ പോയി നേര്‍ച്ച ആരും കൊടുക്കാതെ ?പിന്നെ എല്ലാരും കൂടി പള്ളിയിലേക്ക് ,പലര്ക്കും ചീട്ടു കളിച്ചു എല്ലാം പോയി കാണും ...നേര്‍ച്ച കടം പറയും . പലര്ക്കും കടം കൊടുത്ത കാശ് കിട്ടാന്‍ ഉണ്ട് .അനിയതിമാര്‍ക്ക് വളയും &മാലയും ചേട്ടന്മാര് വാങ്ങി തരും .അതിനിടയില്‍ വേറെ ചിലര്ക്ക് വള കൊണ്ടു പോയി കൊടുക്കുന്ന പണിയും വരും അവരുടെ പ്രിയപെട്ടവര്‍ക്ക് . അത് കിട്ടിയതും അവള്സന്തോഷായി പൊടിയും തട്ടി പോവുകയും ചെയ്യും .എന്നാലും ഒരു തമാശ എല്ലാരും കൂടി ഒരുമിച്ചു ചിരിച്ചു തള്ളി കളയുന്നു .ഇതിനിടയില്‍ എനിക്ക് വളരെ ഇഷ്ട്ടമുള്ള ഉഴുന്നാട വാങ്ങാന്‍ വേണ്ടി പോകണം .അത് ചിലപ്പോള്‍ കുറച്ചു അകലെ ആവും .അവിടെ പോയി നോക്കിയാലും ചിലപ്പോള്‍ കിട്ടില്ല .എല്ലാരും വള &മാല ഒക്കെ വാങ്ങി തീരിച്ചു പോരുമ്പോള്‍ എന്‍റെ മനസ് ഉഴുന്നാട കിട്ടാതെ വിഷമിച്ചു പോരുകാ ആവും .എന്നാലും പെരുനാള്‍ തീരുനതിനു മുന്പ് ചേട്ടന്മാര് അത് വാങ്ങി കൊണ്ടു വരും .ഇതൊക്കെ ഞാന്‍ കണ്ണില്‍ ഒരു കുളിര്‍മ പോലെ കൊണ്ടു നടക്കുന്ന ഓര്‍മ്മകള്‍ ആണ് .നമ്മില്‍ പലരിലും ,കുട്ടിക്കാലത്തെ ഓരോ പടവ് കയറുംബോളും മറക്കാന്‍ കഴിയാത്തതുമായ ഒരുപാടു ഉണ്ടാവുമല്ലോ . ഞാന്‍ അതെല്ലാം ഓര്ത്തു എടുത്തു ഒരു സഞ്ചിയില്‍ ആക്കി വക്കുമ്പോള്‍ ,പലതും എന്നില്‍ സന്തോഷകരമായിരുന്നു ....പെരുന്നാളും ,ആ തറവാട്ടില്‍ കൂടി ഒരു കുട്ടി ആയി എല്ലാരുടെയും ഇടയിലൂടെ ഓടി നടക്കാനും എന്നില്‍ ഇനിയും തോന്നും ...................

Sunday, 15 November 2009
ഒരു മാലപടക്കവുമായി .....
എന്‍റെ കൈയുടെ തരിപ്പ് മാറാന്‍ തനെ ആണ് ഇതും ഞാന്‍ എഴുതുനത് .ഇതു വായിച്ചിട്ട് എന്‍റെ കൂടെ യോജികുനവര്‍ക്ക് കൂടെ നില്‍ക്കാം .കഴിഞ്ഞ കുറെ നാളുകായി നമ്മള് എല്ലാരും ഇതു വലിയ സംഭവം ആയി കൊണ്ടു നടകുന്നു .'ഓര്‍ക്കുട്ട് 'എന്ന വെടിക്കെട്ടുമായി 'യാത്ര ചെയുന്നു . അതിന്‍റെ തുടക്കം ഒന്നു നോക്കാം .എനിക്ക് ആദ്യം വന്ന സ്ക്രാപ്പ് ,ഒരു പഴയ കൂട്ടുകാരി ടെ ആയിരുന്നു .അതില്‍ ഇതുപോലെ ആയിരുന്നു ചോദ്യം ..നീ എന്നെ ഓര്‍ക്കുനുവോ?എല്ലാവരും ചോദികുന്നപോലെ . പക്ഷെ അതിലെ സത്യം എന്താ എന്ന് വച്ചാല്‍ ഞാന്‍ അവരെ എന്നെ മറവിയുടെ അടിത്തട്ടിലേക്ക് മാറ്റി വച്ചിരിക്കുന്നു .പിന്നെ ഒരു മാലപടക്കത്തിന് തീ പിടിച്ചപോലെ ഒരു ഓട്ടം ആയിരുന്നു .പഴയ കൂട്ടുകാരെ തപ്പി ..ഒരുപാടു പേരു നമുടെ തൊട്ടു അടുത്ത് താനെ ഉണ്ട് .പക്ഷെ നമ്മള് അറിയുനില്ല .....അതില്‍ പലരും വര്‍ഷങളായി നമ്മളെ തേടി നടക്കുന്നവരും .
എല്ലാവരെയും ഒരു മിച്ചു കിട്ടിയപ്പോള്‍ ,കുറെ സംസാരിച്ചു കഴിഞ്ഞപ്പോള്‍ മനസിലെ മരവിപ്പും മാറി .. ഒന്നു തണുത്ത വെള്ളത്തില്‍ മുങ്ങി .സ്നേഹം ,അടുപ്പം ,എല്ലാം പറഞ്ഞു ഒരു നല്ല അനുഭവം കിട്ടി എന്ന് എല്ലാരും സംമതികാതെ പറ്റില്ല .അതില്‍ പലരും തീരിച്ചു നമുടെ പുതിയ കൂട്ടുകാര്‍ ആയിട്ട് ആണ് .കുറെ വര്‍ഷങള്‍ ആയി നമ്മില്‍ എന്ത് നടന്നുവെന്നും ?ഒന്നും അറിയില്ല ..ചോദിച്ചും ,അറിഞ്ഞും ,ഒരു പുതിയ കൂട്ടുകാരെ പോലെ സ്നേഹ ബന്ധം തുടങി .എന്‍റെ ഒരു ആത്മമിത്രം എന്നോട് പറഞ്ഞതു എപ്പോളും എന്‍റെ ഓര്‍മയില്‍ ഉണ്ട് .ഓര്‍ക്കുട്ടില്‍ കൂടി ആള്‍ക്ക് പിന്നെയും ജീവിക്കാന്‍ ഒന്നു കൂടി , മനസിലെ വിഷമം പഴയ കൂട്ടുക്കാരുടെ കൈയില്‍ എല്പിച്ചപോള്‍ ജീവിക്കാന്‍ ഒരു ശക്തി കിട്ടിയതുപോലെ ,ഇനിയുംu ആളില്‍ എന്തൊക്കെ യോ നല്ലത് കാണുവാന്‍ ഉള്ളതുപോലെയും .വേറെ ചിലര്‍ അടുപ്പം കൊണ്ടും അറിയാതെ നമുടെ സ്നേഹിതര്‍ ആവുകയും ചെയും .ഇതൊക്കെ ഒരു നിമിത്തം എന്ന് പറഞ്ഞു തണുത്തു ഇരികുന്നവരും ഇതില്‍ പെടും .എന്‍റെ കൂടെ പഠിച്ചിരുന്ന ഒരു കുട്ടി , ആള്‍ക്ക് പറയാന്‍ ഒരു കൂട്ടുകാരി പോലും ഉണ്ടായിരുനില്ല .എന്നും അതിന്‍റെ പരിഭവം ആയിരുന്നുm. ഇന്നുഓര്‍ക്കുട്ട് നോക്കുബോള്‍ ആള്‍ടെ കൂട്ടുകാരുടെ എണ്ണം നാനൂറില്‍ കൂടുതല്‍ ആണ് .അതൊക്കെ അവരില്‍ വന്ന മാറ്റങ്ങള്‍ ആണ് .കുറെ നാള്‍ കഴിഞ്ഞു ഇതുപോലെ കണ്ടപ്പോള്‍ ഞെട്ടിക്കുന്ന സത്യം തനെ .!!!!!!!!!!
പഴയതും ,പുതിയതും ആയ കഥകള്‍ പറഞ്ഞുഓര്‍ക്കുട്ട് മടുപ്പ് ആയി എന്ന് പറയാം .ചിലര്‍ ഒന്നും പറയാതെ വഴി പിരിഞ്ഞു .ഒരു കൂട്ടം പേരെ മഷി ഇട്ടു നോക്കിയാല്‍ പോലും കാണാന്‍ സാധികില്ല .ജീവിതമെന്ന തിരക്കിലേക്ക് പോയവര്‍ആണ് കൂടുതലും .കുറച്ചു പേര്‍ ഇതു പിന്നെയും ജീവിതത്തോട് കൂടെ തനെ കൊണ്ടു പോകുന്നു .ഞാനും ആ കൂട്ടത്തില്‍ പെടും.എന്‍റെ ഒരു അനക്കം പോലും എല്ലാരും അറിയുന്നു . പഴയ കൂട്ടുകാരെ ,പോലെ മനസിലാക്കാനും, കൈ കോര്‍ത്ത് പിടിച്ചു തനെ .നമുടെ കൂടെ അവരും യാത്ര ചെയ്കാ ആണ് .ഒന്നു മനസ് വിങ്ങുബോള്‍ ,അത് ദൂരെ ഇരുനുപോലും മനസിലാക്കുനവരും ഉണ്ട് .ഓര്‍ക്കുട്ട് ഒന്നും ഇല്ലാതെ ഇരുന്നാലും എന്നും നമ്മളെ തേടി കണ്ടുപിടിക്കും .പക്ഷെ ഇതു കണ്ടുപിടിച്ചവരോട് നന്ദി പറയാതെ വയ്യ .ഇതൊക്കെ നമുക്കു പലരെ , നമ്മളെ ചിലര്‍ക്ക് പിടികിട്ടുവാന്നും ഒരു നീര്‍പോള ..അതില്‍ പലരും നമ്മില്‍ നിനും കൈ വിട്ടു പോയവരും ആണ് .അവര്‍ ഒക്കെ ഒരു മഞ്ഞു കാറ്റുപോലെ ,തലോടലായി നമ്മിലേക്ക് വനിരികുക്കആണ് .എല്ലാവരെയും മനസ്സില്‍ പിടിച്ചു നിര്‍ത്തുക തനെ വേണം .ഇനിയും ഒരു കൊടുംകാറ്റ് പോലെ എവിടെയും പോകാതെയും ,.ഇനി എല്ലാം ഒരു കാത്തിരിപ്പു...ഓര്‍ക്കുട്ട് ഇല്ലാതെ ആയാല്‍ ഇതൊക്കെ അത്ര ആഴത്തിലേക്ക് പോകും ..എന്നാലും എല്ലാരും കൈയെത്തും ദൂരെത് തനെ ഉണ്ടെന്നു ആശ്വസിക്കാം ........................

Saturday, 18 July 2009
'കാര്‍മല്‍ ഹോസ്റ്റല്‍ '
'കാര്‍മല്‍ ഹോസ്റ്റല്‍ ജീവിതം' എന്‍റെ മനസ്സില്‍ ഒരു കാലത്തും മറക്കാന്‍ പറ്റില്ല !!!!!!!!
ഒരു നല്ല കോളേജ് , അവിടെ നിന്നും ഒരു പാടു നല്ല കൂട്ടുകാരും , ഞാനും അതില്‍ പലരെയുംമറന്നുതുടങിയിരുന്നു .. പ്രിയപെട്ടവര്‍ എന്നെ മറന്നു എന്ന് വിചാരിചിരുന്നപോള്‍ എല്ലാവരും അതെ ഓര്‍മകളെ താലോലിച്ചു കൊണ്ടു ഒരിക്കല്‍ കൂടി ഒരു .മടക്ക യാത്ര നടത്താന്‍ പോവുക്ക ആണ് .അതുംപതിനഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു ...പലരെയും കണ്ടാല്‍ തീരിച്ചു അറിയാന്‍ കഴിയുംമോ? ...കണ്ടാല്‍ മനസിലാവാത്ത ഒരു മാറ്റം ആര്‍ക്കും ഉണ്ടായി കാണില്ല അല്ലെ? ..എന്‍റെ മനസ്സില്‍ ആ ഹോസ്റ്റല്‍ &കോളേജ് കാണുബോള്‍ ഒരു ഉണര്‍വ് ഉണ്ടാവും .നമ്മിലെ കുസൃതികള്‍ ,എത്ര താളം ചവിട്ടിയ ആ ഹോസ്റ്റല്‍ വാതില്‍ പടിയിലൂടെ ,ആ പ്രിയ കൂട്ടുകാരുടെ കൈയും പിടിച്ചു ഒന്നു കൂടി , നടക്കാന്‍ തോന്നും . എനിക്ക് അവിടെപ്രിയ കൂട്ട്കാര് ഒരുപാടു ഉണ്ട് . ,എന്‍റെ ആദ്യകോളേജ് കൂട്ടുകാരി ,നീതു .. . ഞാന്‍' ഗുലാബ് ജാമുന്‍ 'ടെ രുചി അറിഞ്ഞത് .നീതു തന്നപ്പോള്‍ ആണ്. അത് ബീഹാര്‍ നിന്നും കൊണ്ടു വന്ന' ഗുലാബ് ജാമുന്‍. അന്ന് '. നീതുവിന്റെ
അമ്മ അത് കോളേജ് ഹോസ്റ്റല്‍ മുഴുവന്‍ കൊടുത്തു .ഞാനും, നീതുവും ,വേറെ ആരൊക്കെ കൂടി ആണ് അത് എല്ലാവര്‍ക്കും കൊടുത്തത് .അപ്പോളും എന്നില്‍ പേടിയായിരുന്നു . എനിക്ക് ഒന്നു കിട്ടുംമോ?എല്ലാം കഴിഞ്ഞു .നീതു ആ ബോക്സ് ആയി എന്‍റെ അടുത്ത് വന്നു .നീ എടുത്തോ ,എത്ര വേണം ??എനിക്ക് രണ്ടു എണ്ണം കഴിക്കാന്‍ സാധിച്ചു . അത് പോലെ ചില 'രുചി ' നമ്മുടെ വായില്‍ നിന്നും പോകില്ല .,സ്വപ്ന.... കൊണ്ടു വരുന്ന പത്തിരി &ചിക്കന്‍ കറി .ഞാന്‍ മുകളിലെ റൂമില്‍ ആയിരുന്നു.താമസം , എന്നെ രാവിലെ കാണുബോള്‍ ,സ്വപ്ന പറയും ,പത്തിരി ഉണ്ട് കേട്ടോ .റൂമില്‍ വരണം.അതൊക്കെ അത്ര രുചി യായി നമുക്കു വേണ്ടി വീട്ടില്‍ നിന്നും കൊടുത്തു വിടുന്നത്പോലെ തോന്നും .ഒരുനിമിഷം കൊണ്ടു ആ പാത്രം കാലിയാവും. .സ്വപ്ന, ആ കോളേജ് മാറി പോകണ്ടി വന്നു .അപ്പോളും പോകുന്നതിനു മുന്‍പ് .പത്തിരിയും & കറി യും ഏല്പിച്ചു ആണ് യാത്ര പറഞ്ഞതുപോയതും .
ഇതിനിടയിലും ..എന്‍റെ റൂമില്‍ എന്നെ സഹിച്ച .,,മഞ്ജു ..ആ കൊച്ചു റൂമില്‍ ഒരു..ജനലുണ്ട് അത് വേറെ ഒരു കുട്ടിടെ സീറ്റ് ആണ് , സിമി എന്നാണ് പേരു എന്ന് ചെറിയ ഒരു ഓര്‍മ്മ പോലെ .ഞാന്‍ അതില്‍ ഇടയ്ക്ക് ചാടി കയറി ഇരിക്കും .അതിലൂടെ പുറത്തുനോക്കിയാല്‍ , കാടു പോലെ ,എന്തോകാണാന്‍ പറ്റും .ഞാന്‍ അത് നോക്കി ,സ്വപ്നം കാണും. ചുമ്മാ എന്തൊക്കെ എഴുതി വക്കും .അതെല്ലാം എത്ര കഷ്ട്ടപെട്ടു ആവും ? ,മഞ്ജു വായിച്ചിരുന്നത് .??എന്തായാലും കൂടെ താമസിച്ചിരുന്ന ഒരു സ്വപ്ന ജീവി ഉള്ളത് കൊണ്ടു മഞ്ജു .പഠിക്കാനും ഒരുമിടുക്കി ആയിരുന്നു .അവധി ദിവസം ആയാല്‍ ,ധന്യ ടെ അച്ഛന്‍ നല്ല egg puffs കൊണ്ടു വരും .അതും അവള് എനിക്ക് എടുത്തു വക്കും ..എന്ത് തീറ്റഭാഗ്യം ഉണ്ടായിരുന്നു എന്ന് അന്ന് മനസിലായിരുന്നില്ല .ഇതെല്ലം കഴിഞ്ഞ്സന്ധ്യ ആയാല്‍ ഹോസ്റ്റല്‍ റെ മുന്‍പിലെ ആ വലിയ മരത്തിനു ചുറ്റുമിരുന്നു ,എത്ര പേരുടെ നാട്ടു വിശേഷംകേട്ടിരിക്കുന്നു .ഇതിനിടയില്‍ ചേച്ചി മാരെ കാണുബോള്‍ ,എല്ലാവരും പതുക്കെ അവിടെനിന്നും തടി തപ്പും ...പേടി കൊണ്ടു അല്ല ,എന്നും അവരുടെ മുന്‍പില്‍നിന്നും ഒരുപാട്ടു പിന്നെയും പാടുന്ന വിഷമം ഓര്‍ത്തിട്ടു ആണ് . ആ കോളേജ് പടി ഇറങ്ങി പോന്നിട്ടും , വര്‍ഷങ്ങള്‍കഴിഞ്ഞും ,യാതൊരും പരിഭവവുമില്ലാതെ , എന്നോട് കൂടെ ഒരു നല്ല കൂട്ടുകാരി ഉണ്ട് ..മെര്‍ലി ....ഒരു നല്ല സഹയാത്രി എന്ന് പറയുന്നതു ആവും അതിലും നല്ലത് .സ്വപ്നയും &,ധന്യയും ആ രുചി ഉള്ള ഭക്ഷണവുമായി ,ഇപ്പോളും കാത്തിരിക്കാന്‍ മനസ് ഉള്ളവരും ആണ്. .സുചിയും, & രീജോയും ഏത് വിഷമത്തിലും എന്നോട് കൂടെ ഉണ്ടാവും ..അതില്‍ നിന്നും കൈ പിടിച്ചു കൊണ്ടുവരുവാന്‍ മഞ്ജു വും ഉണ്ടാവും.നീതു കൊണ്ടു വന്ന ഗുലാബ് ജാമുന്‍ റെ രുചി എന്നില്‍ ഉണ്ട് ..പക്ഷെ നമ്മില്‍ അടുപ്പം കൂടിയത് കൊണ്ടു എപ്പോളും വഴക്ക് കൂടി കൊണ്ടേ ഇരിക്കും .വേറെ ചിലരെ നമ്മള്‍ അറിയാതെ പോകും ..മനസിലാക്കി വരുബോള്‍ അവരും നമുക്കു പ്രിയപെട്ടതു ആയിരുന്നു , എന്ന് മനസിലാവും. ഒരു പ്രിയ ചേച്ചി ആയി ലിജിയും കൂടെ ഉണ്ട് .ഇവരെ എല്ലാവരെയും ഒന്നു കൂടിഒരു നോക്ക്കാണാന്‍ പോവുക ആണ്. എല്ലാ തിരക്കും മാറ്റി വച്ചു ഒരു കൂടി കാഴ്ച !!!!!!!!!!.എല്ലാവരുംവരണം എന്ന് നമ്മള്‍ ആശിക്കുന്നു .പക്ഷെ സമയവും ചേര്‍ന്നു വരണമല്ലോ .. .ഇനി കാണുബോള്‍ ആ വലിയ മരത്തിനു ചുറ്റിലും ഇരുന്നു .വിഷമം ആവും എല്ലാവര്‍ക്കും പറയാന്‍ ഉണ്ടാവുകാ .ഇനി എല്ലാം അവരെ കണ്ടിട്ട് എഴുതാം...............

Friday, 10 July 2009
സ്വിറ്റ്സര്‍ലന്‍ഡ് കണ്ടക്ടര്‍ !!!!!!!!!!
ഒരു അവധി ക്കാലം ,കുറച്ചു അടുത്ത കൂട്ടുകാരും ആയി ,ഒരു സ്വിറ്റ്സര്‍ലന്‍ഡ് യാത്ര ....അവിടെ എത്തിയതും ,എന്‍റെ കണ്ണുകള്‍ക്ക് കുളിര്‍മ അല്ല തോന്നിയത്,ഇതുപോലെ അത്ര മനോഹരമായ ഒരു കാര്യം കാണാന്‍ കഴിഞ്ഞതില്‍ ദൈവാനുഗ്രഹം എന്ന് വേണം ,പറയാന്‍ .ആ ഭൂമിയെ പച്ച കസവ് ഉടുത്തു നിര്‍ത്തിയതു പോലെ തോന്നും .എത്ര കണ്ടാലും മതി വരില്ല !!!!!!!!!!!!!!!.അതുംനോക്കി ഒരു ട്രയിന്‍ യാത്ര ..ഇതിനിടയില്‍ കണ്ട്ക്ടര്‍ പോലെ ഒരു ലേഡി വന്നു,എന്‍റെയും ,ഭര്‍ത്താവിന്‍റെയും ,കുട്ടികളുടെയും പാസ്പോര്‍ട്ട് ചോദിച്ചു ??എന്തോ ഫോം ഫില്‍ ചെയ്തിട്ടില്ല .അത് എഴുതിയിട്ട്,തീരിച്ചു തരും .പാസ്പോര്‍ട്ട് അവര്ക്കു കൊടുത്തു .ഒരുപാടു സമയം കഴിഞ്ഞിട്ടും അവരെ കാണുനില്ല??പേടിയും തോന്നി. പാസ്പോര്‍ട്ട് ആയി അവര് പോയി യോ? സ്വിറ്റ്സര്‍ലന്‍ഡ് ജയിലില്‍ പോകണ്ടി വരുംമോ? അപ്പോളും കൂട്ടുകാരും പറയും ഒന്നും വിഷമിക്കാതെ ,അവര് വരും .ട്രെയിന്‍ രണ്ടു സ്റ്റേഷന്‍ കഴിഞ്ഞു അവരെ കാണുനില്ല .പിന്നെ അവരെ നോക്കി ,എന്‍റെ ഭര്‍ത്താവും,ഒരു കൂട്ടുകാരനും ,കൂടി ട്രയിന്‍ മുഴുവന്‍ പോയി ,അപ്പോള്‍ ലാസ്റ്റ് ബോഗി യില്‍ ആ കണ്ടക്ടര്‍ ഇരുന്നു എല്ലാം ഫോം ഫില്‍ ചെയ്തു കൊണ്ടിരിക്കുന്നു .ഇവരെ കണ്ടപോള്‍ അവര് ചോദിച്ചു ,എന്തിന് ഇതു വരെ വന്നു ,ഞാന്‍ എഴുതി കഴിയുബോള്‍ പാസ്പോര്‍ട്ട് കൊണ്ടുതരുമല്ലോ ,.ഇവരുടെ മനസ്സില്‍ ആ ലേഡി പാസ്പോര്‍ട്ട് കൊണ്ടുപോയി എന്ന് ആണല്ലോ .ആ വിഷമം അവരു അറിയാതെ ഇവര് പാസ്പോര്‍ട്ട് കൈയില്‍ മേടിച്ചു .പിന്നെ മനസിലായി ,സ്വിറ്റ്സര്‍ലന്‍ഡ് പോലെ അത്ര മനോഹരം അവിടെ ഉള്ള മനുഷ്യരും !!!!!!!!!!!!!
ഇതുപോലെ വേറെയും ,ഒരു അനുഭവം എന്നില്‍. ഉണ്ട് .ഞാന്‍ കോളേജ് പോകുന്ന കാലം ,,ഹോസ്റ്റല്‍ ലേക്ക്എപ്പോളും വീട്ടില്‍ നിന്നും കൊണ്ടു വിടും .കസിനും അവിടെ കൂടെ ഉണ്ട് .അന്ന് കസിന്‍ കൂടെ ബസില്‍ പോകണം എന്ന്, .വാശി പിടിച്ചു. രാവിലെ പുതിയ നീല സല്‍വാര്‍ ഒക്കെ ഇട്ടു ബസ്സ് യാത്ര .കോളേജ് എത്തുന്നത് വരെ സല്‍വാര്‍ അഴുക്കു ഒന്നും വരാതെ വളരെ സൂക്ഷിച്ചു പോകുന്നു .പോകുന്ന വഴിയില്‍ ഒരു പഴയ ആത്മ സുഹൃത്തിനെയും കണ്ടു .അതും വളരെ കാലത്തിനു പിന്നില്‍ ..അതി സന്തോഷം .!!!!!!!!!.എല്ലാം കൊണ്ടും നല്ല ദിവസം .ഞാനും കസിനും കാര്യമായി ,ഒന്നും സംസാരികാതെ,ഇരിക്കുന്നു ബസ്സ് പോയി കൊണ്ടിരിക്കുന്നു .പുറകിലെ സീറ്റ് ആരും ഇരികുന്നില്ല .രണ്ടു പയ്യന്മാര് ചാടി കയറി ഇരുന്നു .അപ്പോള്‍ മുതല്‍ നാടും ,വീടും ,പേരും എല്ലാം ചോദിക്കും?ഒരുപാടു വേറെയും ലിസ്റ്റ് ഉണ്ട്,എല്ലാത്തിനും കസിന്‍ നല്ലചുട്ട മറുപടിയും ,കുറെ കഴിഞ്ഞപ്പോള്‍ അവര് ഏതോ ഒരു സ്റ്റോപ്പ് വന്നപ്പോള്‍ താഴെ വന്നു ,എന്നിട്ട് ,ബസ്സ് നു അടുത്ത് വന്നു പറഞ്ഞു .കിട്ടും നല്ലത് ?അപ്പോളും കസിന്‍ പറയും എന്ത്കിട്ടാന്‍ ,പോകാന്‍ നോക്ക് .കോളേജ് സ്റ്റോപ്പ് വന്നപ്പോള്‍ ഞാന്‍ ,എഴുനേല്‍ക്കാന്‍, നോക്കിയപ്പോള്‍ ആരോ എന്നെ പുറകില്‍ നിന്നും വലിക്കുനപോലെ എനിക്ക്
തോന്നി ,കസിന്‍ അപ്പോള്‍ പറഞ്ഞു .നീ എന്താ വരാത്തത് ,സിയ ??അവള് നോക്കിയപ്പോള്‍ എന്‍റെ സല്‍വാര്‍ ടെ ഷോള്‍ ആ സീറ്റ് കമ്പിയില്‍ കെട്ടി വച്ചിരിക്കുന്നു .ജീവിതത്തില്‍ ഇതുപോലെ എന്താ ചെയ്യാ ,എന്ന് ഞെട്ടി പോയ നിമിഷം പോലെ തോന്നി .അത് എത്ര അഴിക്കാന്‍ നോക്കിയിട്ട്കഴിഞ്ഞില്ല .ബസ്സ് നിര്‍ത്തിയിട്ടിരിക്കുന്നു .എല്ലാവരും,പറയുന്നു മോളെ എളുപ്പം പോകാന്‍ നോക്ക്. കസിന്‍ എന്നോട് ആ ഷോള്‍ അവിടെ ഇട്ടു പോരെ ,എന്നും .എനിക്ക് അത് കഴുത്തിലൂടെ ,എടുത്താല്‍ മതി ,പക്ഷെ എനിക്ക് എന്‍റെ ഷോള്‍ പിന്നെ കിട്ടില്ലല്ലോ ?ഇതിനിടയില്‍ ആ ബസ്സ് കണ്ടക്ടര്‍, കൊച്ചു കമ്പി എന്തോ ഒന്നു വച്ചു അത് കുറച്ചു കീറി തന്നു .പിന്നെ കസിന്‍ അത് അഴിച്ചു എടുക്കുവാന്‍ കഴിഞ്ഞു .ഇത്രയും കോലാഹലം എല്ലാം തീര്‍ന്നു പുറത്തു വന്നപ്പോള്‍ ,മുന്‍പില്‍ ആ രണ്ടുപേര്‍ ,ചോദിക്കുന്നു ,അപ്പോള്‍ മനസ്സിലായോ ?മിണ്ടാപൂച്ചക്ക് മണി കെട്ടും എന്ന് ?ഇതും കൂടി കേട്ടപ്പോള്‍ ,ഞാന്‍ കസിനെ നോക്കി ,ഇനി വാ തുറന്നാല്‍ അവള്ക്ക് ഞാന്‍ മണി കെട്ടും എന്ന് പറഞ്ഞു ...വാശി പിടിച്ചു വീട്ടില്‍ നിന്നും പോന്നിട്ട് ,എന്‍റെ നല്ല സല്‍വാര്‍ ഷോള്‍ ,ഒരു കഥയായി മാറി. അതും ചിലര്‍ വേണമെന്നു വിചാരിച്ചു കൊണ്ടു , പലതും ചെയും .എന്നിട്ട് ഒന്നും ഓര്‍ത്തില്ല ,അറിയാതെ ആയിരുന്നു,എന്നും പറഞ്ഞു രക്ഷപെടുന്നവരും ഉണ്ടല്ലോ !!!!!!
Thursday, 2 July 2009
താമര ഇലയില്‍ ചോറ്
എനിക്ക് സ്വന്തമായി രണ്ടു ചേട്ടന്‍ മാര്, പിന്നെ ഞാനും.................. ഒരുപാടുബന്ധുസഹോദരി സഹോദ്രനര്മാരും . അതില്‍ രണ്ടു പ്രിയ കളിക്കൂട്ടുകാരും പേരു പറയുനില്ല. അവരുടെ നല്ലത് എന്തും മനസ്സില്‍ തങ്ങി നില്ക്കും!!!എന്‍റെ പ്രിയ കളികൂട്ടുകാര്‍ക്ക് ഹോബി ,മീന്‍ പിടുത്തം ആണ് .മഴ ക്കാലം വന്നാല്‍' തവള പിടിത്തവും '.എന്‍റെ നാട്ടില്‍ ഒരുപാടു തോടും , അതില്‍ നിറച്ചും വെള്ളവും ഉണ്ടാവും .അവിടെ ഒക്കെ പോയാല്‍ കുറെ തവളകളെ കിട്ടും .ആരും ആറിയാതെ ഇവര് രാത്രി പോകും .എപ്പോളോഅവരുടെവീട്ടില്‍ തിരിച്ചു വരും .രാവിലെ ആവുബോള്‍ .എന്നോട് എടീ ,നീ പോയി ആ തവളകളെ കാണു ....കുറെ ഉണ്ടാവും ,എല്ലാത്തിനെയും എന്‍റെ വീട്ടില്‍ ഒരു ചെറിയ ടാങ്കില്‍ അടച്ചു വക്കും ..എനിക്ക് 'തവള' ആണ് ഏറ്റവും പേടിയുള്ള ഒരു ജീവി കേട്ടോ ...മഴക്കാലം ആയാല്‍ രാത്രി ഞാന്‍ പുറത്തു പോകില്ല തവള ചാടും എന്നും പറഞ്ഞു ..തവളയെ കണ്ടാല്‍ ആ വഴിയേ ഞാന്‍ പോകില്ലട്ടോ .പേടിയുണ്ട് ഇന്നും നല്ലപോലെ ..അത്ര പേടി ഉള്ള തവളകളെ ഇവര് കഴിക്കാന്‍ നോകുന്നു .അതും നല്ല വറുത്തു ,അതിന്‍റെ കാല്‍ കഴിക്കും .എല്ലാം റെഡി ആക്കി എന്‍റെ മുന്‍പില്‍ ഇരുന്നു നല്ല രുചിയോടെ കഴിക്കും ..അപ്പോളും എന്നോട് പറയും, എടീ ,.ചിക്കന്‍ പോലെ ആണ്.എത്ര സ്നേഹമുള്ളവര്‍ തരുന്നത് ആണെന്ന് പറഞ്ഞാലും നമ്മള്‍ കഴിക്കാന്‍ .ഇഷ്ട്ടപെടില്ല അല്ലെ?നമുടെ ഇഷ്ട്ടം അത് വേണ്ട എന്നും.. പ്രിയ ചേട്ടന്‍ മാര് മഴവെള്ളം വരുബോള്‍ റോഡില്‍ വഞ്ചി ആണെന്നും പറഞ്ഞു വലിയ ചെമ്പില്‍ കയറ്റി ഇരുത്തി തള്ളി കൊണ്ടും നടക്കും .നമുക്കു നല്ലപോലെ മനസിലാവും അത് വഞ്ചി അല്ല .ചെമ്പ് ആണെന്നും ..എന്നാലും അവരുടെ സന്തോഷം നടകട്ടെ എന്ന് വിചാരിക്കും .
ഒരു ചൈനീസ് സുഹൃത്ത് എന്നെയും ഭര്‍ത്താവിനേയും ചൈനീസ് ഫുഡ് കഴിക്കാന്‍ വിളിച്ചു. അവിടെ പോയി 'താമര ഇലയില്‍ ഫിഷ് എല്ലാം കൂടിയുള്ള റൈസ് '.കഴിച്ചു .ഇവിടെ വന്നപ്പോള്‍ മുതല്‍ ആക്കെ വയറു വയ്യ .ആ കഴിച്ച ചോറിനു എന്തൊക്കെ മീന്‍ കൂട്ടി കഴിച്ചത് പോലെ ആണ് രുചി ആയിരുന്നത് .ചിലപ്പോള്‍ തോന്നും അതില്‍ തവള ഇറച്ചി ഇട്ടു ഉണ്ടാക്കിയത് ആണോ? 'ഇല്ല എന്നുള്ളത് വിശ്വാസം, ആണ് .എന്നാലും പിന്നെയും ചിന്തിക്കും തവള ഇറച്ചി അതില്‍ ഉണ്ടായിരുന്നുകാണും.
എല്ലാവരും ജീവികുന്നതും ഇതുപോലെ ആണല്ലോ?' ഒരു വിശ്വാസം 'മുറുക്കെ പിടിച്ചു കൊണ്ടു .അതിന് ഒരു കോട്ടവും നമ്മില്‍ വരില്ല എന്ന് വിചാരിച്ചു ,കുറച്ചു തല നേരെ പിടിച്ചും ,നമ്മില്‍ കോട്ടം വന്നാല്‍ പിന്നെ വിഷമവും ,വരും.അത് വേറെ ആളുടെ തെറ്റ് ആവും ?നമുടെ തെറ്റ് ആണെന്ന് മനസ്സില്‍ ഉറപ്പിക്കാനും വയ്യ .!!!!!!

Subscribe to:
Posts (Atom)